വിക്ടര്‍ ടി തോമസിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണങ്ങള്‍ നല്‍കി

06:34pm 23/7/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: കേരളാ സ്‌­റ്റേറ്റ് സെറിഫെഡ് ചെയര്‍മാന്‍, കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, പേരങ്ങാട്ട് കുടുംബയോഗം പ്രസിഡന്റ്, നീരേറ്റുപുറം വള്ളംകള്ളി പ്രസിഡന്റ് എന്നീ പദവികള്‍ വഹിയ്ക്കുന്ന, ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന വിക്ടര്‍ ടി തോമസിന് ഹൂസ്റ്റണില്‍ വിവിധ സ്ഥലങ്ങളില്‍ ഊഷ്മള സ്വീകരണങ്ങള്‍ നല്‍കപ്പെട്ടു. ജൂലൈ 17ന് ഞായറാഴ്ച വൈകുന്നേരം മലയാളി അസോസിയേഷന്‍ ആസ്ഥാനമായ കേരളാ ഹൗസില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്­കാരിക നേതാക്കള്‍ സംബന്ധിച്ച് Read more about വിക്ടര്‍ ടി തോമസിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണങ്ങള്‍ നല്‍കി[…]

യുവധാര കോണ്‍ഫറന്‍സ് പതിപ്പിന് മികച്ച പ്രതികരണം

06:32pm 23/7/2016 ബെന്നി പരിമണം ഷിക്കാഗോ: നോര്‍ത്ത് അമേരിക്ക -യൂറോപ്പ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ മുഖപത്രമായ “യുവധാര’യുടെ ഈവര്‍ഷത്തെ ഭദ്രാസന സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനംചെയ്ത പ്രത്യേക പതിപ്പ് ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.സമ്മേളന ചിന്താവിഷയമായ “കലുഷിതമായ ലോകത്തില്‍ ക്രിസ്തുവിനെ പുനരവതരിപ്പിക്കുക’ എന്നതിന്റെ ആഴമായ പഠനങ്ങളും, ലേഖനങ്ങളും, കവതികളുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ യുവധാര മികച്ച നിലവാരം പുലര്‍ത്തിയതായി സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന ഏവരും അഭിപ്രായപ്പെട്ടു. ഭദ്രാസന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ യുവധാരയുടെ ആദ്യപതിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭി.ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, റവ.സി. Read more about യുവധാര കോണ്‍ഫറന്‍സ് പതിപ്പിന് മികച്ച പ്രതികരണം[…]

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം

– മാര്‍ട്ടിന്‍ വിലങ്ങോലില്‍ 06:31pm 23/7/2016 അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി മുപ്പതാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് മേരിലാന്റ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി ഹാളില്‍ ശ്രേഷ്ഠ കതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസ്സുകൊണ്ട് തിരി തെളിയിച്ച് തുടക്കംകുറിച്ചു. അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, വിശിഷ്ടാതിഥികളായ റവ.ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ (കപ്പൂച്ചിന്‍ സഭ), വെരി റവ. ജേക്കബ് ചാലിശേരില്‍ കോര്‍എപ്പിസ്‌കോപ്പ, വന്ദ്യ വൈദീകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ Read more about അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം[…]

ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് എംപ്ലോ­യി­സിന്റെ ആഭി­മു­ഖ്യത്തില്‍ ഫാമിലി പിക്‌നിക്ക് നടത്തി

– രാജു ചിറ­മ­ണ്ണില്‍, 06:30pm 23/7.2016 ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് (207STO/H Shop) ജീവ­ന­ക്കാ­രുടെ വാര്‍ഷിക കുടും­ബ­ പി­ക്‌­നിക്ക് ജൂലൈ 16­-ന് ശനി­യാഴ്ച്ച ക്യൂന്‍സിലെ ലിറ്റില്‍ നെക്ക് ബേയി­ലുള്ള അലേ­പോണ്‍ഡ് പാര്‍ക്കില്‍ വച്ചു നട­ത്തി. ട്രാന്‍സിറ്റ് അതോ­റി­ട്ടി­യിലെ വിവിധ ഡിപ്പാര്‍ട്ടു­മെന്റില്‍ നിന്നും ജീവ­ന­ക്കാര്‍ ഈ വാര്‍ഷിക പിക്‌നിക്കില്‍ പങ്കെ­ടു­ത്ത­തോ­ടൊ­പ്പം, പ്രായ­മു­ള്ള­വര്‍ക്കും, കുട്ടി­കള്‍ക്കും പ്രത്യേകം വിവിധ കായിക മത്സ­ര­ങ്ങള്‍ സംഘ­ടി­പ്പി­ക്കു­കയും ചെയ്തു. 2016­-ലെ (207/H Shop) വാര്‍ഷിക പിക്‌നി­ക്കിന് സെല്‍വിന്‍ ഹെന്റി, ബിജു പീറ്റര്‍, ജോഷ്വാ Read more about ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് എംപ്ലോ­യി­സിന്റെ ആഭി­മു­ഖ്യത്തില്‍ ഫാമിലി പിക്‌നിക്ക് നടത്തി[…]

ശിവദാസന്‍ നായര്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിലേക്ക്

06:28pm 23/7/2016 ന്യൂയോര്‍ക്ക്: നാഷണല്‍ കണ്‍വന്‍ഷനു ശേഷം ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എയുടെ പ്രസിഡന്റ് കൃഷ്ണ റെഡ്ഢി, ശിവദാസന്‍ നായരെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ യുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കണ്‍വീനറായി ചുമതല ഏല്‍പ്പിച്ചു . കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഓഎഫ് ബി ജെ പിയുടെ ന്യൂയോര്‍ക്ക് യൂത്ത് കണ്‍വീനറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീ ശിവദാസന്‍ നായര്‍. രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ബാലസ്വയംസേവകനായി വളര്‍ന്ന അദ്ദേഹം കഴിഞ്ഞ ഇരുപതില്‍പരം വര്‍ഷങ്ങളായി ഹിന്ദു സ്വയംസേവക് Read more about ശിവദാസന്‍ നായര്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിലേക്ക്[…]

ലിബിയയില്‍ 14 പേരെ വെടിവച്ചു കൊലപ്പെടുത്തി

0950pm 22/7/2106 ബെംഗ്‌സായ്: ലിബിയയില്‍ ഭീകരര്‍ കൊലപ്പെടുത്തിയ 14 പേരുടെ മൃതദേഹങ്ങള്‍ കണെ്്ടത്തി. റെഡ് ക്രെസന്റ് പ്രവര്‍ത്തകരാണ് ഇവരുടെ മൃതദേഹങ്ങള്‍ ബെംഗ്‌സായ് മെഡിക്കല്‍ കോളജിനു കൈമാറിയത്. തലയ്ക്കു വെടിവച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണെ്്ടത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

ഒപ്പത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

08:44 PM 22/07/2016 ഗീതാഞ്ജലിക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമായ ഒപ്പത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. കേരളത്തിലെ തിയേറ്ററുകളിൽ രജനി ചിത്രം കബാലിക്കൊപ്പമാണ് ട്രൈലറും പുറത്തിറങ്ങിയത്. സംവിധായകൻ അൽഫോൻസ് പുത്രനാണ് ട്രൈലർ ഒരുക്കിയത്. മോഹൻലാൽ ഇതിൽ ജയരാമൻ എന്ന അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദർശനും ആണ് രചിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ വിമല രാമൻ, അനു ശ്രീ, നെടുമുടി വേണു, മാമുക്കോയ തുടങ്ങിയവരാണ് അഭിനയച്ചിരിക്കുന്നത്. ക്യാമറ എൻ.കെ എകാംബരനും എഡിറ്റിംഗ് എം.എസ് അയ്യപ്പൻ Read more about ഒപ്പത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.[…]

കാണാതായ വൈമാനികരുടെ വിവരങ്ങൾ പുറത്തുവിട്ടു

08:33 PM 22/07/2016 ന്യൂഡൽഹി: പോർട്ട്​ ബ്ലയർ യാത്രക്കിടെ കാണാതായ വ്യോമസേന വിമാനം നിയന്ത്രിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടു. ക്യാപ്​റ്റൻ ലഫ്​​. കേണൽ ബഡ്​സാര, ​​ഫ്ലൈറ്റ്​ ലഫ്​റ്റനൻറ്​ കുനാൽ, കോ പൈലറ്റ്​ നന്ദാൽ, ​എയർ ഫോഴ്​സ്​ എഞ്ചിനീയർ രാജൻ എന്നിവരുടെ വിവരങ്ങളാണ്​ പുറത്തുവിട്ടത്​. കാണാതായവരിൽ ഒമ്പത്​ പേർ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്​. സാംബ മൂർത്തി, ​പ്രസാദ്​റാവു, ചിന്ന റാവു, സേനാപതി, മഹാറാണ, ശ്രീനിവാസ റാവു, നാഗേന്ദ്ര റാവു എന്നിവരെ കാണാതായതായും റിപ്പോർട്ടുണ്ട്​. വെള്ളിയാഴ്​ച രാവിലെ എട്ടിനാണ്​ 29 Read more about കാണാതായ വൈമാനികരുടെ വിവരങ്ങൾ പുറത്തുവിട്ടു[…]

ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ.

08:23 PM 22/07/2016 ന്യൂഡല്‍ഹി: വിവാദ കെട്ടിടമായ ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളിലെയും വിധി വരുന്നത് വരെ പൊളിച്ചുമാറ്റരുതെന്നും കെട്ടിടം പ്രതിരോധ മന്ത്രാലയത്തിന് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വിവാദ കെട്ടിടം ഇടിച്ചുനിരത്താനുള്ള മുംബൈ ഹൈകോടതി ഉത്തരവിനെതിരെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. വിവാദമായ ആദര്‍ശ് പാര്‍പ്പിട സമുച്ചയം പൊളിച്ച് നീക്കണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് മുംബൈ ഹൈകോടതി ഉത്തരവിട്ടത്. ഹരജിക്കാര്‍ക്ക് മേല്‍ കോടതിയെ സമീപിക്കുന്നതിനായി കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മൂന്ന് Read more about ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ.[…]

കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിനത്തിനായി കാത്തിരിക്കുന്നു: നവാസ് ഷെരിഫ്

08:22pm 22/7/2016 ഇസ്്ലാമബാദ്: കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നവാസ് ഷെരിഫ്. പാക് അധീന കാഷ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഎംഎല്‍ മികച്ച ജയം നേടിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവരെ ഒരിക്കലും വിസ്മരിക്കരുത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പാഴാകില്ല. അത് വിജയത്തിലെത്തുകതന്നെ ചെയ്യും. എങ്ങനെയാണ് അവര്‍ കൊല്ലപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തതെന്നു നിങ്ങള്‍ക്കറിയാം. നമ്മുടെ പ്രാര്‍ഥനകള്‍ അവര്‍ക്കൊപ്പമുണ്്ട്്- മുസഫര്‍ബാദില്‍ നടന്ന പൊതുയോഗത്തില്‍ ഷെരിഫ് പറഞ്ഞു. Read more about കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിനത്തിനായി കാത്തിരിക്കുന്നു: നവാസ് ഷെരിഫ്[…]