ഹൂസ്റ്റണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ വിജയകരമായി പരിസമാപിച്ചു

09:34am 20/7/2016 ഹൂസ്റ്റണ്‍: ശ്രീനാരായണ ഗുരുദേവന്റെ മതാതീത ആത്മീയ സമത്വ ദര്‍ശനം ഈ വിശ്വമാകെ പരത്തുവാന്‍ വടക്കേ അമേരിക്കയിലെ ശ്രീനാരായണ സമൂഹത്തെ പ്രതിജ്ഞാബദ്ധമാക്കി ഹൂസ്റ്റണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ മംഗളകരമായി പരിസമാപിച്ചു. നാലു ദിന രാത്രങ്ങള്‍ നീണ്ടു നിന്ന കണ്‍വെന്‍ഷന്‍ വൈവിധ്യമാര്‍ന്ന പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ , പഠന കളരികള്‍ , സാംസ്­കാരിക സമ്മേളനം, കലാപരിപാടികള്‍, വനിതാ സമ്മേളനം , യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം , സംഘടനാ സമ്മേളനം, പ്രാര്‍ത്ഥനായോഗങ്ങള്‍ തുടങ്ങിയവ കൊണ്ടു സമ്പന്നമായി. വടക്കേ അമേരിക്കയിലെ ശ്രീനാരായണ Read more about ഹൂസ്റ്റണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ വിജയകരമായി പരിസമാപിച്ചു[…]

എസ്.എം.സി.സിയുടെ എക്യൂമെനിക്കല്‍ തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

09:32am 20/7/2016 മയാമി: ആഗോള കത്തോലിക്കാ സഭ 2016 കരുണയുടെ ജൂബിലി വര്‍ഷമായി ആചരിക്കുവാന്‍ ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തതനുസരിച്ച്, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്റര്‍- കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ “ഹെവന്‍ലി യൂറോപ്പ്’ എന്ന 15 ദിവസം നീളുന്ന എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം 2016 ജൂലൈ 26-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് തിരിച്ചെത്തുന്നു. യൂറോപ്പിലെ എട്ട് രാജ്യങ്ങളിലൂടെ (സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, Read more about എസ്.എം.സി.സിയുടെ എക്യൂമെനിക്കല്‍ തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു[…]

കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കില്‍ എന്തും നേടാം; ആരുമാകാം: കാനഡയില്‍ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമന്‍

ജയിസണ്‍ മാത്യു 09:31am 20/7/2016 ടൊറോന്റോ : ലണ്ടന്‍ ഒന്റാരിയോവിലെ സെന്റ്. മേരിസിലുള്ള “കനേഡിയന്‍ ടയര്‍” എന്ന ബൃഹത് പ്രസ്ഥാനം സ്വന്തമാക്കിയതിലൂടെ ഈ ബിസിനസ് സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെച്ച ആദ്യ മലയാളിയാവുകയാണ് രഞ്ജിത് സോമന്‍. വാഹനം ,വീട് , വിനോദം എന്നീ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന ഒരു വലിയ വിപണന ശ്രുംഖലയാണ് കനേഡിയന്‍ ടയര്‍. ഈ വമ്പന്‍ വിപണന ശ്രേണിയില്‍ ഒരു കണ്ണിയാകാന്‍ സാധിക്കുന്നത് ഒരു നിസ്സാര കാര്യമല്ല. നീണ്ട നാളത്തെ പരിശ്രമത്തിന്റെയും കാത്തിരുപ്പിന്റെയും ഫലമായാണ് Read more about കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കില്‍ എന്തും നേടാം; ആരുമാകാം: കാനഡയില്‍ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമന്‍[…]

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌­കോളര്‍ഷിപ്പ് വിതരണം ജൂലൈ 23 ന്

09:30am 20/7/2016 തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌­കോളര്‍ഷിപ്പ് വിതരണം ജൂലൈ 23 ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് പ്രസ്് കല്‍ബ്ബില്‍ നടക്കുന്ന ചടങ്ങ് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും.സ്‌റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് ആതികേശവന്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര സര്‍വകലാശാല സാമ്പത്തിക വിഭാഗം തലവന്‍ ഡോ. കെ ജയപ്രസാദ്, സെന്റര്‍ ഫോര്‍ ഇനവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ്് സോഷ്യല്‍ ആക്ഷന്‍ ജനറല്‍ സെക്രട്ടറി ഡോ Read more about കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌­കോളര്‍ഷിപ്പ് വിതരണം ജൂലൈ 23 ന്[…]

അംപയര്‍മാര്‍ക്കു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുമായി ബിസിസിഐ

02.39 AM 20-07-2016 അംപയര്‍മാര്‍ക്കു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുമായി ബിസിസിഐ. മാച്ച് ഒഫീഷ്യല്‍സിന് ആശയവിനിമയത്തിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിസിസിഐയുടെ പുതിയ പദ്ധതി. ഇതനുസരിച്ച് ആദ്യ ബാച്ച് അംപയര്‍മാര്‍ക്ക് ഈ മാസം 12 മുതല്‍ 16 വരെ പരിശീലനം നല്‍കി. 23 മുതലാണ് അടുത്ത ബാച്ചിന് പരിശീലനം ആരംഭിക്കുന്നത്. ഐസിസിയും ബ്രിട്ടീഷ് കൗണ്‍സിലും സംയുക്തമായാണു കോഴ്‌സ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കോഴ്‌സ് സംഘടിപ്പിച്ചിരുന്നെങ്കിലും ആശയവിനിമയത്തില്‍ മാത്രമാണ് പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഇംഗ്ലീഷ് Read more about അംപയര്‍മാര്‍ക്കു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുമായി ബിസിസിഐ[…]

ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പാക്കിസ്ഥാനിലെ ജസ്റ്റീസിന്റെ മകനെ സൈന്യം മോചിപ്പിച്ചു

02.35 AM 20-07-2016 ഇസ്‌ലാമാബാദ്: താലിബാന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പാക്കിസ്ഥാനിലെ സിന്ധ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സാജിത് അലി ഷായുടെ മകന്‍ അഡ്വ. അവൈസ് ഷായെ പാക് സൈന്യം മോചിപ്പിച്ചു. ഖൈബര്‍ പക്തുന്‍ഹ്വ മേഖലയിലെ ഭീകരരാണ് അവൈസ് ഷായെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. ജൂണ്‍ 20ന് കറാച്ചിയിലെ ക്ലിഫ്ടണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് മുഖംമൂടിധാരികള്‍ ഇദ്ദേഹത്തെ റാഞ്ചിയത്. ഷായെ മോചിപ്പിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറര്‍ അസിം സലീം ബജ്‌വ ട്വിറ്ററിലൂടെ അറിയിച്ചു. Read more about ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പാക്കിസ്ഥാനിലെ ജസ്റ്റീസിന്റെ മകനെ സൈന്യം മോചിപ്പിച്ചു[…]

തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

02.26 AM 20-07-2016 സൗദിയില്‍ തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ജീവനക്കാര്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാത്ത സ്ഥാപനങ്ങളുടെ നിയമനാധികാരത്തിന് താത്കാലികമായോ സ്ഥിരമായോ വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന് കൗണ്‍സില്‍ ഓഫ് ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത് ഇന്‍ഷൂറന്‍സ് വക്താവ് യാസിര്‍ അലി അല്‍മആരിക് വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടോ Read more about തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി[…]

ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം

02.23 AM 20-07-2016 ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം. ഇനി മുതല്‍ നാലു മണിക്കൂര്‍ മുമ്പു യാത്രക്കാര്‍ പ്രവേശിച്ചിരിക്കണം. യാത്രക്കാരല്ലാത്തവരെ ടെര്‍മിനലില്‍ പ്രവേശിപ്പിക്കില്ല. ഉംറ തീര്‍ത്ഥാടനത്തിന്റെ പശ്ചാതലത്തില്‍ വിമാനത്താവളത്തിലെ അനിയന്ത്രിതമായ തിരക്കു ഒഴിവാക്കാനാണ് നടപടി. ഉംറ തീര്‍ത്ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിനു വളരെ മുന്‍പുതന്നെ എത്തുന്നതുമൂലം അനിയന്ത്രിതമായ തിരക്കാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുഭവപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ പെരുനാള്‍ അവധിക്കു പരീക്ഷണാടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ Read more about ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം[…]

ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി

02.19 AM 20-07-2016 ദില്ലി: ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി. മാപ്പുപറയാന്‍ തയ്യാറല്ലെങ്കില്‍ രാഹുല്‍ ഗാന്ധി വിചാരണ നടപടികള്‍ നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാത്മാഗാന്ധി വധിച്ചതിന് പിന്നില്‍ ആര്‍എസ്.എസ് ആണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. മഹാരാഷ്ട്രയിലെ താനെയില്‍ 2014 ല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത്. അതിനെതിരെ ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ട കേസില്‍ ജനുവരി ആറിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ഭിവണ്ടിയിലെ Read more about ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി[…]

കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു

02.09 AM 20-07-2016 കോയമ്പത്തൂര്‍: കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. കൊച്ചി എസ്ആര്‍എം റോഡ് കോറല്‍ ക്രൈസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ ലക്ഷ്മിനാരായണന്റെയും സുധ നായരുടെയും മകള്‍ ലക്ഷ്മി(23)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ആശുപത്രികെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നാണ് ലക്ഷ്മി ചാടിയതെന്ന് പോലീസ് പറയുന്നു. കോയമ്പത്തൂര്‍ പിഎസ്ജി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുമാസം മുന്‍പാണ് Read more about കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു[…]