മാഗില്‍ മലയാളം ക്ലാസ് ആരംഭിച്ചു

06:26 pm 27/2/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ മലയാളം, ചെണ്ട, കംപ്യൂട്ടര്‍ എന്നീ ക്ലാസുകള്‍ സ്റ്റാഫോര്‍ഡിലുള്ള മാഗ് അസോസിയേഷന്‍ ബില്‍ഡിംഗില്‍ ആരംഭിച്ചു. മലയാളം ക്ലാസിനു നേതൃത്വം കൊടുക്കുന്നത് ഏബ്രഹാം തോമസും, ഡോ. അഡ്വ. മാത്യു വൈരമണും ആണ്. അജി നായര്‍ ചെണ്ട ക്ലാസിനും സജി വര്‍ഗീസ് കംപ്യൂട്ടര്‍ ക്ലാസിനും നേതൃത്വം കൊടുക്കുന്നു. കംപ്യൂട്ടര്‍ ക്ലാസ് എല്ലാ ഞായറാഴ്ചയും 3 മുതല്‍ 4 വരേയും, മലയാളം ക്ലാസ് Read more about മാഗില്‍ മലയാളം ക്ലാസ് ആരംഭിച്ചു[…]

വര്‍ഗീസ് നൈനാന്‍ (അനു-44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

06:22 pm 27/2/2017 – ബിജു ചെറിയാന്‍ ന്യുയോര്‍ക്ക്: തിരുവല്ല ചെറ്റിച്ചേരില്‍ സി.ജി. നൈനന്റെയും മറിയാമ്മയുടെയും ഏക പുത്രന്‍ വര്‍ഗീസ് നൈനാന്‍ (അനു -44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഫെബ്രുവരി 23നു നിര്യാതനായി. തുമ്പമണ്‍ നോര്‍ത്ത് പാറയില്‍ കുടുംബാംഗം ലിന്‍ഡ വര്‍ഗീസ് (ആര്‍.എന്‍., സീവ്യു ഹോസ്പിറ്റല്‍) ആണു ഭാര്യ. വിദ്യാര്‍ഥികളായ അഞ്ജലി, ആല്‍ വിന്‍, ആരണ്‍ എന്നിവര്‍ മക്കളാണ്. ആന്‍സി നൈനാന്‍ ഏക സഹോദരി. സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് പരേതന്‍. നാഗര്‍കോവില്‍ Read more about വര്‍ഗീസ് നൈനാന്‍ (അനു-44) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി[…]

നഴ്‌സിംഗ് ലീഗല്‍ ആന്‍ഡ് എത്തിക്കല്‍ സെമിനാര്‍ മാര്‍ച്ച് 11-ന്

06:18 pm 27/2/2017 – ഷിജി അലക്‌സ് ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് രംഗത്തെ നിയമപരവും ധാര്‍മികവുമായ വെല്ലുവിളികളേയും, അവയെ നേരിടേണ്ട രീതികളെപ്പറ്റിയും സെമിനാര്‍ നടത്തുന്നു. അമേരിക്കന്‍ ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളും, കൂടിവരുന്ന നിയമനടപടികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഐ.എന്‍.എ.ഐ ഇത്തരം ഒരു സെമിനാര്‍ നടത്തുവാന്‍ മുന്‍കൈ എടുക്കുന്നത്. വിസ്റ്റ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കുന്ന അതിപ്രഗത്ഭനും, നിയമരംഗവുമായി ഏറെ പരിചയവുമുള്ള ഡോ. പീറ്റര്‍ മക്കൂള്‍ Read more about നഴ്‌സിംഗ് ലീഗല്‍ ആന്‍ഡ് എത്തിക്കല്‍ സെമിനാര്‍ മാര്‍ച്ച് 11-ന്[…]

ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്ക് പരിക്ക്

08:16 pm 26/2/2017 – പി.പി. ചെറിയാന്‍ ന്യൂ ഓര്‍ലിയന്‍സ്: ന്യൂഓര്‍ലിയന്‍സിലെ മര്‍ഡി ഗ്രാസ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പേരു വെളിപ്പെടുത്താത്ത ഒരു യുവാവ് ഓടിച്ചിരുന്ന പിക് അപ്പ് രണ്ടു കാറുകളുമായി കൂട്ടിയിടിച്ചതിനു ശേഷമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയത്. 3 വയസ്സു മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവരാണ് പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതെന്നു പോലീസ് ചീഫ് മൈക്കിള്‍ ഹാരിസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരു വനിതാ പോലീസ് Read more about ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്ക് പരിക്ക്[…]

ടോം പെരസ് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍

08:14 pm 26/2/2017 – പി.പി. ചെറിയാന്‍ അറ്റ്‌ലാന്റ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആദ്യമായി ഒരു ലാറ്റിനോ. ഫെബ്രുവരി 25-നു അറ്റ്‌ലാന്റയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഒബാമയുടെ ഭരണത്തില്‍ ലേബര്‍ സെക്രട്ടറിയായിരുന്ന ടോം പെരസ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ കമ്മിറ്റിയിലെ 435 വോട്ടര്‍മാരില്‍ 235 വോട്ടുകളാണ് പെരസിനു ലഭിച്ചത്. മിനിസോട്ടയില്‍ നിന്നുള്ള റപ്രസന്റേറ്റീവ് കീത്ത എല്ലിസനെയാണ് പെരസ് പരാജയപ്പെടുത്തിയത്. പെരസിന്റെ വിജയം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കീത്ത എല്ലിസനെ Read more about ടോം പെരസ് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍[…]

നാമത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍

07:22 pm 26/2/2017 ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ കലാസാഹിത്യസാംസ്കാരിക വേദിയും പ്രതികരണ കൂട്ടായ്മയുമായ നാമത്തിനു പുതിയ സാരഥികളായി. മലയാളിസമൂഹത്തിന്റെ മനസ്സ് അറിഞ്ഞ് പ്രതികരിക്കുകയും അവരുടെ സര്‍ഗ്ഗശക്തിക്കും സംഘശക്തിക്കും തണലുമായി പ്രവര്‍ത്തിക്കുകയാണ് നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് & അസോസിയേറ്റഡ് മെംബേഴ്‌സ് ). സംസ്കാരം ,തനിമ, സൗഹൃദം, സംഘാടനം എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.നാമത്തിന്റെ പുതിയഥായി തെരഞ്ഞെടുത്ത കമ്മിറ്റിയുടെ അധികാര കൈമാറ്റ ചടങ്ങു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടന്നു . നാമത്തിന്റെ സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ Read more about നാമത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍[…]

മോചന ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല; ഫാ. ടോമിന്‍ ബന്ദിയാക്കപ്പെട്ടിട്ട് ഒരു വര്‍ഷം

12:33 pm 26/2/2017 കൊച്ചി: ഫാ. ടോമിന്‍ ബന്ദിയാക്കപ്പെട്ടിട്ട് മാര്‍ച്ച് നാലിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മോചന ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. യമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതിമന്ദിരത്തിനുനേരേ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്നാണു ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. നാലു സന്യാസിനികളും പന്ത്രണ്ട് അന്തേവാസികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഗതിമന്ദിരത്തിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചശേഷം പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണു ഫാ. ഉഴുന്നാലിലിനെ ഭീകരര്‍ ബന്ദിയാക്കിയത്. പാലാ രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം ഏഡനില്‍ സന്യാസിനി സമൂഹങ്ങളുടെയും പ്രവാസി കത്തോലിക്കരുടെയും Read more about മോചന ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല; ഫാ. ടോമിന്‍ ബന്ദിയാക്കപ്പെട്ടിട്ട് ഒരു വര്‍ഷം[…]

അമേരിക്കയില്‍ എന്‍ജിനീയറുടെ മരണം; ഞെട്ടലോടെ പ്രവാസികള്‍

12:50 pm 26/2/2017 വാഷിങ്ടന്‍: വംശീയാക്രമണത്തില്‍ ഇന്ത്യന്‍ എന്‍ജിനിയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കടുത്ത ആശങ്കയും രോഷവും. പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിദേശീയ നിലപാടുകളാണ് വംശീയ അതിക്രമങ്ങള്‍ക്കു കാരണമാകുന്നതെന്ന വിമര്‍ശനമാണ് പല കോണുകളില്‍നിന്നും ഉയരുന്നത്. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ ആഹ്വാനത്തിനു ശേഷം വിദേശികള്‍ക്കെതിരേ ശത്രുതാ മനോഭാവം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെ വിലയിരുത്തല്‍. അതേസമയം ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്നും വംശീയ അതിക്രമമാണെന്നു സൂചനയില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കന്‍സസ് സിറ്റിയിലെ Read more about അമേരിക്കയില്‍ എന്‍ജിനീയറുടെ മരണം; ഞെട്ടലോടെ പ്രവാസികള്‍[…]

അമേരിക്ക വിടണമെന്ന് അടുത്തകാലത്ത് ആഗ്രഹിച്ചിരുന്നു: കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ

12:44 pm 26/2/2017 ഹൂസ്റ്റന്‍: വംശീയാക്രമങ്ങള്‍ ഭയന്ന് അടുത്ത കാലത്ത് അമേരിക്ക വിടണോ എന്നുപോലും സംശയിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല(32)യുടെ ഭാര്യ സുനയന ദുമാല പറഞ്ഞു. വംശീയ അതിക്രമം തടയാനും ന്യൂനപക്ഷസുരക്ഷ ഉറപ്പാക്കാനും എന്തു നടപടിയാണു ട്രംപ് സര്‍ക്കാര്‍ എടുക്കുകയെന്നും അവര്‍ ചോദിച്ചു. അക്രമങ്ങള്‍ നടക്കുമ്പോഴും അമേരിക്കയില്‍ നല്ലതു സംഭവിക്കുമെന്നു പറഞ്ഞ് ഭര്‍ത്താവ് എല്ലായ്‌പോഴും ആത്മവിശ്വസം പ്രകടിപ്പിച്ചതുകൊണ്ടാണു രാജ്യത്തു തുടര്‍ന്നതെന്നും അവര്‍ വെളിപ്പെടുത്തി. കാന്‍സസ് സിറ്റിയിലെ അക്രമത്തില്‍ പരുക്കേറ്റ Read more about അമേരിക്ക വിടണമെന്ന് അടുത്തകാലത്ത് ആഗ്രഹിച്ചിരുന്നു: കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ[…]

എസ്.എം.സി.സി. ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍

08:00 pm 25/2/2017 മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (SMCC) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ വന്‍കരയിലെ മൂന്നു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപൂര്) പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ പതിനാലാം തീയതി യാത്ര ആരംഭിച്ച് സെപ്റ്റംബര്‍ 26-ാം തീയതി തിരിച്ചെത്തുന്നു. ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഒരുപാട് സംഭാവനകള്‍ നല്കുകയും, ഇന്നും ചരിത്രസാക്ഷ്യങ്ങളായി ഉറങ്ങുകയും ചെയ്യുന്ന ചൈനയിലൂടെയും, മലയാളികളുടെ ആദ്യകാല കുടിയേറ്റ രാജ്യമായ മലേഷ്യന്‍ മണ്ണിലൂടെയും, ആധുനിക നാഗരികതയുടെ സുന്ദരമുഖം എന്നു വിശേഷിപ്പിക്കുന്ന സിംഗപ്പൂരിന്റെ Read more about എസ്.എം.സി.സി. ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍[…]