ഡാലസ് കേരള അസ്സോസ്സിയേഷന്‍ സംഗീത സായാഹ്നം ഫെബ്രുവരി 25ന്

07:56 pm 25/2/2017 – പി.പി. ചെറിയാന്‍ ഡാലസ്: കേരള അസ്സോസ്സിയേഷന്‍ ഓഫ് ഡാലസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംഗീത സായാഹ്നം ഈ വര്‍ഷം ഫെബ്രുവരി 25 ശനിയാഴ്ച നടത്തുന്നതാണ്.വൈകിട്ടു 3.30ന് ഗാര്‍ലന്റിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡാലസ് ഫോര്‍ട്ടുവര്‍ത്ത് മെട്രോപ്ലെക്‌സിലെ കേരള അസ്സോസ്സിയേഷന്‍ മെംബര്‍മാരായ ഗായകര്‍ക്ക് പങ്കെടുക്കാം. കഴിവുള്ള ഗായകരെ കണ്ടെത്തി അവരുടെ സംഗീത വാസനയെ പ്രോല്‍സാഹിപ്പിക്കുക എ്ന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ Read more about ഡാലസ് കേരള അസ്സോസ്സിയേഷന്‍ സംഗീത സായാഹ്നം ഫെബ്രുവരി 25ന്[…]

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്

07:55 pm 25/2/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: മല്ലപ്പള്ളിയില്‍ നിന്നു ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 25 ഞായര്‍ 4 ന് സ്റ്റാഫോഡില്‍ (920 FM 1092, Murphyroad, Houston) ചേരും.ഈ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗമത്തിന്റെ കാരുണ്യ കരസ്പര്‍ശമായ വിദ്യാഭ്യാസ സഹായ റിപ്പോര്‍ട്ടും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ സെന്നി ( Senny) ഉമ്മന്‍ അവതരിപ്പിക്കുമെന്ന് Read more about ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്[…]

ഒരു മരുന്ന് പല ഗുണങ്ങള്‍: മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള പുതിയ വിവര സാങ്കേതിക വിദ്യയുമായി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞന്‍

09:50 am 25/2/2017 ലോകമെമ്പാടും വില്‍ക്കപ്പെടുന്ന ഓരോ മരുന്നുകള്‍ക്ക് പിന്നിലും പതിറ്റാണ്ടുകളുടെ ഗവേഷണവും, ബില്യണ്‍ ഡോളര്‍ ചിലവും വേണ്ടിവരും. വിപണിയില്‍ വരുന്ന ഓരോ മരുന്നുകളും വിശദമായ ലബോറട്ടറി പരീക്ഷണങ്ങള്‍ക്കു ശേഷം മനുഷ്യരിലും കൂടി ഉപയോഗിച്ച് മൂന്നു ലെവലുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയാണ് പുറത്തിറക്കുന്നത്. ഓരോ മരുന്നുകള്‍ക്ക് പിന്നിലിലും 10 – 15 വര്ഷങ്ങളുടെ പ്രയത്‌നം ഉണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ആണെന്ന് ഉറപ്പിക്കാന്‍ മരുന്നുകള്‍ ഇറക്കിയതിനു ശേഷവും നിരീക്ഷണ പഠനങ്ങള്‍ തുടരും. ഓരോ മരുന്നുകളും ഒരു പ്രത്യേക Read more about ഒരു മരുന്ന് പല ഗുണങ്ങള്‍: മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള പുതിയ വിവര സാങ്കേതിക വിദ്യയുമായി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞന്‍[…]

ചിക്കാഗോ ഓട്ടോ ഷോ ഫെബ്രുവരി 25-ന്, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും

09:47 am 25/2/2017 ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ 2017 ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യുന്നു. Telecasting on Saturday February 25th 7.am (India Standard Time) and in Asianet HD USA on Saturday February 25th 7.am (CST). LOCATION AND VENUE : McCormick Place, 2301 S. Lake Shore Drive, Chicago, IL 60616.

അലക്‌സാണ്ടര്‍ ഉമ്മന്റെ സംസ്‌കാരം ശനിയാഴ്ച

02:41 am 25/2/2017 ടെക്‌സസ്: തുമ്പമണ്‍ പെഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി. ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനും, ഇപ്പോള്‍ പാസഡീന ടെക്‌സസില്‍ താമസിക്കുന്ന ശ്രീ. അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു – 55) നിര്യാതനായി. ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ). മക്കള്‍: ഷോണ്‍ അലക്‌സാണ്ടര്‍, ജോഷ്‌വ അലക്‌സാണ്ടര്‍. യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്ന പരേതന്‍ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായിരുന്നു. ഇന്‍ഡ്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജിജോര്‍ജിന്റെ ഭാര്യാസഹോദരനാണ് പരേതന്‍. Read more about അലക്‌സാണ്ടര്‍ ഉമ്മന്റെ സംസ്‌കാരം ശനിയാഴ്ച[…]

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍

02:40 am 25/2/2017 ജോര്‍ജ് ജോണ്‍ ബ്രെസല്‍സ്: എച്ച് 1 ബി വിസയുടെ പേരില്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം തുടരുമ്പോള്‍ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ കൈത്താങ്ങ്. ആഗോള വ്യാപാരത്തിന് സുരക്ഷയൊരുക്കുന്നതിന് വേണ്ടി കഴിവുള്ള കൂടുതല്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന് ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സുദൃഡമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മറ്റി ഓഫ് ഫോറിന്‍ അഫയേഴ്‌സ് പ്രതിനിധി സംഘ തലവന്‍ ഡേവിഡ് മക്കാലിസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് Read more about ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍[…]

റബര്‍:- തായ്‌ലാന്റിന്റെ വില്പന സമ്മര്‍ദ്ദം രാജ്യാന്തരവിപണിക്ക് പ്രഹരമാകും: ഇന്‍ഫാം

02:38 am 25/2/2017 കൊച്ചി: മുന്‍ വര്‍ഷങ്ങളിലെ വിലയിടിവില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച 3,10,000 ടണ്‍ റബര്‍ തായ്‌ലാന്റ് സര്‍ക്കാര്‍ വിറ്റഴിക്കാന്‍ തുടങ്ങിയിരിക്കുന്നതും രാജ്യത്തെ പ്രധാന റബര്‍ ഉല്പാദനമേഖലയില്‍ കാലാവസ്ഥ അനുകൂലമായി ടാപ്പിംഗ് പുനരാരംഭിച്ചിരിക്കുന്നതും വരുംദിവസങ്ങളില്‍ രാജ്യാന്തരവിപണിയില്‍ പ്രകൃതിദത്ത റബറിന്റെ വിലത്തകര്‍ച്ചയ്ക്ക് സാധ്യതയേറുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 2014 മുതല്‍ ആഗോള റബര്‍ വിപണിയിലുണ്ടായ വിലത്തകര്‍ച്ചയില്‍ തായ്‌ലന്റിലെ പട്ടാളസര്‍ക്കാര്‍ വിപണിവിലയുടെ ഇരട്ടിനല്‍കി കര്‍ഷകരില്‍ നിന്ന് റബര്‍ ശേഖരിച്ച് സംഭരിക്കുകയുണ്ടായി. 26 Read more about റബര്‍:- തായ്‌ലാന്റിന്റെ വില്പന സമ്മര്‍ദ്ദം രാജ്യാന്തരവിപണിക്ക് പ്രഹരമാകും: ഇന്‍ഫാം[…]

ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 4ന്, ജോണ്‍ ടൈറ്റസ് ചെയര്‍മാന്‍

02:38 am 25/2/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: ഫോമായുട (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് ) ഈ പ്രാവിശ്യത്ത കേരളാ കണ്‍വന്‍ഷന്‍ 2017 ഓഗസ്റ്റ് നാലാം തീയതി തിരുവനന്തപുരത്തുള്ള മാസ്ക്കറ്റ് ഹോട്ടലില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ നയിക്കുവാനും പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്യുവാനുമായി, ഫോമായുടെ മുന്‍ പ്രസിഡന്റും, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനുമായ ജോണ്‍ ടൈറ്റസ് (ബാബു) തിരഞ്ഞെടുക്കപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ജോണ്‍ ടൈറ്റസ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ Read more about ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 4ന്, ജോണ്‍ ടൈറ്റസ് ചെയര്‍മാന്‍[…]

ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു

02:36 am 25/2/2017 – ജോയ് തുമ്പമണ്‍ ഹൂസ്റ്റണ്‍: ലോക പ്രസിദ്ധ അപ്പോളജിസ്റ്റും രവി സഖറായ ഇന്റര്‍ നാഷണല്‍ മിനിസ്റ്ററിയുടെ അംഗവുമായ ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ന്യുയോര്‍ക്ക് ടെംസിന്റെ ഏറ്റവുമധികം വിറ്റഴിച്ച പുസ്തങ്ങളില്‍ ഒന്നായ അള്ളാ ഓര്‍ ജീസസ് എന്ന പുസ്തകം പ്രസിദ്ധമാണ്. ലോക പ്രസിദ്ധ യൂണിവേഴ്‌സിറ്റികളില്‍ ഡിബേറ്റുകള്‍ക്ക് നേതൃത്വം നല്‍കി പ്രബുദ്ധരായ വിദ്യാര്‍ത്ഥികളെയും പ്രഫസര്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു. ഈസ്റ്റേണ്‍ വെര്‍ജീനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിക്കല്‍ ഡോക്ടര്‍ ബിരുദം നേടിയ നബീല്‍ കുരിശി ബയോള Read more about ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു[…]

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണില്‍ .

02:34 am 25/2/2017 – കെ.ജെ.ജോണ്‍ സ്വിറ്റ്‌സര്‍ലന്‍ഡ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകള്‍ക്ക് ശേഷം വേള്‍ഡ് പീസ് മിഷന്‍റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൌണ്‍സിലറുമായ ശ്രീ സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തിയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ സ്വിറ്റ്‌സര്‍ലണ്ടിലെ ബേണില്‍ പ്ഫാരെയി ഹെയിലിക്രൂസ് ( Church: Pfarrei Heiligkrez, Kastellweg 7, 3004 Bern (Tiefenau)) ദേവാലയത്തില്‍ വച്ച് Read more about സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണില്‍ .[…]