ഇന്ത്യൻ എഞ്ചിനീയർ അമേരിക്കയിൽ വെടിയേറ്റു മരിച്ചു.

12:20 pm 24/2/2017 വാഷിങ്​ടൺ : അമേരിക്കയിലെ ബാറിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ്​ സ്വദേശിയായ ശ്രീനിവാസ്​ കചിഭോട്​ലയാണ്​ മരിച്ചത്​. ബാറിലുണ്ടയിരുന്ന അലോക്​ മദസനിക്ക്​ പരിക്കേറ്റു. നാവികോദ്യോഗസ്​ഥനായ 51കാരൻ ആദം പുരിൻറനാണ്​ അക്രമി. ഇയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. പരിക്കേറ്റഅലോക്​ചികിത്​സയിലാണ്​. കൻസാസിലെ ബാറിലാണ്​ സംഭവം. വംശീയാധിക്രമമാണ്​ കൊലപാതകം എന്നാണ്​ റിപ്പോർട്ട്​. ‘എ​െൻറ രാജ്യത്തുനിന്ന്​ പുറത്തുപോകൂ’ എന്നാക്രോശിച്ചാണ്​ അക്രമി വെടിവെച്ചത്​. ബുധനാഴ്​ച രാത്രിയാണ്​ സംഭവം. ഹൈദരാബാദുകാരനായ ശ്രീനിവാസ്​ ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറാണ്​.

നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാട് കടത്തുവാനുള്ള നിയമം വ്യവസ്ഥ ചെയ്തു

09:12 am 24/2/2017 – എബി മക്കപ്പുഴ ഡാളസ്: നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാടുകടത്തുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി മൂന്നു ലക്ഷത്തിലധികം അമേരിക്കന്‍ ഇന്ത്യക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തിരുത്തിയ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിയമത്തില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍, മയക്കു മരുന്ന് കച്ചവടത്തില്‍ പിടിക്കപ്പെട്ടവര്‍, മദ്യപിച്ചു വാഹനം ഓടിച്ചു പിടിക്കപ്പെട്ടവര്‍, സര്‍ക്കാര്‍ ഗ്രാന്റുകള്‍ തിരിമറി നടത്തിയവര്‍, വ്യാജ മാരിയേജ് സര്‍ട്ടിഫിക്കറ്റുകളും, വ്യാജ രേഖകളും ഹാജരാക്കി വിസ സംഘടിപ്പിച്ചവര്‍ എന്നീ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്നവരെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ദേശീയ Read more about നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാട് കടത്തുവാനുള്ള നിയമം വ്യവസ്ഥ ചെയ്തു[…]

ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയ റീജണല്‍ മാനേജരായി ജീമോന്‍ ജോര്‍ജ് ചുമതലയേറ്റു.

09:11 am 24/2/2017 ഫിലാഡല്‍ഫിയ: മലയാള ദൃശ്യ മാധ്യമരംഗത്ത് കുറഞ്ഞ കാലംകൊണ്ട് നൂതന സാങ്കേതികവിദ്യയിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ജീമോന്‍ ജോര്‍ജ് റീജണല്‍ മാനേജരായി ചുമതലയേറ്റു. നിരവധി പുതുമ നിറഞ്ഞ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയും കുടുംബ പ്രേക്ഷകരെ മുന്‍നിര്‍ത്തിയുമുള്ള പ്രോഗ്രാമുകളാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്നതെന്നും, ചാനകള്‍ക്കിടയിലെ കിടമത്സരങ്ങള്‍ക്കിടയിലും മലയാളികളുടെ മനസ്സില്‍ കടന്നുകൂടിയ ഫ്‌ളവേഴ്‌സ് ടിവി അമേരിക്കന്‍ ഐക്യനാടുകളിലും വളരെ പെട്ടെന്ന് മലയാളി മനസ്സുകളില്‍ മുഖ്യസ്ഥാനം നേടിക്കൊണ്ടിരിക്കുകയാണെന്നും, നല്ലവരായ മലയാളി പ്രേക്ഷകരുടെ Read more about ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയ റീജണല്‍ മാനേജരായി ജീമോന്‍ ജോര്‍ജ് ചുമതലയേറ്റു.[…]

ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് മാര്‍ച്ച് പകുതിയോടെ

09:10 am 24/2/2017 – എബി മക്കപ്പുഴ ഡാളസ്: വിവാദങ്ങളുടെയും, പ്രതിക്ഷേധങ്ങളുടെയും മധ്യത്തില്‍ ചങ്കുറപ്പോടെ സ്വന്തം രാജ്യത്തിന്റെ നന്മക്കു വേണ്ടി എന്നും നിലകൊള്ളുമെന്ന പ്രതിജ്ഞയുമായി ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ രാജ്യസ്‌നേഹിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രഥമ ബജറ്റ് മാര്‍ച്ച് പകുതിയോടെ അവതരിപ്പിക്കും. നാല് ട്രില്യണ്‍ ഡോളറാണ് വാര്‍ഷിക ബജറ്റിനായി വകയിരിത്തിയിട്ടുള്ളത്. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പുതിയ പദ്ധതികളും സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതികളുമാകും ബജറ്റിലുണ്ടാവുക. ഇതു സംബന്ധിച്ച് ട്രംപ് ബജറ്റ് വിദഗ്ദരുമായി കൂടിക്കാഴ്ചകള്‍ നടത്തിവരുന്നു. കടം Read more about ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് മാര്‍ച്ച് പകുതിയോടെ[…]

ഹിറ്റ്‌ലറുടെ ടെലിഫോണ്‍ ലേലം ചെയ്തത് 243000 ഡോളറിന്

09:09 am 24/2/2017 – പി.പി. ചെറിയാന്‍ മേരിലാന്റ്: ലോക രാഷ്ട്രങ്ങളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിറുത്തിയ സന്ദേശങ്ങള്‍ കൈമാറുന്നതിന് രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തില്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ അജ്ഞാതനായ ഒരാള്‍ ലേലത്തില്‍ പിടിച്ചതു 243000 ഡോളറിനാണ്. മേരിലാന്റില്‍ ഫെബ്രുവരി 20 ഞായറാഴ്ച നടന്ന ലേലത്തില്‍ പലരും ബിഡ നല്‍കിയിരുന്നുവെങ്കിലും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത വ്യക്തിക്കായിരുന്നു ഫോണ്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്. സീറമന്‍സ് കമ്പനി നിര്‍മ്മിച്ച ഫോണ്‍ 1945 ല്‍ ബര്‍ളിനിലെ ഹിറ്റ്‌ലര്‍ ഉപയോഗിച്ച ഒരു Read more about ഹിറ്റ്‌ലറുടെ ടെലിഫോണ്‍ ലേലം ചെയ്തത് 243000 ഡോളറിന്[…]

ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍ 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി

09:06 am 24/2/2017 ന്യൂയോര്‍ക്ക്: ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍ 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേതനായ പി.കെ. ജോര്‍ജിന്റേയും ഏലിയാമ്മയുടേയും പുത്രിയാണ്. അകലക്‌സ് ഭര്‍ത്താവാണ്. മകന്‍: ആരന്‍. Ann Andrews (“Tijymol”) was born to the late Mr. P.K George and Mrs. Aleyamma George on September 22, 1974 in Calcutta, India. She was a beloved younger sister to the late Rachel Thomas (“Tippymol”). Ann Read more about ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍ 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസാ ക്യാമ്പ് മാര്‍ച്ച് 18ന്

07:29 pm 23/2/2017 – പി.പി. ചെറിയാന്‍ ടെക്സ്സ്: ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് എന്നിവ യു.എസ്. പാസ്‌പോര്‍ട്ട് ഹോര്‍ഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസ്സില്‍ മാര്‍ച്ച് 18 ശനിയാഴ്ച ഹൂസ്റ്റണില്‍ നിന്നുള്ള ഇന്ത്യാ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഫ്രിസ്‌ക്കൊയില്‍ സ്ഥിതി ചെയ്യുന്ന കാര്യ സിന്ധി ഹനുമാന്‍ ടെംമ്പിളിലാണ്. ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഡാളസ്സിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ക്യാമ്പിനെ കുറിച്ചു വിശദ Read more about ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസാ ക്യാമ്പ് മാര്‍ച്ച് 18ന്[…]

വിസാ കാലാവധി കഴിഞ്ഞു തങ്ങുന്നവരെ ട്രമ്പ് നോട്ടമിടുന്നു

02:55 pm 23/2/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: നിയമാനുസൃതമല്ലാതെ അമേരിക്കയിലേക്ക് കടക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നും, നിയമ വിരുദ്ധമായി കുടിയേറിയവരെ തിരച്ചയക്കുമെന്നുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം അക്ഷരം പ്രതി നിറവേറ്റുന്നതിന് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്ന ട്രമ്പ് ഭരണകൂടം വിസാ കാലാവധി കഴിഞ്ഞു ഇവിടെ തങ്ങുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോളിസി ഫെബ്രുവരി 21 ന് പ്രഖ്യാപിച്ചു ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഒപ്പുവെച്ച എക്‌സിക്യൂച്ചീവ് ഉത്തരവ് ഫെഡറല്‍ Read more about വിസാ കാലാവധി കഴിഞ്ഞു തങ്ങുന്നവരെ ട്രമ്പ് നോട്ടമിടുന്നു[…]

എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍

02:52 pm 23/2/2017 മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ള മൂന്നു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപ്പൂര്‍) പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 14-നു യാത്ര ആരംഭിച്ച് സെപ്റ്റംബര്‍ 26-നു തിരിച്ചെത്തുന്നു. ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഒരുപാട് സംഭാവനകള്‍ നല്കുകയും, ഇന്നും ചരിത്ര സാക്ഷ്യങ്ങളായി ഉറങ്ങുകയും ചെയ്യുന്ന ചൈനയിലൂടെയും, മലയാളികളുടെ ആദ്യകാല കുടിയേറ്റ രാജ്യമായ മലേഷ്യന്‍ മണ്ണിലൂടെയും, ആധുനിക നാഗരീകതയുടെ സുന്ദരമുഖമെന്നു വിശേഷിപ്പിക്കാവുന്ന സിംഗപ്പൂരിന്റെ മനോഹാരിതയിലൂടെയും ഈ Read more about എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍[…]

ഇ.ജി. വര്‍ഗീസ് ഡാലസില്‍ നിര്യാതനായി .

02:50 pm 23/2/2017 – ഷാജി രാമപുരം ഡാലസ്: കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ ഇ.ജി.വര്‍ഗീസ്(തങ്കച്ചന്‍ 71) നിര്യാതനായി. റാന്നി ചേത്തക്കല്‍ കല്ലില്‍ സാറാമ്മ വര്‍ഗീസ് ആണ് ഭാര്യ. എമി വര്‍ഗീസ്(മക്കാലന്‍, ടെക്‌സാസ്) ഏക മകളും, ചെങ്ങന്നൂര്‍ ഇടനാട് പേങ്ങാട്ട് റിജു ജോര്‍ജ് മരുമകനും, റിയ, ഏഞ്ചല്‍ എന്നിവര്‍ കൊച്ചുമക്കളും ആണ്. പരേതയായ ഭാനു(നെടുമണ്‍കാവ്), തങ്കമ്മ(ഡാലസ്), ഇ.ജി.ജോണ്‍(യു.എസ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), മോളി(ഡാലസ്), ബാബു വടക്കേല്‍ (കോഴഞ്ചേരി) എന്നിവര്‍ പരേതന്റെ സഹോദരി സഹോദരങ്ങള്‍ ആണ്. ഫെബ്രവുരി 24 വെള്ളിയാഴ്ച Read more about ഇ.ജി. വര്‍ഗീസ് ഡാലസില്‍ നിര്യാതനായി .[…]