ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ചു

08:33 pm 14/2/2017 – പി. പി. ചെറിയാന്‍ മില്‍പിറ്റാസ് (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ തെലുങ്കാനയില്‍ നിന്നുള്ള വംഷി ചന്ദര്‍ റെഡ്ഡി (26) ഫെബ്രുവരി 10 വെള്ളിയാഴ്ച കാലിഫോര്‍ണിയ മമിഡല (MAMIDALA) അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെടിയേറ്റു മരിച്ചു. വാഹനമോഷണത്തെ കുറിച്ച് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്നപോലീസാണ് മരിച്ചു കിടക്കുന്ന ചന്ദര്‍ റെഡ്ഡിയുടെ മൃതദേഹം കണ്ടെടുത്തത്. വാഹനം തട്ടിയെടുത്ത ആള്‍ അതിവേഗം ഓടിച്ചു പോകുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കാറ് പോസ്റ്റില്‍ ഇടിച്ചു നില്‍കുകയാണ്. ഇയാളെ Read more about ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ചു[…]

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്

08:30 pm 14/2/2017 – പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: മല്ലപ്പള്ളിയില്‍ നിന്നും ഹൂസ്റ്റണിലും, സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷീക പൊതുയോഗം ഫെബ്രുവരി 25 ഞായര്‍ 4 മണിക്ക് സ്റ്റാഫോഡില്‍ (920 FM 1092, Murphyroad, Houston) വെച്ചു ചേരുന്നതാണ്. ഈ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗമത്തിന്റെ കാരുണ്യ കരസ്പര്‍ശമായ വിദ്യാഭ്യാസ സഹായ റിപ്പോര്‍ട്ടും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ സെന്നി(ടലിി്യ) ഉമ്മന്‍ Read more about ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്[…]

വല്‍സന്‍ പി. ജോണ്‍ ഡാലസില്‍ നിര്യാതനായി

08:29 pm 14/2/2017 – ഷാജി രാമപുരം ഡാലസ്: ഓമല്ലൂര്‍ കാപ്പില്‍ പൂക്കോട്ട് വല്‍സന്‍ പി. ജോണ്‍(71) ഡാലസില്‍ നിര്യാതനായി. നാഷ്ണല്‍ ഹൈവേ അതോററ്റി ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജരും, കേരള പി.ഡബ്ല്യൂ.ഡി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറും ആയിരുന്ന പരേതന്‍, വിരമിച്ച ശേഷം അമേരിക്കയിലുള്ള മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കോഴഞ്ചേരി ചാലുകുന്നേല്‍ ഡോ.അന്നമ്മ ജോര്‍ജ് ആണ് ഭാര്യ. ഡോ.ബിനു ജോണ്‍ (റിച്ച്മോണ്ട, വെര്‍ജീനിയ), സൂസന്‍ ജോണ്‍ (ടീ.സി.എസ്.ബാംഗ്ലൂര്‍), ബിപിന്‍ ജോര്‍ജ് ജോണ്‍ (ഇന്‍ഫോസിസ് ഡാളസ്) എന്നിവര്‍ Read more about വല്‍സന്‍ പി. ജോണ്‍ ഡാലസില്‍ നിര്യാതനായി[…]

ജോര്‍ജ് തോമസ് (57) മെല്‍ബണില്‍ നിര്യാതനായി

08:27 pm 14/2/2017 – ബിനോയ് പോള്‍ ക്രാന്‍ ബണ്‍: മെല്‍ബണ്‍ സൗത്തി ലെ ക്ലയ്ഡില്‍ താമസക്കാരനായ ജോര്‍ജ് തോമസ് (57) ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരണമടഞ്ഞു.കൈനകരിയിലുള്ള ചേന്നങ്കരി മുണ്ടപ്പിള്ളില്‍ കുടുംബാംഗമാണ്. ഭാര്യ ‘ ലീലാമ്മ , മക്കള്‍ ആ ന്‍, അജ്ഞലി, ഡാനിയേല്‍ എന്നിവരാണ്.മൃതദേഹം കോറോണ ര്‍ വഴി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഫാസ്റ്റ് വേ കൊറിയര്‍ സര്‍വ്വീസ് സ്വന്തമായി നടത്തിവരുകയായിരുന്നു പരേതന്‍.

ദിലീപ് ഷോ 2017 ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

07:59 am 14/2/2017 അപ്പെക്‌സ്:, നോര്‍ത്ത് കരോലിന: ലൂര്‍ദ് മാതാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര- മിമിക്രി രംഗത്തെ ഏറ്റവും പ്രഗത്ഭ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത-ഹാസ്യ-നൃത്തവിരുന്ന് “ദിലീപ് ഷോ 2017′ മെയ് 26-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നു മെയ്മണ്ടി കണ്‍സേര്‍ട്ട് ഹാളില്‍ (Meymandi Concert Hall, Duke Energy Center fr the Perfoming Arts Center Raleigh) വച്ചു നടത്തപ്പെടുന്നു. നോര്‍ത്ത് കരോലിനയിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ഷോ 2017-ന്റെ Read more about ദിലീപ് ഷോ 2017 ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി[…]

യുവമോഹിനി യൂത്ത് പേജന്റ് ഡിട്രോയിറ്റില്‍

7:57 am 14/2/2017 ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തില്‍ “യുവമോഹിനി’ യൂത്ത് പേജന്റും നടത്തുന്നതാണ്. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16-നും 25-നും മദ്ധ്യേ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാഫലകവും നല്‍കുന്നതാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാതാപിതാക്കള്‍ അവരുടെ 16-നും 25-നും മധ്യേ പ്രായമുള്ള കുട്ടികളെ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് സംഘാടകര്‍ പ്രത്യേകം Read more about യുവമോഹിനി യൂത്ത് പേജന്റ് ഡിട്രോയിറ്റില്‍[…]

റോക്‌ലാന്‍ഡ് സോഷ്യല്‍ ക്ലബ് മാര്‍ച്ച് ആദ്യ വാരം ആരംഭിക്കുന്നു

7:55 am 14/2/2017 – മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: കാലഘട്ടത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരുവാനും അത് സമയോചിതമായി നടപ്പിലാക്കുവാനും ലക്ഷ്യമിട്ട് ഏതാനും പേരുടെ ശ്രമഫലമായി റോക്‌ലാന്‍ഡ് സോഷ്യല്‍ ക്ലബ് മാര്‍ച്ച് ആദ്യവാരം മുതല്‍ സ്‌റ്റോണി പോയിന്റില്‍ ആരംഭിക്കുന്നു. സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒന്നിച്ചു കൂടുവാനും അവരവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം തീര്‍ച്ചയായും ഉപകരിക്കുമെന്നതില്‍ സംശയമില്ല. കുട്ടികള്‍ക്ക് വേണ്ടി നൃത്തം, സംഗീതം, വാദ്യോപകരണം തുടങ്ങിയവയും, മുതിര്‍ന്നവര്‍ക്കു വേണ്ടി നൃത്തം, സംഗീതം,സൂമ്പ ക്ലാസ്, ചീട്ടുകളി, ഷട്ടില്‍, ബാസ്കറ്റ് Read more about റോക്‌ലാന്‍ഡ് സോഷ്യല്‍ ക്ലബ് മാര്‍ച്ച് ആദ്യ വാരം ആരംഭിക്കുന്നു[…]

ഹൈഡല്‍ബര്‍ഗില്‍ വചനപ്രഘോണവും രോഗശാന്തി ശുശ്രൂഷയും –

7:54 am 14/2/2017 ജോര്‍ജ് ജോണ്‍ ഹൈഡല്‍ബര്‍ഗ്: ഷാലോം, ഗുഡ്‌നൈറ്റ് ടി.വി കളിലൂടെ വിവിധ രാജ്യങ്ങളില്‍ സുപരിചിതനായ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ജര്‍മനിയില്‍ ആദ്യമായി ഹൈഡല്‍ബര്‍ഗില്‍ വചനപ്രഘോണവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നു. ഫെബ്രുവരി 21 ന് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 02 മണിമുതല്‍ വൈകുന്നേരം 07 വരെ ഹൈഡല്‍ബര്‍ഗ് ബ്ലൂമന്‍ സ്ട്രാസെ 23 ലെ സെന്‍െ് ബൊണിഫാസിയോസ് പള്ളിയില്‍ വച്ചാണ് ഇത് നടത്തുന്നത്. ഈ വചനപ്രഘോണത്തിലേക്കും, രോഗശാന്തി ശുശ്രൂഷയിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് Read more about ഹൈഡല്‍ബര്‍ഗില്‍ വചനപ്രഘോണവും രോഗശാന്തി ശുശ്രൂഷയും –[…]

പാസ്റ്റര്‍ സി.സി കുര്യാക്കോസ് എഫ്.പി.സി.സി കണ്‍വീനര്‍ –

09:44 pm 13/2/2017 കുര്യന്‍ ഫിലിപ്പ് ഷിക്കാഗോ: ഇവിടെയുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവര്‍ത്തനവേദിയായ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ (എഫ്.പി.സി.സി) ഈവര്‍ഷത്തെ കണ്‍വീനറായി പാസ്റ്റര്‍ സി.സി കുര്യാക്കോസിനേയും ജോയിന്റ് കണ്‍വീനറായി ജിജു ഉമ്മനേയും തെരഞ്ഞെടുത്തു. ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള പതിനേഴ് പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ് എഫ്.പി.സി.സി. എല്ലാമാസവും മൂന്നമത്തെ ശനിയാഴ്ച മാസയോഗവും, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സംയുക്ത ആരാധനയും സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട സി.സി. കുര്യാക്കോസ് മണക്കാല ഫെയ്ത്ത് Read more about പാസ്റ്റര്‍ സി.സി കുര്യാക്കോസ് എഫ്.പി.സി.സി കണ്‍വീനര്‍ –[…]

ഒരാഴ്ചയ്ക്കുള്ളില്‍ പിടി കൂടിയതു 620 അനധികൃത കുടിയേറ്റക്കാരെ

09;44 pm 13/2/2017 പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഒരാഴ്ചയ്ക്കുള്ളില്‍ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ നിന്നും 600 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തതായി ലൊ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഇന്ന് (എലയ. 13) വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 40 പേരെയാണ് പിടികൂടിയത്. അനധികൃത കുടിയേറ്റക്കാരില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നാടുകടത്തുന്നതിനാണോ അറസ്റ്റു ചെയ്തതെന്ന് വെളിപ്പെടുത്താനാകില്ലെന്ന് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരില്‍ ഗാങ്ങ് മെമ്പേഴ്‌സ്, മയക്കുമരുന്ന് കച്ചവടക്കാര്‍ എന്നിവരെ തിരഞ്ഞു പിടിച്ചു തിരിച്ചയ്ക്കുമെന്ന് Read more about ഒരാഴ്ചയ്ക്കുള്ളില്‍ പിടി കൂടിയതു 620 അനധികൃത കുടിയേറ്റക്കാരെ[…]