റവ. റാണ്ടി ജയിക്കബിന്റെ നിര്യാണത്തില്‍ ബിഷപ്പ് മാര്‍ ഫീലക്‌സിനോസ് അനുശോചിച്ചു

08:11 pm 3/2/2017 – ഷാജി രാമപുരം ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള നേറ്റീവ് അമേരിക്കന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കണ്ണിയും, അമേരിക്കയിലുള്ള നേറ്റീവ് ഇന്ത്യന്‍സിന്റെ ഇടയിലുള്ള ചോക്ക്ടൗ വിഭാഗത്തിന്റെ പ്രധാന ലീഡറും, ചോക്ക്ടൗ നേഷന്റെ കൗണ്‍സില്‍ മെംബറും, ഒക്ലഹോമയിലുള്ള മക്ഗീ ചാപ്പലിന്റെ വൈദീകനും ആയ റവ.റാണ്ടി ജേക്കബിന്റെ പെട്ടെന്നുണ്ടായ നിര്യാണത്തില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ അനുശോചനം അറിയിച്ചു. ജനുവരി 29 ഞായറാഴ്ച Read more about റവ. റാണ്ടി ജയിക്കബിന്റെ നിര്യാണത്തില്‍ ബിഷപ്പ് മാര്‍ ഫീലക്‌സിനോസ് അനുശോചിച്ചു[…]

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ആഘോഷം ഉജ്വലമായി

08:14 am 3/2/2017 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആഘോഷപരിപാടികള്‍ വന്‍ വിജയമായി. സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ റവ. റെനി കെ. ഏബ്രഹാം (മാര്‍ത്തോമാ ചര്‍ച്ച് വികാരി) മുഖ്യസന്ദേശം നല്‍കി. ബ്ലസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കോണ്‍ഗ്രിഗേഷന്‍, സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്, താബോര്‍ മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് ജോര്‍ജ് Read more about സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ആഘോഷം ഉജ്വലമായി[…]

ട്രംപിന്റെ വിസാ വിലക്കിനെ ന്യായീകരിച്ച് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

08:12 am 3/2/2017 – എബി മക്കപ്പുഴ ഡാളസ്: അമേരിക്കക്ക് പിന്നാലെ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കുവൈത്തും വിലക്കേര്‍പ്പെടുത്തുന്നു. അഞ്ച് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്താന്‍ പോകുന്നത്. സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്ക്കാണ് വിലക്കേര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്. ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ട്രംപ് വിസ നിഷേധിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.മുസ്‌ലിം തീവ്രവാദികള്‍ രാജ്യത്തേക്ക് കടക്കാതിരിക്കാനാണിതെന്നാണ് കുവൈത്തിന്റെ വാദം. ഇസ്‌ലാം ഭീതി കൊണ്ടല്ല ട്രംപിന്റെ നടപടിയെന്നും ഏതെങ്കിലും Read more about ട്രംപിന്റെ വിസാ വിലക്കിനെ ന്യായീകരിച്ച് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍[…]

എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്‌സിയുടെ ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങള്‍ വര്‍ണ്ണാഭം

08:11 am 3/2/2017 – നിബു വെള്ളവന്താനം ന്യുജേഴ്‌സി: എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്‌സിയുടെ ക്രിസ്തുമസ് പുതുവല്‍സരാ ഘോഷങ്ങള്‍ ജനുവരി 7 ന് സെന്‍റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വര്‍ണ്ണാഭമായി നടത്തപ്പെട്ടു. സിറോ മലബാര്‍ കത്തോലിക്കാ സഭാ, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, മാര്‍ത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ തുടങ്ങിയ സഭക ളുടെ ന്യുജേഴ്‌സിയിലെ ഐക്യവേദിയായ കേരള ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ Read more about എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്‌സിയുടെ ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങള്‍ വര്‍ണ്ണാഭം[…]

എത്തിയാദ് എയര്‍വെയ്‌സ് ലുഫ്ത്താന്‍സാ സഖ്യം നിലവില്‍ വന്നു –

08:10 am 3/2/2017 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. നാഷണല്‍ എയര്‍ലൈന്‍സ് എത്തിയാദ് എയര്‍വെയ്‌സ് അന്തരാഷ്ട്ര നിലവാരത്തില്‍ ജര്‍മന്‍ ലുഫ്ത്താന്‍സായുമായി പുതിയ സഖ്യം നിലവില്‍ വന്നു. എത്തിയാദ് എയര്‍വെയ്‌സ് സി.ഇ.ഒ. ജെയിംസ് ഹോഗനും, ലുഫ്ത്താന്‍സാ പ്രസിഡന്റ് കാര്‍സ്റ്റന്‍ സ്‌പോറും ഔദ്യോഗികമായി പ്രഖ്യാപിച്ചതാണിത്. ഇപ്പോള്‍ എത്തിയാദ് ഉള്‍പ്പെടെ 6 എയര്‍ലൈന്‍സ് ആരംഭിച്ച സഖ്യത്തിന് പുറമെ ആണ് ജര്‍മന്‍ ലുഫ്ത്താന്‍സായുമായുള്ള പുതിയ സഖ്യം. ഇപ്പോഴത്തെ സഖ്യത്തില്‍ എത്തിയാദ് എയര്‍വെയ്‌സ് (യു.എ.ഇ.), എയര്‍ ബെര്‍ലിന്‍ (ജര്‍മനി), എയര്‍ Read more about എത്തിയാദ് എയര്‍വെയ്‌സ് ലുഫ്ത്താന്‍സാ സഖ്യം നിലവില്‍ വന്നു –[…]

ടെക്‌സസ് സംസ്ഥാനത്ത് ആദ്യ ട്രാന്‍സ്ജന്റര്‍ മേയര്‍

08:33 pm 2/1/2017 – പി.പി. ചെറിയാന്‍ ന്യൂഹോപ്പ്(ടെക്‌സസ്) : പുരുഷനില്‍ നിന്നും സ്ത്രീയിലേക്ക് ലിംഗഭേദം നടത്തിയ ആദ്യ മേയര്‍ എന്ന പദവിക്ക് ഡാലസില്‍ നിന്നും 40 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ സിറ്റി ന്യൂഹോപ്പിലെ മേയര്‍ അര്‍ഹയായി. ടെക്‌സസ് സംസ്ഥാനത്ത് ഇതാദ്യ സംഭവമാണ്. ന്യുഹോപ് മേയറായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ജെഫ് ഹെര്‍ബസ്റ്റ് എന്ന പേര്‍ മാറ്റി ജെസ്സ് ഹെര്‍ബസ്റ്റ് എന്ന പേര്‍ സ്വീകരിച്ചതായി സിറ്റിയുടെ ഒഫിഷ്യല്‍ വെബ് സൈറ്റില്‍ പറയുന്നു. ജനുവരി 23 ന് പോസ്റ്റ് Read more about ടെക്‌സസ് സംസ്ഥാനത്ത് ആദ്യ ട്രാന്‍സ്ജന്റര്‍ മേയര്‍[…]

വാഷിങ്ടന്‍ ഇന്ത്യന്‍ എംബസി രക്തസാക്ഷി ദിനമാചരിച്ചു

07:38 pm 2/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 69ാം രക്ത സാക്ഷിദിനം വാഷിങ്ടന്‍ ഡിസി ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.അംബാസഡര്‍ നവതേജ് ശര്‍മ്മയും ഉദ്യോഗസ്ഥരും മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. ജനുവരി 30 ന് മാസ്സച്യുസെറ്റ്‌സില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ എംബസ്സി െകട്ടിടത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി പ്രമുഖരും പുഷ്പാജ്ഞലി അര്‍പ്പിച്ചു. 1885 ലും, 1901 Read more about വാഷിങ്ടന്‍ ഇന്ത്യന്‍ എംബസി രക്തസാക്ഷി ദിനമാചരിച്ചു[…]

അനധികൃത ഫൈന്‍: ഷുഗര്‍ലാന്റ് സിറ്റിക്കെതിരെ നിയമ നടപടി

07:37 pm 2/1/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : നിയമ വിരുദ്ധമായി ഡ്രൈവര്‍മാരില്‍ നിന്നും ഫൈന്‍ ഈടാക്കുന്നതിനു ഷുഗര്‍ലാന്റ് സിറ്റി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മില്യണ്‍ കണക്കിനു ഡോളറാണു റെഡ് ലൈറ്റ് നിയമ ലംഘനത്തിന്റെ പേരില്‍ ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കിയിരിക്കുന്നത്. സിറ്റി മേയര്‍, ചീഫ് ഓഫ് പൊലീസ്, സിറ്റി മാനേജര്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. റെഡ് ലൈറ്റ് സിസ്റ്റം ലംഘിക്കുന്നതിന്റെ പേരില്‍ സിവില്‍ പെനാല്‍റ്റി ഈടാക്കുന്നത് സംസ്ഥാന ഭരണ ഘടനാ Read more about അനധികൃത ഫൈന്‍: ഷുഗര്‍ലാന്റ് സിറ്റിക്കെതിരെ നിയമ നടപടി[…]

പ്ലാസ്റ്റിക് ബാഗിന് നികുതി ; നിയമം ഫെബ്രുവരി 1 ന് നിലവില്‍ വന്നു

07:34 pm 2/1/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ : ഷോപ്പിങ്ങിനു പോകുമ്പോള്‍ ഇനി മുതല്‍ റീ യൂസബിള്‍ ബാഗ് കൂടി കരുതണമെന്നു നിയമം. ഷിക്കാഗോ സിറ്റിയിലാണ് ഫെബ്രുവരി ഒന്ന് മുതല്‍ ഡിസ്‌പോസിബിള്‍ ബാഗ് ടാക്‌സ് നിലവില്‍ വന്നത്. പ്ലാസ്റ്റിക്ക് ബാഗുകളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിക്കുകയും അതു നീക്കം ചെയ്യുന്നത് സിറ്റിക്ക് വലിയ ബാധ്യത വരുത്തിവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബാഗ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു. ശരാശരി 500 ഡിസ്‌പോസിബിള്‍ ബാഗാണ് സിറ്റിയിലെ ഒരാള്‍ Read more about പ്ലാസ്റ്റിക് ബാഗിന് നികുതി ; നിയമം ഫെബ്രുവരി 1 ന് നിലവില്‍ വന്നു[…]

ശനിയാഴ്ച 111-മത് സാഹിത്യ സല്ലാപത്തില്‍ “രോഗ ചികിത്സ’ ഡോ. കുര്യാക്കോസ് നയിക്കുന്ന ചര്‍ച്ച .

07:33 pm 2/1/2017 – ജയിന്‍ മുണ്ടയ്ക്കല്‍ ഡാലസ്: ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “രോഗ ചികിത്സ’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും വൈദ്യ ശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തൃശൂര്‍ സ്വദേശിയായ ഡോ. കുര്യാക്കോസ് വി. തെക്കെത്തലയായിരിക്കും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം ഭിഷഗ്വരന്മാരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും വൈദ്യ ശാസ്ത്ര രംഗത്തെക്കുറിച്ചും രോഗ ചികിത്സാ രീതികളെക്കുറിച്ചും Read more about ശനിയാഴ്ച 111-മത് സാഹിത്യ സല്ലാപത്തില്‍ “രോഗ ചികിത്സ’ ഡോ. കുര്യാക്കോസ് നയിക്കുന്ന ചര്‍ച്ച .[…]