കുടിയേറ്റ നിയന്ത്രണ ഉത്തരവ് യുനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും: പ്രിയങ്ക ചോപ്ര

08:10 pm 4/2/2017 – പി.പി. ചെറിയന്‍ ലോസാഞ്ചല്‍സ് : മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക കുടിയേറ്റ നിയന്ത്രണ നിരോധന ഉത്തരവ് യൂനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യുനിസെഫ് ഗുഡ്‌വില്‍ അംബാസിഡറും, ഹോളിവുഡ് താരവുമായ പ്രിയങ്ക ചോപ്ര പരാതിപ്പെട്ടു. പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് നിരോധിത രാഷ്ട്രങ്ങളിലെ നിര്‍ദ്ധനരും നിരാശ്രയരുമായ കുട്ടികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നത് തന്നെയും ബാധിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. പ്രസിദ്ധ ഹോളിവുഡ് താരങ്ങളായ ജനിഫര്‍ ലോറന്‍സ്, ഏഷ്ടണ്‍ കുച്ചര്‍, ജോണ്‍ Read more about കുടിയേറ്റ നിയന്ത്രണ ഉത്തരവ് യുനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും: പ്രിയങ്ക ചോപ്ര[…]

അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേസ്കൂള്‍ 10ാം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍

08:08 pm 4/2/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ കാനഡ: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ 10ാം ക്ലാസ് പരീക്ഷയില്‍ ഐവിന്‍ ഏബില്‍(സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, മിസ്സിസാഗോ, കാനഡ), മഹിമ വര്‍ഗീസ് (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, ഫിയോനിക്‌സ്) എന്നിവര്‍ ഒന്നാം റാങ്കും ജില്‍സി പുന്നശ്ശേരില്‍ (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് മിസ്സിസാഗോ, കാനഡ) രണ്ടാം റാങ്കും, ജേക്കബ് തോമസ്(സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ ഡാലസ്) മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് ജേതാക്കളായ ഐവിന്‍ ഏബിലും മഹിമ വര്‍ഗീസും Read more about അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേസ്കൂള്‍ 10ാം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍[…]

അമേരിക്കയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ജി.എസ്.വി 2.4 ബില്യന്‍ ഡോളര്‍ മുടക്കും

08:00 pm 4/2/2017 – പി.പി. ചെറിയാന്‍ ജോര്‍ജിയ: അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളില്‍ ആധുനിക രീതിയിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്പോര്‍ട്സ് ഡവലപ്മെന്റ് കമ്പനിയായ ഗ്ലോബല്‍ സ്പോര്‍ട്സ് വെഞ്ചേഴ്സ് (Global Sport Venturex) 2.4 ബില്യണ്‍ ഡോളര്‍ മുടക്കും.ജനുവരി 30ന് കമ്പനി പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ ക്രിക്കറ്റ് അസ്സോസിയേഷനുമായി ജി.എസ്.വി. ഠ20 ക്കുവേണ്ടി 70 മില്യണ്‍ ഡോളറിന്റെ ഒരു കരാര്‍ ഒപ്പിട്ടുട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.ലോകോത്തര നിലവാരത്തിലേക്ക് അമേരിക്കന്‍ ക്രിക്കറ്റിനെ ഉയര്‍ത്തുക എന്നതാണ് Read more about അമേരിക്കയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ജി.എസ്.വി 2.4 ബില്യന്‍ ഡോളര്‍ മുടക്കും[…]

ഡാളസില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ പുതിയ പ്രവര്‍ത്തകസമിതി ചുമതലയേറ്റു

07:59 pm 4/2/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANANT ) ന്റെ പുതിയ പ്രവര്‍ത്തകസമിതി ഡാലസില്‍ ചുമതലയേറ്റു. ജനുവരി 28 നു ഗാര്‍ലാന്റിലുള്ള കെ ഇ എ ഇമ്പോര്‍ട്ട്‌സ് ഹാളില്‍ വച്ചുനടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന പന്ത്രണ്ടു നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കു 500 ഡോളര്‍ വീതം റ്റിയൂഷന്‍ സഹായം നല്‍കി മാതൃകയാകാന്‍ കഴിഞ്ഞതു ഇന്ത്യന്‍ അമേരിക്കന്‍ Read more about ഡാളസില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ പുതിയ പ്രവര്‍ത്തകസമിതി ചുമതലയേറ്റു[…]

കെ.സി.സി.എന്‍.എ മത്സരാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ ചിക്കാഗോയില്‍ .

07:57 pm 4/2/2017 ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ : നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഈ വരുന്ന ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നു. ഫ്‌ളോറിഡയിലെ താമ്പായില്‍ നിന്നും ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന പാനലും, ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നും ബേബി മണക്കുന്നേല്‍ നേതൃത്വം നല്‍കുന്ന പാനലുമാണ് Read more about കെ.സി.സി.എന്‍.എ മത്സരാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ ചിക്കാഗോയില്‍ .[…]

ഫാ. ബിനു ഇടത്തുംപറമ്പില്‍ എംഎസ്എഫ്എസ് പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു

08:43 am 4/2/2017 “അയാം ഹു അയാം: അണ്‍റാവലിംഗ് ദ മിസ്റ്ററി ഓഫ് ഗോഡ്’ ഫാദര്‍ ബിനു ഇടത്തുംപറമ്പില്‍ പുതിയൊരു പുസ്തകം രചിച്ചിരിക്കുന്നു: “അയാം ഹു അയാം: അണ്‍റാവലിംഗ് ദ മിസ്റ്ററി ഓഫ് ഗോഡ്’. ആരോഗ്യവും സന്തോഷവുമുള്ളൊരു ജീവിതം ഈശ്വരനും മറ്റുള്ളവരും നമ്മളും തമ്മിലുള്ള സ്‌നേഹബന്ധത്താല്‍ നിര്‍മ്മിതമാണ്. ഒറ്റപ്പെട്ട ജീവിതത്തിനായി സൃഷ്ടിക്കപ്പെട്ടവരല്ല നാം; പ്രത്യുത, ഈശ്വരനുമായും ഈശ്വരസൃഷ്ടികളായ സര്‍വതുമായും സമൂഹവുമായും ഒന്നു ചേര്‍ന്നുള്ള ജീവിതത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണു നാം. ഈ ത്രികോണബന്ധത്തിലേയ്ക്കു നമ്മെ ക്ഷണിക്കുന്ന ഈശ്വരനെപ്പറ്റിയുള്ളതാണീ പുസ്തകം. Read more about ഫാ. ബിനു ഇടത്തുംപറമ്പില്‍ എംഎസ്എഫ്എസ് പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു[…]

നോര്‍ത്ത് കൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്: അമേരിക്കയുടെ നാശത്തിനു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നല്കും –

08:39 am 4/2/2017 എബി മക്കപ്പുഴ ഡാളസ്:നിരന്തരമായി മിസൈല്‍ ഭീഷണി മുഴക്കി കൊണ്ടിരിക്കുന്ന നോര്‍ത്ത് കൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. നോര്‍ത്ത് കൊറിയ ആണവായുധം പ്രയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയുടെയോ അമേരിക്കയുടെ സഖ്യകക്ഷികളുടേയോ നേര്‍ക്കുള്ള നോര്‍ത്ത് കൊറിയയുടെ ഏത് ആക്രമണത്തേയും ശക്തമായി നേരിടുമെന്നും ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ അമേരിക്കയും അതേ മാര്‍ഗത്തിലൂടെ തിരിച്ചടിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 20 മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. രണ്ടു ആണവപരീക്ഷണങ്ങളും നടത്തി. Read more about നോര്‍ത്ത് കൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്: അമേരിക്കയുടെ നാശത്തിനു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നല്കും –[…]

സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്നു സര്‍വ്വേ

08:12 pm 3/2/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : ഫെബ്രുവരി 5 ന് ടെക്‌സസിലെ ഹൂസ്റ്റനില്‍ നടക്കുന്ന സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നത് ദൈവമായിരിക്കുമെന്ന് പബ്ലിക്ക് റിലിജിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച സര്‍വ്വേയില്‍ അമേരിക്കയിലെ 25 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 73 ശതമാനം വിയോജിപ്പു പ്രകടിപ്പിച്ചു.മത്സരത്തിന്റെ വിജയികളെ നിര്‍ണ്ണയിക്കുന്നതില്‍ ദൈവത്തിനു വലിയൊരു പങ്കുണ്ടെന്നാണ് സര്‍വ്വേയില്‍ ഉരുതിരിഞ്ഞുവന്ന അഭിപ്രായം. അമേരിക്കയിലെ സ്‌പോര്‍ട്‌സ് പ്രേമികളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന സൂപ്പര്‍ ബോള്‍ എല്ലാവര്‍ഷവും ഫെബ്രുവരി ആദ്യ ഞായറാഴ്ചയാണ് നടക്കുന്നത്. Read more about സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നതു ദൈവമായിരിക്കുമെന്നു സര്‍വ്വേ[…]

പുള്‍പിറ്റ് പ്രഭാഷകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയമം നീക്കം ചെയ്യും

08:18 pm 3/2/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍: ദേവാലയങ്ങളിലെ പുള്‍പിറ്റുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി പ്രചരണം നടത്തുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നത് പൂര്‍ണ്ണമായും എടുത്തുമാറ്റുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ പ്രഭാത ഭക്ഷണത്തിനു എത്തിച്ചേര്‍ന്ന മതനേതാക്കളുടെ സാന്നിധ്യത്തിലാണ് ട്രംപ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. 501(C)(3) ആക്ട് അനുസരിച്ചു ടാക്സ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ട ദേവാലയങ്ങള്‍, ചാരിറ്റി സംഘടനകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവ രാഷ്ട്രീയ പ്രചരണത്തിനു വേദിയാക്കിയാല്‍ ടാക്സ് ഇളവ് ആനുകൂല്യങ്ങള്‍ Read more about പുള്‍പിറ്റ് പ്രഭാഷകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയമം നീക്കം ചെയ്യും[…]

കേരള സമാജം ഓഫ് ന്യൂജേഴ്‌സിക്ക് പുതിയ നേതൃത്വം. ഹരികുമാര്‍ രാജന്‍ പ്രസിഡന്റ്, ബിനു പുളിക്കല്‍ സെക്രട്ടറി, അജു തര്യന്‍ ട്രഷറര്‍

08:14 pm 3/2/2017 :സിറിയക്ക് കുര്യന്‍. ഡ്യൂമോണ്ട്, ന്യൂജേഴ്‌സി: വടക്കന്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരളസമാജം ഓഫ് ന്യൂജേഴ്‌സിക്ക് 2017 18 ലേക്കുള്ള പുതിയനേതൃത്വം നിലവില്‍ വന്നു. 2016 ഡിസംബര്‍ 30 ന് കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുപ്പില്ലാതെ ഏവരും നേതൃത്വം ഏറ്റെടുത്തു. ഹരികുമാര്‍ രാജന്‍ (President), സെബാസ്റ്റിയന്‍ ചെറുമഠത്തില്‍ (Vice President), ബിനു ജോസഫ് പുളിയ്ക്കല്‍ (secretary), ജിയോ ജോസഫ് (Assistant Secretary), അജു തര്യന്‍ (Treasurer), സെബാസ്റ്റിയന്‍ ജോസഫ് (Assistant Treasurer) എന്നിവര്‍ Read more about കേരള സമാജം ഓഫ് ന്യൂജേഴ്‌സിക്ക് പുതിയ നേതൃത്വം. ഹരികുമാര്‍ രാജന്‍ പ്രസിഡന്റ്, ബിനു പുളിക്കല്‍ സെക്രട്ടറി, അജു തര്യന്‍ ട്രഷറര്‍[…]