കേസില്‍പ്പെട്ട നേഴ്‌സുമാര്‍ക്ക് ഫൊക്കാന വിമന്‍സ് ഫോറം സഹായമെത്തിക്കും

08:00 am 31/12/2016 ലീല മാരേട്ട് ന്യുയോര്‍ക്ക്: ലോംഗ് ഐലന്‍ഡില്‍ രണ്ടു മലയാളി നേഴ്‌സുമാരെ അറസ്റ്റ് ചെയ്തത് ആശങ്കയുണര്‍ത്തുന്നുവെന്നു ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട് പറഞ്ഞു. അവര്‍ക്ക് എല്ലാവിധ സഹായവും എത്തിക്കാന്‍ ഫൊക്കാന മുന്നിലുണ്ടാവും. അലാറം അടിച്ചിട്ട് ഒന്‍പതു മിനിട്ടു കഴിഞ്ഞാണു നേഴ്‌സുമാരും ആഫ്രിക്കന്‍ അമേരിക്കനായ നേഴ്‌സിംഗ് എയ്ഡും എത്തിയതെന്നു പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഒരേ സമയം മൂന്നു പേര്‍ ഏത്താതിരിക്കാന്‍ പ്രത്യേക കാരണമുണ്ടോ എന്നറിയേണ്ടതുണ്ട്. സ്ഥാപനത്തില്‍ ആവശ്യത്തിനുള്ള ജോലിക്കാര്‍ ഉണ്ടായിരുന്നോ? അതോ അമിതാധ്വാനം അടിച്ചേല്പിച്ച് Read more about കേസില്‍പ്പെട്ട നേഴ്‌സുമാര്‍ക്ക് ഫൊക്കാന വിമന്‍സ് ഫോറം സഹായമെത്തിക്കും[…]

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം ജനുവരി എട്ടിന് ഞായറാഴ്ച

08:00 am 31/12/2016 – മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (മാഗ്) ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5:30ന് സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തുന്നതാണെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുല്‍ രവീന്ദ്ര ജോഷി മുഖ്യാതിഥിയായിരിക്കും. റവ. ഫാ. തോമസ് വര്‍ഗീസ് (സന്തോഷ് അച്ചന്‍) ക്രിസ്മസ് ന്യൂ ഇയര്‍ സന്ദേശം നല്‍കും. ഹ്യുസ്റ്റന്‍ Read more about മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം ജനുവരി എട്ടിന് ഞായറാഴ്ച[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷം

07:59 am 31/12/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: 2016 ഡിസംബര്‍ 24 ശനിയാശ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുപ്പിറവിയുടേയും, ശാന്തിയുടേയും സമാധാനത്തിന്റേയും, നന്മയുടേയും സ്‌നേഹത്തിന്റേയും, പങ്കുവെക്കലിന്റേയും സന്ദേശമായ ക്രിസ്മസ് ആഘോഷങ്ങള്‍ ഭക്തിപൂര്‍വ്വം നടന്നത്. ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന ക്രിസ്മസ് സന്ദേശത്തില്‍, രാജാധിരാജനും, സകലത്തിന്റേയും ഉടയവനും പരിപാലകനുമായ ദൈവം ആദിമാതാപിതാക്കള്‍ക്ക് നല്കിയ വാഗ്ദാനപ്രകാരം, Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷം[…]

ക്രിസ്തുമസ് നവവത്സര വര്‍ണകാഴ്ചകളുമായി യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക്

07:56 am 31/12/2016 ന്യൂയോര്‍ക്ക് : അമേരിക്കന്‍ നഗരങ്ങളിലെ ക്രിസ്തുമസ് നവവത്സര ആഘോഷവേളയിലെ വര്‍ണകാഴ്ചകളും ,ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ സംഘടിപ്പിച്ച മിസ്സ് ഇന്ത്യ 2016 , 3ഉ മനോഹാരിതയില്‍ ന്യൂയോര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ദീപാലങ്കാരങ്ങളുടെ ഉത്സവം (Festival Of Lights ) എന്നീ പ്രോഗ്രാമുകളമായി ഈയാഴ്ചത്തെ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ന്യൂയോര്‍ക്ക് സമയം ശനിയാഴ്ച രാവിലെ 8 മണിക്ക് സംപ്രേഷണം ചെയ്യുന്നു. കൂടാതെ നൈറ്റ് ശ്യാമളന്റെ പുതിയ ഹോളിവുഡ് ചിത്രം Split ന്റെ അണിയറവിശേഷങ്ങള്‍ Read more about ക്രിസ്തുമസ് നവവത്സര വര്‍ണകാഴ്ചകളുമായി യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക്[…]

ജനുവരി ഒന്ന് മുതല്‍ 19 സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ്

08:25 pm 30/12/2016 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: 2017 ജനുവരി ഒന്ന് മുതല്‍ അമേരിക്കയിലെ പത്തൊമ്പത് സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ് നിലവില്‍ വരുന്നു. ലക്ഷക്കണക്കിനു സാധാരണ തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മസാച്യുസിറ്റ്‌സ്, വാഷിങ്ടന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ദ്ധനവ്. മണിക്കൂറിന് 11 ഡോളര്‍! കലിഫോര്‍ണിയയില്‍ 10.50 ഡോളര്‍ ലഭിക്കുമ്പോള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമാണ് 11 ഡോളര്‍. ഡൗണ്‍ സ്‌റ്റേറ്റ് സബര്‍ബ്‌സില്‍ 10 ഡോളറും മറ്റിടങ്ങളില്‍ 9.70 ഡോളറുമാണ്. ന്യൂയോര്‍ക്ക് ഫാസ്റ്റ് Read more about ജനുവരി ഒന്ന് മുതല്‍ 19 സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ്[…]

മയക്കു മരുന്നുപയോഗിച്ച യുവാവിന് പൊലീസ് നല്‍കിയ ശിക്ഷ 200 പുഷ് അപ്‌സ് !

08:24 pm 30/12/2016 – പി.പി.ചെറിയാന്‍ ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്): മയക്കു മരുന്ന് ഉപയോഗിച്ച യുവാവിനെ കൈയ്യോടെ പിടികൂടിയ പൊലീസ് ജയിലില്‍ അടയ്ക്കുന്നതിനു പകരം നല്‍കിയ ശിക്ഷ 200 പുഷ് അപ്‌സ്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ആര്‍ലിംഗ്ടണ്‍ പൊലീസ് ഓഫിസര്‍ എറിക്ക് ബോള്‍ സിനിമ തിയേറ്ററില്‍ എത്തിയതായിരുന്നു. തിയേറ്ററിന് പുറത്ത് ചില യുവാക്കള്‍ നിന്ന് കഞ്ചാവ് വലിക്കുന്നുണ്ടെന്ന വിവരം ആരോ എറിക്കിന് കൈമാറി. പൊലീസ് എത്തുന്നതിനുമുമ്പ് ഉപയോഗിച്ചു തീര്‍ന്നിരുന്ന കഞ്ചാവ് സിഗരറ്റ് കളത്തിരുന്നുവെങ്കിലും കഞ്ചാവിന്റെ മണം പരിസരത്ത് നിന്നും മാറിയിരുന്നില്ല. Read more about മയക്കു മരുന്നുപയോഗിച്ച യുവാവിന് പൊലീസ് നല്‍കിയ ശിക്ഷ 200 പുഷ് അപ്‌സ് ![…]

റവ. ഫിലിപ്പ് ബേബിയുടെ മാതാവ് ഏലിയാമ്മ ബേബി നിര്യാതയായി

08;21 pm 30/12/2016 – പി.പി.ചെറിയാന്‍ സെന്റ് ലൂയിസ്: സെന്റ് ലൂയിസ്, ഇന്ത്യാന പൊലിസ് മാര്‍ത്തോമാ ഇടവക വികാരി റവ.ഫിലിപ്പ് ബേബിയുടെ മാതാവ് ഏല്യാമ്മ ബേബി (അമ്മിണി) 73 നിര്യാതയായി. കരുനാഗപ്പള്ളി ആക്കതോട്ടില്‍ മിനിഭവന്‍ വി.ബേബിയുടെ ഭാര്യയാണ്. മേപ്രാല്‍ കൊല്ലത്തു കുടുംബാംഗമാണ് പരേത. മക്കള്‍: മറിയാമ്മ എബ്രഹാം, റവ.ഫിലിപ്പ് ബേബി(സെന്റ് ലൂയിസ് മാര്‍ത്തോമാ ഇടവക വികാരി), വര്‍ഗീസ് ബേബി.മരുമക്കള്‍: ഒ.എം. അബ്രഹാം, റേനു ഫിലിപ്പ് ബേബി, ലിസ്സി വര്‍ഗീസ് ബേബിസംസ്ക്കാരം കരുനാഗ പള്ളി സെന്റ് തോമസ് മാര്‍ത്തോമ Read more about റവ. ഫിലിപ്പ് ബേബിയുടെ മാതാവ് ഏലിയാമ്മ ബേബി നിര്യാതയായി[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ഡാലസില്‍ കര്‍ഷകരെ ആദരിച്ചു

08:19 pm 30/12/2016 ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ഡാളസിലെ മികച്ച ബാക് യാര്‍ഡ് കര്‍ഷകരെ ആദരിച്ചത് മലയാളി സമൂഹത്തിനു മാതൃക യായി. ക്രിസ്തുമസ് ആഘോഷത്തോടൊപ്പം നടന്ന ഹ്ര്യദ്യവും ലളിതവുമായ ചടങ്ങിലാണ് അംഗീകാരങ്ങള്‍ നല്‍കിയത്. കര്‍ഷക ശ്രീ ആയി തിരഞ്ഞെടുത്ത ഉണ്ണൂണ്ണി ടൈറ്റസിനു പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ടി. സി. ചാക്കോ ട്രോഫി നല്‍കി. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക ശ്രീ തോമസ് ജോര്‍ജ് ആണ്. ശ്രീ ഉണ്ണൂണ്ണി മാസ്കിറ്റിലും Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ഡാലസില്‍ കര്‍ഷകരെ ആദരിച്ചു[…]

സൈബര്‍ നുഴഞ്ഞുകയറ്റം; 35 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി

07:10 pm 30/12/2016 വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണങ്ങളിലൂടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടതിന്റെ പേരില്‍ 35 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി. തിരിച്ചടിക്കല്‍ നടപടികളുടെ ഭാഗമായി റഷ്യന്‍ ഇന്റലിജന്‍സ് കൂടിക്കാഴ്ചകള്‍ക്ക് ഉപയോഗിക്കുന്ന ന്യൂയോര്‍ക്കിലേയും മെരിലന്‍ഡിലേയും കെട്ടിടങ്ങള്‍ അടച്ചിടുവാനും തീരുമാനമെടുത്തു. സൈബര്‍ ആക്രമണത്തില്‍ റഷ്യക്കെതിരെ പ്രത്യക്ഷമായും രഹസ്യമായും തിരിച്ചടി നല്‍കുമെന്ന് നേരത്തെ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു. വാഷിംഗ്ടണ്‍ ഡിസി എംബസിയിലേയും സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റിലേയും 35 റഷ്യന്‍ നയതന്ത്രജ്ഞരെയാണ് പുറത്താക്കിയതെന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇവരോടു Read more about സൈബര്‍ നുഴഞ്ഞുകയറ്റം; 35 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി[…]

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും –

07:09 pm 30/12/2016 ചാര്‍ളി പടനിലം. ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ക്ലെര്‍ജി മീറ്റിങ്ങും, ഭദ്രാസന അസംബഌയും, മലങ്കര അസോസിയേഷന്‍ മാനേജിങ്ങ് കമ്മിറ്റിയിലേക്കും , ഭദ്രാസന കൗണ്‍സിലിലേക്കും ഉള്ള തിരഞ്ഞെടുപ്പും ഫെബ്രുവരി 2 മുതല്‍ 4 വരെ ഭദ്രാസന ആസ്ഥാനമായ ബീസ്‌ലി ഉര്‍ശലേം അരമനചാപ്പലില്‍ വയ്ച്ചു നടത്തപ്പെടുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ള കല്പന ഫെബ്രുവരി 2 നു വൈദീക മീറ്റിങ്ങും, 3 നു ഉച്ച കഴിഞ്ഞു ഭദ്രാസന അസ്സംബ്ലിയും 4 നു Read more about സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും –[…]