ഇന്ത്യന്‍ കറന്‍സി നിരോധനം: ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ സമാധാന റാലി

01:25 am 24/11/2016 – മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: 500, 1000 നോട്ടുകളുടെ നിരോധനത്തിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളെ ദുരിതജീവിതത്തിലേക്ക് തള്ളിവിടുകയും, പ്രവാസികളുടെ കൈവശമുള്ള കറന്‍സികളുടെ മൂല്യമില്ലാതാക്കുകയും ചെയ്ത ബി.ജെ.പി. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിനു മുന്‍പില്‍ സമാധാന റാലി സംഘടിപ്പിക്കുന്നു. ഒറ്റ രാത്രികൊണ്ട് 500, 1000 നോട്ടുകളുടെ നിരോധനം പ്രവാസികളേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കാനും, തീരുമാനത്തെക്കുറിച്ച് പുനര്‍ചിന്തനം നടത്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമര്‍പ്പിക്കാനുമാണ് ഇങ്ങനെയൊരു റാലി നടത്തുന്നതെന്ന് ന്യൂയോര്‍ക്കില്‍ Read more about ഇന്ത്യന്‍ കറന്‍സി നിരോധനം: ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ സമാധാന റാലി[…]

ഒബാമ ശിക്ഷ ഇളവ് നല്‍കിയ കുറ്റവാളികളുടെ എണ്ണം 1000 കവിഞ്ഞു

10:22 am 24/11/2016 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍ : മയക്കു മരുന്ന് കേസുകളില്‍ പിടിക്കപ്പെട്ട അക്രമകാരികളല്ലാത്ത 79 കുറ്റവാളികള്‍ക്ക് കൂടി നവംബര്‍ 22 ചൊവ്വാഴ്ച മോചനം പ്രഖ്യാപിച്ചതോടെ പ്രസിഡന്റ് ഒബാമ ശിക്ഷ ഇളവ് നല്‍കുന്നതില്‍ റെക്കോര്‍ഡിട്ടു. ഒബാമ ഒറ്റയ്ക്ക് ശിക്ഷ ഇളവ് ചെയ്തവരുടെ എണ്ണം ഇതോടെ 1023 ആയി ഉയര്‍ന്നു. മുമ്പ് അധികാരത്തിലിരുന്ന 11 പ്രസിഡന്റുമാര്‍ ആകെ ശിക്ഷ ഇളവ് ചെയ്തതിലും അധികമാണിത്. മയക്കു മരുന്നിനെതിരെ ഗവണ്‍മെന്റ് യുദ്ധം പ്രഖ്യാപിച്ച സമയത്ത് തയ്യാറാക്കിയ നീതിന്യായ Read more about ഒബാമ ശിക്ഷ ഇളവ് നല്‍കിയ കുറ്റവാളികളുടെ എണ്ണം 1000 കവിഞ്ഞു[…]

തുള്‍സി ഗബാര്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചു

10:20 am 24/11/2016 പി. പി. ചെറിയാന്‍ വാഷിങ്ടന്‍ : ഹവായില്‍ നിന്നുളള യുഎസ് കോണ്‍ഗ്രസ് അംഗം തുള്‍സി ഗബാര്‍ഡ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. നവംബര്‍ 21 നായിരുന്നു ചര്‍ച്ച. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ട്രംപിനെ സന്ദര്‍ശിക്കുന്ന ആദ്യ ഡമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് അംഗമാണ് തുള്‍സി. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് ബര്‍ണിക്കുവേണ്ടി പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായി ഗബാര്‍ഡ് നിലകൊണ്ടു. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മിറ്റിയില്‍ Read more about തുള്‍സി ഗബാര്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചു[…]

ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിക്ക് ഡാലസില്‍ സ്വീകരണം

10:18 am 2411/2016 പി. പി. ചെറിയാന്‍ ഡാലസ് : സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ഡാലസില്‍ എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ സെക്രട്ടറി ജോര്‍ജ് ജോസഫിന് ഡാലസില്‍ സ്വീകരണം നല്‍കി. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാര്‍മേഴ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാ. രാജു ദാനിയേല്‍, പി. എം. തോമസ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് സഭാ സെക്രട്ടറിയെ സ്വീകരിച്ചത്. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് അമേരിക്കയില്‍ Read more about ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിക്ക് ഡാലസില്‍ സ്വീകരണം[…]

സയാമീസ് ഇരട്ടകള്‍ ആദ്യമായി മുഖാമുഖം കണ്ടുമുട്ടി

10:17 am 24/11/2016 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ജനനത്തിനുശേഷം പതിമൂന്ന് മാസം തലയോട്ടികള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ കഴിയേണ്ടിവന്ന സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ പരസ്പരം വേര്‍പ്പെടുത്തിയതിനുശേഷം ആദ്യമായി ഇരുവരും മുഖാമുഖം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കളും ആശുപത്രി ജീവനക്കാരും. ആറാഴ്ച മുമ്പ് 16 മണിക്കൂര്‍ നീണ്ടുനിന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയിലൂടെ മോണ്ടിഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ ലോകോത്തര ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജെയിംസ് ഗുഡ്‌റിച്ചാണ് അനിയാസ്, ജാര്‍ഡന്‍ എന്നീ ഇരട്ടകളെ തമ്മില്‍ വേര്‍പിരിച്ചത്. ആറാഴ്ചയ്ക്കുശേഷം ഇരുവരേയും റിഹാബില്‍ Read more about സയാമീസ് ഇരട്ടകള്‍ ആദ്യമായി മുഖാമുഖം കണ്ടുമുട്ടി[…]

ഇന്ത്യാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ നേതാക്കള്‍ക്ക് ഊര്‍ശ്ലേമില്‍ സ്‌നേഹവിരുന്ന്

– ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രവര്‍ത്തകര്‍ ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമനയില്‍ ഭദ്രാസന മെത്രാപ്പൊലീത്താ അലക്‌സിയോസ് മാര്‍ യൂസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ സ്‌നേഹ വിരുന്ന് നല്‍കി. നവംബര്‍ 21നു വൈകിട്ട് ഏഴിന് അരമനയില്‍ കൂടിയ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ പ്രത്യേക യോഗത്തിനുശേഷമായിരുന്നു സ്‌നേഹ വിരുന്ന്. യോഗത്തില്‍ റവ. കെ. ബി. കുരുവിള പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് അഭിവന്ദ്യ തിരുമേനി സങ്കീര്‍ത്തനം Read more about ഇന്ത്യാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ നേതാക്കള്‍ക്ക് ഊര്‍ശ്ലേമില്‍ സ്‌നേഹവിരുന്ന്[…]

കുര്യന്‍ തോമസ് (തോമ്മാച്ചന്‍-96) നിര്യാതനായി

10:14 am 24/11/2016 തിരുവല്ല: കറ്റോട് വടക്കേപറമ്പില്‍ കുര്യന്‍ തോമസ് (തോമ്മാച്ചന്‍-96) നിര്യാതനായി. സംസ്കാരം ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ സെമിത്തേരിയില്‍ നടത്തി. ഭാര്യ പരേതരായ മറിയാമ്മ, ബേബി. മക്കള്‍: ലീലാമ്മ, ജോയി, ജയ്‌നമ്മ, ബിനു, ബിന്ദു, പരേതയായ ബീന. മരുമക്കള്‍: തോമസ് മാത്യു കിഴക്കേടത്ത് പ്രക്കാനം, ലത, ജോര്‍ജ് തോമസ് (യുഎസ്), അലക്‌സ് കെ.നൈനാന്‍ (യുഎസ്), സാബു (കുവൈറ്റ്), സാം കെ.ഫിലിപ് കൊച്ചുപറ.

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ 2016-ലെ ഫാമിലി നൈറ്റ് വാര്‍ണ്ണാഭമായി കൊണ്ടാടി

03:52 pm 23/11/2016 – സി.എസ് ചാക്കോ ന്യൂയോര്‍ക്ക്: എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ 2016-ലെ ഫാമിലി നൈറ്റും, താങ്ക്‌സ് ഗിവിംഗ് ആഘോഷവും നവംബര്‍ 19-ന് ശനിയാഴ്ച 406 കിംഗ് സ്ട്രീറ്റിലുള്ള ചര്‍ച്ചില്‍ വച്ചു വര്‍ണ്ണാഭമായി കൊണ്ടാടി. വൈകിട്ട് 6.30-ന് വികാരി റവ. സോണി ഫിലിപ്പിന്റെ ആമുഖ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കമായി. ചര്‍ച്ച് ഗായകസംഘത്തിന്റെ ഗാനാലാപനത്തിനുശേഷം സി.എസ് ചാക്കോ (പ്രോഗ്രാം കണ്‍വീനര്‍) കടന്നുവന്ന വിശിഷ്ടാതിഥികളേയും, ഇടവക ജനങ്ങളേയും കുടുംബസംഗമ മേളയിലേക്ക് സ്വാഗതം ചെയ്തു. റവ. സോണി ഫിലിപ്പിന്റെ Read more about എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ 2016-ലെ ഫാമിലി നൈറ്റ് വാര്‍ണ്ണാഭമായി കൊണ്ടാടി[…]

തോമസ് പാറയില്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി

03:50 pm 23/11/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അറ്റ്‌ലാന്റ: പൊയ്യപാറയില്‍ പരേതനായ അപ്രേംകുട്ടിയുടേയും മറിയംകുട്ടിയുടേയും മകന്‍ തോമസ് പാറയില്‍ (58) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 26ന് (ശനി) 1.30ന് ലോഗന്‍വീല്‍ സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തില്‍ ആരംഭിച്ച് സംസ്കാരം ഇറ്റേര്‍ണഹില്‍ സെമിത്തേരിയില്‍. ഭാര്യ ഷേര്‍ളി തൃശൂര്‍ അമ്മാടം കാട്ടൂക്കാരന്‍ കുടുംബാംഗം. മക്കള്‍: അപ്രേം, മരിയ. സഹോദരങ്ങള്‍: പരേതയായ ജോളി, എലിസബത്ത് ജോസഫ് മൂഞ്ഞേലി പുത്തന്‍വേലിക്കര, കത്രീന ജോസഫ് കോട്ടൂര്‍ (ജര്‍മനി), മേരി ജോര്‍ജ് അരീക്കാടന്‍ (കാനഡ), അന്നമ്മ Read more about തോമസ് പാറയില്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി[…]

മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ഫെബ്രുവരി 11, 12 തീയതികളില്‍.

03:49 pm 23/11/2016 – രാജു മാലിക്കറുകയില്‍-കോര്‍ഡിനേറ്റര്‍ ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിയ്ക്കുന്ന പരിശുദ്ധ മോറാന്‍മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 85-ാം ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയിലെ യാക്കോബായ ഇടവകകളായ സെന്റ്പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ്‌മേരീസ്, സെന്റ്‌മേരീസ് ക്‌നാനായ എന്നീദൈവാലയങ്ങള്‍ സംയുക്തമായി 2017 ഫെബ്രുവരി 11, 12 (ശനി, ഞായര്‍) തിയതികളില്‍ നടത്തുന്നതിനുള്ള ക്രമികരണങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം പെരുന്നാള്‍ വാക്യുഗനിലുള്ള സെന്റ്‌മേരീസ് ക്‌നാനായ സുറിയാനിപ്പള്ളിയില്‍ വച്ച് നടത്തും. സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി വര്‍ഷം തോറും നടത്തിവരാറുള്ള ഉപന്യാസമത്സരം Read more about മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ഫെബ്രുവരി 11, 12 തീയതികളില്‍.[…]