ട്രംപിനെ പ്രശംസിച്ച ടിവി അവതാരകയുടെ പണി പോയി

01:31 PM 21/11/2016 – പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ചും പ്രസിഡന്റ് ഒബാമയെ കുറ്റപ്പെടുത്തിയും ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ടിവി അവതാരകയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അവതാരക സ്കാര്‍ലറ്റ് ഫാക്കര്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ സ്വകാര്യ ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയതിനാണ് പിരിച്ചു വിട്ടതെന്ന് നവംബര്‍ 17ന് മാധ്യമങ്ങളെ അറിയിച്ചു. ട്രംപ് തിരഞ്ഞെടുപ്പില്‍ ജയിച്ചു എന്നറിഞ്ഞതിനുശേഷമാണ് സുഖമായ ഉറക്കവും സുരക്ഷിതത്വ ബോധവും ലഭിച്ചതെന്നും Read more about ട്രംപിനെ പ്രശംസിച്ച ടിവി അവതാരകയുടെ പണി പോയി[…]

പ്രവാസി മലയാളികള്‍ക്ക് കള്ളപ്പണമില്ല’ കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡിബേറ്റ് സംഘടിപ്പിച്ചു

01:09 pm 21/11/2016 ന്യൂജേഴ്‌സി: പ്രവാസി മലയാളികള്‍ക്കായി കെ.സി.സി.എന്‍.എ (കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ്) പ്രസിഡന്റ് അനിയന്‍ ജോര്‍ജ് സംഘടിപ്പിച്ച “ടെലി കോണ്‍ഫറന്‍സ് ഡിബേറ്റില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളപ്പണത്തിനും, കള്ളനോട്ടിനും, അഴിമതിക്കും, തീവ്രവാദത്തിനും തടയിടുന്നതിനായി നടപ്പാക്കിയ കറന്‍സി റദ്ദാക്കല്‍ പ്രഖ്യാപനത്തെ പ്രവാസി മലയാളികള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. നൂറിനുമേല്‍ സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കുചേര്‍ന്ന ഡിബേറ്റില്‍ പാലക്കാട് ലോക്‌സഭാംഗം എം.ബി രാജേഷ് എം.പി ആമുഖ പ്രസംഗം നടത്തി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒട്ടേറെ സംശയങ്ങള്‍ക്ക് വഴിതെളിച്ചുവെന്നും, സാധാരണക്കാരെ Read more about പ്രവാസി മലയാളികള്‍ക്ക് കള്ളപ്പണമില്ല’ കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡിബേറ്റ് സംഘടിപ്പിച്ചു[…]

സംസ്കാരങ്ങളുടെ ഏറ്റുമുട്ടലും ,പുതിയ ലോകവ്യവസ്ഥയും .

01:04 pm 21/11/2016 (മനോഹര്‍ തോമസ്) മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം നിലനില്‍ക്കുന്നിടത്തോളം കാലം ഈ സംസ്കാരങ്ങളുടെ ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും .ഇത് നൂറ്റാണ്ടുകളായി തുടരുന്ന ഒരു പ്രതിഭാസമാണ് .അമേരിക്ക എന്ന വാഗ്ദത്ത ഭൂമികയിലേക്ക് ആളുകള്‍ കുടിയേറാന്‍ തുടങ്ങിയിട്ട് ഇരുനൂറ്റിച്ചില്ലാന്‍ വര്‍ഷങ്ങളെ ആയിട്ടുള്ളു. മലയാളികളും ഏതാണ്ട് തുടക്കത്തില്‍ തന്നെ ഇവിടെ എത്താന്‍ തുടങ്ങി . ഈയിടെ ആരോ പ്രസംഗിച്ചത് കേട്ടു ആദ്യത്തെ മലയാളി കുടിയേറ്റക്കാരി കൊച്ചിയില്‍ നിന്നാണെന്നും , പേര് മീര എന്നായിരുന്നു എന്നൊക്കെ .ഒക്ടോവിയ പാസ് എന്ന Read more about സംസ്കാരങ്ങളുടെ ഏറ്റുമുട്ടലും ,പുതിയ ലോകവ്യവസ്ഥയും .[…]

കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 നു ഫിലാഡല്‍ഫിയയില്‍

11:41 AM 21/11/2016 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ശനിയാഴ്ച്ച രാവിലെ 7:30 മുതല്‍ വൈകിട്ട് 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NEªC, 9379 Krstewown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും. അമേരിക്കയില്‍ സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം Read more about കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 നു ഫിലാഡല്‍ഫിയയില്‍[…]

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം വീണാ ജോര്‍ജിനു സമര്‍പ്പിച്ചു

11:37 AM 21/11/2016 ഡോ.ജോര്‍ജ് എം. കാക്കനാട്ട്‌ ഹൂസ്റ്റണ്‍: ദശാബ്ദം പിന്നിട്ട ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം ഹൂസ്റ്റണിലെ ഇന്ത്യാ ഹൗസില്‍ നവംബര്‍ 19-ാം തിയതി വൈകിട്ടു ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് പ്രമുഖ ടെലിവിഷന്‍ ജര്‍ണലിസ്റ്റും നിയമസഭയിലെ ആറ•ുളയുടെ പ്രതിനിധിയുമായ വീണാ ജോര്‍ജിന് ഇന്ത്യയുടെ വൈസ് കൗന്‍സല്‍ ആര്‍.ഡി.ജോഷിയുടെ സാന്നിധ്യത്തില്‍ എം.ബി.രാജേഷ് എം.പി സമര്‍പ്പിച്ചു. എം.ബി.രാജേഷ് എം.പി.ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അധ്യാപനത്തില്‍ നിന്നും പത്രപ്രവര്‍ത്തനത്തിലെത്തി അവിടെനിന്നും ജനപ്രതിനിധിയുടെ റോള്‍ Read more about ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം വീണാ ജോര്‍ജിനു സമര്‍പ്പിച്ചു[…]

ടി.ടി തോമസ് തകിടിപ്പറമ്പില്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

11:35 AM 21/11/2016 ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: തിരുവല്ല കുറ്റപ്പുഴ തകിടിപ്പറമ്പില്‍ ടി.ടി തോമസ് (85 വയസ്സ്) ഫിലഡെല്‍ഫിയയില്‍ നിര്യാതനായി. അന്നമ്മയാണ് ഭാര്യ. മക്കള്‍: ടി.ജി സറ്റീവന്‍സണ്‍ (ടോബി), മരുമക്കള്‍: നാന്‍സി ജോയിസ്. കൊച്ചുമക്കള്‍: ആഷ്‌ലി, ഓസ്റ്റിന്‍, ലൂക്ക് പൊതുദര്‍ശനം നവംബര്‍ 21 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (1009 UNRUH Avs, Philadelphia PA 1911) നടക്കുന്നതാണ്. സംസ്‌കാരം പിന്നീട് ഇന്‍ഡ്യയില്‍.

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ “ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ സമാപനവും തീര്‍ത്ഥാടനവും നവംബര്‍ 20-ന് ഞായറാഴ്ച

11:17 am 20/11/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ “ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ സമാപന ചടങ്ങുകള്‍ നവംബര്‍ 18,19,20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആചരിക്കുന്നു. “നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച ‘കരുണയുടെ വിശുദ്ധ വര്‍ഷ ആചാരണം ‘ സമാപന ചടങ്ങുകള്‍ ക്രിസ്തുരാജ തിരുന്നാളായ നവംബര്‍ 20 നു ഹില്‍സ്ബര്‍ഗിലുള്ള സെന്റ് Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ “ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ സമാപനവും തീര്‍ത്ഥാടനവും നവംബര്‍ 20-ന് ഞായറാഴ്ച[…]

ഒബാമ പെറുവില്‍: അവസാന വിദേശ സന്ദര്‍ശനം.

09:09 am 20/11/2016 ലിമ: പെറു സന്ദര്‍ശം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഇന്ന് നാട്ടിലേക്ക് മടങ്ങും. അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനമാണിത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം ട്രംപിന്‍റെ ഭരണകാലത്തും ഉണ്ടാകില്ലെന്ന് ഒബാമ പറഞ്ഞു ബെർലിനിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്‍റിനെയും വഹിച്ചുകൊണ്ട് എയർഫോഴ്സ് വൺ പെറുവിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ജദര്‍ശനം. പെറു പ്രസിഡന്‍റ് പെദ്രോപാബ്ലോയുമായി ഒബാമ കൂടിക്കാഴ്ച നടത്തി. Read more about ഒബാമ പെറുവില്‍: അവസാന വിദേശ സന്ദര്‍ശനം.[…]

നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് അസോസിയേഷന്റെ കമ്മറ്റി മീറ്റിഗും, വൈറല്‍ ഇന്‍ഫക്ഷന്‍സിനെപ്പറ്റി ചര്‍ച്ചയും കോണ്‍ഗേഴ്‌സില്‍

09’07 am 20/11/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂയോര്‍ക്ക്: ഡിസംബര്‍ മൂന്നാം തിയതി കോണ്‍ഗ്രേസിലുള്ള സഫറോണ്‍ റെസ്‌റ്റോറന്റില്‍ ( 97 NY-303, Congers, NY 10920) വെച്ച് രാവിലെ 11മണിക്ക് നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് അസോസിയേഷന്റെ (NINPAA) ആദ്യത്തെ കമ്മറ്റി മീറ്റിംഗ് നടത്തുന്നതാണ്. 12 മണിക്കുള്ള ഉച്ച ഭക്ഷണത്തിനു ശേഷം വൈറല്‍ ഇന്‍ഫക്ഷന്‍സ് എങ്ങിനെ തടയാമെന്നും, ചകിത്സാ ക്രമങ്ങളേപ്പറ്റിയും ചര്‍ച്ച നടത്തുന്നതാണ്. സിക്ക വൈറസ്, ചിക്കന്‍ ഗുനിയ, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. Read more about നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് അസോസിയേഷന്റെ കമ്മറ്റി മീറ്റിഗും, വൈറല്‍ ഇന്‍ഫക്ഷന്‍സിനെപ്പറ്റി ചര്‍ച്ചയും കോണ്‍ഗേഴ്‌സില്‍[…]

ഫാദര്‍ മറ്റം, കാലത്തിനു മുന്‍പേ നടന്ന വിവര്‍ത്തകന്‍:

09:03 am 20/11/2016 – ഡോ.സ്കറിയ സക്കറിയ മലയാളത്തിന്റെ ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാദര്‍ മറ്റം കാലത്തിനു മുന്‍പേ നടന്ന ബൈബിള്‍ വിവര്‍ത്തകനായിരുന്നു എന്ന് ഡോ സ്കറിയ സക്കറിയ പ്രസ്താവിച്ചു. കുര്യനാട് മറ്റം ഭവനില്‍ നടന്ന ഫാദര്‍ സി കെ മറ്റം അന്‍പതാം ചരമ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തമായ ഭാഷാസാഹിത്യ ദര്‍ശനമുള്ള, ചിന്തയും ഭാഷയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ പ്രതിഭാശാലിയായിരുന്നു ഫാദര്‍ മറ്റം എന്നു ഡോ സ്കറിയ സക്കറിയ പറഞ്ഞു. പാറേമ്മാക്കലച്ചന്‍, നീധിരിക്കല്‍ Read more about ഫാദര്‍ മറ്റം, കാലത്തിനു മുന്‍പേ നടന്ന വിവര്‍ത്തകന്‍:[…]