കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന്

08:27 am 19/11/2016 ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസ് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ വച്ചു നടത്തുന്നതാണ്. ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് ക്രിസ്തുമസ് ദൂത് നല്‍കുന്നതാണ്. ഡാളസിലെ 23-ഓളം പള്ളികളുടെ കൂട്ടായ്മയാണ് കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോളിനു നേതൃത്വം നല്‍കുന്നത് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയാണ്. Read more about കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന്[…]

ഡാലസില്‍ വില്‍സണ്‍ ജോര്‍ജിന്റെ വചന പ്രഭാഷണം നവംബര്‍ 20 ന്

12:44 pm 18/11/2016 – പി. പി. ചെറിയാന്‍ മസ്കിറ്റ്(ഡാലസ്): സുപ്രസിദ്ധ ഗാനരചിതാവും വേദപണ്ഡിതനും ഉണര്‍വ് പ്രാസംഗികനുമായി പാസ്റ്ററല്‍ വില്‍സണ്‍ ജോര്‍ജ് നവംബര്‍ 20 ന് ഡാലസില്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കുന്നു. മസ്കിറ്റ് ബാര്‍ണീസ് ബ്രിഡ്ജിലുളള ഷാരോണ്‍ ഫെലോഷിപ്പ് ഹാളില്‍ ഞായറാഴ്ച വൈകിട്ട് കൃത്യം 5.45 ന് ഗാനശുശ്രൂഷയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. മലയാളത്തിലും ഹിന്ദിയിലും ഏകദേശം 400 ഗാനങ്ങള്‍ വില്‍സണ്‍ ജോര്‍ജ് രചിച്ചിട്ടുണ്ട്. സംഗീത ശുശ്രൂഷയ്ക്ക് ഷീലാ ജോര്‍ജ്, നേതൃത്വം നല്‍കും. ഷിറിന്‍ ജോര്‍ജ് യുവജനങ്ങള്‍ക്കായുളള പ്രത്യേക സന്ദേശം Read more about ഡാലസില്‍ വില്‍സണ്‍ ജോര്‍ജിന്റെ വചന പ്രഭാഷണം നവംബര്‍ 20 ന്[…]

മാധവന്‍. ബി. നായര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍

12:40 pm 18/11/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ 2018 നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി മാധവന്‍ ബി നായരെ (ന്യൂജേഴ്‌സി) തെരഞ്ഞെടുത്തു. ന്യൂയോര്‍ക്കില്‍ നടന്ന ഫൊക്കാനയുടെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം. തിരുവന്തപുരത്തെ സാംസ്കാരിക രംഗത്തുനിന്ന് അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക രംഗത്തേക്ക് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ വ്യക്തിയാണ് മാധവന്‍ നായര്‍ .ഫൊക്കാനയുടെ പ്രവര്‍ത്തകനായതിനു ശേഷം ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹം ഈ പദവിയില്‍ എത്തുന്നത് .ഫൊക്കാനയുടെ 2016 -18 Read more about മാധവന്‍. ബി. നായര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍[…]

കാമുകിയെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

12:11 pm 18/11/2016 – പി.പി. ചെറിയാന്‍ ജോര്‍ജിയ : മുന്‍ കാമുകിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സ്റ്റീവന്‍ സ്പിയേഴ്‌സിന്റെ (54) വധശിക്ഷ ബുധനാഴ്ച വൈകിട്ട് ജോര്‍ജിയ ജാക്‌സന്‍ പ്രിസണില്‍ നടപ്പാക്കി. 2001 ഓഗസ്റ്റ് 25 നായിരുന്നു മുന്‍ കാമുകി ഷെറി ഹോള്‍ ലാന്റിനെ(34) ലംപ്കിന്‍ കൗണ്ടിയിലുളള വീട്ടില്‍വെച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ഡേറ്റിങ്ങ് നടത്തിയ സംശയത്തിന്മേലായിരുന്നു കൊലപാതകം. കൈകാലുകള്‍ ടേപ്പു കൊണ്ടു ബന്ധിച്ചു കൊല നടത്തുന്നതിനിടെ അവസാനമായി ഷെറി പറഞ്ഞത് ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ Read more about കാമുകിയെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി[…]

രക്ത ദാനത്തിലൂടെ പൊലീസ് നായയുടെ ജീവന്‍ രക്ഷിച്ചു

12;09 pm 18/11/2016 – പി.പി. ചെറിയാന്‍ ഐഡഹോ: രക്ത ദാനത്തിലൂടെ മനുഷ്യന്റെ ജീവന്‍ മാത്രമല്ല മൃഗങ്ങളുടേയും ജീവന്‍ രക്ഷിക്കാനാകുമെന്ന് തെളിയിക്കുന്ന അപൂര്‍വ്വ സംഭവത്തിന് വെസ്റ്റ് സ്റ്റാഫാംഗങ്ങള്‍ സാക്ഷ്യം വഹിച്ചു. നവംബര്‍ 11 വെളളിയാഴ്ച കൃത്യ നിര്‍വ്വഹണത്തിനിടയിലാണ് രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്കും പൊലീസ് നായക്കും വെടിയേറ്റത്. പരിക്കേറ്റ ഓഫീസര്‍മാരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റ പൊലീസ് ഡോഗിനെ അടുത്തുളള വെറ്റനറി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ വെടിയേറ്റ് രക്തം വാര്‍ന്നു പോയ നായക്ക് രക്തം നല്‍കുകയല്ലാതെ വേറൊരു Read more about രക്ത ദാനത്തിലൂടെ പൊലീസ് നായയുടെ ജീവന്‍ രക്ഷിച്ചു[…]

ട്രാന്‍സ്പോര്‍ട്ട് ബസ്സിലൊരു യാത്ര

12:09 pm 18/11/2016 പി. പി. ചെറിയാന്‍ ശനിയാഴ്ച സമയം രാവിലെ പത്ത് മണി. ഒരു മണിക്കൂറിനുളളില്‍ ചാലക്കുടിയില്‍ എത്തണം. തൃശൂര്‍ ശക്തന്‍ തമ്പൂരാന്‍ പ്രൈവറ്റ്് ബസ് സ്റ്റാണ്ടിലെ ഒരു സ്‌റ്റോപ്പില്‍ ട്രാന്‍സ് പോര്‍ട്ട് ബസ് കാത്തു നിില്‍ക്കുകയാണ്. ഒന്ന് രണ്ട് ഓര്‍ഡിനറി ബസുകള്‍ കടന്നു പോയി. അതില്‍ കയറിയാല്‍ സമയത്തിനെത്താന്‍ പറ്റിയില്ലെങ്കിലോ. പെട്ടെന്നു ഒരു ഫാസ്റ്റ് പാസഞ്ചര്‍ സ്‌റ്റോപ്പില്‍ വന്നു നിന്നു. ചക്രത്തിന്റെ ചലനം പൂര്‍ണ്ണമായും നില്‍ക്കും മുമ്പെ കണ്ടക്ടര്‍ ഡോര്‍ തുറന്നു. കൂട്ടം കൂടി Read more about ട്രാന്‍സ്പോര്‍ട്ട് ബസ്സിലൊരു യാത്ര[…]

വിചാരവേദിയുടെ പത്താം വാര്‍ഷികവും പുരസ്കാര സമര്‍പ്പണവും നടന്നു

12:07 pm 18/11/2016 – സാംസി കൊടുമണ്‍ വിചാരവേദിയുടെ പത്താം വാര്‍ഷികം നവംമ്പര്‍ പത്ത്രണ്ടാം തിയ്യതി കെ.സി.എ.എന്‍.എയില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. രാവിലെ പത്തരയ്ക്ക് അമ്മു നന്ദകുമാറും,സോയ നായരും ചേര്‍ന്നവതരിപ്പിച്ച കുമാരനാശ്ശാന്റെ ഒരു കവിതയോടെ ആരംഭിച്ച സമ്മേളനത്തില്‍, സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തു. ഡോ.എ.കെ.ബി.പിള്ള മോഡറേറ്റര്‍ ആയിരുന്ന സെമിനാറില്‍, അമേരിക്കന്‍ മലയാള സാഹിത്യം ഇന്ന് എന്ന വിഷയം ഡോ. നന്ദæമാര്‍ അവതരിപ്പിച്ചു. അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ആവിര്‍ഭാവ പശ്ചാത്തലവും, കവിത, കഥ, നോവല്‍ എന്നി വിഭാഗങ്ങളിലെ Read more about വിചാരവേദിയുടെ പത്താം വാര്‍ഷികവും പുരസ്കാര സമര്‍പ്പണവും നടന്നു[…]

അമേരിക്കയില്‍ ബിസിനസ് ലോണ്‍ ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ -സെമിനാര്‍ വിജ്ഞാനപ്രദമായി

12:05 pm 18/11/2016 ന്യൂജേഴ്‌സി: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) എല്ലാ മാസവും ട്രൈ സ്റ്റേറ്റ് ഏരിയയിലെ ബിസിനസുകാര്‍ക്കായി നടത്തുന്ന നെറ്റ് വര്‍ക്ക് സെമിനാറില്‍ ഈ മാസത്തെ വിഷയം ചെറുകിട ബിസിനസ് ലോണിനെ സംബന്ധിച്ചായിരുന്നു. എസ്.ബി.ഡി.സി (Small Business Develop Centre) റീജണല്‍ മാനേജര്‍ എലിന്‍സ് മക്‌ളര്‍ സ്റ്റാര്‍ട്ടപ് ബിസിനസുകാര്‍ക്കും എക്‌സിസ്റ്റിംഗ് ബിസിനസുകാര്‍ക്കും ഗവണ്‍മെന്റ് തലത്തിലും അല്ലാതെയും നല്‍കുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ലോണുകളെപ്പറ്റിയും വളരെ വിശദമായി പ്രതിപാദിച്ചു. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഏരിയയില്‍ നിന്നും Read more about അമേരിക്കയില്‍ ബിസിനസ് ലോണ്‍ ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ -സെമിനാര്‍ വിജ്ഞാനപ്രദമായി[…]

ബിയാട്രിസ് മാനുവല്‍ (കമല- 73) നിര്യാതയായി

11:27 am 18/11/2016 പാലക്കാട് : ഒലവക്കോട് ഗാന്ധി നഗര്‍ കോളനി ഡി 16 ഫെയ്ത് അവന്യൂവില്‍ പരേതനായ മാനുവലിന്റെ ഭാര്യ ബിയാട്രിസ് മാനുവല്‍ (73) നിര്യാതയായി. ഇന്ത്യന്‍ സമയം വ്യഴാഴ്ച രാവിലെ ആയിരുന്നു മരണം. മക്കള്‍: ജേക്കബ് മാനുവല്‍ (ന്യൂയോര്‍ക്ക് കൈരളി ടീവി വീഡിയോ പ്രൊഡക്ഷന്‍), ഭാര്യ : സിബി ജേക്കബ് (ന്യൂ യോര്‍ക്ക്), ഫിലമോന്‍ മാനുവല്‍, ഭാര്യ : ബ്രിന്‍സാ ഫിലമോന്‍. മക്കള്‍: എഡ്‌നാ ഫിലമോന്‍, ഇഡ്‌ലിന്‍ ഫിലമോന്‍ (അബുദാബി). നിസി ഷാജു, ഭര്‍ത്താവ്: Read more about ബിയാട്രിസ് മാനുവല്‍ (കമല- 73) നിര്യാതയായി[…]

ഡാലസില്‍ ജേക്കബ് പുന്നുസ് ഐപിഎസിനു സ്വീകരണം നല്‍കി

11:28 am 18/11/2016 ഡാലസ്: കേരള പോലീസിനും ഇന്‍ഡ്യന്‍ ക്രമസമാധാന പാലന ശൈലിക്കും പുതിയ രൂപവും ഭാവവും നല്‍കി ഇന്‍ഡ്യന്‍ പോലീസിനു തന്നെ മാതൃകയായിത്തീര്‍ന്ന മുന്‍ കേരള ഡിജിപി ഡോ. ജേക്കബ് പുന്നൂസ് ഐപിഎസിനെ ഡാലസ് മലയാളി അസോസിയേഷന്‍ ആദരിച്ചു. ഇര്‍വിംഗ് റെഡ്‌ലോബ്സ്റ്റര്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍, സെക്രട്ടറി സാം മത്തായി, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജു ചാമത്തില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം ബിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നര Read more about ഡാലസില്‍ ജേക്കബ് പുന്നുസ് ഐപിഎസിനു സ്വീകരണം നല്‍കി[…]