പി.ഐ ജേക്കബ് നിര്യാതനായി .

09:26 am 16/11/2016 – പി.പി. ചെറിയാന്‍ ഡാളസ്: കൊല്ലം നെടുതേരി ഷാരോണ്‍ ഭവനില്‍ പി.ഐ ജേക്കബ് (ജോര്‍ജുകുട്ടി -80) നിര്യാതനായി. ഭാര്യ: റാഹേലമ്മ ജേക്കബ്. മക്കള്‍: സുനി സണ്ണി – ബേബി തോമസ് (ഡാളസ്, യു.എസ്.എ) സജു ജേക്കബ് – ജെസ്സി സജി (ഡല്‍ഹി) സിജു ജേക്കബ് – പ്രീതി (കേരളം) സാബു ജേക്കബ് – ജെന്‍സി (ദോഹ, ഖത്തര്‍). സംസ്കാര ശുശ്രൂഷ നവംബര്‍ 16-നു ബുധനാഴ്ച രാവിലെ 10 മണിക്ക് പത്തനാപുരം കലഞ്ഞൂര്‍ ബ്രദറണ്‍ Read more about പി.ഐ ജേക്കബ് നിര്യാതനായി .[…]

‘അല’ (Art Lovers of America) ഡാളസ്, ഫ്‌ളോറിഡ, ന്യൂജേഴ്‌സി ചാപ്റ്ററുകള്‍ ആരംഭിക്കുന്നു

08:22 pm 15/11/2016 അമേരിക്കയിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ അലയുടെ നോര്‍ത്ത് ടെക്‌സാസ്, ഫ്‌ളോറിഡ, ന്യൂജേഴ്‌സി ചാപ്റ്ററുകള്‍ സംഘടനയുടെ നാഷണല്‍ കണ്‍വന്‍ഷന്റെ ഭാഗമായി ആരംഭിക്കുന്നു. ഫ്‌ളോറിഡ ചാപ്റ്റര്‍ മയാമിയില്‍ നവംബര്‍ 27, നോര്‍ത്ത് ടെക്‌സാസ് ചാപ്ടര്‍ ഡിസംബര്‍ മൂന്നിന് ഡാളിസിലും മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി യുടെ സാന്നിദ്ധ്യത്തില്‍ തുടക്കം കുറിക്കുകയെന്ന് അല പ്രസിഡന്റ് ഡോ. രവി പിള്ള അറിയിച്ചു. നവംബര്‍ 26ന് ന്യുയോര്‍ക്കില്‍ നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷനില്‍ ന്യുജേഴ്‌സി ചാപ്റ്ററിനും തുടക്കം കുറിക്കും. ചാപ്റ്ററുകളുടെ Read more about ‘അല’ (Art Lovers of America) ഡാളസ്, ഫ്‌ളോറിഡ, ന്യൂജേഴ്‌സി ചാപ്റ്ററുകള്‍ ആരംഭിക്കുന്നു[…]

മാധ്യമ പുരസ്കാര സമ്മേളനം വന്‍ വിജയമാകും : ഡാലസ് ഐപിസിഎന്‍എ, പിസിഎന്‍എ

01:19 pm 15/11/2016 – പി. പി. ചെറിയാന്‍ ഡാലസ് : നവംബര്‍ 19 ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടക്കുന്ന 2016 മാധ്യമശ്രീ പുരസ്കാര സമ്മേളനം വന്‍ വിജയമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുന്നതിന് ഡാലസ് ഐപിസിഎന്‍എ യൂണിറ്റ് തീരുമാനിച്ചു. നവംബര്‍ 11 ന് ചാപ്റ്റര്‍ പ്രസിഡന്റ് ബിജിലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി, ഹൂസ്റ്റണ്‍ സമ്മേളനത്തിന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു Read more about മാധ്യമ പുരസ്കാര സമ്മേളനം വന്‍ വിജയമാകും : ഡാലസ് ഐപിസിഎന്‍എ, പിസിഎന്‍എ[…]

രണ്ട് മില്യന്‍ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന് ട്രംപ്

01:17 pm 15/11/2016 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍ : അടുത്ത ജനുവരിയില്‍ അധികാരം ഏറ്റെടുത്താല്‍ ഉടനെ അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ 2 മില്യനിലധികം പേരെ നാടു കടത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഞായറാഴ്ച ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കി. അഞ്ചു മില്യനിലധികം അനധികൃത കുടിയേറ്റക്കാര്‍ ഇവിടെ ഉണ്ടെന്നാണ് സ്ഥിതി വിവര കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവര്‍, ഗാങ്ങ് മെമ്പേഴ്‌സ്, ഡ്രഗ് ഡീലേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് ആദ്യ നടപടികള്‍ Read more about രണ്ട് മില്യന്‍ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന് ട്രംപ്[…]

കാലിഫോര്‍ണിയ ഷെറിഫ് വെടിയേറ്റു കൊല്ലപ്പെട്ടു ; പ്രതി അറസ്റ്റില്‍

01:15 pm 15/11/2016 – പി. പി. ചെറിയാന്‍ സെന്‍ട്രല്‍ കാലിഫോര്‍ണിയ: പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലെ െ്രെഡവറെ ചോദ്യം ചെയ്യുന്നതിന് സമീപിച്ച ഷെരിഫിന്റെ തലയ്ക്കു നേരെ രണ്ടുതവണ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍.നവംബര്‍ 13 ന് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംശയാസ്പദമായ രീതിയില്‍ ഒരു വാന്‍ ഹൂജ്‌സണ്‍ (ഔഴവീെി) സിറ്റി ഷിപ്പിങ്ങ് സ്‌പോട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്നതായിരുന്നു കൗണ്ടി ഷെറിഫ് ഡെന്നിസ് വാലസ്. കാറില്‍ നിന്നും പുറത്തിറങ്ങി വാനിനു സമീപം എത്തിയ Read more about കാലിഫോര്‍ണിയ ഷെറിഫ് വെടിയേറ്റു കൊല്ലപ്പെട്ടു ; പ്രതി അറസ്റ്റില്‍[…]

പുതുമയോടെ ദീപാവലി ആഘോഷം ഗീതാമണ്ഡലത്തില്‍ .

12:46 PM 15/11/2016 ചിക്കാഗോ. .മാനവ ഹൃദയത്തില്‍ തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറുന്ന ദീപാവലി ആഘോഷം, ഈ കുറി വന്‍ ഭക്തജന പങ്കാളിത്തത്തോടെ ഗീതാമണ്ഡലം തറവാട്ടില്‍ ആഘോഷിച്ചു. പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മിനാരയണ ശര്‍മ്മയുടെ നേതൃത്വത്തില്‍ മഹാവിഷ്ണുവിന് പുരുഷസൂക്ത പൂജയും മഹാലക്ഷ്മിക്കു ശ്രീസൂക്ത പൂജയും അര്‍പ്പിച്ച ശേഷം, നിലവിളക്കിലെ ദീപത്തില്‍ നിന്നും പകര്‍ന്ന അഗ്‌നിനാളങ്ങള്‍ കൊണ്ട് മണ്‍വിളക്കുകള്‍ തെളിച്ചും, രംഗോളി ഒരുക്കിയും,ഡാണ്ഡിയ നൃത്തം വെച്ചും, മധുര പലഹാരങ്ങള്‍ പങ്കുവെച്ചും, പടക്കം പൊട്ടിച്ചുമാ ണ് ഈ വര്‍ഷത്തെ Read more about പുതുമയോടെ ദീപാവലി ആഘോഷം ഗീതാമണ്ഡലത്തില്‍ .[…]

മരിയന്‍ ടൈംസ് യു.കെ. എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു

12:45 PM 15/11/2016 Picture യൂറോപ്പിന്റെ ആത്മീയ മാധ്യമ രംഗത്ത് പുത്തന്‍ ഉണര്‍വേകാന്‍ ഒട്ടേറെ പുതുമകളോടെ “മരിയന്‍ ടൈംസ്’ യു.കെ. എഡിഷന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലിപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും, വിശ്വാസത്തിനു ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും, ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു. പത്രത്തിന്റെ ആദ്യ പ്രതി മരിയന്‍ ടിവി യു.കെ ഡയറക്ടര്‍ ബ്രദര്‍ Read more about മരിയന്‍ ടൈംസ് യു.കെ. എഡിഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രകാശനം ചെയ്തു[…]

തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്- സെമിനാര്‍ ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ദേവാലയത്തില്‍

12:44 PM 15/11/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: മനുഷ്യശരീരത്തെയും ലൈംഗികതയെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തീര്‍ത്തും വികലമാക്കപ്പെട്ട, വളച്ചൊടിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സെക്കുലര്‍ മാധ്യമങ്ങളില്‍നിന്നും സ്കൂളുകളില്‍നിന്നും സമപ്രായക്കാരുടെ ഇടയില്‍നിന്നും ഗവണ്‍മെന്റ് അധികാരികളില്‍നിന്നും വരുന്ന അബദ്ധജഡിലമായ ആശയങ്ങളും സമ്മര്‍ദ്ദവും മൂലം നമ്മുടെ കുട്ടികള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു. മതനിഷേധ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചുമുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ സ്വാംശീകരിച്ചാണ് കുട്ടികള്‍ വളരുന്നത്. ഈ സാഹചര്യത്തില്‍ ശരീരത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും കറതീര്‍ന്ന ഒരു ബോധ്യം കുട്ടികള്‍ക്ക് എങ്ങനെ കൊടുക്കുവാന്‍ സാധിക്കുമെന്നും, Read more about തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്- സെമിനാര്‍ ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ദേവാലയത്തില്‍[…]

ജോയ് ആലൂക്കാസിന്റെ യു.എസ്.എയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍

12:44 PM 15/11/2016 ഹില്‍ക്രോഫ്റ്റ്: ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നവംബര്‍ 19 ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സുഗര്‍ലാന്റ് മേയര്‍ ജോ സിമ്മര്‍മാന്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും. ജോയ്ആ ലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന പതിനൊന്നാമത്തെ രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ ന്യൂജേഴ്‌സിയിലും ചിക്കാഗോയിലും പുതിയ ഷോറൂമുകള്‍ ഉടന്‍ തുറക്കുന്നുണ്ട്്. ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഭരണങ്ങള്‍ക്കൊ പ്പം ജോയ്ആലുക്കാസ് Read more about ജോയ് ആലൂക്കാസിന്റെ യു.എസ്.എയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍[…]

സൈമണ്‍ ജോര്‍ജ് (60) ഹൂസ്റ്റണില്‍ നിര്യാതനായി

12:41 PM 15/11/2016 – ജോയ് തുമ്പമണ്‍ ഹൂസ്റ്റണ്‍: അടൂര്‍ ആനന്ദപ്പള്ളി കാഞ്ഞിരവിളയില്‍ കുടുംബാംഗവും, പാസ്റ്റര്‍ മത്തായി ജോര്‍ജ് – ശോശാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനുമായ സൈമണ്‍ ജോര്‍ജ് (60) നവംബര്‍ ആറാം തീയതി ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: അന്നമ്മ സൈമണ്‍. മക്കള്‍: സാജന്‍, സാം. മരുമക്കള്‍: ജിന്‍സി, വിനീത. ദീര്‍ഘവര്‍ഷങ്ങള്‍ ബഹ്‌റിനില്‍ ജോലി ചെയ്ത സൈമണ്‍ 2002-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സഹോദരന്മാര്‍: ഡോ. രാജന്‍, ഡോ. അച്ചന്‍കുഞ്ഞ്, Read more about സൈമണ്‍ ജോര്‍ജ് (60) ഹൂസ്റ്റണില്‍ നിര്യാതനായി[…]