മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി

08:03 am 29/10/2016 ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും കൂടല്ലൂര്‍ സ്വദേശിയുമായ ചേത്തലില്‍ക്കരോട്ട് മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സാലിയമ്മ മറ്റക്കര മണ്ണുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ലെറിന്‍ & മെറിന്‍. സംസ്കാരം പിന്നീട്.

അബ് കി ബാർ ട്രംപ് സർക്കാർ…’ ട്രംപിനു ഹിന്ദിയും വഴങ്ങും

02.40 AM 29/10/2016 ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ഇന്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ഹിന്ദി സംസാരിച്ച് റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ വംശജരായ വോട്ടർമാരെ ലക്ഷ്യമിട്ട് ട്രംപിന്റെ പ്രചാരണ വിഭാഗം തയാറാക്കിയ വീഡിയോ പരസ്യത്തിൽ ട്രംപ് ഹിന്ദി സംസാരിക്കുന്നതു കേൾക്കാം. അബ് കി ബാർ ട്രംപ് സർക്കാർ (ഇനി ഭരണം ട്രംപ് സർക്കാരിന്)എന്ന് അദ്ദേഹം ന്യൂയോർക്ക് ചുവയുള്ള ഹിന്ദിയിൽ പറയുന്നു. ബിജെപിയുടെ ‘അബ് കി ബാർ മോദി സർക്കാർ’ എന്ന മുദ്രാവാക്യം കോപ്പിയടിച്ചതാണിതെന്നു വ്യക്‌തം. ‘ഹാപ്പി Read more about അബ് കി ബാർ ട്രംപ് സർക്കാർ…’ ട്രംപിനു ഹിന്ദിയും വഴങ്ങും[…]

ലക്ഷ്മണ വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോര്‍ഡ് സ്ഥാനാര്‍ത്ഥി

01.40 AM 29/10/2016 പി. പി. ചെറിയാന്‍ ലറിഡൊ (ടെക്‌സസ്): ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലറിഡൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഇന്ത്യന്‍ വംശജനും വ്യവസായിയുമായ ലക്ഷ്മണ വിശ്വനാഥ് മത്സരിക്കുന്നു. നവംബര്‍ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ട്രസ്റ്റി ബോര്‍ഡംഗങ്ങളേയും തിരഞ്ഞെടുക്കുന്നത്. ഇന്ത്യയില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ബിരുദമെടുത്ത വിശ്വനാഥ് സൗത്ത് ഡക്കോട്ട, ഐഓവ സ്‌റ്റേ യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. രണ്ടു ദശാബ്ദത്തോളം വിവിധ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പത്തുവര്‍ഷത്തോളം ടെക്‌സസ് എ Read more about ലക്ഷ്മണ വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോര്‍ഡ് സ്ഥാനാര്‍ത്ഥി[…]

ട്രംപിന് ചെയ്യുന്ന വോട്ടുകള്‍ ഹിലറിക്ക് ലഭിക്കുന്നുവെന്ന് വോട്ടര്‍മാരുടെ പരാതി

01.38 AM 29/10/2016 പി. പി. ചെറിയാന്‍ ഡാലസ് : ബാലറ്റ് പേപ്പറിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോളത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ട്രംപിന് ലഭിക്കേണ്ട വോട്ടുകള്‍ ഹിലറിക്ക് ലഭിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ആരംഭിച്ച ഒക്ടോബര്‍ 24 നാണ് വോട്ടര്‍മാര്‍ പരാതിയുമായി ഇലക്ഷന്‍ ഓഫിസര്‍മാരെ സമീപിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോളത്തില്‍ വോട്ട് രേഖപ്പെടുത്തയതിനുശേഷം റിവ്യു ചെയ്യുന്നതിനിടയിലാണ് വോട്ട് ഹിലറിക്ക് ലഭിച്ച വിവരം വോട്ടര്‍മാര്‍ മനസിലാക്കിയത്. ഇത് സൈന്‍ ഇന്‍ എററാണെന്ന് ( Sign in Read more about ട്രംപിന് ചെയ്യുന്ന വോട്ടുകള്‍ ഹിലറിക്ക് ലഭിക്കുന്നുവെന്ന് വോട്ടര്‍മാരുടെ പരാതി[…]

ഫോമ ഷിക്കാഗോ റീജിയന്‍ പ്രഥമ യോഗം നവംബര്‍ ആറിന്

01.36 AM 29/10/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജിയന്‍ പ്രഥമ യോഗം നവംബര്‍ ആറാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് 7435, Churchill St, Mortongroove,IL-ല്‍ വച്ച് നടത്തപ്പെടുന്നു. ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ നേതൃത്വത്തില്‍ കൂടുന്ന യോഗത്തില്‍ ഷിക്കാഗോയിലെ എല്ലാ സംഘടനാ ഭാരവാഹികളേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ (847 322 1973), ബിജി ഫിലിപ്പ് Read more about ഫോമ ഷിക്കാഗോ റീജിയന്‍ പ്രഥമ യോഗം നവംബര്‍ ആറിന്[…]

വിനോദ് ബാബുവിന്റേയും കുടുംബത്തിന്റേയും വേര്‍പാടില്‍ എന്‍.എസ്.എസ് അനുശോചിച്ചു

01.35 AM 29/10/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ന്യൂജഴ്‌സിയിലെ ഹില്‍സ്ബറോയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ശാസ്ത്രജ്ഞനായ വിനോദ് ബാബു ദാമോദരന്‍, ഭാര്യ ശ്രീജ, മകള്‍ ആതിര എന്നിവരുടെ നിര്യാണത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക അതിയായ ദുഖം രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശിയായ വിനോദ് ബയോ മെഡിക്കല്‍ രംഗത്ത് ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തി നേട്ടം കൈവരിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും വേര്‍പാട് ഒരു വലിയ തീരാനഷ്ടമാണെന്നും അവരുടെ ആത്മശാന്തിയ്ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് എം.എന്‍.സി നായര്‍ Read more about വിനോദ് ബാബുവിന്റേയും കുടുംബത്തിന്റേയും വേര്‍പാടില്‍ എന്‍.എസ്.എസ് അനുശോചിച്ചു[…]

പി.കെ. മാത്യു അച്ചന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഇന്ന്

01.33 AM 29/10/2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്ഥാപകനും, പ്രഥമ വികാരിയുമായിരുന്ന വന്ദ്യ പി.കെ. മാത്യു അച്ചന്റെ ഒന്നാം ചരമവാര്‍ഷികം ഒക്‌ടോബര്‍ 29-നു ശനിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു. അന്നേദിവസം രാവിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുംബൈ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ വിവിധ ക്രൈസ്തവ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ടൊറന്റോ സെന്റ് തോമസ് Read more about പി.കെ. മാത്യു അച്ചന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഇന്ന്[…]

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 30-ന് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍

01.31 AM 29/10/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും, പ്രധാന തിരുനാളും ഒക്ടോബര്‍ 30 -ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു. ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടന്നു വരുന്നു. ദിവസേന നടക്കുന്ന വിശുദ്ധന്റെ Read more about വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 30-ന് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍[…]

കോൾസെന്റർ വിവാദം: 32 പേർക്കെതിരേ അമേരിക്ക കേസ്

01.25 AM 29/10/2016 വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പൗരന്മാരുടെ പക്കല്‍നിന്നും ലക്ഷകണക്കിനു ഡോളര്‍ തട്ടിയെടുത്ത കോള്‍സെന്റര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് 32 പേര്‍ക്കെതിരേ യുഎസ് ജസ്റ്റീസ് അഥോറിറ്റി കേസ് എടുത്തു. 20 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അമേരിക്കയിലെ നികുതിയൊടുക്കല്‍ കാലയളവില്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഐആര്‍എസിന്റെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘം തട്ടിപ്പു നടത്തിയത്. അമേരിക്കന്‍ പൗരന്മാരെ ഫോണില്‍ ബന്ധപ്പെട്ട് നികുതി ഉടന്‍ ഒടുക്കിയില്ലെങ്കില്‍ വന്‍ പിഴയും ക്രിമിനല്‍ നടപടിയും നേരിടേണ്ടിവരുമെന്നും അറസ്റ്റ് ഉണ്ടായേക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയാണ് Read more about കോൾസെന്റർ വിവാദം: 32 പേർക്കെതിരേ അമേരിക്ക കേസ്[…]

യുഎസ് വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയുടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

09.15 AM 28/10/2016 വാഷിംഗ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ് സഞ്ചരിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് സംഭവം. എന്നാല്‍ വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് പെന്‍സ് ട്വിറ്ററില്‍ അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് റണ്‍വേയില്‍ നനവുണ്ടായിരുന്നതാണ് വിമാനം തെന്നിമാറാന്‍ കാരണമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.