സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സൗത്താംപ്ടണില്‍

09:33 pm 23/10/2016 ലണ്ടന്‍: സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെ സൗത്താംപ്ടണിലെ സെന്റ് ജോസഫ് സെന്ററില്‍ നടക്കും.സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തുന്ന ഫയര്‍ കോണ്‍ഫറന്‍സിലും ധ്യാന ശുശ്രൂഷയിലും ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് ബിഷപ്പ് സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ആന്റണി സാമി ഫ്രാന്‍സിസ് എന്നീ സഭാ പിതാക്കന്മാരും നിരവധി വൈദികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തി ചേരുന്ന അനേകം വിശ്വാസികളും പങ്കെടുക്കും. ബംഗളൂരുവില്‍ ജോസഫ് Read more about സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സൗത്താംപ്ടണില്‍[…]

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുന്നു.

09:29 pm 23/10/2016 ന്യൂയോര്‍ക്ക്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ 2016-ലെ വാര്‍ഷിക കമ്മിറ്റി അഡ്വ. സക്കറിയ കരുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കോളനികളെ കേന്ദ്രീകരിച്ച് നിര്‍ദ്ധനരായ എഴുപത് വയസ്സിനു മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുന്നു. തുടക്കം എന്ന നിലയില്‍ മാസംതോറും ഒരു വര്‍ഷത്തേക്ക് പത്തു നിര്‍ധനര്‍ക്ക് 500 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സെക്രട്ടറി ഫിലിപ്പ് മഠത്തില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. പരിപാടിയെ പിന്തുണച്ചുകൊണ്ട് Read more about ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുന്നു.[…]

യൂണിഫോം സിവില്‍ കോഡ് അഥവാ ഏകീകൃത സിവില്‍ നിയമം, ഒരു പരിചിന്തനം (

09:25 pm 23/10/2016 ജോസഫ് പടന്നമാക്കല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ എണ്‍പത് ശതമാനം ഹിന്ദുക്കളും പതിനാലു ശതമാനം മുസ്ലിമുകളും രണ്ടു ശതമാനം ക്രിസ്ത്യാനികളും ഏതാണ്ട് അത്രയും സിക്കുകാരും രണ്ടു ശതമാനം മറ്റു മതങ്ങളും ഉള്‍പ്പെടുന്നു. മതങ്ങള്‍ക്കെല്ലാം തുല്യമായ ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്നുള്ളത് ബിജെപി സര്‍ക്കാരിന്റെ ഒരു അജണ്ടയായിരുന്നു. ഒരുരാഷ്ട്രം, ഒരു ജനത, ഒരു നിയമം കൈവരിക്കാന്‍ സാമൂഹിക സാംസ്ക്കാരിക വാദികളെയും പ്രേരിപ്പിക്കുന്നു. രാഷ്ട്രത്തിന് ഇന്നാവശ്യമുള്ള ഏകീകൃത നിയമ നിര്‍മ്മാണത്തില്‍ മഹത്തായ ആശയങ്ങള്‍ നിറഞ്ഞിരിക്കുന്നുവെങ്കിലും പ്രായാഗികതലത്തില്‍ അത്തരമൊരു നിയമം Read more about യൂണിഫോം സിവില്‍ കോഡ് അഥവാ ഏകീകൃത സിവില്‍ നിയമം, ഒരു പരിചിന്തനം ([…]

ഹാലോവീന്‍ ആഘോഷത്തിന് ബദലായി ഷിക്കാഗോ സെന്റ് മേരീസില്‍ ക്രൈസ്റ്റ് വിന്‍ നൈറ്റ് –

08:44 am 23/10/2016 അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തുക എന്ന വത്തിക്കാന്റെ ആഹ്വാനമനുസരിച്ച് ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയും ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കുകയും ചെയ്യുവാന്‍ വേണ്ടി ഷിക്കാഗോ സെന്റ് മേരീസില്‍ െ്രെകസ്റ്റ് വിന്‍ നൈറ്റ് എന്ന പേരില്‍ കൈറോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് സംഗീത നിശ സംഘടിപ്പിക്കുന്നുണ്ട്. വര്‍ഷങ്ങളായി നടത്തി വരാറുള്ള അകാല വിശുദ്ധരുടെയും ദിവസത്തിനു പുറമെയാണ് െ്രെകസ്ട് വിന്‍ നൈറ്റ് Read more about ഹാലോവീന്‍ ആഘോഷത്തിന് ബദലായി ഷിക്കാഗോ സെന്റ് മേരീസില്‍ ക്രൈസ്റ്റ് വിന്‍ നൈറ്റ് –[…]

വണ്ടര്‍ വുമണ്‍ ഇനി യുഎന്‍ അംബാസഡര്‍

08:38 am 23/10/2016 യുണൈറ്റഡ് നേഷന്‍സ്: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഓണററി അംബാസഡറായി അമേരിക്കന്‍ കോമിക് കഥാപാത്രം ’വണ്ടര്‍ വുമണ്‍’ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച യുഎന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണവും ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. അമേരിക്കന്‍ മന:ശാസ്ത്രജ്ഞന്‍ വില്യം മോള്‍ട്ടന്‍ മാര്‍സ്റ്റാണണും ഭാര്യ എലസബത്ത് ഹോളോവെയുമാണ് കഥാപാത്രത്തിന്റെ സൃഷ്ടാക്കള്‍. 1941 മുതല്‍ വായനക്കാര്‍ ഏറ്റെടുത്ത വണ്ടര്‍ വുമണിന്റെ 75 ാം Read more about വണ്ടര്‍ വുമണ്‍ ഇനി യുഎന്‍ അംബാസഡര്‍[…]

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഡോ.കെ ജയകുമാറിനും, സേതുമാധവനും സ്വീകരണം നല്‍കി

08:36 am 23/10/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: തിരൂര്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ ജയകുമാര്‍ ഐഎഎസ്, മലയാള നോവല്‍ സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എ. സേതുമാധവന്‍ എന്നിവര്‍ക്ക് കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സ്വീകരണം നല്‍കി. ഫ്രാങ്ക്ഫര്‍ട്ട് ബോണ്‍ഹൈമിലെ സാല്‍ബൗ ഹാളില്‍ വച്ച് നടത്തിയ സ്വീകരണത്തിലും, സംവാദത്തിലും സമാജം സെക്രട്ടറി ഡോ. ബനേഷ് ജോസഫ് സേതുമാധവനെയും, ഡോ. ജയകുമാറിനെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്തു. നാട്ടിന്‍പുറത്തെ സ്കൂളില്‍ പഠിച്ച് അവിടുത്തെ വായനശാലകളിലൂടെ വായിച്ച് വളര്‍ന്ന സഹചര്യങ്ങളാണ് Read more about കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഡോ.കെ ജയകുമാറിനും, സേതുമാധവനും സ്വീകരണം നല്‍കി[…]

ക്രിസ്തീയ ഗാനസന്ധ്യ ന്യുയോര്‍ക്കില്‍ .

08:37 pm 22/10/2016 നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: ലിവിങ്ങ് സ്‌റ്റോണ്‍ ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 6 ന് ഞായറാഴ്ച വൈകിട്ട് 6.30 നു ലെവി ടൗണ്‍ ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍ (100 Periwinkle Road, Levittown, NY 11756) ക്രിസ്തീയ ഗാനസന്ധ്യ നടക്കും. പ്രമൂഖ ഗായകനും സംഗീത സംവിധായകനുമായ സാംസണ്‍ കോട്ടൂര്‍ വിവിധ ഭാഷകളില്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിമ്മി അഗസ്റ്റിന്‍ : 646 331 8559

നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സ് വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 13-ന്

08:29 pm 22/10/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് സ്കൂളായ നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പതിനാലാം വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 13-നു ന്യൂയോര്‍ക്കിലെ ടാരി ടൗണ്‍ മ്യൂസിക് ഹാളില്‍ ( 13 Main Street, Tarrytown, NY 10591) നടക്കും. നവംബര്‍ 13-നു ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍, ഫ്യൂഷന്‍ ഡാന്‍സുകള്‍ അരങ്ങേറുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 843 9785, www.natyamudra.com, email: liza_dance@yahoo.com

ഡി.ബാബുപോള്‍ പ്രസംഗം തുടങ്ങിയിട്ട് തിങ്കളാഴ്ച എഴുപത് വര്‍ഷം

07:55 pm 22/10/2016 തിരുവനന്തപുരം: 1946ആണ് കാലം. തിരുവിതാംകൂര്‍ മഹാരാജാവിന്റെ തിരുനാളാഘോഷമാണ്. പ്രസംഗത്തില്‍ മികവുതെളിയിച്ച അച്ഛന്റെ മകനെ പ്രസംഗിക്കാന്‍ കയറ്റിയാല്‍ ശോഭിക്കുമെന്ന് മറ്റമന കുര്യന്‍ എന്ന അധ്യാപകന് ഒരു ഉള്‍ക്കാഴ്ചയുണ്ടായിരിക്കണം. അഞ്ചര വയസ്സുകാരന്‍ ബാബുപോളിനെ പ്രസംഗം പഠിപ്പിച്ച് വേദിയില്‍ കയറ്റി. അധ്യാപകന്റെ ‘കൈ പൊലിച്ചു’വെന്ന് പ്രസംഗരംഗത്ത് എഴുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന സാക്ഷാല്‍ ഡി.ബാബുപോള്‍ പറയുന്നു. തുലാമാസത്തിലെ ചിത്തിര നാളില്‍ നടത്തിയ അന്നത്തെ പ്രസംഗത്തെക്കുറിച്ച് ചിതറിയ ഓര്‍മകള്‍ മാത്രമേയുള്ളൂ. ഒരു കാര്യം ഓര്‍മയിലുണ്ട്. അന്നു പ്രസംഗത്തിനിടെ മുട്ടിടിച്ചു. വേഗം Read more about ഡി.ബാബുപോള്‍ പ്രസംഗം തുടങ്ങിയിട്ട് തിങ്കളാഴ്ച എഴുപത് വര്‍ഷം[…]

ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ഒക്ടോബര്‍ 24ന് ആരംഭിക്കുന്നു

07:54 pm 22/10/2016 – പി. പി. ചെറിയാന്‍ ഓസ്റ്റിന്‍ ന്മ നവംബര്‍ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള ഏര്‍ലി വോട്ടിങ്ങ് ടെക്‌സസില്‍ ഒക്ടോബര്‍ 24 തിങ്കളാഴ്ച ആരംഭിക്കും. ഡാലസ്, ടെറന്റ് കൗണ്ടി, ഡെന്റന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളും സമയവും പ്രസിദ്ധീകരിച്ചു. ടെക്‌സസ് സംസ്ഥാനത്തു വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. കണ്‍സീല്‍ഡ് ഗണ്‍ പെര്‍മിറ്റ്, െ്രെഡവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങി ഏതിനും തിരിച്ചറിയല്‍ കാര്‍ഡാണ് കൈവശം കരുതേണ്ടത്. കോളേജ് Read more about ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ഒക്ടോബര്‍ 24ന് ആരംഭിക്കുന്നു[…]