ഹ്യൂസ്റ്റന്‍ കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ രൂപീകരിച്ചു

09;20 am 12/11/2016 ഹ്യൂസ്റ്റന്‍: സ്റ്റാഫോര്‍ഡ് :ഗ്രേറ്റ് ഹ്യൂസ്റ്റന്‍ മലയാളി അസോസിയേഷന്‍ ഹാളില്‍ വെച്ച് കൂടിയ മുതിര്‍ന്ന പത്തനംതിട്ട നിവാസികളുടെ യോഗത്തില്‍ വെച്ച് നാടിന്റെ സാമൂഹ്യവും സാസ്കാരിക തനിമയും നിലനിര്‍ത്തുവാനും ഭാവി തലമുറക്കു നാടിന്റെ പൈത്യകും പകര്‍ന്നു നല്‍കുന്നതിനും നാടിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും വേണ്ടി ഹ്യൂസ്റ്റന്‍ കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ ആസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ പ്രസിഡന്റായും ഒഐസിസി മുന്‍ ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍ ജനറല്‍ സെക്രട്ടറിയായും അഡ്‌ഹോക്ക് കമ്മിറ്റിക്ക് Read more about ഹ്യൂസ്റ്റന്‍ കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ രൂപീകരിച്ചു[…]

കെ.എച്ച്.എന്‍.എ ഫിലഡല്‍ഫിയയില്‍ ശുഭാരംഭം നടത്തി

09;19 am 12/11/2016 സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ ഫിലാഡല്‍ഫിയ ശുഭാരംഭം വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഹെറിറ്റേജ് സെന്ററില്‍ വച്ചു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മുരളീ കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ പ്രസിഡന്റ്, സങ്കുചിതമായ ജാതി വ്യവസ്ഥകള്‍ക്കും പ്രാദേശിക താത്പര്യങ്ങള്‍ക്കും ഉപരിയായി വടക്കേ അമേരിക്കയിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളും പങ്കെടുക്കുന്ന സമ്മേളനം സനാതനമായ ഹൈന്ദവ Read more about കെ.എച്ച്.എന്‍.എ ഫിലഡല്‍ഫിയയില്‍ ശുഭാരംഭം നടത്തി[…]

ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന് പുതിയ സാരഥികള്‍

9:15 am 12/11/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 2017-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യൂന്‍സിലെ കേരളാ കള്‍ച്ചറല്‍ സെന്ററില്‍കൂടിയ യോഗത്തില്‍ വര്‍ക്കി ഏബ്രഹാമിനെ രക്ഷാധികാരിയായും, രാജു ഏബ്രഹാമിനെ പ്രസിഡന്റായും, വൈസ് പ്രസിഡന്റായി മോന്‍സി മാണി, സെക്രട്ടറിയായി സജി മാത്യു, ജോയിന്റ് സെക്രട്ടറിയായി തോമസ് മാത്യു, ട്രഷറായി സാമുവേല്‍ എന്നിവരേയും, ചെയര്‍മാനായി പ്രിന്‍സ് മാര്‍ക്കോസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി കുഞ്ഞ് മാലിയില്‍, ഡോ. ജേക്കബ് തോമസ്, സക്കറിയ കരുവേലി, കുര്യന്‍ പോള്‍ Read more about ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന് പുതിയ സാരഥികള്‍[…]

ഒക്ടോബര്‍ 15­ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേല്‍ക്കും

08:54 pm 11/10/2016 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2016­18 ഭരണസമിതിയിലേക്ക് വിജയിച്ച ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള എല്ലാ നാഷണല്‍ കമ്മിറ്റി അംഗങ്ങളും 2016 ഒക്ടോബര്‍ 15 ശനിയാഴ്ച്ച, ചിക്കാഗോയ്ക്കടുത്ത്, മേയ്ന്‍ ഈസ്റ്റ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ വച്ച്, വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അധികാരമേല്‍ക്കും. ബെന്നി വാച്ചാച്ചിയോടൊപ്പം ജനറല്‍ സെക്രട്ടറിയായി ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, Read more about ഒക്ടോബര്‍ 15­ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേല്‍ക്കും[…]

ഹലരി – ട്രമ്പ് പ്രസിഡന്റ് മത്സരം.

07:45 pm 11/10/2016 പ്രതികരണം- തോമസ് ഫിലിപ്പ് റാന്നി ഒന്നാമത്തെ ഹിലരി -ട്രമ്പ് ഡിബേറ്റിനെക്കുറിച്ചുള്ള ശ്രീ തോമസ് കുവള്ളൂരിന്റെ അവലോകനം കഴമ്പുള്ള ഒരു പ്രബന്ധം പോലെ പ്രൗഢസുന്ദരമായിരുന്നു. ലേഖകന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! സങ്കുചിതമായ സ്വാര്‍ത്ഥ താത്പര്യങ്ങളൊന്നും കൂടാതെ സുസ്ഥിരമായ സത്യനിഷ്ഠയോടും അചഞ്ചലമായ നീതബോധത്തോടുംകൂടി മാനുഷികമൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് നിഷ്ഭയമായും, നിഷ്കാമമായും അമേരിക്കയില്‍ ഓടിനടന്ന് മനുഷ്യസേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ശ്രീ കൂവള്ളൂര്‍ അമേരിക്കയന്‍ മലയാളികളുടേയും ഇന്ത്യക്കാരുടേയും അമേരിക്കക്കാരുടേയും ഇടയില്‍ സുവിദിതനുമാകുന്നു. ആര്‍ക്കും നിഷേധിക്കാനാവാത്ത ചരിത്രസത്യങ്ങളെ അണിനിരത്തിക്കൊണ്ട് അദ്ദേഹം എഴുതിയ പ്രസ്തുത Read more about ഹലരി – ട്രമ്പ് പ്രസിഡന്റ് മത്സരം.[…]

ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ

07:42 pm 11/10/2016 – പി. പി. ചെറിയാന്‍ ഷിക്കാഗോ : സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ. ബൈബിള്‍ പണ്ഡിതനും സുവിശേഷ പ്രാസംഗികനും കഴിഞ്ഞ 40 വര്‍ഷമായി പൂര്‍ണ്ണസമയ സുവിശേഷ പ്രവര്‍ത്തകനുമായ ബേബികുട്ടി പുല്ലാടാണ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്. ഒക്ടോബര്‍ 14 ന് വൈകിട്ട് 7നും 15 ന് വൈകിട്ട് 6.30 നും ഒക്ടോബര്‍ 16 ന് ഞായറാഴ്ച രാവിലെ 10നും ആയിരിക്കും. കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്. കണ്‍വന്‍ഷനിലേക്ക് Read more about ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ[…]

ചിക്കാഗോ കെ.­സി.­എ­സ് യുവ­ജ­നോ­ത്സവം ശ്രദ്ധേ­യ­മായി

07:43 pm 11/10/2016 – ജീനോ കോതാ­ല­ടി­യില്‍ ചിക്കാ­ഗോ: ക്‌നാനായ കാത്ത­ലിക് സൊസൈറ്റി (കെ.­സി.­എ­സ്.) സംഘ­ടി­പ്പിച്ച യുവ­ജ­നോ­ത്സ­വ­ത്തില്‍ നൂറില്‍പ്പരം യുവ­ജ­ന­ങ്ങള്‍ പങ്കെ­ടു­ത്തു. ക്‌നാനായ കമ്മ്യൂ­ണിറ്റി സെന്റ­റില്‍ വെച്ച് നട­ത്ത­പ്പെട്ട യുവ­ജ­നോ­ത്സവം ഫാ. ബോബന്‍ വട്ടം­പു­റത്ത് ഉദ്ഘാ­ടനം ചെയ്തു. കെ.­സി.­എ­സ്. പ്രസി­ഡന്റ് ജോസ് കണി­യാലി അദ്ധ്യ­ക്ഷത വഹി­ച്ചു. കെ.­സി.­എ­സ്. വൈസ്പ്ര­സി­ഡന്റ് റോയി നെടും­ചി­റ, സെക്ര­ട്ടറി ജീനോ കോതാ­ല­ടി­യില്‍, ജോയിന്റ് സെക്ര­ട്ടറി സണ്ണി ഇടി­യാ­ലില്‍, കെ.­സി.­സി.­എന്‍.­എ. ജോയിന്റ് സെക്ര­ട്ടറി സക്ക­റിയ ചേല­യ്ക്കല്‍, എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍പേ­ഴ്‌സണ്‍ ഡെന്നി പുല്ലാ­പ്പ­ള്ളില്‍, കമ്മറ്റി Read more about ചിക്കാഗോ കെ.­സി.­എ­സ് യുവ­ജ­നോ­ത്സവം ശ്രദ്ധേ­യ­മായി[…]

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏര്‍ലി വോട്ടിങ് ആരംഭിച്ചു

07:43 pm 11/10/2016 – പി. പി.ചെറിയാന്‍ കലിഫോര്‍ണിയ: നവംബര്‍ 8ന് നടക്കുന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ഏര്‍ലി വോട്ടിങ് ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ചു. അമേരിക്കയില്‍ ആദ്യമായി ഏര്‍ലി വോട്ടിങ് ആരംഭിച്ചത് സാന്‍ഡിയാഗൊ കൗണ്ടിയിലാണ്. കേര്‍ണി മെസാ (Kearny Messa) 5600 ഓവര്‍ലാന്റ് അവന്യുവിലുളള രജിസ്ട്രാര്‍ ഓഫ് വോട്ടേഴ്‌സ് ഓഫിസില്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ 5 വരെ വോട്ട് രേഖപ്പെടുത്തുന്നതിനുളള അവസരം ഉണ്ടായിരിക്കും. മെയില്‍ “ഇന്‍’ ബാലറ്റിന് അപേക്ഷ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ Read more about പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏര്‍ലി വോട്ടിങ് ആരംഭിച്ചു[…]

അക്രമിയുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക് –

09:04 am 11/10/2016 പി.പി. ചെറിയാന്‍ ലോസ്ആഞ്ചലസ്: കുടുംബ കലഹം നടക്കുന്നുവെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരേ തോക്കുധാരി വെടിയുതിര്‍ത്തതിനെ തുടര്‍ന്നു രണ്ടു പേര്‍ മരിക്കുകയും മൂന്നാമത് ഒരു ഓഫീസറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പാംസ് സ്പ്രിംഗ് പോലീസ് ചീഫ് ബ്രയാന്‍ റെയ്‌സ് ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഓഫീസര്‍ അപകടനില തരണം ചെയ്തതായും ചീഫ് അറിയിച്ചു. ഒക്‌ടോബര്‍ എട്ടിനു ശനിയാഴ്ചയായിരുന്നു സംഭവം. സ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസ് പ്രതിയുമായി Read more about അക്രമിയുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക് –[…]

മേരിലാന്‍ഡിലെ നിത്യസഹായമാതാപള്ളി ടീം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായി

08:37 am 11/10/2016 വാഷിംഗ്­ടണ്‍ ഡിസി : എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്­ടണ്‍ ഡിസി യുടെ 2016 ലെ വാര്‍ഷിക പിക്‌നിക് നോട് അനുബന്ധിച്ചു നടത്തിയ വോളീബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മേരിലാന്‍ഡിലെ നിത്യസഹായ മാതാ പള്ളി ടീം വിജയികളായി. എക്യൂമിനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ പള്ളികളില്‍ നിന്നുള്ള ഏഴോളം ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായ ടീം അംഗങ്ങളെ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ മാത്യു പുഞ്ചയിലും ഇടവകാംഗങ്ങളും അനുമോദി­ച്ചു Read more about മേരിലാന്‍ഡിലെ നിത്യസഹായമാതാപള്ളി ടീം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായി[…]