ഷിക്കാഗോ മാരത്തണില്‍ അഭിമാനമായ മലയാളികളെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു

08:36 am 11/10/2016 ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണില്‍ പങ്കെടുത്തു അഭിമാനകരമായ പ്രകടനം കാഴ്ചവെച്ച കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികളായ സോജന്‍ ജോസഫിനെയും എബി മാത്യു വിനേയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുമോദിച്ചു. ഒക്ടോബര്‍ 9 -നു ഞായറാഴ്ച രാവിലെ ഷിക്കാഗോയിലെ പ്രശസ്തമായ ഗ്രാന്റ് പാര്‍ക്കില്‍ ആരംഭിച്ച് ഗ്രാന്റ് പാര്‍ക്കില്‍ തന്നെ അവസാനിച്ച പ്രശസ്തമായ ഷിക്കാഗോ മാരത്തണില്‍ പങ്കാളിയായി മലയാളികള്‍ക്ക് അഭിമാനമായത് യു കെ യിലെ കെന്റില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി Read more about ഷിക്കാഗോ മാരത്തണില്‍ അഭിമാനമായ മലയാളികളെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു[…]

ഹിലരിയെ ജയിലടയ്ക്കുമെന്ന് ട്രമ്പ്

08;35 am 11/10/2016 പി.പി. ചെറിയാന്‍ സെന്റ് ലൂയീസ്: ഒക്‌ടോബര്‍ ഒമ്പതിനു നടന്ന സ്ഥാനാര്‍ത്ഥികളുടെ അഭിമുഖം പരസ്പരം വ്യക്തിഹത്യ നടത്തുന്ന തലത്തിലേക്ക് അധ:പതിച്ചതായി സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇമെയില്‍ വിവാദത്തില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ ഹലരിയെ ജയിലാക്കുമെന്ന ട്രമ്പിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് ഇടയാക്കി. പതിനൊന്നു വര്‍ഷം മുമ്പ് നടന്ന ട്രമ്പിന്റെ സ്വകാര്യ സംഭാഷണത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വാചകങ്ങളും, ഹിലരിയുടെ ഇമെയില്‍ വിവാദവും കത്തിപ്പടര്‍ന്ന അഭിമുഖം ആത്മാഭിമാനമുള്ളവര്‍ക്ക് കേട്ടിരിക്കുക അസഹനീയമായിരുന്നു. ഹിലരിയുടെ കെടുകാര്യസ്ഥതയെക്കുറിച്ചും സത്യസന്ധതയില്ലായ്മയെക്കുറിച്ചും ട്രമ്പ് ആവര്‍ത്തിക്കുകയും, സ്ഥിരം Read more about ഹിലരിയെ ജയിലടയ്ക്കുമെന്ന് ട്രമ്പ്[…]

മറിയാമ്മ വര്‍ഗീസ് മൂശാരിയേത്ത് നിര്യാതയായി

08:34 am 11/10/2016 – നിബു വെള്ളവന്താനം ഡാളസ്സ്: റാന്നി കണ്ണംപള്ളി മൂശാരിയേത്ത് മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍­ ­67) നിര്യാതയായി. ഏകമകള്‍ രേഖയോടെപ്പം 2006 മുതല്‍ ടെക്‌സസ് അലൈനില്‍ താമസിച്ചു വരികയായിരുന്നു. നാട്ടിലേക്കുള്ള സന്ദര്‍ശന യാത്രയില്‍ എറണാകുള ത്തുള്ള സഹോദരി ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. ഡാളസ്സ് ശാരോണ്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു പരേത. മകള്‍: രേഖ, മരുമകന്‍: റെജി, കൊച്ചുമക്കള്‍: റിയ, റിജിന്‍. സംസ്ക്കാര ശുശ്രൂഷ മാത്രുസഭയായ റാന്നി കണ്ണംപള്ളി ശാരോന്‍ ഫെലോ ഷിപ്പ് ചര്‍ച്ചില്‍ ഒക്ടോബര്‍ 15 Read more about മറിയാമ്മ വര്‍ഗീസ് മൂശാരിയേത്ത് നിര്യാതയായി[…]

ഡോ. കെ.ഒ. മാമ്മന്‍ നിര്യാതനായി

11/10/2016 ബംഗളൂരു: പ്രമുഖ സര്‍ജന്‍ തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.ഒ.മാമ്മന്‍ (മോഹന്‍­ 84) ബെംഗളൂരു വാള്‍ട്ടന്‍ റോഡ് നമ്പര്‍ 12ലെ വസതിയില്‍ നിര്യാതനായി. നാളെ രാവിലെ 10 മുതല്‍ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കല്‍, മൂന്നിന് ഹൊസൂര്‍ റോഡിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം നാലിന് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ സംസ്കാരം. മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.സി.മാമ്മന്‍ മാപ്പിളയുടെ പൗത്രനും എംആര്‍എഫ് മുന്‍ ഡയറക്ടര്‍ കെ.എം.ഉമ്മന്റെ പുത്രനുമാണ്. മാവേലിക്കര ആലിന്റെതെക്കേതില്‍ പരേതനായ ഡോ. എ.ഡി.വര്‍ഗീസിന്റെ Read more about ഡോ. കെ.ഒ. മാമ്മന്‍ നിര്യാതനായി[…]

ഒക്കലഹോമ ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്‌ടോബര്‍ 28 മുതല്‍ –

08:30 am 11/10/2016 പി.പി. ചെറിയാന്‍ ഒക്കലഹോമ: ഇരുപത്തിയൊമ്പതാമത് വാര്‍ഷിക ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ ഒക്കലഹോമ ഇന്റര്‍നാഷണല്‍ പെന്തക്കോസ്തല്‍ അസംബ്ലിയില്‍ വച്ചു നടത്തുന്നതാണ്. ഡാളിസില്‍ നിന്നുള്ള പ്രമുഖ ബൈബിള്‍ പണ്ഡിതനും കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായ റവ. വിയ്യപുരം ജോര്‍ജ്കുട്ടിയാണ് കണ്‍വന്‍ഷനില്‍ മുഖ്യ പ്രസംഗം നടത്തുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. ജാതി, മത ഭേദമെന്യേ ഏവരേയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികളായ റവ. മോറിസ് Read more about ഒക്കലഹോമ ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്‌ടോബര്‍ 28 മുതല്‍ –[…]

അഞ്ച് വെര്‍മോണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

08:29 am 11/10/2016 – പി.പി. ചെറിയാന്‍ വെര്‍മോണ്ട്: ഒക്‌ടോബര്‍ എട്ടിനു ശനിയാഴ്ച അര്‍ധരാത്രിയ്ക്കുശേഷം ഉണ്ടായ കാര്‍ അപകടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വെര്‍മോണ്ട് ഹൈസ്കൂളിലെ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഇന്ന് (ഒക്‌ടോബര്‍ 9) വൈകിട്ട് പോലീസ് വെളിപ്പെടുത്തി. മേരി ഹാരിസ് (16), സൈറസ് (16), ലിയം ഹെയ്ല്‍ (16), ജെനി (15), എലി ബ്രൂക്കന്‍സ് 16) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരില്‍ ഒരാള്‍ ഒരേ കമ്യൂണിറ്റിയില്‍ നിന്നാണെങ്കിലും, മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥിയാണെന്നു കോ-വൈസ് പ്രസിന്‍സിപ്പാള്‍ പറഞ്ഞു. തെറ്റായ Read more about അഞ്ച് വെര്‍മോണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു[…]

മാത്യു ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തിനടുത്തെത്തി

10:40 am 9/10/2016 ഫ്ളോറിഡ: മാത്യു ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തിനടുത്തെത്തി. ഹെയ്തിയിൽ നിന്ന് അമേരിക്കയിലെ ഫ്ളോറിഡയിലെത്തിയ കാറ്റ് വൻ നാശം വിതയ്ക്കുകയാണ്. പ്രദേശത്ത് കോളറയും പടർന്നുപിടിച്ചതായാണ് റിപ്പോർട്ട്.ഹെയ്തിക്കു പുറമെ, ഡൊമിനിക്കൻ റിപ്പബ്ലിക്, സെന്റ് വിൻസന്റ്, ഗ്രാനഡഎന്നിവിടങ്ങളിലും നാശം വിതച്ചാണ് മാത്യു ഫ്ളോറിഡയിലെത്തിയത്. അപകട സാധ്യത കണക്കിലെടുത്ത് ഫ്ളോറി‍ഡ, ജോർജ്ജിയ,സൗത്ത് കരോലിന, നോർത്ത് കരോലിന എന്നിവിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് .ഹെയ്തിയുടെ തലസ്ഥാനമായ പോർട് ഔ പ്രിൻസ് ഉൾപ്പെടെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്.

ഒക്ടോബര്‍ 4 ന് നടന്ന കെയിന്‍ – ­പെന്‍സ് ഡിബേറ്റ്

08:58 am 9/10/2016 (ഒരു അവലോകനം:­ തോമസ് കൂവള്ളൂര്‍) ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ഒക്ടോബര്‍ 4ന് വിര്‍ജീനിയയിലെ ലോങ്ങ് വുഡ് യൂണിവേഴ്‌­സിറ്റിയില്‍ വച്ചു നടന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ റ്റിം കെയിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് പെന്‍സും തമ്മിലുള്ള ഡിബേറ്റ് മുന്‍ തീരുമാനമനുസരിച്ച് കൃത്യസമയത്ത് തന്നെ നടക്കുകയും അവസാനിപ്പിക്കുകയും ചെയ്തു എന്നുള്ളത് ശ്രദ്ധേയമായിരുന്നു. ഹില്ലരി ക്ലിന്റന്‍ അവരുടെ വൈസ് പ്രസിഡന്റും സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത റ്റിം കെയിനും, ഡൊണാള്‍ഡ് ട്രമ്പ് തന്റെ വൈസ് പ്രസിഡന്റായി Read more about ഒക്ടോബര്‍ 4 ന് നടന്ന കെയിന്‍ – ­പെന്‍സ് ഡിബേറ്റ്[…]

കേരളപ്പിറവി ആഘോഷം ­ഹാല്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍

08:53 am 9/10/2016 ഒന്റാരിയോ (കാനഡ): ഹാല്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍റെ അഞ്ചാമതു വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനം 2016 നവംബര്‍ അഞ്ചാം തീയതി ശനിയാഴ്­ച, വൈകുന്നേരം 5 മണിക്ക് ബര്‍ലിംഗ്­ടന്‍ കോര്‍പ്പസ് ക്രിസ്റ്റി സെക്കന്‍ഡറി സ്ക്കൂളില്‍ വച്ച് കൊണ്ടാടുകയാണ്­. ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളില്‍ ആരാധ്യനായ ബര്‍ലിംഗ്­ടന്‍ നഗരപിതാവ്­ റിക്ക് ഗോള്‍­ഡ്‌­റിം­ഗ്, പ്രശസ്ത മലയാള ചലച്ചിത്രതാരം മാതു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. വിവിധ നൃത്തരൂപങ്ങള്‍, സ്കിറ്റുകള്‍, പാട്ടുകള്‍, ചെണ്ടമേളം എന്നിവ കോര്‍ത്തിണക്കിയുള്ള മനോഹരമായ കലാപരിപാടികള്‍ അണിയറയില്‍ തയ്യാറായി വരുന്നുണ്ട്. ശനിയാഴ്ചകളില്‍ Read more about കേരളപ്പിറവി ആഘോഷം ­ഹാല്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍[…]

ഡെല്‍മ ഓണാഘോഷം വര്‍ണ്ണാഭമായി

08:51 am 9/10/2016 ഡെലവേര്‍: ഡെലവേര്‍ മലയാളി അസ്സോസിയേഷന്റെ (ഡെല്‍മ) ഈ വര്‍ഷത്തെ ഓണാഘോഷം കേരളത്തനിമയാര്‍ന്ന വിവിധ കലാപരിപാടികളോടെ ഹോക്കസ്സിന്‍ ഹിന്ദു ടെംബിള്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ ഒന്നിന് ആഘോഷിക്കപ്പെട്ടു . ഡെല്‍മ പ്രസിഡന്റ്­ മനോജ് വര്‍ഗീസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മുഖ്യ അതിഥി ഫോമയുടെ റീജണല്‍ വൈസ് പ്രസിഡന്റ് സാബു സക്കറിയ ചടങ്ങില്‍ ഡെലവേര്‍ നിവാസികള്‍ക്ക് ഓണസന്ദേശം നല്‍കി. ചെണ്ടമേളം , താലപ്പൊലി ,പൂക്കളം എന്നിവയുടെ അകമ്പടിയോടെ ഡെലവേര്‍ നിവാസികള്‍ മഹാബലിയെ എതിരേറ്റു. വിഭവ സമൃദ്ധമായ ഓണസദ്യ, Read more about ഡെല്‍മ ഓണാഘോഷം വര്‍ണ്ണാഭമായി[…]