ജോണ്‍ മെക്കയ്‌നിന് ആറാം തവണയും ഉജ്വല വിജയം

10.28 AM 02-09-2016 പി. പി. ചെറിയാന്‍ അരിസോണ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവും അരിസോണയില്‍ നിന്നുളളള സെനറ്ററുമായ ജോണ്‍ മെക്കയ്‌നിന് ഓഗസ്റ്റ് 30ന് നടന്ന റിപ്പബ്ലിക്കന്‍ ്രൈപമറിയില്‍ ഉജ്വല വിജയം. 30 വര്‍ഷമായി അരിസോണയെ പ്രതിനിധീകരിച്ചു സെനറ്റില്‍ അംഗമാണ് ജോണ്‍ മെക്കയ്ന്‍. സ്‌റ്റേറ്റ് സെനറ്ററായ കെല്ലി വാര്‍ഡിനെയാണ് (47) 80വയസുകാരനായ ജോണ്‍ മെക്കയ്ന്‍ പരാജയപ്പെടുത്തിയത്. 80 വയസുളള മെക്കയ്‌നിന് സെനറ്റില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല എന്ന കെല്ലിയുടെ പ്രചാരണത്തെ അട്ടിമറിച്ചാണ് അദ്ദേഹം ്രൈപമറിയില്‍ വിജയിച്ചത്. Read more about ജോണ്‍ മെക്കയ്‌നിന് ആറാം തവണയും ഉജ്വല വിജയം[…]

ഷിക്കാഗോയില്‍ ഒറ്റ മാസത്തിനുളളില്‍ നടന്നത് 83 കൊലപാതകങ്ങള്‍

10.26 AM 02-09-2016 പി. പി. ചെറിയാന്‍ ഷിക്കഗോ : 1996നു ശേഷം ആദ്യമായി ഷിക്കാഗോ ഒരു മാസത്തിനുളളില്‍ 83 കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2016 ഓഗസ്റ്റ് ഷിക്കാഗോയുടെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതി ചേര്‍ക്കപ്പെടേണ്ട മാസമാണ്. 2016 ജൂലൈ മാസം ഷിക്കാഗോയില്‍ മാത്രം 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസം 83ലേയ്ക്ക് സംഖ്യ ഉയര്‍ന്നു. ഈ വര്‍ഷം ഷിക്കാഗോയില്‍ ഇതുവരെ 478 കൊലപാതകങ്ങള്‍ നടന്നതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ വലിയ നഗരങ്ങളായ ന്യുയോര്‍ക്ക്, ലൊസാഞ്ചലസ് Read more about ഷിക്കാഗോയില്‍ ഒറ്റ മാസത്തിനുളളില്‍ നടന്നത് 83 കൊലപാതകങ്ങള്‍[…]

ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാലസില്‍ സെപ്റ്റംബര്‍ 4 മുതല്‍

10.25 AM 02-09-2016 പി. പി. ചെറിയാന്‍ ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്‍ഷം തോറും നടത്തി വരാറുളള ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാലസില്‍ സെപ്റ്റബര്‍ 4 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്തും. ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മസ്‌കിറ്റ്, ഗാര്‍ലന്റ് ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ യുവ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടുന്ന ആറ് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ജോഫി (ടസ്‌ക്കേഴ്‌സ്), റെയ്ത്ത് (സ്പാര്‍ക്ക്‌സ്), ബാബു പി. സൈമന്‍ (ഫ്രണ്ടസ് ഓഫ് Read more about ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാലസില്‍ സെപ്റ്റംബര്‍ 4 മുതല്‍[…]

ഡാലസില്‍ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ സിറ്റി കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ചു

10.11 AM 02-09-2016 പി. പി. ചെറിയാന്‍ ഡാലസ് : ഡാലസിന്റെ പരിസരങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ക്രിയാത്മക നടപടികളുമായി സിറ്റി കൗണ്‍സില്‍. ഓഗസ്റ്റ് 30ന് ഡാലസ് സിറ്റി ഹോളില്‍ രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിനുശേഷം കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഭേദഗതി കൂടാതെ അംഗീകരിച്ചത്. സൗത്ത് ഡാലസിലെ 52 വയസ്സുളള സ്ത്രീയെ നായ്ക്കള്‍ ചേര്‍ന്ന് നൂറോളം മുറിവുകള്‍ ഏല്പിച്ചു മരിക്കാനിടയായ Read more about ഡാലസില്‍ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ സിറ്റി കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ചു[…]

തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്

10.09 AM 02-09-2016 പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ : ഒരൊറ്റ മാസത്തില്‍ 325 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് ഒബാമ റിക്കാര്‍ഡിട്ടു. ഓഗസ്റ്റ് 30 ചൊവ്വാഴ്ച മാത്രം 111 തടവുകാരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. ഈ മാസമാദ്യം 214 പേരുടേയും ശിക്ഷ ഇളവുചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. മയക്കുമരുന്നു കേസില്‍ കടുത്ത ശിക്ഷ നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഇത്രയും കഠിനമായ ശിക്ഷ നല്‍കുന്നതിനെതിരെ ഒബാമ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. ദീര്‍ഘകാല ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ Read more about തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്[…]

ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്

09.37 AM 02-09-2016 ബ്രിട്ടീഷ് മാധ്യമം ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപ് രംഗത്ത്. തന്നെ ലൈംഗീക തൊഴിലാളിയായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് മെലാനിയ ഡെയ്‌ലി മെയിലിനും യുഎസ് ബോഗ്ലര്‍ വെബ്‌സ്റ്റെര്‍ ടാര്‍പ്ലെയ്ക്കും എതിരെ കേസ് നല്‍കിയത്. 150 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മെലാനിയ മെരിലാന്‍ഡ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെന്ന് അഭിഭാഷകന്‍ ചാള്‍സ് ഹാര്‍ഡര്‍ പറഞ്ഞു. 1990-കളില്‍ മെലാനിയ ലൈംഗീക തൊഴിലാളിയായിരുന്നെന്ന് ആരോപണം Read more about ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്[…]

ഹില്ലരി ക്ലിന്റനെതിരെ മറൈന്‍ ലീ പെന്‍

10.02 PM 01-09-2016 യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെതിരെ ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മറൈന്‍ ലീ പെന്‍. ഹില്ലരി യുഎസ് പ്രസിഡന്റാവുന്നതിനോട് തനിക്കു യോജിക്കാനാവില്ലെന്നു അവര്‍ പറഞ്ഞു. ”ഹില്ലരിയെന്നാല്‍ യുദ്ധമെന്നേ കരുതാനാകൂ, ഹില്ലരിയെന്നാല്‍ സര്‍വനാശമെന്നേ പറയാനാകൂ” ലീ പെന്‍ തുറന്നടിച്ചു. ഹില്ലരിയുടെ എതിരാളി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാനും മറൈന്‍ ലീ പെന്‍ മറന്നില്ല. താനും ട്രംപും തമ്മില്‍ വളരെയേറെ സാമ്യതകളുണ്ടെന്നു ലീപെന്‍ പറഞ്ഞു. പഴഞ്ചന്‍ സമ്പ്രദായങ്ങളുടെ വക്താക്കളല്ല തങ്ങളിരുവരും, ആരുടെയും അടിമകളുമല്ല തങ്ങള്‍, Read more about ഹില്ലരി ക്ലിന്റനെതിരെ മറൈന്‍ ലീ പെന്‍[…]

വിക്ഷേപണത്തിന് തയാറായിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു

09.49 PM 01-09-2016 യുഎസില്‍ പരീക്ഷണ വിക്ഷേപണത്തിന് തയാറായിരുന്ന റോക്കറ്റ് പൊട്ടിത്തെറിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌പേസ് എക്‌സ് എന്ന കമ്പനിയുടെ, വിക്ഷേപണത്തിനു തയറായിരുന്ന റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് കേപ് കനാവറല്‍ കോംപ്ലക്‌സില്‍നിന്നു തീയും പുകയും ഉയരുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. സ്‌ഫോടനത്തിന്റെ പ്രകമ്പനം മൈലുകള്‍ക്ക് അപ്പുറത്തും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണം

10.00 AM 01-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ശുദ്ധിമതിയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടു ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിശുദ്ധമായ നോമ്പാചരണത്തിന്റേയും ജാഗരണത്തിന്റേയും പുണ്യദിനങ്ങള്‍. ദൈവജനനിയായ കന്യകാമറിയം അമ്മയുടെ ദിവ്യമധ്യസ്ഥതയില്‍ പ്രശോഭിച്ച് നില്‍ക്കുന്ന ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആണ്ടുതോറും നടക്കുന്ന എട്ടുനോമ്പാചരണത്തിനായി ഇടവകയും വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. രാപകല്‍ ഭേദമെന്യേ പരിശുദ്ധ മാതാവിനോടുള്ള യാചനയില്‍ ദേവാലയത്തില്‍ കഴിഞ്ഞുകൂടാന്‍ സൗകര്യമൊരുക്കിയിട്ടുള്ള ബൃഹത്തായ പള്ളി സമുച്ചയത്തിലേക്ക് സമീപ ഇടവകളിലേയും സമീപ സംസ്ഥാനങ്ങളിലെ ദേവാലയങ്ങളില്‍ നിന്നും വിശ്വാസികളും ഇതര Read more about ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണം[…]

കോട്ടയം സി.എം.എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം സെപ്റ്റംബര്‍ 10-ന് ന്യൂയോര്‍ക്കില്‍

09.58 AM 01-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ദ്വിശതാബ്ദി ആഘോഷിക്കുന്ന കോട്ടയം സി.എം.എസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു സമ്മേളനം 2016 സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സി.എസ്.ഐ മലയാളം കോണ്‍ഗ്രിഗേഷന്‍ ദേവാലയത്തില്‍ (3833 ജറുസലേം അവന്യൂ, സീഫോര്‍ഡ്, ന്യൂയോര്‍ക്ക് 11783) വച്ചു നടത്തപ്പെടുന്നു. സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററും സി.എം.എസ് കോളജ് മാനേജരുമായ റൈറ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് എല്ലാ പൂര്‍വ്വ Read more about കോട്ടയം സി.എം.എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം സെപ്റ്റംബര്‍ 10-ന് ന്യൂയോര്‍ക്കില്‍[…]