അന്ന ജോര്‍ജ് ഡോക്ടറേറ്റ് നേടി

07:25 am 23/5/2017 ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മൊളോയ് കോളജില്‍ നിന്നും നഴ്‌സിംഗില്‍ അന്ന ജോര്‍ജിന് പി.എച്ച്.ഡി ലഭിച്ചു. അന്ന മൊളോയ് കോളജ് പ്രൊഫസറാണ്. മൂവാറ്റുപുഴ നമ്പ്യാപറമ്പില്‍ ജോര്‍ജ് ലൂക്കിന്റെ സഹധര്‍മ്മിണിയായ അന്ന ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി അംഗമാണ്. മക്കള്‍: റ്റാനിയ, ടോണി. റ്റീന.

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 17-ന്

07:25 am 23/5/2017 – ഈപ്പന്‍ ചാക്കോ ന്യൂയോര്‍ക്ക്: വിജയകരമായ മുപ്പതാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമായ ഒരു പേരാണ്. ഇതിന്റെ അണിയറശില്‍പ്പികള്‍ പ്രതിവര്‍ഷം സംഘടിപ്പിച്ച് വരുന്ന മത്സരകളികള്‍ കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്. ക്ലബ്ബിന്റെ അഞ്ചു ശാഖകള്‍ക്ക് കീഴില്‍ പ്രശസ്തമായ അഞ്ചു കളികള്‍ അരങ്ങേറുന്നു. അവ ബാറ്റ്മിന്റന്‍, ബാസ്ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, സോക്കര്‍, വോളിബാള്‍ എന്നിവയാണ്. ഇതില്‍ ബാറ്റ്മിന്റന്‍ കളിയുടെ ശാഖ അമ്പതില്‍പരം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഇതിന്റെ Read more about ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 17-ന്[…]

കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്ക്കാരം

07:15 am 23/5/2017 ഡാളസ്: അമേരിക്കന്‍ മലയാളി കെ ജി.മന്മമഥന്‍ നായര്‍ ജന്മഭൂമിയുടെ പ്രഥമ പ്രവാസിശ്രീ പുരസ്ക്കാരത്തിന് അര്‍ഹനായി. പ്രമുഖ സംരംഭകനും സംഘാടകനുമാണ് കെ.ജി. മന്മഥന്‍ നായര്‍. ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിന്റെ സ്ഥാപകനും സിഇഒ യുമാണ്. ഫൊക്കാന, കെഎച്ച്എന്‍എ തുടങ്ങിയ അമേരിക്കന്‍ മലയാളി സംഘടനയുടെ അദ്ധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമാണ്. അമേരിക്കയില്‍ വ്യാപക ശൃംഖലയുള്ള ഹെല്‍ത്ത് കെയര്‍ Read more about കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്ക്കാരം[…]

പി.വൈ.പി.എ വി.ബി.എസ്

07:17 am 23/5/2017 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വെക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ “ഹീറോ 2017 ” ജൂലൈ 5,6,7 തീയതികളില്‍ ന്യുയോര്‍ക്കിലും, ജൂലൈ 18, 19, 20 തീയതികളില്‍ ന്യൂജേഴ്‌സിയിലും നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 5 മുതല്‍ 7വരെ ന്യൂയോര്‍ക്ക് ആല്‍ബര്‍ട്‌സണ്‍ വിസ്കാടി സെന്ററിലും, 18 മുതല്‍ 20 വരെ ന്യൂജേഴ്‌സി ഹാക്കന്‍സാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി Read more about പി.വൈ.പി.എ വി.ബി.എസ്[…]

ഫിലാഡല്‍ഫിയ ദിലീപ് ഷോയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി

07:14 am 23/5/2017 – ജീമോന്‍ ജോര്‍ജ് ഫിലഡല്‍ഫിയ: അക്ഷര നഗരിയില്‍ നിന്നും സാഹോദര്യ നഗരത്തിന്റെ മടത്തട്ടില്‍ കുടിയേറി പാര്‍ക്കുന്നവരുടെ സംഘടനയായ കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെ നേതൃത്ത്വത്തില്‍ മെയ് 29 തിങ്കളാഴ്ച (മെമ്മോറിയല്‍ ഡേ) ലൈകുന്നേരം 5 മണിക്ക് കൗണ്‍സില്‍ റോക്ക് ഹൈസ്ക്കൂള്‍ (നോര്‍ത്ത്) 62 SWAP RD, NEW TOWN, PA,18940 ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറുന്ന മെഗാ ഷോക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഓരോ വേദികളും നിറഞ്ഞസദസ്സിലൂടെ കടന്നു പോകുന്ന Read more about ഫിലാഡല്‍ഫിയ ദിലീപ് ഷോയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി[…]

ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്ക്കൂളിന് തുടക്കമായി

07:12 am 23/5/2017 – ജോര്‍ജ് ജോണ്‍ ന്യൂറന്‍ബെര്‍ഗ്: ബവേറിയാ സംസ്ഥാനത്തെ ന്യൂറന്‍ബെര്‍ഗിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്കായി മലയാളം സ്ക്കൂളിന് ആവേശകരമായ തുടക്കം കുറിച്ചു. പാട്ടും, ചെറു കളികളുയുമായി കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് പിച്ച വെച്ചു. ജര്‍മനിയില്‍ മലയാള ഭാഷാസംസ്കൃതിയുടെ പ്രചാരണാര്‍ദ്ധം പ്രവര്‍ത്തിക്കുന്ന സംഘടനയായ മലയാളി സമാജം ന}റന്‍ബെര്‍ഗിന്റെി സജീവ പ്രവര്‍ത്തകര്‍ എല്ലാവരും പ്രവേശനോത്സവത്തില്‍ അതുല്‍ത്സാഹത്തോടെ പങ്കാളികളായി. ജീനു ബിനോയിയും മിനി രാകേഷും ആദ്യ ദിവസത്തെ ക്ലാസ്സിന് നേതൃത്വം കൊടുത്തു. പ്രാദേശിക കലാസാംസ്കാരിക കേന്ദ്രമായ എര്‍ലാങ്ങന്‍ ബ്രുക്കിലെ കള്‍ച്ചറല്‍ പോയന്റിന്റെ Read more about ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്ക്കൂളിന് തുടക്കമായി[…]

അന്നമ്മ സിറിയക്ക് തൈലയില്‍ നിര്യാതയായി

07:11 am 23/52017 തൊടുപുഴ: കുണിഞ്ഞി ,തൈലയില്‍ , അന്നമ്മ സിറിയക്ക് (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കുണിഞ്ഞി സെ.ആന്റണിസ് പള്ളിയില്‍ . ഭര്‍ത്താവ് പരേതനായ കുര്യാക്കോസ് സിറിയക്ക്. മക്കള്‍. സോഫി (വിയന്ന ) , തങ്കച്ചന്‍ , വിന്‍സെന്റ് (അമേരിക്ക). മരുമക്കള്‍ തോമസ് ചെന്നിത്തല (വിയന്ന), മേരിക്കുട്ടി , റീനി (അമേരിക്ക). കൊച്ചുമക്കള്‍: റോബിന്‍സ് (വിയന്ന) , അനുമോള്‍, ക്ലിന്റ് (കാനഡ), മിതിന്‍, സില്‍വി, ആല്‍വിന്‍, കരോളിന്‍ , ഐവിന്‍, ബെന്‍സണ്‍ Read more about അന്നമ്മ സിറിയക്ക് തൈലയില്‍ നിര്യാതയായി[…]

നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം

10:07 am 22/5/2017 – സജി പുല്ലാട് തിരുവല്ല: പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ പുനരുജ്ജീവനത്തിലൂടെ മണ്‍മറഞ്ഞുപോകുന്ന നന്മകള്‍ നാട്ടില്‍ വീണ്ടും ഉണരുകയാണെന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഓതറയില്‍ വച്ചു നടന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മെത്രാപ്പോലീത്ത മനസ്സു തുറന്നത്. ഓതറ ഇക്കോ സ്പിരിച്വാലിറ്റി സെന്ററില്‍ കാഴ്ച ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. മെത്രാപ്പോലീത്തയുടെ ബാല്യകാല അനുഭവങ്ങള്‍ ചേര്‍ത്ത് ഓതറ സ്വദേശിയും നോവലിസ്റ്റുമായ ഇ.വി. റെജിയാണ് “എന്റെ ബാല്യകാല Read more about നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം[…]

എബിന്‍ മാത്യുവിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ

10:06 am 22/5/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: അമ്പയത്തോട്, കണ്ണൂര്‍ അന്നക്കുട്ടി – മാത്യു പടിയാനിക്കല്‍ ദമ്പതികളുടെ പ്രിയപുത്രന്‍ എബിന്‍മാത്യു, 27 ഷിക്കാഗോയില്‍ മെയ് 17 ന്നടന്ന ഒരു കാറപകടത്തില്‍ മരണമടഞ്ഞു. ഏകസഹോദരി സ്‌റ്റെഫിന്‍ മാത്യുവും, ഫിയാന്‍സേ ആനും ഇന്ത്യയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളാണ്. മെയ് 22, തിങ്കളാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 വ െരബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തപ്പെടും. സംസ്കാര ശുശ്രൂഷകള്‍ ഇന്ത്യയിലായിരിക്കും നടത്തുക. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് എബിന്‍ കുടുംബസമേതം Read more about എബിന്‍ മാത്യുവിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ[…]

കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി മാര്‍പാപ്പ നിയമിച്ചു, ജൂണ്‍ 28നു സ്ഥാനാരോഹണം

10:05 am 22/5/2017 വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.മാലി, സ്‌പെയിന്‍, സ്വീഡന്‍, ലാവോസ്, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളിലേക്കു നിയമിതരായ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണം ജൂണ്‍ 28നു നടത്തും. ആര്‍ച്ച്ബിഷപ്പുമാരായ ജീന്‍ സെബ്രോ (മാലി) ജുവാന്‍ ജോസ് ഒമല്ലോ (സ്‌പെയിന്‍) ആന്‍ഡ്രൂസ് അര്‍ബോറലിയസ് (സ്വീഡന്‍) ലൂയി മേരി ലിങ് (ലാവോസ്) ഗ്രിഗോറിയോ റോസ ഷെവസ് (എന്‍സാല്‍വഡോര്‍) എന്നിവരാണു സഭയുടെ ഉന്നത സമിതിയായ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളായി നിയമിക്കപ്പെട്ടത്. മാര്‍പാപ്പയുടെ ഉപദേഷ്ടാക്കളായ കര്‍ദിനാള്‍മാരില്‍ Read more about കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി മാര്‍പാപ്പ നിയമിച്ചു, ജൂണ്‍ 28നു സ്ഥാനാരോഹണം[…]