ഭീകരതക്കെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവും ഡോണള്‍ഡ് ട്രംപ്

10:03 am 22/5/2017 റിയാദ്: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിതത്വവും സ്ഥിരതയും നിലനിര്‍ത്താനുള്ള സഹവര്‍ത്തിത്വമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ലോകത്ത് ദൃശ്യമാവുന്ന യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന യു.എസ് ജി.സി.സി ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്ക ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. പൗരന്മാരുടെ സുരക്ഷക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തു ചെയ്യണമെന്നോ, Read more about ഭീകരതക്കെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവും ഡോണള്‍ഡ് ട്രംപ്[…]

ഗീവര്‍ഗീസ് കളീയ്ക്കല്‍ നിര്യാതനായി

10:44 pm 21/5/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: പത്തനംതിട്ട മേക്കെഴൂരില്‍ കളീയ്ക്കല്‍ കുടുംബാംഗമായ ഗീവര്‍ഗീസ് കളീയ്ക്കല്‍ (82) മേയ് 20-ന് ടൊറന്റോയില്‍ നിര്യാതനായി. കാനഡയില്‍ മലയാളികള്‍ തുടങ്ങിയ ആദ്യത്തെ ബ്രദറന്‍ സഭയായ ബഥനി, ചാപ്പല്‍ ടൊറന്റോയുടെ സ്ഥാപകാംഗവും ദീര്‍ഘകാലം അതിന്റെ മൂപ്പന്മാരില്‍ ഒരാളുമായിരുന്നു. ഭാര്യ: റോസമ്മ കളീയ്ക്കല്‍. ഏക മകന്‍ സാം കളീയ്ക്കല്‍. ഭാര്യ: ആന്‍ഡ്രിയ. കൊച്ചുമക്കള്‍: റീസ്, ലൂക്കോസ്. മേയ് 26-നു വൈകുന്നേരം 5 മുതല്‍ 9 വരെ ചാപ്പല്‍ റിഡ്ജ് ഫ്യൂറണല്‍ ഹോം, Read more about ഗീവര്‍ഗീസ് കളീയ്ക്കല്‍ നിര്യാതനായി[…]

എന്‍.വൈ.എം.എസ്.സി ബാഡ്മിന്റണ്‍ ലീഗ് 2017: സാം ബിജേഷ് ടീം ജേതാക്കള്‍

10:38 am 21/5/2017 ന്യൂയോര്‍ക്ക്: എന്‍.വൈ ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ 2017 ലീഗ് അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരങ്ങളോടെ സമാപിച്ചു. ഫൈനലില്‍ സാം ബിജേഷിന്റെ ടീം ഷിജോ സന്തോഷിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. വിജയികള്‍ക്ക് ക്ലബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ ട്രോഫികള്‍ വിതരണം ചെയ്തു. ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ രഘു നൈനാന്‍ നന്ദി പ്രകാശിപ്പിച്ചു. മൂന്നാം സ്ഥാനം ഷിബു & ഷിനോ ടീം കരസ്ഥമാക്കി.

കേരളത്തിന്റെ ബിസ്സിനസ്സ് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍: മാധവന്‍ ബി നായര്‍

10:35 am 21/5/2017 ന്യൂജേഴ്‌സി: മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ കേരളത്തിന്റെ ബിസ്സിനസ്സ്,മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ ബിസിനസ് സെമിനാറിലേക്കു കേരളത്തില്‍ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാനും ,ബിസിനസ് സെമിനാര്‍ കോര്‍ഡിനേറ്ററുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. കച്ചവടത്തിന് പേരുകേട്ട നഗരമായ ആലപ്പുഴയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഇന്‍വെസ്‌റ്‌മെന്റ് സെമിനാറില്‍ പ്രാധാന്യം നല്‍കുന്നത് പ്രധാനമായും കേരളത്തിന്റെ പരമ്പരാഗതവും ഇന്ന് ലോക വിപണി Read more about കേരളത്തിന്റെ ബിസ്സിനസ്സ് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍: മാധവന്‍ ബി നായര്‍[…]

അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത്

10:34 am 21/5/2017 കേരളത്തില്‍ വച്ചുള്ള ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുമെന്ന് സംഗമം ചെയര്‍മാന്‍ രാജേഷ് നായര്‍ അറിയിച്ചു. അമേരിക്കയിലെ എല്ലാ പ്രമുഖ നായര്‍ സമുദായ നേതാക്കളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനും Read more about അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത്[…]

അടപ്പനാംകണ്ടത്തില്‍ എം. മാത്യുസ് (ടൊയോട്ട സണ്ണി-81) നിര്യാതനായി

10:26 am 21/5/2017 – രാജന്‍ ആര്യപ്പള്ളില്‍ കുമ്പനാട്: ഐ.പി.സി. കുമ്പനാട് എലിം സഭാ അംഗവും പരേതനായ അടപ്പനാംകണ്ടത്തില്‍ കുഞ്ഞിക്കാച്ചന്റെ മകനുമായ എം. മാതൂസ് (ടൊയോട്ട സണ്ണിച്ചായന്‍81) മേയ് 20നു കുവൈറ്റ് ഖാദിസിയയിലെ വീട്ടില്‍ നിര്യാതനായി. കുവൈത്തിന്റെ സ്വാതന്തൃ ലബ്ദിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്ടോബറിലാണ് അദ്ദേഹം കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനിയായ അല്‍സായര്‍ ഗ്രൂപ്പിന്റെവളര്‍ച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989ല്‍സ്വയം വിരമിച്ച ശേഷം സ്വന്തം സ്ഥാപനങ്ങള്‍ തുടങ്ങി. സഫീന റെന്റ് Read more about അടപ്പനാംകണ്ടത്തില്‍ എം. മാത്യുസ് (ടൊയോട്ട സണ്ണി-81) നിര്യാതനായി[…]

ശോശാമ്മ വര്‍ഗീസ് (66) അറ്റ്‌ലാന്റയില്‍ നിര്യാതയായി

10:26 am 21/5/2017 – രാജന്‍ ആര്യപ്പള്ളില്‍ അറ്റ്‌ലാന്റ: ഇടമണ്‍, റാന്നി സ്വദേശിയായ പരേതനായ ജോസഫ് വര്‍ഗീസ് പെണിക്കരയുടെ ഭാര്യ ശോശാമ്മ വര്‍ഗീസ് (66) മേയ് 19 വെള്ളിയാഴ്ച ജോര്‍ജിയയില്‍ നിര്യാതയായി. മക്കള്‍: ബിനോയ് (യു.എസ്.എ), ബിന്‍സി (അല്‍ ഐയിന്‍). മരുമക്കള്‍: സൂസന്‍, എബി, കൊച്ചു മക്കള്‍: അലന്‍, ആല്‍വിന്‍, ജെസ്റ്റിന്‍, ജെറിന്‍. മെമ്മോറിയല്‍ സര്‍വീസ് മേയ് 20ാം തിയതി ശനിയാഴ്ച വൈകിട്ട് 6:30 നും, സംസ്കാര ശുശ്രൂഷ മേയ് 21 ഞായറാഴ്ച്ച രാവിലെ 10:45 നും Read more about ശോശാമ്മ വര്‍ഗീസ് (66) അറ്റ്‌ലാന്റയില്‍ നിര്യാതയായി[…]

ഡാളസ് ക്ലോക്ക് ബോയ് കേസ് കോടതി ഡിസ്മിസ് ചെയ്തു

09:22 pm 20/5/2017 – പി. പി. ചെറിയാന്‍ വഷിംഗ്ടണ്‍: ക്ലാസ്റൂമിലേക്ക് സ്വയം നിര്‍മ്മിച്ച ക്ലോക്ക് കൊണ്ടുവന്നത് ബോംബാണെന്ന് തെറ്റിധരിച്ച് അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരന്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതിനും, മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നതിനും ഇടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമര്‍പ്പിച്ചിരുന്ന ലൊസ്യൂട്ട് മെയ് 18 വ്യാഴാഴ്ച ഫെഡറല്‍ ജഡ്ജി സാംലിഡന്‍സി മതിയായ തെളിവുകള്‍ ഹാജരാക്കുവാന്‍ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി തള്ളി. ഡിസ്ക്രിമിനേഷന്‍ നടന്നതായും കരുതുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. ടെക്സസ്സിലെ ഡാളസ് ഇര്‍വിംഗ് സ്കൂളില്‍ Read more about ഡാളസ് ക്ലോക്ക് ബോയ് കേസ് കോടതി ഡിസ്മിസ് ചെയ്തു[…]

കലിസ്റ്റ ഗിന്‍ഗ്രിച്ച് യുഎസ് അംബാസിഡര്‍

09:20 pm 20/5/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: വത്തിക്കാനിലെ യു എസ് അംബാസിഡറായ കലിസ്റ്റ ഗിന്‍ഗ്രിച്ചിനെ പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു.മുന്‍ യു എസ് ഹൗസ് സ്പീക്കര്‍ ന്യൂറ്റ് ഗിന്‍ഗ്രിച്ചിന്റെ ഭാര്യയാണ് കല്ലിസ്റ്റ. ഇന്ന് മെയ് 19 (വെള്ളി) വൈറ്റ് ഹൗസ് വൃത്തങ്ങളാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ഒരു ബില്യന്‍ കത്തോലിക്കരുള്ള ലോകത്തിലെ ഏറ്റവും വലിയ ലീഡറായ പോപ്പിനും, യു എസ് പ്രസിഡന്റിനും മദ്ധ്യേ ഈടുറ്റ ബന്ധം സ്ഥാപിക്കുക എന്ന ഉത്തരവാദിത്വമാണ് 51 വയസ്സുള്ള കല്ലിസ്റ്റയില്‍ Read more about കലിസ്റ്റ ഗിന്‍ഗ്രിച്ച് യുഎസ് അംബാസിഡര്‍[…]

ന്യൂയോര്‍ക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

09:15 pm 20/5/2017 ന്യൂയോര്‍ക്ക്: മൂന്ന് ദിവസം മുന്‍പ് അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ണല്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ആലാപ്പ് നരസിപുര (20) ആണ് മരിച്ചത്. അമേരിക്കയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിന് പഠിക്കുകയായിരുന്നു ഇയാള്‍. ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ചെറു ജലാശയത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടേതാണെന്നും പോലീസ് സ്ഥിരീകരിച്ചു. വിദ്യാര്‍ഥിയെ കാണാതായപ്പോള്‍ മുതല്‍ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ദുരൂഹമായ കാര്യങ്ങളൊന്നും Read more about ന്യൂയോര്‍ക്കില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി[…]