വിനോദ് കൊണ്ടൂരിന് അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ പിന്തുണ

01:35pm 06/7/2016 മലയാളികളുടെ ദേശീയ സംഘടനാ രംഗത്ത് എന്ത് കൊണ്ടോ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുവജനങ്ങളുടെ സാന്നിധ്യവും, നേതൃത്വവും മുന്‍ കാലങ്ങളിലെ പോലെ ദൃഢതയോടെ കാണുവാന്‍ സാധിക്കുന്നില്ല. സാംസ്ക്കാരിക വിത്യസ്തത കൊണ്ടോ, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയാത്തതു കൊണ്ടോ, യുവാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടു വരുന്നതില്‍ ഉണ്ടായ വീഴ്ച്ചകളായിരിക്കാം ഇതിന് കാരണം. മലയാളികള്‍ അമേരിക്കയുടെ സമസ്ത മേഖലകളിലും ശക്തമായ വേരുറപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി യുവജനങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടിയിരിക്കുന്നു. അവര്‍ക്ക് വഴിയൊരുക്കിയില്ലെങ്കില്‍ യുവജന വിഭാഗം നമ്മളുടെ Read more about വിനോദ് കൊണ്ടൂരിന് അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ പിന്തുണ[…]

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ ഫോമ കണ്‍വന്‍ഷനില്‍

01:35pm 06/7/2016 മയാമി: യു.എ.ഇയിലെ പ്രമുഖ ബിസിനസുകാരനും നോര്‍ക്ക- റൂട്ട്‌സിന്റെ ഡയറക്ടറുമായ ഇസ്മിയില്‍ റാവുത്തര്‍ ഫോമ മയാമി കണ്‍വന്‍ഷനില്‍ അതിതിയായെത്തുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ശ്രീ റാവുത്തര്‍ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കേരളാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നു പറഞ്ഞു. ഫോമയുടെ പ്രധാന അജണ്ടയായ പ്രവാസി മലയാളികളുടെ കേരളത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ അടുത്ത വരുന്ന കമ്മിറ്റിയില്‍ അവതരിപ്പിക്കുമെന്നും, കൂടാതെ അമേരിക്കന്‍ മലയാളികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു. കണ്‍വന്‍ഷനിലെ പൊതുയോഗത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.

കണ്‍വന്‍ഷന്‍ വിജയ ലഹരിയില്‍ ഫൊക്കാന നേതാക്കള്‍

01:31am 06/7/2016 ടൊറന്റോ: ഫൊക്കാനയുടെ 2016 ലെ ജനറല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമായതിന്റെ ലഹരിയിലാണ് ഫൊക്കാന നേതാക്കള്‍, 3 ദിവസം ആടിത്തിമര്‍ത്തത്തിന്റെ സന്തോഷം, കലാപരിപാടികളുടെ 3 രാപ്പകലുകള്‍. 2000 കാണികള്‍. ചിട്ടയായ പ്രവര്‍ത്തനം. എല്ലാം കൊണ്ടും ഒരു ഫാമിലി കണ്‍വന്‍ഷന്‍ ആക്കിമാറ്റുവാന്‍ ഫൊക്കാന നേതാക്കളും, അതിലുപരി കാനഡയിലെ മലയാളികളും, കുടുംബങ്ങളും. സജീവ സാന്നിധ്യമായി നിലകൊണ്ട കണ്‍വന്‍ഷന്‍ സമയക്കുറവുകൊണ്ടും, ചിലതര്‍ക്കം കൊണ്ടും തെരഞ്ഞെടുപ്പ് നടക്കാന്‍ സാധിക്കാതെ പോയതിലെവിഷമതകള്‍ മാറ്റിനിര്‍ത്തിയാല്‍ എല്ലാം കൊണ്ടും ഫൊക്കാന കണ്‍വന്‍ഷന്‍ വന്‍ വിജയമായിരുന്നുവെന്നു ഫൊക്കാന Read more about കണ്‍വന്‍ഷന്‍ വിജയ ലഹരിയില്‍ ഫൊക്കാന നേതാക്കള്‍[…]

ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13-ന് ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍

01:30pm 06/7/2016 ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ബല്‍റോസ് ഏരിയ കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13-നു ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണ്. ഇതിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ക്കായി വിളിച്ചുകൂട്ടിയ യോഗം സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു നടത്തപ്പെട്ടു. എല്ലാ മലയാളി സംഘടനകളും ഇതില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നുള്ള ആഹ്വാനത്തോടുകൂടി യോഗം അവസാനിച്ചു. ഇതോടനുബന്ധിച്ച് നടത്തുന്ന പൊതുയോഗം പടവന്‍- പ്രെല്ലര്‍ ഫീല്‍ഡില്‍ വച്ചു നടത്തുന്നതാണ്. ഹില്‍സൈഡ് അവന്യൂ 235 സ്ട്രീറ്റില്‍ വച്ച് നടത്തപ്പെടുന്ന വമ്പിച്ച പരേഡില്‍ ബാന്റ്, Read more about ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 13-ന് ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍[…]

ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി­-­83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ന്യൂജേഴ്‌­സി: ചങ്ങനാശേരി സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് മെട്രോപ്പോളിറ്റന്‍ ഇടവകാംഗവും,പരേതനായ ചെറിയാന്‍ ജോസഫ് പെരുമ്പായിലിന്റെ ഭാര്യയുമായ ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി- 83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. അമേരിക്കയിലെ ന്യൂജേഴ്‌­സിയില്‍ സ്ഥിരതാമസമാക്കിയ സോമര്‍സെറ്റ് സെന്‍റ് തോമസ് ഇടവകാംഗങ്ങളായ ബാബു പെരുമ്പായില്‍, ജോസഫ് പെരുമ്പായില്‍, ടോം പെരുമ്പായില്‍ എന്നിവരുടെ മാതാവാണ്­ പരേതയായ ഏലിയാമ്മ ജോസഫ് പെരുമ്പായില്‍. മക്കള്‍: ബാബു പെരുമ്പായില്‍ (ന്യൂജേഴ്‌­സി), ജോസഫ് പെരുമ്പായില്‍ (ന്യൂജേഴ്‌­സി), ടോം പെരുമ്പായില്‍ (ന്യൂജേഴ്‌­സി), മാത്യു പെരുമ്പായില്‍ (ദുബായ്), മാര്‍ട്ടിന്‍ പെരുമ്പായില്‍ (ന്യൂയോര്‍ക്ക്­), Read more about ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി­-­83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി[…]

ബ്രിക്‌­സിറ്റിന് പിന്നാലെ നെതര്‍ലാന്‍ഡില്‍ നെക്‌­സിറ്റ് ആവശ്യം

11:51am 05/7/2016 ജോര്‍ജ് ജോണ്‍ ഹേഗ്: ബ്രിട്ടീഷ് മാതൃകയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് നെതര്‍ലാന്‍ഡ്‌­സിലും മുറവിളി ശക്തമായി. നെക്‌­സിറ്റ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധര്‍ ഇതിന് പേരിട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ 56,000 പേര്‍ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു. ഇവരുടെ ശ്രമം വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ല എന്ന് കണക്കാക്കുന്നുവെങ്കിലും ഡച്ച് ജനതയുടെ വികാരം പ്രകടിപ്പിക്കാന്‍ നിവേദനം സഹായകമാകുമെന്ന് നെക്‌­സിറ്റ് സംഘാടകരായ പാട്രിക് ക്രിന്‍ജിന്‍സും പീറ്റര്‍ വാന്‍ വിജ്‌­മെറനും Read more about ബ്രിക്‌­സിറ്റിന് പിന്നാലെ നെതര്‍ലാന്‍ഡില്‍ നെക്‌­സിറ്റ് ആവശ്യം[…]

കെ.­സി.­എ­സ്. ബാസ്ക്ക­റ്റ്‌ബോള്‍ ടൂര്‍ണ്ണ­മെന്റ്: ടീം നോ മേഴ്‌സി ചാമ്പ്യ­ന്മാര്‍

11:45am 05/7/2016 ജീനോ കോതാ­ല­ടി­യില്‍ ചിക്കാ­ഗോ: ക്‌നാനായ കാത്ത­ലിക് സൊസൈറ്റി സ്‌പോര്‍ട്‌സ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെട്ട ബാസ്ക്ക­റ്റ്‌ബോള്‍ ടൂര്‍ണ്ണ­മെന്റില്‍ ടീം നോ മേഴ്‌സി ചാമ്പ്യ­ന്മാ­രാ­യി. മിഡില്‍ സ്കൂള്‍ വിഭാ­ഗ­ത്തില്‍ അടി­പൊളി ചേട്ടാ­യീസ് ടീം ജേതാ­ക്ക­ളാ­യി. ഫെല്‍ഡ്‌മെന്‍ റിക്രി­യേ­ഷന്‍ സെന്റ­റില്‍വെച്ച് നട­ത്ത­പ്പെട്ട മത്സ­ര­ങ്ങള്‍ സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ ഷിജു ചെറി­യ­ത്തില്‍, കെ.­സി.­വൈ.­എല്‍. പ്രസി­ഡന്റ് ഷോണ്‍ മുല്ല­പ്പ­ള്ളിക്ക് ഗെയിം­ബോള്‍ നല്‍കി ഉദ്ഘാ­ടനം ചെയ്തു. ജീനോ കോതാ­ല­ടി­യില്‍, സണ്ണി ഇടി­യാ­ലില്‍, ജോര്‍ജ് തോട്ട­പ്പുറം എന്നി­വര്‍ വിവിധ വിഭാ­ഗ­ങ്ങ­ളിലെ ട്രോഫി­കള്‍ സമ്മാ­നി­ച്ചു. കെവിന്‍ Read more about കെ.­സി.­എ­സ്. ബാസ്ക്ക­റ്റ്‌ബോള്‍ ടൂര്‍ണ്ണ­മെന്റ്: ടീം നോ മേഴ്‌സി ചാമ്പ്യ­ന്മാര്‍[…]

അച്ഛന്‍െറ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് പതിനാലുകാരന്‍ മരിച്ചു

11:41 AM 05/07/2016 വാഷിങ്ടണ്‍: അച്ഛന്‍െറ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന്‍ പതിനാലുകാരന്‍ മരിച്ചു. വില്യം ബ്രംബിയുടെ മകന്‍ സ്റ്റീഫനാണ് മരിച്ചത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ്​ സംഭവം. ബ്രംബിക്കെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. തോക്കില്‍ നിന്ന് തിര മാറ്റുന്നതിനിടെ സമീപത്ത് നിന്നിരുന്ന മകന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്രംബിയുടെ പെണ്‍മക്കള്‍ നോക്കി നില്‍ക്കെയായിരുന്നു അപകടം. എന്നാല്‍ ഇവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റില്ല.

എല്‍സി സാമുവേലിന്റെ (ബേബികുട്ടി­- 56) പൊതു ദര്‍ശനവും സംസ്കാരശുശ്രൂഷ ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു

ഫിലിപ്പ് മാരേട്ട് 11:39am 05/7/2016 കോട്ടയം പുതുപ്പള്ളി കരോട്ടെ കുറ്റ് (ചിരട്ടെ പറമ്പില്‍) ജോസഫ്­ ഏലിയാമ്മ ദമ്പതികളുടെ മകളും ന്യുയോര്‍ക്ക് ഏഹലി ഛമസ­െല്‍ താമസിക്കുന്ന കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ ഭാര്യയുമായ എല്‍സി സാമുവേല്‍ (ബേബികുട്ടി­56) ന്‍റെ പൊതു ദര്‍ശനവും സംസ്കാര ശുശ്രൂഷകളും ജൂലൈ അഞ്ചിന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെയും ആറിന് ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ 10.30 വരെയും ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് Read more about എല്‍സി സാമുവേലിന്റെ (ബേബികുട്ടി­- 56) പൊതു ദര്‍ശനവും സംസ്കാരശുശ്രൂഷ ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു[…]

ജേക്കബ് കെ. ചെറിയാന്‍ (അനിയന്‍-70) ഹൂസ്റ്റണില്‍ നിര്യാതനായി

11:33am 05/7/2016 ഹൂസ്റ്റണ്‍: റാന്നി വൈക്കം കല്ലുമണ്ണില്‍ വാളിപ്ലാക്കില്‍ ജേക്കബ് ചെറിയാന്‍ (അനിയന്‍ -70) ഹൂസ്റ്റണില്‍ നിര്യാതനായി. തിരുവല്ല ശങ്കരമംഗലം കുടുംബാംഗമായ രാജമ്മയാണ് ഭാര്യ. മക്കള്‍: ജെഫി ജേക്കബ്, ജോജോ ജേക്കബ്. മരുമകള്‍: സുജാ ജേക്കബ്. കൊച്ചുമക്കള്‍: എമിലി, ലോറന്‍, ഹന്നാ. സഹോദരങ്ങള്‍: ഈക്കാ ചെറിയാന്‍ (വൈക്കം, റാന്നി), മറിയാമ്മ ജേക്കബ് (ഊതിമൂട്, റാന്നി), ഗ്രേസ് ഉലഹന്നാന്‍ (കടയ്ക്കല്‍), അന്നാമ്മ വര്‍ഗീസ് (ചേത്തയ്ക്കല്‍), അക്കാമ്മ മാത്യു (പുളിമൂട്ടില്‍, റാന്നി), ചെറിയാന്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്), വത്മമ്മ ജേക്കബ് (ന്യൂയോര്‍ക്ക്). Read more about ജേക്കബ് കെ. ചെറിയാന്‍ (അനിയന്‍-70) ഹൂസ്റ്റണില്‍ നിര്യാതനായി[…]