മാതിരംപുഴ ഗ്രേയ്‌സ് അബ്രഹാം നിര്യാതയായി

11:30am 05/7/2016 കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗവും മാതിരംപുഴ ജോസഫ് അബ്രഹാമിന്റെ ഭാര്യയുമായ ഗ്രേയ്‌സ് അബ്രഹാം മാതിരംപുഴ (53 വയസ്) നിര്യാതയായി. ഷിക്കാഗോ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പരേത ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ പാരീഷ് കൗണ്‍സില്‍ അംഗവും സണ്‍ഡേ സ്കൂള്‍ അധ്യാപികയുമായിരുന്നു. എറണാകുളം ആമ്പല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.ടി. വര്‍ഗീസിന്റേയും ഏലമ്മ വര്‍ഗീസിന്റേയും മകളാണ്. ക്രിസ്റ്റീന, അമാന്‍ഡ, റെയ്ച്ചല്‍, ക്രിസ്റ്റഫര്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: മേരിക്കുട്ടി Read more about മാതിരംപുഴ ഗ്രേയ്‌സ് അബ്രഹാം നിര്യാതയായി[…]

ഫോമ നഴ്‌സസ് സെമിനാര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

10:17am 04/7/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ് മയാമി: അറുപതുകളില്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലെ നഴ്‌സിംഗ് മേഖലയിലേക്ക് ജോലി തേടിയെത്തിയ നഴ്‌സുമാരാണ് അമേരിക്കന്‍ പ്രവാസി മലയാളികളുടെ കുടിയേറ്റത്തിന് വഴിയൊരുക്കിയത്. ഇന്നും അമേരിക്കന്‍ മലയാളികളിലെ ഭൂരിപക്ഷവും ഈ മേഖലില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. വിവരസാങ്കേതികവിദ്യയില്‍ വന്ന കുതിച്ചുചാട്ടം നഴ്‌സിംഗ് മേഖലയിലും വലിയ മാറ്റങ്ങളാണ് അനുദിനം വരുത്തിക്കൊണ്ടിരിക്കുന്നത്. ബെഡ്‌സൈഡില്‍ നിന്ന് നഴ്‌സിംഗ് മേഖലയിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലേക്ക് അതിവേഗം വളര്‍ച്ച നേടുകയാണ്. ഇന്ന് നഴ്‌സിംഗ് മേഖലയില്‍ രോഗീപരിചരണം മാത്രമല്ല, വിദൂരനിയന്ത്രണ കംപ്യൂട്ടര്‍, യന്ത്രസംവിധാനത്തോടുകൂടി Read more about ഫോമ നഴ്‌സസ് സെമിനാര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ബെന്‍ ജേക്കബ് വണ്ടിര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്

10:06am 04/7/2016 ബെന്‍ ജേക്കബ് തുമ്പയില്‍ അമേരിക്കയിലെ പ്രശസ്തമായ വണ്ടിര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടി. പോസി ഫൗണ്ടേഷന്റെ 2016- 2020 -ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയാണ് ബെന്‍ വണ്ടിര്‍ബില്‍റ്റില്‍ പ്രവേശനം നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നോബല്‍ പ്രൈസ് തുകയുടെ ഒരു ഭാഗം അദ്ദേഹം ഈ ഫൗണ്ടേഷന് സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഉപരിപഠനത്തിനും നേതൃത്വപാടവ (ലീഡര്‍ഷിപ്പ്) വികാസത്തിനുമായാണ് ഈ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ ബ്രോങ്ക്‌സ് ഹൈസ്കൂള്‍ ഓഫ് സയന്‍സിലെ വിദ്യാര്‍ത്ഥിയാണ് ബെന്‍. എട്ട് Read more about ബെന്‍ ജേക്കബ് വണ്ടിര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ദൈ്വവാര്‍ഷിക സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം

10:02am 04/7/2016 ഷോളി കുമ്പിളുവേലി ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ വച്ചു നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജണല്‍ പത്താമത് ദൈ്വവാര്‍ഷിക സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം. അമേരിക്കയിലെ വിവിധ പ്രോവിന്‍സുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ നിര്‍വഹിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് മുന്‍ മന്ത്രിയും, മലയാളിയുമായ ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. ത്യാഗമനോഭാവത്തോടെ, സംഘടനയുടെ പുരോഗതിക്കായി നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്നു ഡോ. Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ദൈ്വവാര്‍ഷിക സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം[…]

ന്യുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതര പരിക്ക്

10:00am 04/7/2016 ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ് 62 സ്ട്രീറ്റ് പ്രദേശത്തെ ഫിഫ്ത് അവന്യുവില്‍ പ്രദേശിക സമയം രാവിലെ 11 മണിക്കാണ് സ്‌ഫോടനമുണ്്ടായത്. പാര്‍ക്കില്‍ കിടന്ന വസ്തുവില്‍ ചവിട്ടിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളുടെ കാലിനാണ് പരിക്കേറ്റിരുന്നത്. ഇയാളെ മാന്‍ഹട്ടണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവിടെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സ്‌ഫോടനത്തിനു പിന്നാലെ പാര്‍ക്ക് തത്കാലത്തേക്ക് അടച്ചു. അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ തിങ്കളാഴ്ച യുഎസില്‍ ആക്രമണം നടത്തുമെന്ന് ഐഎസ് Read more about ന്യുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതര പരിക്ക്[…]

2015 ല്‍ അമേരിക്കയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 35,000 ജീവന്‍

04:45pm 03/7/2016 വാഷിംഗ്ടണ്‍: യുഎസില്‍ പോയവര്‍ഷം റോഡപകടങ്ങളില്‍ പൊലിഞ്ഞത് 35,000ലേറെ ജീവനുകളാണ്. 2014 നെ അപേക്ഷിച്ച് 7.7 ശതമാനത്തിന്റെ വര്‍ധനയാണ് റോഡപകടങ്ങളുടെ കാര്യത്തില്‍ ഉണ്ടായത്. ദേശീയ ഹൈവേ ഗതാഗത സുരക്ഷാസമിതി പുറത്തുവിട്ടതാണ് ഞെട്ടിക്കുന്ന ഈ കണക്ക്. കണക്കുകള്‍ പുറത്തു വന്നതോടെ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ തേടുകയാണ് ഹൈവേ ഗതാഗത സുരക്ഷാസമിതി. വാഹനങ്ങളുടെ എണ്ണം പെരുകിയതും അലസമായ ഡ്രൈവിംഗുമൊക്കെയാണ് അപകടങ്ങളുടെ വര്‍ധനയ്ക്ക് കാരണമെന്നുസമിതിയുടെ പ്രാഥമിക വിലയിരുത്തലുണ്ട്.

ബംഗ്ലാദേശ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ മൂന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും

10:10am 03/7/2016 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: ബംഗ്ലാദേശില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ,സെര്‍ക്കില്ലിലെ സോഫമോര്‍ പത്തൊമ്പതു വയസുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി താരിഷി ജെയ്ന്‍, അറ്റ്‌ലാന്റാ എംറോയ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ അബിന്റ കബീര്‍, ഫറോസ് ഹൊസൈന്‍ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു. ധാക്കയിലെ ബാങ്കില്‍ താത്കാലിക ജോലിക്ക് കാലിഫോര്‍ണിയയില്‍ നിന്നു എത്തിയാതായിരുന്നു താരിഷി. താരിഷി ജെയ്‌നിന്റെ അകാല നിര്യാണത്തില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എക്‌സിക്യൂട്ടീവ് Read more about ബംഗ്ലാദേശ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ മൂന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും[…]

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിന് സാധ്യതയേറുന്നു

– പി.പി. ചെറിയാന്‍ വാഷിംങ്ടണ്‍: നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായി. രണ്ടു ടേം തുടര്‍ച്ചയായി ഭരിക്കുന്ന പാര്‍ട്ടിക്ക് മൂന്നാം തവണയും ഭരണത്തുടര്‍ച്ച ലഭിച്ച ചരിത്രം അമേരിക്കന്‍ രാഷ്ട്രീയത്തിന് അപരിചിതമാണ്. എന്‍ബിസി ന്യൂസും ക്യുനിന്‍പേക്ക് യൂണിവേഴ്‌സിറ്റിയും വെവ്വേറെ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങളും ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നതായിരുന്നു. അമേരിക്കയിലെ വോട്ടര്‍മാരില്‍ അറുപത്തിമൂന്നു ശതമാനം വെളുത്തവര്‍ഗ്ഗക്കാരാണ്. ഇവരില്‍ ഭൂരിപക്ഷത്തിന്റെയും വോട്ടുകള്‍ ട്രംപിന് ലഭിക്കാം. നിഷ്പക്ഷമതികളായ 42 ശതമാനം Read more about അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിന് സാധ്യതയേറുന്നു[…]

മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.

10:07am 03/07/2016 ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും. രോഗിയായ ഉമ്മയെ കാണുന്നതിന് എട്ടു ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ ബംഗളൂരുവിലെ വിചാരണകോടതി അനുമതിനല്‍കി. നാലു മുതല്‍ 12 വരെ കേരളത്തില്‍ തങ്ങും. സുപ്രീംകോടതി അനുമതിനല്‍കിയ സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട അപേക്ഷ ശനിയാഴ്ച രാവിലെ എന്‍.ഐ.എ പ്രത്യേക വിചാരണ കോടതിയില്‍ നല്‍കുകയായിരുന്നു. ഇതോടൊപ്പം യാത്രാവിവരങ്ങളും ഉമ്മയുടെ രോഗവിവരങ്ങളുമടങ്ങിയ രേഖകളും മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് നാട്ടിലേക്ക് പോകാന്‍ വിചാരണകോടതി ജഡ്ജി ശിവണ്ണ അനുമതിനല്‍കിയത്. തിങ്കളാഴ്ച Read more about മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.[…]

ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് യു.എസ്.സെനറ്റ് കമ്മിററി

10:03am 03/7/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കോള്‍ സെന്ററുകളും തട്ടിപ്പു കേന്ദ്രങ്ങളാണെന്ന് യു.എസ്. സെനറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 29ന് യു.എസ്. ഗവണ്‍മെന്റാണ് ഈ വിവരം ഔദ്യോഗീകമായി വെളിപ്പെടുത്തിയത്. ഇത്തരം കോള്‍സെന്ററുകളില്‍ നടക്കുന്ന തട്ടിപ്പുകളെ എപ്രകാരം നേരിടണമെന്ന് ഇന്ത്യന്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ പരിശീലനം നല്‍കുന്നതായും ഗവണ്‍മെന്റ് അറിയിപ്പില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. പ്രൈസ് പ്രമോഷന്‍, ലോട്ടറി, തുടങ്ങിയ വ്യാജപ്രചരണങ്ങളില്‍ കൂടുതല്‍ അമേരിക്കയിലെ പ്രായമായവരാണ് വഞ്ചിക്കപ്പെടുന്നതെന്ന് സബ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ Read more about ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് യു.എസ്.സെനറ്റ് കമ്മിററി[…]