മെക്സികോയെ കളിയാക്കി വീണ്ടും ട്രംപ്

08:22am 02/07/2016 വാഷിങ്ടണ്‍: അയല്‍രാജ്യമായ മെക്സികോയെ കളിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കന്‍ സ്വദേശികള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും അവര്‍ അമേരിക്കയെ ആക്രമിക്കാന്‍ തയാറെടുക്കുകയാണെന്നും ട്രംപ് പരിഹസിച്ചു. ന്യൂ ഹാംപ്ഷെയറിലെ പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് വീണ്ടും മെക്സികോക്കെതിരെ തിരിഞ്ഞത്. ന്യൂ ഹാംപ്ഷയറിലെ പ്രചാരണ പരിപാടിക്കിടെ വിമാനത്തിന്‍െറ ശബ്ദം കേട്ടപ്പോഴായിരുന്നു ട്രംപിന്‍െറ പരിഹാസം. ‘മെക്സികോ നേതാക്കള്‍ ഊര്‍ജ്ജസ്വലരാണ്. പക്ഷേ, അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ ചിലപ്പോള്‍ വിമാനം അയച്ച് നമ്മെ അക്രമിക്കാന്‍ വരെ തയാറായേക്കും’-ട്രംപ് പറഞ്ഞു. നേരത്തേയും Read more about മെക്സികോയെ കളിയാക്കി വീണ്ടും ട്രംപ്[…]

ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍

08:24am 02/7/2016 ടൊറന്റോ: മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ പതിവായി കഴിഞ്ഞ 28 വര്‍ഷമായി നടത്തി വരാറുള്ള കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത്­ അമേരിക്കയുടെ (KVNLA) ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ജിമ്മിജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫിക്കുവേണ്ടിയുള്ള മത്സരം ടൊറന്റോ സ്റ്റാലിയന്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, മെയ് 28, 29 തീയതികളില്‍ പൂര്‍വാധികം ആഡംബരത്തോടെ നടത്തുകയുണ്ടായി. ഈ വര്‍ഷം മത്സരത്തിനായി കളത്തില്‍ ഇറങ്ങിയത് 12 ടീമുകളാണ്. വാശിയേറിയ പോരാട്ടത്തിന് ശേഷം ഫൈനല്‍സില്‍ എത്തിയത് ഡാളസ് സ്‌ട്രൈക്കേഴ്‌­സും, ടാമ്പാ ടൈഗേഴ്‌­സും Read more about ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍[…]

ബ്രദര്‍ ഡാമിയന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍

08:23am 02/7/2016 കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ച് ആയ കൊച്ചി ബ്ലസിംഗ് സെന്ററിന്റെ (Blessing Center) സ്ഥാപക പാസ്റ്ററും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ‘ബ്ലെസിംഗ് ടുഡേ (Blessing Today) ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസിംഗ് ഫെസ്റ്റിവല്‍സിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും രണ്ടാഴ്ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു. ജൂലൈ 15 വെള്ളി മുതല്‍ 17 ഞായര്‍ വരെ ഹൂസ്റ്റണ്‍ നഗരത്തിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ചര്‍ച്ച് ആയ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിലും, ജൂലൈ 25-നു വൈകിട്ട് Read more about ബ്രദര്‍ ഡാമിയന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍[…]

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കുടുംബസംഗമം ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്‌സിയില്‍

08:22am 02/7/2016 ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലങ്കര ക്‌നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ കുടുംബ സംഗമം വളരെ വിപുലമായ പരിപാടികളോടുകൂടി 2016 ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ വച്ചു നടത്തുന്നതാണ്. സാംസ്കാരിക സമ്മേളനം, കലാമത്സരങ്ങള്‍, കുടുംബവേദി, വാര്‍ഷിക സംഗമം, കുട്ടിക്കൂട്ടം, റിട്ടയര്‍മെന്റ് പ്ലാനിംഗ്, യുവജനങ്ങള്‍ക്കുവേണ്ട് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, ഡെലവെയര്‍ ട്യൂബിംഗ്, കായിക മത്സരങ്ങള്‍, യുവപ്രതിഭകളെ ആദരിക്കല്‍ എന്നിവ ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. വിജ്ഞാനപ്രദമായ ക്ലാസുകളും, സെമിനാറുകളും ഉണ്ടായിരിക്കും. പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും Read more about നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കുടുംബസംഗമം ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്‌സിയില്‍[…]

കേരളാ എയര്‍വേയ്‌സിന് പ്രവാസികളുടെ പിന്തുണ

08:21am 02/7/2106 നിയമക്കുരുക്കില്‍ നിന്നും മുക്തിനേടി കേരളാ എയര്‍വെയ്‌സ് യാഥാര്‍ത്ഥ്യമാകുമെങ്കില്‍, സിയാല്‍ മോഡലില്‍ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാണെന്നു ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്ക്, ഗണേഷ് കുമാര്‍ എം.എല്‍.എ, പോള്‍ ഗോപുരത്തിങ്കല്‍ എന്നിവര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗം കൂടി. ജര്‍മ്മനിയിലെ വൂപര്‍ടാലില്‍ നിലവിലുള്ള ഹാങിംഗ് ട്രെയിന്‍ (സ്‌കൈ ബസ്) എറണാകുളത്ത് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ഗണേഷ്കുമാര്‍ വിവരിക്കുകയുണ്ടായി. എ.കെ. ആന്റണി സര്‍ക്കാരിന്റെ Read more about കേരളാ എയര്‍വേയ്‌സിന് പ്രവാസികളുടെ പിന്തുണ[…]

പ്രതിനിധികള്‍ എത്തി; ടൊറന്റോയില്‍ ഫൊക്കാനയുടെ ദേശീയ കണ്‍വന്‍ഷന് കര്‍ട്ടന്‍ ഉയര്‍ന്നു

08:20am 02/7/2016 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ടൊറന്റോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിരത്തുന്ന, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) പതിനേഴാമാത് ദേശീയ കണ്‍വന്‍ഷന് ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ കര്‍ട്ടന്‍ ഉയര്‍ന്നു. മാര്‍ക്കത്തുള്ള കണ്‍വന്‍ഷന്‍ വേദിയിലേക്ക് വ്യാഴാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തി തുടങ്ങിയെങ്കിലും പ്രതിനിധികളുടെ പ്രവാഹം വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങി. ഒ.എന്‍.വി നഗറില്‍ രജിസ്‌­ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെആര്‍കെ, Read more about പ്രതിനിധികള്‍ എത്തി; ടൊറന്റോയില്‍ ഫൊക്കാനയുടെ ദേശീയ കണ്‍വന്‍ഷന് കര്‍ട്ടന്‍ ഉയര്‍ന്നു[…]

കെ.എക്‌സ്. എഡ്വേര്‍ഡ് ഷിക്കാഗോയില്‍ നിര്യാതനായി

08:19am 02/7/2016 ഷിക്കാഗോ: നസ്രത്ത് കൈനിക്കാട്ട് കെ.എക്‌സ്. എഡ്വേര്‍ഡ് (67) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഷിക്കാഗോ സീറോ മലബാര്‍ പള്ളിയില്‍. കൊച്ചിന്‍ കോറസിന്റെ സ്ഥാപകരില്‍ ഒരാളാണ്. നേവി ബാന്റിലും, കലാഭവന്‍ ഓക്കസ്ട്ര കണ്ടക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആന്‍സമ്മ. മക്കള്‍: സച്ചിന്‍, പ്രിന്‍സ്, സ്റ്റാന്റണ്‍. മരുമകള്‍: ദീപ്­തി

എന്‍.വൈ.എം.സി നാലാമത് പാക്കേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 മുതല്‍ 4 വരെ

08:18am 02/7/2016 ന്യൂയോര്‍ക്ക്: എന്‍.വൈ.എം.സിയുടെ ഭാഗമായ ന്യൂയോര്‍ക്ക് പാക്കേഴ്‌സിന്റെ നാലാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 മുതല്‍ 4 വരെ തീയതികളില്‍ എന്‍.വൈ.സി കണ്ണിംങ്ഹാം ഗ്രൗണ്ടില്‍ വച്ചു നടത്തപ്പെടുന്നു. ഒമ്പതില്‍പ്പരം ടീമുകള്‍ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നു. ഡോങ്ക്‌ളസ് എല്ലിമാന്‍ -റോബി വര്‍ഗീസ്, ഇന്റര്‍നാഷണല്‍ ക്യാപ്പിറ്റല്‍- സജി തോമസ് എന്നിവര്‍ പ്രധാന സ്‌പോണ്‍സര്‍മാരാകുന്ന മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ എല്ലാ കായികപ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ Read more about എന്‍.വൈ.എം.സി നാലാമത് പാക്കേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 മുതല്‍ 4 വരെ[…]

34­-മത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

08:17am 02/7/2016 ജോണ്‍സ് പി മാത്യൂസ് ഡാളസ് : അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തകോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പി സി എന്‍ എ കെ തുടക്കമായി. ജൂണ്‍ 30 ന് ഡാളസ്സിലെ അഡിസണ്‍ സിറ്റിയിലുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വൈകിട്ടു 6:30 ന് തുടങ്ങിയ സമ്മേളനം നാഷണല്‍ കണ്‍വീനര്‍ റെവ. ഷാജി കെ ഡാനിയേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ആദ്യ ദിനം ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ 11 മണിയോടുകൂടി ഓണ്‍­ സൈറ്റ് രജിസ്‌­ട്രേഷന്‍ ആരംഭിച്ചു. റെവ. Read more about 34­-മത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം[…]

മുട്ടയുടെ തോടു വളമായി ഉപയോഗിക്കുന്നതിനെതിരെ സ്‌റ്റേറ്റ് സുപ്രീം കോടതി

08:16am 02/7/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: സ്വന്തം കൃഷിഭൂമിയില്‍ മുട്ടയുടെ തോടു വളമായി ഉപയോഗിക്കരുതെന്ന് സ്‌റ്റേറ്റ് സുപ്രീം കോടതി ജൂണ്‍ 28 ചൊവ്വാഴ്ച ഉത്തരവിട്ടു. സമീപ പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളും, അയല്‍വാസികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഇടപ്പെട്ടത്. സുള്ളിവാന്‍ കൗണ്ടി (അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്)യിലെ കൃഷിക്കാരന്‍ പീറ്റര്‍ ഹോപ്സ്റ്റിക്കെതിരെ സമീപത്തുള്ള റസ്റ്റോറന്റ്, ഡിസ്സ്റ്റലറി കമ്പനി ഉടമസ്ഥര്‍ മുട്ടയിലെ ഷെല്‍ ഉപയോഗിക്കുന്നത് പരിസരം മലീമസമാക്കുമെന്നും, ദുര്‍ഗന്ധം വമിക്കുമെന്നും കോടതിയില്‍ ചൂണ്ടികാട്ടി. കൃഷിഭൂമിയില്‍ ശേഷിക്കുന്ന ഷെല്‍സ് ഉടനെ മാറ്റണമെന്ന് കോടതി Read more about മുട്ടയുടെ തോടു വളമായി ഉപയോഗിക്കുന്നതിനെതിരെ സ്‌റ്റേറ്റ് സുപ്രീം കോടതി[…]