കൃഷ്ണ റെഡ്­ഡി അനുഗുല ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റു

09:28am 30/6/2016 വാഷിംഗ്ടണ്‍ ഡി.സി: ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി യുഎസ്.എയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ വാഷിംഗ്ടണ്‍ ഡി സി യില്‍ ജൂണ്‍ 24­26 വരെ നടന്നു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി പ്രഭാരി ഡോ വിജയ് ചൗതായിവാലയുടെ സാന്നിധ്യത്തില്‍ നടന്ന ദേശീയ ഭാരവാഹികളുടെ പ്രസ്തുത കണ്‍വെന്‍ഷനില്‍ ശ്രീ കൃഷ്ണ റെഡ്­ഡിയെ പുതിയ പ്രെസിഡെന്റ് ആയി തെരഞ്ഞെടുത്തു, ഒപ്പം മറ്റു ദേശീയ ഭാരവാഹികളെയും. നോര്‍ത്ത് ഡക്കോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം Read more about കൃഷ്ണ റെഡ്­ഡി അനുഗുല ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റു[…]

പാസ്റ്റര്‍ എം.സി. എബ്രാഹാം (പാസ്റ്റര്‍ അപ്പച്ചന്‍- 84) നിര്യാതനായി

09:24am 30/6/2106 രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ഫിലഡല്‍ഫിയാ, ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകനും, അനേക വര്‍ഷങ്ങളായി കര്‍തൃശുശ്രൂഷയില്‍ മുഴുകി, അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്ത, ഫിലഡല്‍ഫിയാ മലയാളികളുടെ ഇടയില്‍ ‘പാസ്റ്റര്‍ അപ്പച്ചന്‍ ‘ എന്നറിയപ്പെട്ടിരുന്ന പാസ്റ്റര്‍ എം. സി. എബ്രാഹാം (84) ജൂണ്‍ 28ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ വച്ചു കര്‍തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ഏതാനും വര്‍ഷങ്ങളായി സഭാ പരിപാലന ചുമതലയില്‍ നിന്നും ഒഴിഞ്ഞുനിന്നുവെങ്കിലും, സഭാ രക്ഷാധികാരിയായി Read more about പാസ്റ്റര്‍ എം.സി. എബ്രാഹാം (പാസ്റ്റര്‍ അപ്പച്ചന്‍- 84) നിര്യാതനായി[…]

ഇന്‍ഡ്യന്‍ യുവാക്കള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകണം: ഫിലിപ്പ് ചാമത്തില്‍

09:20pm 30/6/2016 – ബിനോയി സെബാസ്റ്റ്യന്‍ ഡാലസ്: ഇന്‍ഡോ അമേരിക്കന്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അമേരിക്കന്‍ സാമുഹ്യ സാംസ്ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ സജീവമാകണമെന്ന് ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍ ആഹ്വാനം ചെയ്തു. അഗോള വിദ്യാഭ്യാസ വ്യവസായ തൊഴില്‍ രംഗങ്ങളില്‍ വ്യക്തവും ക്രിയാത്മകവുമായ വികസന ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ യുവാക്കള്‍, വിശിഷ്യ, മലയാളി യുവാക്കള്‍, അമേരിക്കന്‍ രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍രേഖയിലേക്കു കടന്നു വരണം. പ്രത്യേകിച്ചും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പു പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. ഇന്‍ഡ്യയും അമേരിക്കയും Read more about ഇന്‍ഡ്യന്‍ യുവാക്കള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകണം: ഫിലിപ്പ് ചാമത്തില്‍[…]

എസ്. ശ്രീനിവാസന്‍ (81) നിര്യാതനായി

03:14pm 29/6/2016 ജോയിച്ചന്‍ പുതുക്കുളം നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ വില്ലേജില്‍ എസ് . ശ്രീനിവാസന്‍, ശ്രീമന്ദിരം (81) നിര്യാതനായി. ജൂണ്‍ 28-നു ചൊവ്വാഴ്ച ഇന്ത്യന്‍ സമയം പകല്‍ 2 .45 ണ് ആയിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ തൈക്കാട്ട് ശാന്തി കവാടത്തില്‍ നടക്കും. സഞ്ചയനം ജൂലൈ 3 ഞായറാഴ്ച രാവിലെ 10 മണി. ഭാര്യ : സാവിത്രി .എസ്. മക്കള്‍ : ഹരിലാല്‍ .എസ് (കൊല്ലം ജില്ലാ സഹകരണ ബാങ്ക്), അനിലാല്‍ .എസ് (നോക്കിയ നെറ്റ് വര്‍ക്ക്, Read more about എസ്. ശ്രീനിവാസന്‍ (81) നിര്യാതനായി[…]

ഫൊക്കാന ‘കാനഡാ ഉത്സവത്തിലേക്കു സ്വാഗതം’ : പോള്‍ കറുകപ്പിള്ളില്‍

03:10pm 29/6/2016 ജോയിച്ചന്‍ പുതുക്കുളം 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയിലെ ഹില്‍ട്ടണ്‍ സ്വീറ്റ്‌സില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാകുവാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. മുപ്പത്തിമൂന്നു വര്‍ഷം പിന്നിട്ട ഫൊക്കാനയുടെ കൂടെ സഞ്ചരിച്ച ഒരാള്‍ എന്ന നിലയില്‍ എനിക്കു കാനഡാ കണ്‍വന്‍ഷനെകുറിച്ചു വലിയ പ്രതീക്ഷകള്‍ ഉണ്ട് . 1983ല്‍ ഡോക്ടര്‍ എം.അനിരുദ്ധന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടനയാണ് ഫൊക്കാന. ഇന്ന് ഒരു വടവൃക്ഷമായി, മലയാളികള്‍ക്കാകെ ഒരു തണലായി വളര്‍ന്നു Read more about ഫൊക്കാന ‘കാനഡാ ഉത്സവത്തിലേക്കു സ്വാഗതം’ : പോള്‍ കറുകപ്പിള്ളില്‍[…]

അമ്മിണി ജോണ്‍(70)­ നിര്യാ­ത­യാ­യി

മാ­ന്നാര്‍: കുട്ടം­പേ­രൂര്‍ വല്യത്ത് ജോണ്‍സണ്‍ വില്ല­യില്‍(­നെ­യ്‌ശേ­രില്‍)­ വി.­എം.­ ജോ­ണിന്റെ ഭാര്യ അമ്മിണി ജോണ്‍(70)­ യു­എ­സില്‍ നിര്യാ­ത­യാ­യി.­ മ­ക്കള്‍: ജോണ്‍സണ്‍ ജോണ്‍,­ബേബി ജോണ്‍.­ മ­രു­മ­ക്കള്‍: ബിന്റാ,­ അ­ജ­യ്(­എ­ല്ലാ­വരും യു­എ­സ്).സം­സ്കാരം അമേരിക്കയില്‍.

ടെക്‌സസ്സിലെ കര്‍ശന ഗര്‍ഭചിദ്ര നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി

– പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: ടെക്‌സസ് സംസ്ഥാനം അംഗീകരിച്ച കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമങ്ങള്‍ സ്ത്രീകള്‍ക്കു ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് യു.എസ്. സുപ്രീം കോടതി. ടെക്‌സസ് സംസ്ഥാനത്തുണ്ടായിരുന്ന നാല്പതോളം അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ മുപ്പതെണ്ണം അടച്ചുപൂട്ടിയതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച കേസ്സിലാണ് സുപ്രീം കോടതി എട്ടംഗ ജഡ്ജിംഗ് പാനലിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിധിയെഴുതിയത്. ജൂണ്‍ 27 തിങ്കളാഴ്ച ഉണ്ടായ സുപ്രീംകോടതി വിധ ടെക്‌സസ്സ് സംസ്ഥാനത്തിന് മാത്രമല്ല, ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ബാധകമാകുമെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. Read more about ടെക്‌സസ്സിലെ കര്‍ശന ഗര്‍ഭചിദ്ര നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി[…]

ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്

01:30pm 29/6/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ണ്‍: ഇന്റോ-യു.എസ്സ് സിവില്‍ ന്യൂക്ലിയര്‍ കരാറിനനുകൂലമായി വോട്ടു ചെയ്യാമെന്ന വ്യവസ്ഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി വന്‍ തുക കൈപറ്റിയെന്ന ആരോപണം ആവര്‍ത്തിച്ചു ഡൊണാള്‍ഡ് ട്രമ്പ്. 2008 ല്‍ അമര്‍ സിങ്ങില്‍ നിന്നും 1,000001-5.000000 ഡോളര്‍ ക്ലിന്റന്‍ ഫൗണ്ടേഷനുവേണ്ടി വാങ്ങിയെന്നാണ് ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 35 പേജുള്ള ബുക്ക്‌ലറ്റില്‍ പറയുന്നത്. ഈ ആരോപണങ്ങള്‍ ഒന്നും പുതിയതല്ലെങ്കിലും കഴിഞ്ഞ അനേകം വര്‍ഷങ്ങളായി പൊതുജനങ്ങളുടെ ചര്‍ച്ചാവിഷയമായിരുന്നു. 2008 ല്‍ സിങ്ങ് യു.എസ്സില്‍ Read more about ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്[…]

കാര്‍ വാങ്ങുന്നതിനു സംസ്ഥാന ഗവര്‍ണ്ണറുടെ ഭാര്യ തിരഞ്ഞെടുത്തത് ഹോട്ടല്‍ ജീവനക്കാരിയുടെ ജോലി

01:30pm 29/6/2016 – പി.പി.ചെറിയാന്‍ മയിന്‍: അമേരിക്കയിലെ ഒരു കൊച്ചു സംസ്ഥാനമാണ് മയിന്‍- മയിന്‍ഗവര്‍ണ്ണറുടെ ഭാര്യക്കു സ്വന്തമായി ഒരു കാറു വാങ്ങണമെന്ന മോഹം സഫലീകരിക്കണമെങ്കില്‍ ഒരു പുതിയ ജോലി കണ്ടെത്തുക തന്നെ വേണം. അമേരിക്കയിലെ മറ്റു സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളമൊന്നും മയിന്‍ ഗവര്‍ണ്ണര്‍ക്ക് ലഭിക്കുന്നില്ല. മറ്റു സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ 130,000-150,000 ഡോളര്‍വരെ വാര്‍ഷീക ശമ്പളം വാങ്ങുമ്പോള്‍ മറിയന്‍ ഗവര്‍ണ്ണറുടെ വാര്‍ഷീക വരുമാനം വെറും 70, 000 ഡോളര്‍! മറിയിനിലെ സാധാരണ ഒരു കുടുംബത്തിനു വാര്‍ഷീക വരുമാനം Read more about കാര്‍ വാങ്ങുന്നതിനു സംസ്ഥാന ഗവര്‍ണ്ണറുടെ ഭാര്യ തിരഞ്ഞെടുത്തത് ഹോട്ടല്‍ ജീവനക്കാരിയുടെ ജോലി[…]

ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന

01:29pm 29/6/2016 അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഫ്‌ളോറിഡയിലെ മിയാമി ബീച്ച് റസ്റ്റോറന്റില്‍ വച്ചു നടക്കുന്നു. തദവസരത്തില്‍ നടക്കുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം വിനീതമായി അറിയിക്കട്ടെ. നമ്മുടെ ഒന്നിച്ചുള്ള കൂട്ടായ്മ അത് ജാതിയുടേതോ, മതത്തിന്റേയോ മതില്‍ക്കെട്ടുകള്‍ ഇല്ലാതെ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും നന്മയുടേയും വഴിയേ ആയിരിക്കണം. നമ്മുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ്. ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുമെന്ന് ഈ അവസരത്തില്‍ ഞാന്‍ Read more about ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന[…]