സദ് ഗുരുവുമായി കെ.എച്ച്.എന്‍.എ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

09:47AM 27/6/2016 സതീശന്‍ നായര്‍ ഷിക്കാഗോ: യോഗാചാര്യന്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ അനുഗ്രഹം നേടുന്നതിനും, 2017-ല്‍ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന ലോക ഹൈന്ദവസംഗമത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിനും കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനും യുണൈറ്റ്ഡ് നേഷന്‍സ് ആസ്ഥാനത്തെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ ചേംബറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ഭാരതീയമായ പതജ്ഞലി സൂത്രം വിഭാവനം ചെയ്ത യോഗവിദ്യയെ ലോക ജനതയ്ക്കായി സമര്‍പ്പിച്ച് ഐക്യരാഷ്ട്ര സഭയില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു സദ്ഗുരു. Read more about സദ് ഗുരുവുമായി കെ.എച്ച്.എന്‍.എ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി[…]

ഫ്‌ളോറല്‍ പാര്‍ക് ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ ഇന്ത്യഡേ പരേഡ് 2016

09:40AM 27/6/2016 ഫ്‌ളോറല്‍പാര്‍ക്ക്: ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ വിവിധ കലാ, സംസ്കാരിക, മത സംഘടനകളുടെ പങ്കാളിത്തത്തോടെ ആദ്യമായി ഇന്ത്യ ഡേ പരേഡ് നടത്തുന്നു. 69-മാത് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ 2016 ഓഗസ്റ്റ് മാസം 13-നു ശനിയാഴ്ച രാവിലെ 11 മുതല്‍ ആണ് ആഘോഷിക്കുക. ഹില്‍സൈഡ് അവന്യൂ 265-മത് സ്ട്രീറ്റ് മുതല്‍ 235 സ്ട്രീറ്റ് വരെ പരേഡ് നടത്തുന്ന .പരേഡില്‍ വിശിഷ്ട അതിഥികള്‍ ,ബോളിവുഡ് സിനിമാതാരങ്ങള്‍ , വിവിധ ഇന്ത്യന്‍ സംസ്കാരങ്ങള്‍ വിളിച്ചോതുന്ന ഫ്‌ളോട്ടുകള്‍, മാര്‍ച്ചിങ് ബാന്‍ഡുകള്‍, Read more about ഫ്‌ളോറല്‍ പാര്‍ക് ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ ഇന്ത്യഡേ പരേഡ് 2016[…]

കെന്റക്കി കേണല്‍ അവാര്‍ഡ് മലയാളി വൈദീകന്

09:38AM 26/6/2016 കെന്റക്കി: ലോകത്തില്‍ എവിടെയും സമാധാനത്തിന്റേയും സേവനത്തിന്റേയും അംബാസിഡര്‍മാരായിരിക്കുവാന്‍ യോഗ്യത നല്‍കുന്ന ഫെല്ലോഷിപ്പായ “ദി ഓണറബിള്‍ ഓണര്‍ ഓഫ് കെന്റക്കി കേണല്‍’ അവാര്‍ഡിന് ഫാ. ജോസഫ് (ബേബി) ഷെപ്പേര്‍ഡ് സി.എം.ഐ അര്‍ഹനായി. ഗവര്‍ണ്ണറും സ്റ്റേറ്റ് സെക്രട്ടറിയും ഒപ്പുവെയ്ക്കുന്ന കെന്റക്കിയുടെ സീല്‍ പതിഞ്ഞ ഈ അവാര്‍ഡ് മുമ്പ് ലഭിച്ചവരില്‍ പ്രമുഖര്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. തൃശൂര്‍ ജില്ലയിലെ എരനല്ലൂര്‍ ഗ്രാമത്തില്‍ ഔസേഫ്- മറിയം ദമ്പതികളുടെ Read more about കെന്റക്കി കേണല്‍ അവാര്‍ഡ് മലയാളി വൈദീകന്[…]

ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം

09:36AM 27/6/2016 അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം മത്സരിക്കുകയാണ്. തലമുറകളുടെ സംഗമവേദിയായ ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിയുന്നത് സന്തോഷമായി കാണുന്ന ബീന, അവസരോചിതവും കാലാനുസൃതവുമായ അനേകം മാറ്റങ്ങള്‍ ഫോമയില്‍ വരുത്തുവാന്‍ കഴിയുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഭൂഖണ്ഡങ്ങള്‍ക്കിപ്പുറവും വിശ്വാസത്തേയും, പാരമ്പര്യത്തേയും, മൂല്യങ്ങളേയും കൂടെക്കൂട്ടിയ അമേരിക്കന്‍ മലയാളികളായ നമ്മള്‍ അറിവിലും, നന്മയിലും, സ്‌നേഹത്തിലും സമ്പന്നരാണ്. എന്നിട്ടും നിത്യേനയെന്നോണം നമുക്കു ചുറ്റും സംഭവിക്കുന്ന പ്രശ്‌നങ്ങളും വേദനകളും നമ്മള്‍ കാണുന്നില്ല, അഥവാ കണ്ടില്ലെന്നു നടിക്കുവാനേ Read more about ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം[…]

പാസ്റ്റര്‍ വി.എ തമ്പി ഫ്‌ളോറിഡയില്‍ പ്രസംഗിക്കുന്നു

09:35AM 27/6/2016 – നിബു വെളള്ളവന്താനം ഫ്‌ളോറിഡ: ന്യൂ ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും വേദാദ്ധ്യാപകനും കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ പാസ്റ്റര്‍ വി.എ തമ്പി ലേക്ക്‌ലാന്റ് ക്ലബ് ഹൗസ് റോഡിലു ളള്ള ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭാ ഹാളില്‍ പ്രസംഗിക്കുന്നു. ജൂലൈ 16 ശനി, 17 ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് ക്രമീകരിച്ചിരിക്കുന്ന പ്രത്യേക യോഗത്തില്‍ പ്രശസ്ത ഗായകരായ മാത്യൂ ജോണ്‍, വിനു ജേക്കബ്, ജ്യോതി റോയി എന്നിവരുടെ നേത്ര്യത്വത്തില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: ബ്രദര്‍ Read more about പാസ്റ്റര്‍ വി.എ തമ്പി ഫ്‌ളോറിഡയില്‍ പ്രസംഗിക്കുന്നു[…]

ചാവേറാക്രമണത്തെ അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതി അപലപിച്ചു

05:45pm 26/6/2016 – ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, ജനറല്‍ സെക്രട്ടറി സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ, അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയര്‍ക്കീസ്, മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായ്ക്ക് നേരെ, അദ്ദേഹത്തിന്റെ ജന്മനാടായ ഖ്മിഷ്‌ലില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ സാമൂഹിക വിരുദ്ധരുടെ ചാവേറാക്രമണത്തെ, ജൂണ്‍ 24-ാംതിയതി കൂടിയ അന്ത്യൊഖ്യന്‍ വിശ്വാസ സംരക്ഷണ സമിതിയുടെ യോഗം വളരെ ശക്തമായി അപലപിച്ചു. സാമുഹിക വിരുദ്ധരുടെ ഉന്നം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ തന്നെയായിരുന്നു എന്നത് സ്പഷ്ടമാണ്.സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തെ ഈ വലിയ ആപല്‍ഘട്ടത്തില്‍നിന്നും രക്ഷിച്ചു. Read more about ചാവേറാക്രമണത്തെ അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതി അപലപിച്ചു[…]

പ്രൊഫ. ശ്രീധര്‍ കാവിലിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച; സംസ്‌കാരം ചൊവ്വാഴ്ച

07:59am 26/6/2016 ന്യു യോര്‍ക്ക്: അന്തരിച്ച പ്രൊഫ. ശ്രീധര്‍ കാവിലിന്റെ സംസ്‌കാരം ചൊവ്വാഴ്ച (ജൂണ്‍ 28) നടത്തും. പൊതുദര്‍ശനം തിങ്കളാഴ്ച 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040) ശവദാഹം: ചൊവ്വാഴ്ച രാവിലെ 10 മണി: യു.എസ്. ക്രിമേഷന്‍ കമ്പനി, 61-40 മൗണ്ട് ഒലിവെറ്റ് ക്രസന്റ്, മിഡില്‍ വില്ലേജ്, ന്യു യോര്‍ക്ക്-11379. വിവരങ്ങള്‍ക്ക്: കേരളാ സെന്റര്‍: 516-358-2000 ബാംഗളുരിലുള്ള അനന്തരവള്‍ മിനി പി. മേനോനും ഭര്‍ത്താവ് Read more about പ്രൊഫ. ശ്രീധര്‍ കാവിലിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച; സംസ്‌കാരം ചൊവ്വാഴ്ച[…]

ഡെയ്‌സി പനവേലില്‍ നിര്യാതയായി

07:58am 26/6/2016 ജോര്‍ജ് നടവയല്‍ ഡെലവേര്‍ വാലി: എലിസബത്ത് ഏബ്രാഹം (ഡെയ്‌സി പനവേലില്‍) (64) കേരളത്തി ലെ കരുവാറ്റയില്‍ നിര്യാതയായി. ഡെലവേര്‍വാലി സെന്റ്. ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമായിരുന്നു. പരേതനായ കോശി കുര്യന്‍ (ബാവച്ചന്‍) ഭര്‍ത്താവ്. ബിന്ദു(കുവൈറ്റ്), ഷിബു (കരുവാറ്റ), മെറില്‍ (ചെന്നൈ), ഷെരില്‍ (കാനഡ) എന്നിവര്‍ മക്കള്‍. രാജു (മസ്‌കറ്റ്), ഡോ. മോഹന്‍ (ന്യൂയോര്‍ക്ക്), ബിജു (ഫിലഡല്‍ ഫിയ), റൂഫി (മസ്‌കറ്റ്), ലിന്‍സി (ന്യൂയോര്‍ക്) എന്നിവര്‍ സഹോദരങ്ങള്‍. അന്തിമോപചാര ശുശ്രൂഷാ വിവരങ്ങള്‍ക്ക്: 610-931-3593

ഭയം ഇല്ലായ്മ ചെയ്യുന്നതിന് ചുട്ടുപഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടന്നവര്‍ പൊള്ളലേറ്റു ആശുപത്രിയില്‍

07:56am 26/6/2016 പി.പി.ചെറിയാന്‍ ഡാളസ്: ആവേശകരമായ പ്രസംഗത്തിനൊടുവില്‍ പ്രാസംഗീകന്‍ നല്‍കിയ ആഹ്വാനത്തില്‍ ആകൃഷ്ടരായി പ്രത്യേകം തയ്യാറാക്കിയ ചുട്ടുപഴുത്ത കല്‍ക്കരി ബെഡിലൂടെ നടന്ന മുപ്പതില്‍ പരം പേര്‍ക്ക് കാല്‍പാദം മുതല്‍ മുകളിലേക്ക് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സുക്കാര്‍ എത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവം ഡാളസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡാളസ് കെ ബെയ്‌ലി ഹച്ചില്‍സണ്‍ സെന്ററില്‍ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് പലഭാഗങ്ങളില്‍ നിന്നായി ആരാധകര്‍ എത്തിചേര്‍ന്നത്. ജൂണ്‍ 23 വ്യാഴം രാത്രി 11 മണിയോടെ ആദ്യ സെഷന്‍ Read more about ഭയം ഇല്ലായ്മ ചെയ്യുന്നതിന് ചുട്ടുപഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടന്നവര്‍ പൊള്ളലേറ്റു ആശുപത്രിയില്‍[…]

ഐ.ബി.എഫ്. മുപ്പത്തി ഒമ്പതാമത് വാര്‍ഷീക കോണ്‍ഫ്രന്‍സ് ഇന്‍ഡ്യാനയില്‍ ജൂണ്‍ 29 മുതല്‍ ജൂലായ് 3 വരെ

07:55am 26/6/2016 പി.പി.ചെറിയാന്‍ ഇന്‍ഡ്യാന: ഇന്ത്യന്‍ ബ്രദറണ്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷം അനുഗ്രഹീതമായി നടത്തപ്പെട്ട ഫാമിലി കോണ്‍ഫ്രന്‍സ് ഈ വര്‍ഷം ജൂണ്‍ 29 മുതല്‍ ജൂലായ് 3വരെ ഇന്ത്യാനയില്‍ വെച്ചു നടത്തപ്പെടുന്നു. ഇന്‍ഡ്യാന വെസ്ലിയാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. കോണ്‍ഫ്രന്‍സിന്റെ പ്രധാനചിന്താവിഷയം വാക്കിങ്ങ് വിത്ത് ജീസസ്സ് (Walking with Jesus) എന്നതാണ് വിഷയത്തെ കുറിച്ചുള്ള പഠന ക്ലാസുകള്‍ക്ക്, പ്രശസ്തരും, പ്രഗല്‍ഭരും, ദൈവവചന പണ്ഡിതരുമായ സ്‌ക്കോട്ട് ഡിഗ്രോഫ്(കാന്‍സഡ്), ആല്‍ബര്‍ട്ട് സുനില്‍(മഹാരാഷ്ട്ര), ബെന്‍മാത്യു(ഇന്ത്യാന), ക്രിസ്ത്യന്‍ റമിറസ്(കൊളംബിയ), സജീവ് Read more about ഐ.ബി.എഫ്. മുപ്പത്തി ഒമ്പതാമത് വാര്‍ഷീക കോണ്‍ഫ്രന്‍സ് ഇന്‍ഡ്യാനയില്‍ ജൂണ്‍ 29 മുതല്‍ ജൂലായ് 3 വരെ[…]