താടിവെച്ചതിന് പിരിച്ചുവിട്ട മുസ്ലീം പോലീസ് ഓഫിസറെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്
0754am 26/6/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: അനുവദിക്കപ്പെട്ട പരിധിയില്‍ കവിഞ്ഞു താടി വളര്‍ത്തിയതിനു പിരിച്ചുവിടപ്പെട്ട പോലീസ് ഓഫീസറെ മുന്‍കാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും നല്‍കി തിരിച്ചെടുക്കുന്നതിന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി പി.ജെവിന്‍ കാസ്റ്റല്‍ ജൂണ്‍ 22ന് ഉത്തരവിട്ടു. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിരിച്ചുവിടല്‍ നടപടിക്കെതിരെ ഫയല്‍ ചെയ്ത കേസ്സിലാണ് കോടതിവിധി. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോളിസിയനുസരിച്ച് ഒരു മില്ലിമീറ്റര്‍ വരെ താടിവളര്‍ത്തുന്നതിന് അനുമതിയുണ്ട് എന്നാല്‍ മസൂദ് സയ്ദ് ഒരു ഇഞ്ചിലധികം താടി വളര്‍ത്തിയതായിരുന്നു പിരിച്ചു വിടലിനു കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്. Read more about താടിവെച്ചതിന് പിരിച്ചുവിട്ട മുസ്ലീം പോലീസ് ഓഫിസറെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്[…]










