അമേരിക്കന്‍ ബിസിനസ്സ് റഫറല്‍ നെറ്റ്‌വര്‍ക്ക് (ABRN) ഡിന്നര്‍ സംഘടിപ്പിച്ചു

09:33am 8/6/2016 ന്യുയോര്‍ക്ക്: അമേരിക്കന്‍ ബിസിനസ്സ് റഫറല്‍ നെറ്റ് വര്‍ക്ക് (ABRN) ഡിന്നര്‍ നൈറ്റ് വളരെ വിജയകരമായി ജൂണ്‍ 4 ന് ഹില്‍സൈഡില്‍ ഉള്ള ഗ്രെഗോ ആയുര്‍ മസ്സാജ് തെറാപ്പി (Grego Ayur-Massage Therapy, 2121 Hillside Ave, New Hyde Park, NY 11040) സെന്ററില്‍ വച്ച് നടത്തപ്പെട്ടു. നോര്‍ത്ത് ഹെപ്സ്റ്റഡ് ടൗണിന്റെ കൗണ്‍സില്‍ വുമണ്‍ അന്നാ കാപ്‌ളാന്‍ (Anna Kaplan) മുഖ്യ അതിഥിയായിരുന്നു. അമേരിക്കന്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ഉള്ള എല്ലാ നല്ല സഹായ Read more about അമേരിക്കന്‍ ബിസിനസ്സ് റഫറല്‍ നെറ്റ്‌വര്‍ക്ക് (ABRN) ഡിന്നര്‍ സംഘടിപ്പിച്ചു[…]

പദ്മശ്രീ ആര്‍.കെ കൃഷ്ണകുമാറും, ശ്രീ. പി. വിജയന്‍ ഐ.പി.എസും ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

09:30am 8/6/2016 ഹൂസ്റ്റണ്‍: ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റ്റനില്‍ വച്ച് നടത്തപ്പെടുന്ന ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ പ്രൊഫഷണല്‍ മീറ്റിലും സെമിനാറിലും പദ്മശ്രീ ആര്‍.കെ. കൃഷ്ണ കുമാറും, ശ്രീ. പി വിജയന്‍ ഐപിഎസ്സും പങ്കെടുക്കുന്നു. ടാറ്റാ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ടാറ്റാ കോഫീസ് , ടാറ്റാ ഇന്‍റര്‍നാഷനല്‍സ് തുടങ്ങി നിരവധി ടാറ്റാ സ്ഥാപനങ്ങളുടെ മേധാവിയായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ ആര്‍.കെ. കൃഷ്കുമാര്‍ അന്തര്‍ദേശീയ തലത്തില്‍ പ്രസസ്തനായ മാനേജ്‌മെന്റ് വിദഗ്ധനും, സര്‍. രത്തന്‍ ടാറ്റായുടെ പ്രിയ Read more about പദ്മശ്രീ ആര്‍.കെ കൃഷ്ണകുമാറും, ശ്രീ. പി. വിജയന്‍ ഐ.പി.എസും ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ പങ്കെടുക്കും[…]

മദ്യപിച്ച് വാഹനമോടിച്ചു; ബില്‍ ക്ലിന്റന്റെ സഹോദരന്‍ അറസ്റ്റില്‍

01:30pm 7/6/2016 വാഷിംഗ്ടണ്‍: മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയയില്‍ നിന്നാണ് റോജര്‍ ക്ലിന്റനെ പിടികൂടിയത്. തുടര്‍ന്ന് റെഡേണ്ടോ ബീച്ച് ജയിലില്‍ അടച്ച റോജര്‍ 15,000 ഡോളര്‍ പിഴയടച്ച ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. സെപ്തംബര്‍ രണ്ടിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ജയിലിലെ പരിശോധനകളോട് റോജര്‍ സഹകരിച്ചില്ലെന്നും പോലീസ് അറിയിച്ചു. മദ്യലഹരിയില്‍ അലസമായി വാഹനമോടിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി റോജറെ കസ്റ്റഡിയില്‍ എടുത്തത്. ഇതാദ്യമായാല്ല റോജര്‍ വെള്ളമടിച്ച് Read more about മദ്യപിച്ച് വാഹനമോടിച്ചു; ബില്‍ ക്ലിന്റന്റെ സഹോദരന്‍ അറസ്റ്റില്‍[…]

ലോസ് ആഞ്ചലസിലെ പരമ്പര കൊലയാളിക്ക് വധശിക്ഷ

10:59am 7/6/2016 ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിനെ ഭീതിയിലാഴ്ത്തിയ പരമ്പര കൊലയാളി ‘ഗ്രിം സ്ലീപ്പര്‍’ എന്നറിയപ്പെട്ടിരുന്ന ലോണീ ഡേവിഡ് ഫ്രാങ്ക്‌ലിന്‍ ജൂനിയറിന് (63) വധശിക്ഷ. 1985 മുതല്‍ 2007 വരെ 10 സ്ത്രീകളെയാണ് ഇയാള്‍ വകവരുത്തിയത്. ഇതില്‍ ഒരാള്‍ പതിനഞ്ചുവയസ്സുകാരിയായിരുന്നു. മൃതദേഹങ്ങള്‍ ഇടവഴികളില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. ആക്രമണത്തിനിടെ ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. പത്തു കൊലക്കേസുകളിലും കോടതി വധശിക്ഷയാണ് നല്‍കിയിരിക്കുന്നത്. കറുത്ത വംശജരായ സ്ത്രീകളാണ് ഫ്രാങ്ക്‌ലിന്റെ ആക്രമണത്തിന് ഇരയായവര്‍. ഇവരെ Read more about ലോസ് ആഞ്ചലസിലെ പരമ്പര കൊലയാളിക്ക് വധശിക്ഷ[…]

ഇന്ത്യന്‍ അമേ­രി­ക്കന്‍ നഴ്‌സസ് അസോ­സിയേഷന്‍ ഓഫ് ഹ്യൂസ്റ്റന്‍ നഴ്‌സസ് ദിനം അവി­സ്മ­ര­ണീ­യ­മായി

10:53am 7/6/2016 – എ.­സി. ജോര്‍ജ് ഹ്യൂസ്റ്റണ്‍: ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റണ്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന ഇന്ത്യന്‍ അമേ­രി­ക്കന്‍ നഴ്‌സസ് അസോ­സി­യേ­ഷന്‍ ഓഫ് അമേ­രി­ക്ക, ഹ്യൂസ്റ്റണ്‍ ആകര്‍ഷ­ക­മായ വിവിധ പരി­പാ­ടി­ക­ളോടെ കഴിഞ്ഞ മേയ് 21­-ാം തിയ്യതി വാര്‍ഷിക നേഴ്‌സസ് ദിനം സമു­ചി­ത­മായി ആഘോ­ഷി­ച്ചു. ഹ്യൂസ്റ്റ­നിലെ ഷു­ഗര്‍ലാന്‍ഡി­ലുള്ള മദ്രാസ് പവ­ലി­യന്‍ ഇന്ത്യന്‍ റസ്റ്റോ­റന്റില്‍ ­ വച്ച് രാവിലെ 10 മണി­യോടെ ആഘോ­ഷ­ങ്ങ­ളുടെ തിരി തെളി­ഞ്ഞു. നഴ്‌സസ് അസോ­സി­യേ­ഷന്‍ സെക്ര­ട്ടറി ലൗലി എല്ല­ങ്ക­യില്‍ സദ­സ്യര്‍ക്ക് സ്വാഗ­ത­മര്‍പ്പിച്ചു പ്രസം­ഗി­ച്ചു. മറി­യാമ്മ തോമ­സി­ന്റയേും സാലി രാമാ­നു­ജ­ത്തി­ന്റേയും Read more about ഇന്ത്യന്‍ അമേ­രി­ക്കന്‍ നഴ്‌സസ് അസോ­സിയേഷന്‍ ഓഫ് ഹ്യൂസ്റ്റന്‍ നഴ്‌സസ് ദിനം അവി­സ്മ­ര­ണീ­യ­മായി[…]

ഒരുമ ബാസ്കറ്റ്‌ബോള്‍ ലീഗ്

10:40am 7/6/2016 കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ്‌ബോള്‍ ലീഗ് സീസണ്‍ 6 മത്സരങ്ങള്‍ ഈ വരുന്ന ജുണ്‍ 11-നു ശനിയാഴ്ച, കൊളമ്പസ് ടസ്റ്റിന്‍ ജിംഓഡിറ്റോറിയത്തില്‍ (17522 Beneta Way, Tustin, CA 92780) വെച്ചു നടത്തപ്പെടുന്നു. റൗണ്ട് റോബിന്‍ മാത്രുകയില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സരവിജയികള്‍ക്ക് ഒരുമ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടുന്നതാണ്. പങ്കെടുക്കുവാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേതാണ്. Read more about ഒരുമ ബാസ്കറ്റ്‌ബോള്‍ ലീഗ്[…]

ഫാ. ജോസഫ് മുകളേല്‍ (86) ന്യുജെഴ്‌സിയില്‍ അന്തരിച്ചു

10:39am 7/6/2016 പി.പി.ചെറിയാന്‍ ന്യു ജെഴ്‌സി: ന്യുവാര്‍ക്ക് ആര്‍ച്ച് ഡയോസിസിലെ റിട്ട. വൈദികന്‍ ഫാ. ജോസഫ് മുകളേല്‍ (86) അന്തരിച്ചു. കോട്ടയം മുകളേല്‍ വര്‍ക്കിയുടെയും ത്രേസ്യായുടെയും മകനാണ്. പരേതയായ മേരി, എത്സമ്മ, ചാക്കോ എന്നിവര്‍ സഹോദരരാണ്. ആലുവ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 15-നു വൈദികനായി. 1973-ല്‍ അമേരിക്കയില്‍ എത്തി. ന്യു ജെഴ്‌സിയിലെ മേപ്പിള്‍വുഡ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, റോഷല്‍ പാര്‍ക്ക് അസംഷന്‍, റാവേ സെന്റ് മേരീസ് എന്നിവിടങ്ങളില്‍ Read more about ഫാ. ജോസഫ് മുകളേല്‍ (86) ന്യുജെഴ്‌സിയില്‍ അന്തരിച്ചു[…]

അന്നമ്മ ഐപ്പ് (97) പതിക്കല്‍ നിര്യാതയായി

10:36am 7/6/2016 കീഴില്ലം: പതിക്കല്‍ പരേതനായ വര്‍ഗീസ് ഐപ്പിന്റെ ഭാര്യ അന്നമ്മ ഐപ്പ് (97) നിര്യാതയായി. ഐപ്പ് വര്‍ഗീസ് (കീഴില്ലം) ഏലിയാമ്മ, മറിയം പോള്‍, മാത്യൂസ് പതിക്കല്‍, വര്‍ക്കി പതിക്കല്‍ സി.പി.എ, പരേതയായ സാറാമ്മ സ്‌കറിയ, പൗലോസ് പതിക്കല്‍, ലിസി പോള്‍ (എല്ലാവരും ന്യു ജെഴ്‌സി) മരുമക്കള്‍: മറിയാമ്മ, പരേതനായ ഐപ്പ് വര്‍ഗീസ്, തോമസ് പോള്‍, ശന്തമ്മ, സാലി, പരേതനായ സ്‌കറിയാ മാളിയേക്കല്‍, സിനി, ഡേവിഡ് പോള്‍. 19 കൊച്ചുമക്കളും 17 പ്രപൗത്രരുമുണ്ട് സംസ്‌കാരം ജൂണ്‍ 9 Read more about അന്നമ്മ ഐപ്പ് (97) പതിക്കല്‍ നിര്യാതയായി[…]

മങ്കയുടെ മുന്‍ പ്രസിഡന്റ്­ സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക്

10:33am 7/6/2016 കാലിഫോര്‍ണിയ : പ്രവര്‍ത്തന പാതയില്‍ മുപ്പത്തിരണ്ട് വര്‍ഷം വിജയകരമായി പിന്നിടുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക)യുടെ 2013 ­2015ലെ അമരക്കാരനും ,നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹത്തിലെ നിറസാനിദ്ധ്യമായി ,തനതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്യ്ത സാജു ജോസഫിനെ ഫോമയുടെ 2016­2018 നാഷണല്‍ കമ്മറ്റിയിലേക്ക് മങ്കസമൂഹം ഏകകണ്ഠമായി നോമിനേറ്റ് ചെയ്യുന്നതായി മങ്ക പ്രസിഡന്റ്­ ബെന്‍സി അലക്‌സ്­ മാത്യുവും ,സെക്രട്ടറി സിജോ പറപ്പള്ളിയും അറിയിച്ചു . 2008ല്‍ കായിക വിനോദങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി Read more about മങ്കയുടെ മുന്‍ പ്രസിഡന്റ്­ സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക്[…]

നിരോധനോത്തരവ് മറികടന്ന് ഗ്രാജുവേഷന്‍ സെറിമണിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ…പ്രാര്‍ത്ഥന

10:31am 7/6/2016 പി.പി.ചെറിയാന്‍ മോണ്ട് ഗോമറി: നിരീശ്വരവാദികളുടെ എതിര്‍പ്പിനെ മറികടന്ന് ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ സെറിമണിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലികൊടുത്ത് ജോനാഥാന്‍ മോണ്ട് ഗോമറി സദസ്സിനെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ 70 വര്‍ഷമായി നിലനിന്നിരുന്ന കീഴ് വഴക്കങ്ങള്‍ തുടരുന്നതു മതസ്വാതന്ത്ര്യത്തിനു എതിരാണെന്ന് ചൂണ്ടികാട്ടി ഈസ്റ്റ് ലിവര്‍പൂള്‍ ഹൈസ്‌ക്കൂള്‍ അധികൃതര്‍ക്കും വിസ്‌കോണ്‍സിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗ്രാജുവേഷന്‍ സെറിമണിയില്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന നടത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. സെറിമണി തുടങ്ങുന്നതിനു Read more about നിരോധനോത്തരവ് മറികടന്ന് ഗ്രാജുവേഷന്‍ സെറിമണിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ…പ്രാര്‍ത്ഥന[…]