സനാതനധര്‍മ്മ സംരക്ഷണ യുവജന ശിബിരം കാനഡയില്‍

12:55pm 12/5/2016 – സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവജനവേദി ഇദംപ്രഥമമായി മിസ്സിസാഗാ കാത്തലിക് സെക്കന്‍ഡറി സ്കൂളില്‍ ധര്‍മ്മസംരക്ഷണ ശിബിരം സംഘടിപ്പിക്കുന്നു. 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ ധര്‍മ്മബോധവും, വിശ്വമാനവീകതയും വികസിപ്പിക്കുന്നതിനുവേണ്ടി മെയ് 15-നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്ന ശബിരത്തില്‍ ജീവനകലാ പ്രചാരകനായ സ്‌പെന്‍സര്‍ ഡെയ്‌സിലെ ചിന്മയാ മിഷനിലെ യുവ സന്യാസി ആചാര്യ വിവേക്, അപര്‍ണ്ണാ മല്‍ബറി തുടങ്ങിയ പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്ന Read more about സനാതനധര്‍മ്മ സംരക്ഷണ യുവജന ശിബിരം കാനഡയില്‍[…]

നായര്‍ അസോസിയേഷന്‍ വിഷുദിനാഘോഷവും കിക്ക്ഓഫും ചിക്കാഗോയില്‍ നടന്നു

11:49am 12/5/2016 – സതീശന്‍ നായര്‍ ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷവും, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണില്‍ വച്ച് ഓഗസ്റ്റ് 12 മുതല്‍ 14 വരെ നടക്കുന്ന നായര്‍ സംഗമം 2016-ന്റെ കിക്ക്ഓഫും നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടന്നു. ആനന്ദ് പ്രഭാകറിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്ഷത വഹിച്ചു. അദ്ദേഹം ഏവര്‍ക്കും വിഷുദിനാശംസകള്‍ നല്‍കുകയും കൂടാതെ നായര്‍ സംഗമം Read more about നായര്‍ അസോസിയേഷന്‍ വിഷുദിനാഘോഷവും കിക്ക്ഓഫും ചിക്കാഗോയില്‍ നടന്നു[…]

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ടില്‍ മദേഴ്‌സ് ഡെ ആഘോഷിച്ചു.

11:48am 12/5/2016 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, മെയ് 8 ­ ന് ഒമ്പതേമുക്കാലിനുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത് എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു. കുടുംബങ്ങളുടെ പ്രകാശമായ മാതാക്കള്‍ക്കുള്ള നന്ദിപ്രകാശമായി റോസാപ്പൂക്കള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

ഫൊക്കാന വനിതാ ഫോറത്തിന്റെ ഹുസ്റ്റന്‍ റിജിയന് ഭാരവാഹികളായി, ഡോ.ആനി കോശി ചെയര്‍പേഴ്‌സണ്‍, ക്ലാരമ്മ മാത്യൂസ്­ സെക്രട്ടറി – ശ്രീകുമാര്‍ ഉണ്ണിത്താന്‍

11:43am 12/5/2016 ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. അവരെയാണ് ആദ്യം സഹായിക്കേണ്ടത്. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുംമെന്നു ബഹുമുഖ പ്രതിഭയെന്ന് Read more about ഫൊക്കാന വനിതാ ഫോറത്തിന്റെ ഹുസ്റ്റന്‍ റിജിയന് ഭാരവാഹികളായി, ഡോ.ആനി കോശി ചെയര്‍പേഴ്‌സണ്‍, ക്ലാരമ്മ മാത്യൂസ്­ സെക്രട്ടറി – ശ്രീകുമാര്‍ ഉണ്ണിത്താന്‍[…]

ജോയ് അലൂക്കാസ് ജ്യൂലറി സ്റ്റോറുകള്‍ അമേരിക്കയില്‍

11:38am 12/5/2016 സ്വര്‍ണ്ണ-വജ്ര വ്യാപാര രംഗത്തെ രാജാക്കന്മാരായ ജോയ് അലൂക്കാസ് ഗ്രൂപ്പ് ന്യൂജേഴ്‌സി, ചിക്കാഗോ, ഹൂസ്റ്റണ്‍ എന്നീ സ്ഥലങ്ങളില്‍ ഷോറൂമുകള്‍ ജൂണ്‍ അവസാനവാരത്തില്‍ ആരംഭിക്കുന്നു. ഗോള്‍ഡ്, ഡയമണ്ട്, വാച്ചുകള്‍ എന്നിവയുള്‍പ്പെടുന്ന വിശാലമായ മൂന്നു ഷോറൂമുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. വിവിധ രാജ്യങ്ങളിലായി നൂറിലധികം ജൂവലറി ഷോറൂമുകളുള്ള ജോയ് അലൂക്കാസ് ഗ്രൂപ്പ് ഇപ്പോള്‍ മണി എക്‌സ്‌ചേഞ്ച്, ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍, ജോയ് സില്‍ക്‌സ്, മാളുകള്‍, അപ്പാര്‍ട്ട്‌മെന്റ്‌സ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ട്രൈസ്റ്റേറ്റ് എരിയയിലുള്ള എല്ലാവര്‍ക്കും വളരെ എളുപ്പം Read more about ജോയ് അലൂക്കാസ് ജ്യൂലറി സ്റ്റോറുകള്‍ അമേരിക്കയില്‍[…]

ടീച്ചര്‍ രേവതി ബാലകൃഷ്ണന് ഒബാമയുടെ അംഗീകാരം

– പി.പി.ചെറിയാന്‍ ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ എലിമെന്ററി ടീച്ചര്‍ രേവതി ബാലകൃഷ്ണന് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഒബാമയുടെ അഭിനന്ദനം. സ്റ്റേറ്റ് ടീച്ചേഴ്‌സ് ഓഫ് ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട 56 പേരില്‍ ഉള്‍പ്പെട്ട രേവതി ബാലകൃഷ്ണന്‍ ഓസ്റ്റിന്‍ പാറ്റ്‌സി സോമര്‍ എലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയാണ്. ടെക്‌സസ് കൗണ്‍സില്‍ ഓഫ് ചീഫ് സ്റ്റേറ്റ് സ്‌ക്കൂള്‍ ഓഫീസേഴ്‌സ്, നാഷ്ണല്‍ ടീച്ചര്‍ ഓഫ് ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് അമ്പത്തി ആറ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. രേവതി ബാലകൃഷ്ണന് ഇതു കൂടാതെ നിരവധി അംഗീകാരങ്ങള്‍ അദ്ധ്യാപിക Read more about ടീച്ചര്‍ രേവതി ബാലകൃഷ്ണന് ഒബാമയുടെ അംഗീകാരം[…]

ഗാര്‍ലന്റ് പോലീസിലേക്കു അപേക്ഷ സ്വീകരിക്കുന്നു

11:31am 12/5/2016 – പി.പി.ചെറിയാന്‍ ഗാര്‍ലന്റ്: ഗാര്‍ലന്റ് പോലീസ് ഓഫീസര്‍ തസ്തികയിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു. ജൂണ്‍ 10 വെള്ളി 5 വരെ ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 25 ശനി രാവിലെ 8 മണിക്ക് എഴുത്തുപരീക്ഷ നടക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം go to Garland TX.Gov, Garland police.com ഫോണില്‍ നേരിട്ടു ബന്ധപ്പെടേണ്ട നമ്പര്‍ ഓഫീസര്‍ ജോണ്‍സ് 972 487 7358 പോലീസ് ഓഫീസര്‍മാരായി നിയമനം ലഭിക്കുന്നവര്‍ക്ക് വാര്‍ഷീക ശമ്പളം 54 668 ഡോളറാണ്. കുറഞ്ഞ Read more about ഗാര്‍ലന്റ് പോലീസിലേക്കു അപേക്ഷ സ്വീകരിക്കുന്നു[…]

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു

10:35am 11/5/2016 – പി.പി. ചെറിയാന്‍ ഡാളസ്: ഒരു കൂട്ടം തെരുവു നായ്ക്കളുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മധ്യവസ്ക ബ്രൗണ്‍ (52) മരിച്ചതായി മകള്‍ മറ്റഷെ വാര്‍ഡ് അറിയിച്ചു. ഫെയര്‍ പാര്‍ക്കിനു സമീപമാണ് സംഭവം. അബോധാവസ്ഥയിലായിരുന്ന ബ്രൗണിന്റെ മരണം ഡാളസ് സിറ്റി കൗണ്‍സില്‍ മെംബര്‍ ടിഫിനി യംഗും സ്ഥിരീകരിച്ചു. ലൈഫ് സപ്പോര്‍ട്ടില്‍നിന്ന് ഇന്നലെ രാവിലെ നീക്കം ചെയ്തിരുന്നു. പാര്‍ക്ക്‌ലാന്റ് ഹോസ്പിറ്റലില്‍ ഹൗസ് കീപ്പറായും ആര്‍മിയിലും ബ്രൗണ്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രൗണിന്റെ മരണത്തോടെ ഡാളസ് സിറ്റിയിലെ നായ് Read more about തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു[…]

ഡാലസ് കെ സി എ ഹോംസ് പിക്‌നിക്കും ഓപ്പണ്‍ ഹൗസും മേയ് 21ന്

10:35am 11/5/2016 – പി. പി. ചെറിയാന്‍ ഡാലസ്: ടെക്‌സസ് റോയ്ഡ് സിറ്റിയില്‍ 432ഏക്കര്‍ സ്ഥലത്തു പണിതുയര്‍ത്തുന്ന റിട്ടയര്‍മെന്റ് ഹോമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണുന്നതിനും മനസ്സിലാക്കുന്നതിനും റവ. ഫാ. ഗീവര്‍ഗ്ഗീസ് പുത്തൂര്‍ക്കുടിലില്‍ പ്രസിഡന്റായുള്ള പ്രവര്‍ത്തക സമിതി സൗകര്യം ഒരുക്കുന്നു. മേയ് 21നു ശനിയാഴ്ച രാവിലെ 10 മുതലാണ് സന്ദര്‍ശകര്‍ക്കു ഒത്തു ചേരുന്നതിനും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. റിട്ടയര്‍ ചെയ്ത നോര്‍ത്ത് അമേരിക്കന്‍ കുടുംബാംഗങ്ങള്‍ക്കു സമാധാനപരമായി ജീവിതം നയിക്കുന്നതിനും ആത്മീയവും ഭൗതീകവുമായി പരിപോഷണം നല്‍കുന്നതിനും Read more about ഡാലസ് കെ സി എ ഹോംസ് പിക്‌നിക്കും ഓപ്പണ്‍ ഹൗസും മേയ് 21ന്[…]

ലാനാ റീജിയണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18ന് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍

10:34am 11/5/2016 – പി.പി.ചെറിയാന്‍ ന്യൂവാക്ക്(കാലിഫോര്‍ണിയ): ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ റീജിയണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂണ്‍ 17, 18 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ സേതുവും, പി.കെ. പാറടവും മുഖ്യാതിഥികളായി പങ്കെടുക്കും. ജൂണ്‍ 17ന് ഉല്‍ഘാടന സമ്മേളനത്തിനുശേഷം ഒ.എന്‍.വി.ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ക്കു ആരംഭം കുറിക്കുക. കവിത, നോവല്‍, സമ്മേളനങ്ങള്‍, മള്‍ട്ടിമീഡിയ, സോഷ്യല്‍ മീഡിയ, പുതിയ പ്രവണതകള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയുള്ളതായി Read more about ലാനാ റീജിയണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18ന് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍[…]