ബാബു ജേസുദാസിന്റെ മാതാവ് നിര്യാതയായി

03:46pm 14/5/2016 തിരുവനന്തപുരം: ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബ് (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് അംഗവും ജയ്ഹിന്ദ് വാര്‍ത്ത ടെക്­സ്സാസ് റീജണല്‍ ഡയറക്ടറുമായ ബാബു ജേസുദാസിന്റെ മാതാവും വലിയതുറയില്‍ രമാനിവാസില്‍ പരേതനായ ജേസുദാസിന്റെ ഭാര്യയുമായ ലിസി ജേസുദാസ് ( അന്തോണിയാള്‍ 71) നിര്യാതയായി. സംസ്­കാരം വലിയ തുറ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ മെയ് 14 ന് രാവിലെ ഒന്‍പതിന് ( ഇന്ത്യന്‍ സമയം) നടക്കും. മറ്റുമക്കള്‍: ജോണ്‍സണ്‍ (സൗദി അറേബ്യ), മരുമക്കള്‍: ഷേര്‍ളി ബാബു, അനിത ജോണ്‍സണ്‍. കൊച്ചുമക്കള്‍: ബ്രയന്‍ Read more about ബാബു ജേസുദാസിന്റെ മാതാവ് നിര്യാതയായി[…]

ഓണ്‍ലൈന്‍ റിയാലിറ്റി ഷോ

03:45pm 14/5/2016 ഇത് റിയാലിറ്റി ഷോകളുടെ കാലമാണ്. വീട്ടിലിരുന്നുകൊണ്ടു തന്നെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഒരു നൂതനമാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ റിയാലിറ്റി ഷോ. ഇതില്‍ പങ്കെടുക്കുന്നതിനു ഏറ്റവും അടുത്തുള്ള സ്റ്റുഡിയോയില്‍ വെച്ചോ അല്ലെങ്കില്‍ വീട്ടിലിരുന്നുകൊണ്ടു തന്നെ ഹൈഡഫനിഷന്‍ സൗകര്യമുള്ള സ്മാര്‍ട്ട് ഫോണിലോ, ക്യാമറയിലോ പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്ത് അയയ്ക്കുക. കേരളത്തില്‍ ആദ്യമായി മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്ക് ഇങ്ങനെയൊരു ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നു. ഈ ഉദ്യമത്തിന്റെ വിജയംമാത്രം മുന്നില്‍ കണ്ട് നാലു പേര്‍ അടങ്ങുന്ന ഒരു ടീം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. Read more about ഓണ്‍ലൈന്‍ റിയാലിറ്റി ഷോ[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വൈവാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയായില്‍

– ഷോളി കുമ്പിളുവേലി ന്യൂജഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ ദ്വൈവാര്‍ഷിക സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2016 ജൂണ്‍ 25 ശനിയാഴ്ച ഫിലാഡല്‍ഫിയായില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ടു നടക്കുന്ന സമാപന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍, റീജണല്‍ നേതാക്കളും അമേരിക്കയിലെ വിവിധ മലയാളി സംഘടനാ സാംസ്കാരിക പ്രമുഖരും പങ്കെടുക്കും. കൂടാതെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ നടത്തിപ്പിനായി ഡബ്ല്യുഎംസി ഫിലാഡല്‍ഫിയ പ്രൊവിന്‍സ് മുന്‍ പ്രസിഡന്റും റീജണല്‍ എക്‌സിക്യൂട്ടീവ് Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വൈവാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയായില്‍[…]

സ്‌ക്കൂള്‍ സപഌയ്‌സിനൊപ്പം ഇനി പെപ്പര്‍ സ്‌പ്രേയും

07:01pm 13/5/2016 – പി.പി.ചെറിയാന്‍ നോര്‍ത്ത് കരോളിനാ : വിദ്യാലയങ്ങളിലെ പഠന സാമഗ്രികള്‍ വാങ്ങുന്നതോടൊപ്പം ഇനി പെപ്പര്‍ സ്‌പ്രേയും വാങ്ങണമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബാത്ത്‌റൂമിലേക്ക് നുഴഞ്ഞുകയറുന്നവരെ പ്രതിരോധിക്കുന്നതിനാണ് വിദ്യാര്‍ത്ഥികള്‍ പെപ്പര്‍ സ്‌പ്രേ കൈവശം സൂക്ഷിക്കണമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. ട്രാന്‍സ് ജന്റര്‍ വിദ്യാര്‍ത്ഥികള്‍ ബാത്തുറൂമിലേക്ക് പ്രവേശിക്കുന്നത് നോര്‍ത്ത് കരോളിലാനാ HB2 നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. സ്‌ക്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ബാത്ത്‌റൂമിലേക്ക് പ്രവേശിക്കുമ്പോള്‍ ആരാണ് അടുത്തത് പ്രവേശിക്കുക എന്നത് നിശ്ചയമില്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി Read more about സ്‌ക്കൂള്‍ സപഌയ്‌സിനൊപ്പം ഇനി പെപ്പര്‍ സ്‌പ്രേയും[…]

ഏള്‍ ഫോറസ്റ്റിന്റെ വധശിക്ഷ മിസ്സൗറിയില്‍ നടപ്പാക്കി

06:59pm 13/5/2106 – പി.പി.ചെറിയാന്‍ മിസ്സൗറി: ഷെറിഫ് ഉള്‍പ്പെടെ മൂന്നു പേരെ വധിച്ച കേസ്സില്‍ വധശിക്ഷക്ക് വിധിച്ചിരുന്ന ഏള്‍ ഫോറസ്റ്റിന്റെ ശിക്ഷ ബുധനാഴ്ച(മെയ് 11ന്) വൈകീട്ട് 7.30ന് നടപ്പാക്കി. 2002ലായിരുന്നു സംഭവം. മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു ഫോറസ്റ്റിന്റെ വെടിയേറ്റ് രണ്ടുപേര്‍ വധിക്കപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ ഷെറിഫിനു നേരെയും പ്രതി വെടിയുതിര്‍ത്തു. സുപ്രീം കോടതിയും, ഗവര്‍ണ്ണര്‍ ജെനിക്‌സനും വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2016 ല്‍ സംസ്ഥാനത്തു നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. 2013 നവംബര്‍ മുതല്‍ Read more about ഏള്‍ ഫോറസ്റ്റിന്റെ വധശിക്ഷ മിസ്സൗറിയില്‍ നടപ്പാക്കി[…]

ഡാലസില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം ശനിയാഴ്ച

09:55am 13/5/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: നോര്‍ത്ത് ടെക്‌­സാസിലെ ഇന്ത്യന്‍ നഴ്‌­സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌­സാസിന്റെ നേതൃത്വത്തില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം ഡാലസില്‍ നടക്കും. മെയ്­ 14 ശനിയാഴ്ച 9:30 മുതല്‍ 3 വരെ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ത്യ കള്‍ച്ചറല്‍ ആന്‍റ് ഏജ്യുക്കേഷന്‍ സെന്‍ററാണ് (3821 Broadway Blvd, Garland, TX 75043) വേദി. നഴ്‌­സുമാര്‍ക്ക് ലൈ സന്‍സ് പുതുക്കുവാനുള്ള ആവശ്യമുള്ള 2.5 ക്രെഡിറ്റ് അവേഴ്‌സ് ലഭിക്കുന്ന ക്ലാസ്സ്­ (Nursing Read more about ഡാലസില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം ശനിയാഴ്ച[…]

മാതൃവന്ദനമായി മാപ്പിന്റെ മാതൃദിനാഘോഷം

09:31am 13/5/2016 ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചു. മാപ്പിന്റെ വനിതാ ഫോറത്തിന്റെ മുഖ്യ നേത്രുത്വത്തില്‍ മാതൃദിനത്തലേന്നു നടത്തപ്പെട്ട പ്രൌഡഗംഭീരമായ ചടങ്ങില്‍, പങ്കെടുത്ത എല്ലാ വനിതകളെയും പൂക്കളും ഉപഹാരവും നല്‍കി സ്വീകരിച്ചു. ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള ധാരാളം പേര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നു. സാംസ്‌കാരിക കേരളത്തിന്റെ മനസാക്ഷിയെ നടുക്കികൊണ്ട് പെരുമ്പാവൂരില്‍ അതിദാരുണമായി വധിക്കപ്പെട്ട ജിഷയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്‍ഡോണ്ടഅമേരിക്കന്‍ സാമൂഹിക Read more about മാതൃവന്ദനമായി മാപ്പിന്റെ മാതൃദിനാഘോഷം[…]

വൈ ഫൈ 2016 -താരങ്ങള്‍ ന്യൂയോര്‍ക്കില്‍ എത്തി

09:26am 13/5/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വൈഫൈ 2016 സ്റ്റേജ് ഷോയിലേക്കുള്ള താരങ്ങള്‍ ന്യൂയോര്‍ക്ക് ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ എത്തി. താരങ്ങളെ സ്വീകരിക്കാന്‍ എന്‍.വൈ.എം.സി പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. 2016 ജനുവരി 11-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സി.ഡബ്ല്യു പോസ്റ്റില്‍ വച്ചു നടക്കുന്ന നൃത്ത-ഹാസ്യ പരിപാടിയിലേക്ക് സഹൃദയരായ എല്ലാ അംഗങ്ങളേയും ക്ഷണിക്കുന്നതായി എന്‍.വൈ.എം.സി പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു 516 859 2531, ബോബി Read more about വൈ ഫൈ 2016 -താരങ്ങള്‍ ന്യൂയോര്‍ക്കില്‍ എത്തി[…]

ഫോക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ­ അപേക്ഷ ക്ഷണിക്കുന്നു

09:21am 13/5/2016 പ്രവാസി മലയാള ചലച്ചിത്ര പ്രതിഭകള്‍ക്ക് ആവേശം ഏകി മൂന്നാമത് ഫോക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ .ജീവിത സന്ധാരണത്തിനായ് പ്രവസ ജീവിതം നയിക്കുമൊഴും മലയാളിയുടെ ഉള്ളില്‍ കെടാതെ കാത്തു സൂക്ഷിക്കുന്ന ചലച്ചിത്ര കൌതുകങ്ങള്‍ക്ക് വേദി ഒരുക്കുകയാണ് ഫോക്കാന ഫിലിം ഫെസ്‌റിവല്‍ എന്ന് ഫെസ്‌റിവല്‍ ചെയര്‍മാന്‍ ശബരിനാഥ് അറിയിച്ചു . കഴിഞ്ഞ വര്‍ഷങ്ങളിലെത് പോലെ തന്നെ പ്രധാനമായും മൂന്ന് അവാര്‍ഡുകള്‍ ആണ് ഇക്കുറിയും ഉണ്ടാവുക. മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം , മികച്ച സംവിധായകന്‍ ,എന്നീ Read more about ഫോക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ­ അപേക്ഷ ക്ഷണിക്കുന്നു[…]

ഒക്‌ലഹോമ ഏരിയാ മലങ്കര ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടത്തി

09:20am 13/5/2016 ബെഥനി, ഒക്‌ലഹോമ: മേരിലാന്റ് എമിറ്റ്ബര്‍ഗ് സെന്റ് മേരീസ് യുണിവേഴ്‌സിറ്റി കാമ്പസ്സില്‍ ജൂലൈ 20 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന മലങ്കര ഭദ്രാസനത്തിന്റെ 30-മത് വാര്‍ഷിക ഫാമിലി കോണ്‍ഫറന്‍സ് ഒക്‌ലഹോമ ഏരിയാ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ബെഥനി സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ചു നടത്തപെട്ടു. ഭദ്രാസന മെത്രാപോലീത്ത ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഇടവാകാഗം ശ്രീ. റെജി വര്‍ഗീസിനു ആപ്ലിക്കേഷന്‍ ഫോം നല്‍കിക്കൊണ്ടു ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് മുന്‍ വര്‍ഷത്തേക്കാള്‍ Read more about ഒക്‌ലഹോമ ഏരിയാ മലങ്കര ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടത്തി[…]