ഏലിയാമ്മ കോശി (85) നിര്യാതയായി

10:55am 9/5/2016 മീനടം:മണ്ണൂര്‍ പരേതനായ ചെറിയാന്‍ കോശിയുടെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍. പേരൂര്‍ താലിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: രാജന്‍ (യുഎസ്), ബാബു, ജോയ്, സണ്ണി, തങ്കമ്മ, പൊന്നമ്മ, പരേതനായ ബേബി. മരുമക്കള്‍: തങ്കമ്മ (യുഎസ്), മറിയാമ്മ, മോള്‍സി, സക്കറിയ പുതുപ്പള്ളിക്കുന്നേല്‍ പുതുപ്പള്ളി (റിട്ട. എസ്പി), റെജിമോന്‍ ജോസഫ് വാഴയില്‍ പുതുപ്പള്ളി (പള്ളം ബ്ലോക്ക് പഞ്ചായത്ത് മെം­ബര്‍).

കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തിന്റെ “മഴ­വി­ല്ലിന് എത്ര നിറം’ പുസ്തകം പ്രകാ­ശനം ചെയ്തു.

10:55am 9/5/2016 – എ.­സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും നിരൂ­പ­ക­രു­ടേയും വായ­ന­ക്കാ­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത സംഘ­ട­ന­യായ കേരളാ റൈറ്റേഴ്‌സ് ഫോറം അതിന്റെ 2016ലെ ആദ്യ സാഹിത്യ സമാ­ഹാ­ര­മായ “മഴ­വി­ല്ലിന് എത്ര നിറം’ എന്ന പുസ്തകം പ്രകാ­ശനം ചെയ്തു. മെയ് 1-ാം തീയതി വൈകു­ന്നേരം ഹ്യൂസ്റ്റ­നിലെ സ്റ്റാഫോര്‍ഡി­ലുള്ള ദേശി റസ്റ്റോ­റണ്ട് ഓഡി­റ്റോ­റി­യ­ത്തില്‍ വെച്ച് കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസി­ഡന്റ് മാത്യു നെല്ലി­ക്കു­ന്നിന്റെ അധ്യ­ക്ഷ­ത­യി­ലാണ് യോഗം ചേര്‍ന്ന­ത്. മെയ് ദിന­ത്തിന്റെ പ്രത്യേ­ക­ത­യായ അന്താ­രാഷ്ട്ര തൊഴി­ലാ­ളി­കള്‍ക്ക് പ്രണാ­മവും Read more about കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തിന്റെ “മഴ­വി­ല്ലിന് എത്ര നിറം’ പുസ്തകം പ്രകാ­ശനം ചെയ്തു.[…]

ജന്മനാ കൈപ്പത്തിയില്ലാത്ത പെണ്‍കുട്ടി കയ്യെഴുത്തു മത്സരത്തില്‍ വിജയി

10:54am 9/5/2016 പി. പി. ചെറിയാന്‍ വെര്‍ജീനിയ ന്മ കൈപത്തിയില്ലാതെയാണ് ജനനമെങ്കിലും 50 വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തി നാഷണല്‍ പെന്‍മാന്‍ഷിപ്പ് കൈയ്യെഴുത്ത് മത്സരത്തില്‍ 7 വയസുളള അനയാ എല്ലിക്ക് വിജയിയായി. ചെസ് പിക്ക് ക്രിസ്ത്യന്‍ അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനയ. അനയക്ക് ചെയ്യുവാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ലെന്ന് അനയയെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ച അക്കാദമി പ്രിന്‍സിപ്പലായ ഗ്രേയ്‌സി കോക്‌സ് പറഞ്ഞു. കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ എട്ടാം ഗ്രേഡ് വരെയുളളവരാണ് കയ്യെഴുത്തു മത്സരത്തില്‍ പങ്കെടുത്തത്. കൃത്രിമ കൈകള്‍ ഇല്ലാതെ Read more about ജന്മനാ കൈപ്പത്തിയില്ലാത്ത പെണ്‍കുട്ടി കയ്യെഴുത്തു മത്സരത്തില്‍ വിജയി[…]

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

10:51am 9/5/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രവാസി സമൂഹത്തിലെ ആദ്യകാല സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി റോഷന്‍ മാമ്മന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇക്കഴിഞ്ഞ വര്‍ഷത്തെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണവും സഹായവും നല്‍കിയ സ്റ്റാറ്റന്‍ഐലന്റിലെ ഇന്ത്യന്‍ സമൂഹത്തോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ വരും വര്‍ഷങ്ങളില്‍ ഏവരുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് നടന്ന Read more about സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍ ജൂണ്‍ 16 മുതല്‍

10:50am 9/5/2016 ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലെ ഈവര്‍ഷത്തെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ അനുഗ്രഹീത ധ്യാനഗുരു റവ.ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ നേതൃത്വത്തില്‍ ജൂണ്‍ മാസം 16 വ്യാഴാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. കരുണയുടെ ഈവര്‍ഷത്തില്‍ കുടുംബമൊന്നാകെ വന്നുചേര്‍ന്ന് അനുഗ്രഹപ്രദമായ ഈ ശുശ്രൂഷയില്‍ പങ്കുചേരുവാന്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവരേയും ക്ഷണിക്കുന്നു. എല്ലാ ദിവസവും രാവിലെ 9.15 മുതല്‍ വൈകിട്ട് 5.30 വരെ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ വിവിധ പ്രായക്കാര്‍ക്കായി അഞ്ചു ട്രാക്കുകളില്‍ നടത്തുന്നതായിരിക്കും. Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍ ജൂണ്‍ 16 മുതല്‍[…]

ഡാലസ് മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു

10:48am 9/5/2016 – പി. പി. ചെറിയാന്‍ Typography & Print technology ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് നിര്‍മ്മിച്ച മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഏകദേശം 6 മില്യണ്‍ ഡോളറോളം ചില വഴിച്ചു ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. 1200 പേര്‍ക്ക് ഇരിപ്പിട സൗകര്യം ക്രമീകരിച്ചിരിക്കുന്ന Read more about ഡാലസ് മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു[…]

തിരുവല്ലയില്‍ പുതുശേരി തന്നെ! ഹൂസ്റ്റണ്‍ തിരുവല്ല യുഡിഎഫ് കണ്‍വന്‍ഷന്‍

10:46am 9/5/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും, തിരുവല്ലായിലെ യുഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശ്ശേരിയുടെ വിജയം സുനിശ്ചിതമാണെന്നും ഹൂസ്റ്റണില്‍ ഒത്തുകൂടിയ തിരുവല്ല മണ്ഡനിവാസികളായ യുഡിഎഫ് പ്രവര്‍ത്തകര്‍ വിലയിരുത്തി. മെയ് 1ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ദേശി റെസ്റ്റോറന്റില്‍ വച്ച് കൂടിയ യോഗത്തില്‍ ഉമ്മന്‍ തോമസ് തിരുവല്ല സ്വാഗതം ആശംസിച്ചു. തിരുവല്ലയിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശേരി ടെലിഫോണില്‍ കൂടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. Read more about തിരുവല്ലയില്‍ പുതുശേരി തന്നെ! ഹൂസ്റ്റണ്‍ തിരുവല്ല യുഡിഎഫ് കണ്‍വന്‍ഷന്‍[…]

മുന്‍ ഗവര്‍ണര്‍ റിക്ക് പെറി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു

09:12am 8/5/2016 – പി. പി. ചെറിയാന്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ടെക്‌സസ് ഗവര്‍ണര്‍ പദവി അലങ്കരിച്ച റിപ്പബ്ലിക്കന്‍ മുന്‍ ഗവര്‍ണര്‍ റിക്ക് പെറി ഡൊണള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്ന റിക്ക് പെറിയായിരുന്നു ട്രംപിനെതിരെ ആദ്യമായി ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ട്രംപിന്റെ കണ്‍സര്‍വേറ്റീവ് ക്രെഡിന്‍ഷ്യലിനെ ചോദ്യം ചെയ്തതും റിക്ക് പെറിയായിരുന്നു. ട്രംപ് എല്ലാം തികഞ്ഞ ഒരു വ്യക്തിയാണെന്ന് പറയാന്‍ കഴിയുകയില്ലെങ്കിലും നല്ലൊരു രാജി സ്‌നേഹിയും കഴിവുളള വ്യക്തിയുമാണെന്ന് പറയുന്നതില്‍ Read more about മുന്‍ ഗവര്‍ണര്‍ റിക്ക് പെറി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു[…]

സേവനം ലക്ഷ്യമാക്കി ഇ.സി.എച്ച്.ഒ ഉയരങ്ങളിലേക്ക്; പ്രസ് കോണ്‍ഫറന്‍സ് മെയ് എട്ടിന്

09:10am 8/5/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സാമൂഹ്യ പ്രതിബദ്ധതയോടെ മഹത്തായ സേവനം ലക്ഷ്യമിട്ടുകൊണ്ട് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ECHO ഇന്ന് അമേരിക്കന്‍ മലയാളി സമൂഹത്തിന് സുപരിചിതവും പ്രതീക്ഷയുമാണ്. ഏതാനും വര്‍ഷമായി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനോപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ പരമമായ ഉദ്ദേശം സഹജീവികള്‍ക്ക് സേവനവും സഹായവും നല്‍കി കാരുണ്യസ്പര്‍ശംകൊണ്ട് സഹായസന്നദ്ധത കാട്ടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എക്കോ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ-മെഡിക്കല്‍ സെമിനാറുകള്‍ തുടങ്ങിയവയില്‍ വന്‍ Read more about സേവനം ലക്ഷ്യമാക്കി ഇ.സി.എച്ച്.ഒ ഉയരങ്ങളിലേക്ക്; പ്രസ് കോണ്‍ഫറന്‍സ് മെയ് എട്ടിന്[…]