മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടു വയസ്സുള്ള വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ നിന്നും പുറത്തായി

08:51am 01/5/2016 – പി.പി.ചെറിയാന്‍ ആര്‍ലിംഗ്ടണ്‍(ടെക്‌സസ്): നിലവിലുള്ള സ്‌ക്കൂള്‍ ഡ്രസ് കോഡിന് വിരുദ്ധമായി മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടു വയസ്സുള്ള വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ നിന്നും പുറത്തായി. ആര്‍ലിംഗ്ടണ്‍ ന്യൂമാന്‍ ഇന്റര്‍നാഷ്ണല്‍ അക്കാദമി വിദ്യാര്‍ത്ഥിയോട് ജൂണ്‍ 1 ന് മുമ്പു സ്‌ക്കൂളില്‍ നിന്നും വിട്ടുപോകണമെന്ന് കാണിച്ചു നോട്ടീസ് നല്‍കിയിരുന്നു. നാലുവര്‍ഷമായി നീട്ടി വളര്‍ത്തിയ മുടിയെകുറിച്ചു സ്‌കൂള്‍ അധികൃതര്‍ നാളിതുവരെ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പരാതിപ്പെട്ടു. ആണ്‍കുട്ടികളുടെ മുടി കണ്‍പുരികത്തിനു താഴെ വളര്‍ത്തരുതെന്ന അക്കാദമിയിലെ ഡ്രസ് Read more about മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടു വയസ്സുള്ള വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ നിന്നും പുറത്തായി[…]

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂണ്‍ 28ന് യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യും.

08:50am 01/5/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: ജൂണ്‍ 8ന് ചേരുന്ന യു.എസ്. കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിസംബോധന ചെയ്യുമെന്ന് ഹൗസ് സ്പൂക്കര്‍ പോള്‍ റയന്‍ ഇന്ന്(ഏപ്രില്‍ 28 വ്യാഴം) വാഷിംഗ്ടണില്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. 2005 നു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ ഇന്ത്യയുമായി ആനുകാലികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരസ്പരം സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് പോള്‍ Read more about ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂണ്‍ 28ന് യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യും.[…]

മോളി ജോയി (59) ഡിട്രോയിറ്റില്‍ നിര്യാതയായി

01:10pm 30/4/2016 ഡിട്രോയിറ്റ് : നീണ്ടൂര്‍ വെട്ടിക്കാട്ടില്‍ ജോയിയുടെ ഭാര്യ മോളി ജോയി (59) ഡിട്രോയിറ്റില്‍ നിര്യാതയായി. സംസ്‌കാരം പിന്നിട്. മക്കള്‍ : വിനീത് , ഗിഫ്ടി ചാഴികാട്ട്. സഞ്ജു ചാഴികാട്ട് എക മരുമകന്‍ ആണ്. വാകത്താനം ആയിരംതെക്കില്‍ ചെറിയാന്‍ മറിയാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത. സഹോദരങ്ങള്‍ : തങ്കമ്മ ചാക്കോ കുന്നിരിക്കല്‍ മനക്കല്‍, ഡിട്രോയിറ്റ്, മേരികുട്ടി മാത്യൂ ഞെറളക്കാട്ട് തുരുത്തിയില്‍, ഡിട്രോയിറ്റ്, ലൂക്കോസ് ഫിലിപ്പ് ആയിരംതെക്കില്‍, ഡിട്രോയിറ്റ്, സഖറിയ ഉതുപ്പ് ആയിരംതെക്കില്‍, തോമസ്‌കുട്ടി ഉതുപ്പ് ആയിരംതെക്കില്‍, Read more about മോളി ജോയി (59) ഡിട്രോയിറ്റില്‍ നിര്യാതയായി[…]

ഡാലസ് സൗഹൃദ വേദി മാതൃദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു

12:30pm 30/4/2016 – എബി മക്കപ്പുഴ ഡാലസ്:ഡാളസിലെ അമ്മമാരെ അദരിക്കുവാന്‍ മെയ്­ 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടണ്‍ സെന്റ്­ ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോരിയത്തില്‍ പൊതു വേദി ഒരുക്കുന്നു. സമ്മേളനത്തില്‍ പ്രസിഡണ്ട്­ എബി തോമസ്­ ആദ്യക്ഷത വഹിക്കും.സമ്മേളനത്തില്‍ എത്തുന്നവരെ സെക്രട്ടറി അജയകുമാര്‍ സ്വാഗതം അറിയിക്കുകയും,തുടര്ന്ന് കുട്ടികള്‍ റോസാപൂക്കള്‍ നല്കി് അമ്മമാരെ വേദിയിലേക്ക് ആനയിക്കുകയും ചെയ്യും. ആഘോഷ ചടങ്ങുകളില്‍ ശ്രീമതി.പ്രീനാ മാത്യു മുഖ്യ പ്രസംഗീക ആയിരിക്കും. സ്ത്രീയും സമൂഹവും ഇന്നത്തെ നൂറ്റാണ്ടില്‍ എന്ന പൊതു വിഷയം Read more about ഡാലസ് സൗഹൃദ വേദി മാതൃദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു[…]

ആലീസ് കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി

12:22pm 30/4/2016 ഷിക്കാഗോ: കോട്ടയം കൊല്ലാട്ട് തെക്കേടത്ത് കുര്യന്‍ റ്റി. കുര്യന്റെ ഭാര്യ ആലീസ് കുര്യന്‍ (57) ഷിക്കാഗോയില്‍ നിര്യാതയായി. കുഴിമറ്റം പട്ടശേരില്‍ വാഴച്ചിറ കുടുംബാംഗമാണ്. കെവിന്‍, ബ്രയന്‍ എന്നിവരാണ് മക്കള്‍. മറിയാമ്മ മത്തായി, ശോശാമ്മ ഫിലിപ്പോസ്, ഏബ്രഹാം മാത്യു, രാജു ഏബ്രഹാം (എല്ലാവരും ഷിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്. മെയ് 3-ന് ചൊവ്വാഴ്ച 5 മണി മുതല്‍ 9 മണിവരെ ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ (240 ജീേേലൃ ഞറ, ഉലുെഹമശില)െ പൊതുദര്‍ശനവും മെയ് 4-ന് ബുധനാഴ്ച 10 Read more about ആലീസ് കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി[…]

ഫോമാ -ആര്‍സിസി പ്രയാണത്തിന് മെയ് ഒന്നാം തീയതി ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ വിജയസമാപ്തി

12:05pm 30/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഫോമയ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും എക്കാലത്തേയും അഭിമാനിക്കാവുന്ന ഫോമാ -ആര്‍സിസി ബില്‍ഡിംഗ് പ്രൊജക്ടിന്റെ അവസാനത്തെ ധനശേഖരണ പരിപാടി മെട്രോ ആര്‍വിപി ഡോ.ജേക്ക് തോമസിന്റെ നേതൃത്വത്തില്‍ മെയ് ഒന്നാം തിയതി 5.30 ന് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്റെറില്‍ വെച്ചു നടത്തുന്നു. ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ തുടങ്ങിയ ധനശേഖരണം മെട്രോ റീജിയണില്‍ അവസാനിക്കുമ്പോള്‍ ഫോമയുടെ സ്വപ്നപദ്ധതിയുടെ സാക്ഷാത്കാരം ആണ് പൂര്‍ണ്ണമാകുന്നത്. ജനോപകാരപ്രദമായ പരിപാടികള്‍ ഏറ്റെടുത്ത നടത്തണമെന്ന ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം Read more about ഫോമാ -ആര്‍സിസി പ്രയാണത്തിന് മെയ് ഒന്നാം തീയതി ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ വിജയസമാപ്തി[…]

ഫൊക്കാനാ മാമാങ്കത്തിന് സംഗീതമയം നല്‍കുവാനായി പ്രഗത്ഭര്‍ എത്തുന്നു

12:03pm 30/4/2016 ജോയിച്ചന്‍ പുതുക്കുളം ടൊറൊന്റോ. ജൂലൈ 2 മുതല്‍ 5 വരെ ടൊറൊന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് കണ്‍വന്‍ഷനില്‍ പങ്കെടുക്കന്നവരെ സംഗീത ലോകത്തില്‍ ആറാടിക്കുവാന്‍ മലയാള സിനിമാ പിന്നണി ഗാന രംഗത്തെ അവാര്‍ഡ് ജേതാക്കളായ വിജയ് യേശുദാസ്, ജി വേണുഗോപാല്‍, സിതാര എന്നിവര്‍ എത്തുന്നു. ഇതോടൊ0ം 2007 സ്റ്റാര്‍സിംഗര്‍ ഫേ ബാന്‍ഡായ ആരോസ് (അരുണ്‍, റോഷന്‍, വില്യംസ്, സുദര്‍ശന്‍) നിങ്ങളേവരെയും സംഗീതത്തില്‍ ആറാടിക്കുവാനായി എത്തുന്നു. ഈ കലാകാരന്‍മാരുടെ വരവ് ഫൊക്കാനയുടെ കണ്‍വന്‍ഷന് ഒരു മുതല്‍ Read more about ഫൊക്കാനാ മാമാങ്കത്തിന് സംഗീതമയം നല്‍കുവാനായി പ്രഗത്ഭര്‍ എത്തുന്നു[…]

കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയെ വിചാരണ ചെയ്ത് പ്രവീണിന്റെ മാതാവ് സിറ്റി കൗണ്‍സിലില്‍

12:00pm 30/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗിസിന്റെ മരണത്തിന്റെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയ കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയേയും പോലീസിനേയും, സ്റ്റേറ്റ് അറ്റോര്‍ണി തുടങ്ങിയവരേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രവീണിന്റെ മാതാവ് സിറ്റി കൗണ്‍സിലില്‍ ശക്തമായി സംസാരിച്ചു. റേഡിയോ ഹോസ്റ്റ് മോണിക്ക സൂക്കസും കാര്‍ബണ്‍ഡേയ്ല്‍ സിറ്റി പ്രദേശത്തുള്ള ഇന്ത്യക്കാരും പിന്തുണയുമായി കൗണ്‍സില്‍ മീറ്റിംഗിനു എത്തിയിരുന്നു. സിറ്റി മേയര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്നില്‍ പ്രവീണിനെ കാണാതായതു മുതല്‍ നടന്ന പോലീസിന്റെ നിരുത്സാഹപരമായ പെരുമാറ്റവും, കുറ്റപ്പെടുത്തലും, സത്യം മറച്ചുവെയ്ക്കലും, കുടുംബത്തെ Read more about കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയെ വിചാരണ ചെയ്ത് പ്രവീണിന്റെ മാതാവ് സിറ്റി കൗണ്‍സിലില്‍[…]

ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരാകണം :ജിബി തോമസ്

07:00pm 29/4/2016 2014 ഫെബ്രുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സതേണ്‍ ഇല്ലിനോയി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് ജിബി തോമസ് ആവശ്യപ്പെട്ടു. പ്രവീണിന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ശ്രദ്ധയും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ്. പ്രവീണിന്റെ അമ്മ ലൗലി വര്‍ഗീസിന്റെ കണ്ണുനീര്‍ വീണ ഈ മണ്ണില്‍ ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരായേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. പ്രവീണ്‍ തണുപ്പുമൂലം മരിച്ചുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മകന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട കുടുംബം Read more about ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരാകണം :ജിബി തോമസ്[…]

യു.എസ്. കേണ്‍ഗ്രസ്സിലേക്ക് കുമാര്‍ ബാര്‍വേക്കു പരാജയം

05:35pm 29/4/2016 – പി.പി.ചെറിയാന്‍ മേരിലാന്റ്: മേരിലാന്റ് പ്രതിനിധി സഭയില്‍ ദീര്‍ഘകാലം അംഗമാകുകയും, ഒരു ദശാബ്ദത്തിലധികം മെജോറട്ടി ലീഡറായി പ്രവര്‍ത്തിക്കുകയും ചെയ്ത കുമാര്‍ ബാർവേ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു . ഏപ്രില്‍ 26നായിരുന്നു തിരഞ്ഞെടുപ്പ്. മേരിലാന്റ് 8th കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് ഒമ്പതു ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് കുമാറിന്റെ പരാജയം കനത്ത തിരിച്ചടിയായി. നിലവിലുള്ള കോണ്‍ഗ്രസ് അംഗം ക്രിസ് വാന്‍ ഹോളര്‍ സെനറ്റിലേക്ക് മത്സരിക്കുന്നതിനാല്‍ Read more about യു.എസ്. കേണ്‍ഗ്രസ്സിലേക്ക് കുമാര്‍ ബാര്‍വേക്കു പരാജയം[…]