ഹൂസ്റ്റണ്‍ വെള്ളപ്പൊക്കം മരിച്ച ആറു പേരില്‍ എന്‍ജിനീയര്‍ സുനിതാസിങ്ങും

08:07am 21/4/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: ഞായറാഴ്ചയും, തിങ്കളാഴ്ചയും ഹൂസ്റ്റണില്‍ അകത്തു ചെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ ഇന്ത്യന്‍ സീനിയര്‍ എന്‍ജിനീയറും, ബെച്ചല്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനി ഉദ്യോഗസ്ഥയുമായ സുനിത സിംങ്ങും(47) റോയല്‍ ഐ.എസ്.ഡി(ISD) അദ്ധ്യാപകനുമായ(56) ഉള്‍പ്പെടെ ആറുപേര്‍ മരിച്ചതായി ഔദ്യോഗീകമായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ 6.30 ന് ജോലിക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു സുനിത. 610 ഹൈവേയില്‍ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടതിനാല്‍ സര്‍വ്വീസ് റോഡിലൂടെ വാഹനം തിരിച്ചുവിട്ടു വഴിയില്‍ പെട്ടെന്ന് വെള്ളം പൊങ്ങുകയും, കാറില്‍ Read more about ഹൂസ്റ്റണ്‍ വെള്ളപ്പൊക്കം മരിച്ച ആറു പേരില്‍ എന്‍ജിനീയര്‍ സുനിതാസിങ്ങും[…]

ജോസ് മാത്യു പനച്ചിക്കലിന്റെ സഹോദരി സിസ്‌റര്‍ മാഗി മാത്യു നിര്യാതയായി

08:06am 21/4/2016 പൈങ്കുളം എസ്­ എച്ച്­ ഹോസ്­പിറ്റല്‍ അഡ്­മിനിസ്‌­ട്രേറ്ററും സൈക്യാട്രിസ്റ്റുമായ സി. ഡോ. മാഗി മാത്യു (43)പനച്ചിയ്­ക്കല്‍ എസ്­. എച്ച്­ നിര്യാതയായി. വ്യാഴാഴ്­ച വൈകിട്ട്­ 4 ന്­ മൃതദേഹം പൈങ്കുളം എസ്­. എച്ച്­. ഹോസ്­പിറ്റല്‍ ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്­ക്കുന്നതാണ്­. തുടര്‍ന്ന്­ വെള്ളിയാഴ്­ച രാവിലെ വി. കുര്‍ബാനയ്­ക്കു ശേഷം മൃതദേഹം മൈലക്കൊമ്പ്­ മഠം ചാപ്പലിലേക്ക്­ സംവഹിക്കുന്നതാണ്­. മൃതസംസ്­കാര ശുശ്രൂഷകള്‍… വെള്ളിയാഴ്­ച 3.30 പി.എം ന്­ മൈലക്കൊമ്പ്­ മഠം കപ്പേളയില്‍ വി. കുര്‍ബാനയോടെ ആരംഭിക്കുന്നതാണ്­. കഴിഞ്ഞ 5 വര്‍ഷത്തോളം എസ്­ Read more about ജോസ് മാത്യു പനച്ചിക്കലിന്റെ സഹോദരി സിസ്‌റര്‍ മാഗി മാത്യു നിര്യാതയായി[…]

എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ വിഷു ആഘോഷിച്ചു, മേയര്‍ മുഖ്യാതിഥിയായി

07;58am 21/4/2016 ജോയിച്ചന്‍ പുതുക്കുളം സാന്‍ ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 16 ശനിയാഴ്ച നടന്നു. കാംപ്‌ബെല്‍ കാസില്‍മോണ്ട് സ്‌കൂള്‍ ആഡിറ്റൊറിയത്തില്‍ വച്ച് നടന്ന ആഘോഷത്തില്‍ വിഷുസദ്യയും പലവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കാംപ്‌ബെല്‍ മേയര്‍ ജെസന്‍ ബേകര്‍ മുഖ്യാതിഥിയായി കുടുംബ സമേതം എത്തി. മലയാളത്തില്‍ ഉച്ചാരണ ശുദ്ധിയോടെ നമസ്‌തെയും സ്വാഗതവും പറഞ്ഞ് മേയര്‍ ആരംഭിച്ച പ്രസംഗത്തില്‍ കാലിഫോര്‍ണിയ നായര്‍ സമുദായം സമൂഹത്തില്‍ പുലര്‍ത്തുന്ന ദൃഡമായ കുടുംബ ബന്ധങ്ങളെ Read more about എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ വിഷു ആഘോഷിച്ചു, മേയര്‍ മുഖ്യാതിഥിയായി[…]

ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍!

07:09am 20/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: നാലു മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് ഒബാമ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍! ഇന്ന് സുപ്രീം കോടതിയില്‍ വാദം കേട്ട എട്ട് ജഡ്ജിമാരില്‍ 4 പേര്‍ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍, നാലു പേര്‍ പ്രതികൂലിക്കുകയായിരുന്നു. സുപ്രീം കോടതി ജഡ്ജി അന്റോനില്‍ സക്കാലിയായുടെ മരണത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും, ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടേയും നാലു ജഡ്ജിമാര്‍ വീതം ഇരുചേരികളില്‍ അണി നിരന്നപ്പോള്‍ ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ്, അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് നടപ്പാക്കാമെന്ന Read more about ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍![…]

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ മെയ്­ 7-ന്

07:08am 20/4/2016 ജിനേഷ് തമ്പി കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്­ണ്ടസി (കാന്‍ജ്) യുടെ പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ മെയ്­ 7 ന് ക്രമീകരിച്ചിരിക്കുന്നു. വര്‍ഷം തോറും അത്യുജ്വലമായി കാന്‍ജ് സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ്­ ഈ വര്‍ഷവും പുതുമയാര്‍ന്ന കലാവിരുന്നുമായി സംഘാടകര്‍ അണിനിരത്തുന്നു. മലയാളി സമൂഹത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും തനതായ സംഭാവനകള്‍ നല്‍കി വ്യക്തി മുദ്ര സ്ഥാപിച്ച വിശിഷ്ട വ്യക്തികളെ കാന്‍ജ് പയനിയര്‍ അവാര്‍ഡ്­ നല്കി ആദരിക്കുന്ന ചടങ്ങും കാന്‍ജ് ഫാമിലി നൈറ്റ്‌­നോടൊപ്പം നടത്തപ്പെടും. Read more about കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ മെയ്­ 7-ന്[…]

വെടിക്കെട്ട് ദുരന്തം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സിന്റെ സഹായം

07:07am 20/4/2016 നിബു വെളളവന്താനം ഡാലസ്: പറവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊല്ലം പ്രോവിന്‍സ് നടത്തി വരുന്ന ആതുര സേവനത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് ഡാലസിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സ് വിഷുദിനത്തില്‍ മാതൃകയായി. പ്രോവിന്‍സിന്റെ സാമ്പത്തിക സഹായം കൊല്ലം പ്രോവിന്‍സ് പ്രസിഡന്റ് അഡ്വ. നടക്കല്‍ ശശിക്ക് നല്‍കിയതായി സെക്രട്ടറി വര്‍ഗീസ് കെ. വര്‍ഗീസും ട്രഷറര്‍ ഏബ്രഹാം ജേക്കബും സംയുക്തമായി അറിയിച്ചു. ഡിഎഫ്ഡബ്ല്യു പ്രോവിന്‍സിന്റെ സമയോചിതമായ ധനസഹായത്തിനു കൊല്ലം പ്രോവിന്‍സ് നന്ദി അറിയിച്ചു. വേള്‍ഡ് മലയാളി Read more about വെടിക്കെട്ട് ദുരന്തം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രോവിന്‍സിന്റെ സഹായം[…]

ഫാ. പീറ്റര്‍ പുളിവേലില്‍ സിഎംഐ നിര്യാതനായി

07:05am 20/4/2016 കോട്ടയം: സിഎംഐ സഭയുടെ തിരുവനന്തപുരം പ്രവിശ്യാംഗമായ ഫാ. പീറ്റര്‍ പുളിവേലില്‍ നിര്യാതനായി. സംസ്കാരം വ്യാഴം 2.30ന് മാന്നാനം ആശ്രമദേവാലയത്തില്‍. തലയോലപ്പറമ്പ് പുളിവേലില്‍ കുടുംബാംഗമാണ്. 1972 ല്‍ വൈദികനായ അദ്ദേഹം വളരെക്കാലം മാന്നാനം കെ.ഇ. കോളജില്‍ അധ്യാപകനായിരുന്നു. 1991 മുതല്‍ 1996 വരെ കെ.ഇ. കോളജ് പ്രിന്‍സിപ്പലായും തുടര്‍ന്നു കുട്ടിക്കാനം മരിയന്‍ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. അമേരിക്കയിലെ ഷ്രെവര്‍പോര്‍ട്ട് രൂപതയിലും ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയിലും അജപാലനശുശ്രൂഷ നിര്‍വഹിച്ച പീറ്ററച്ചന്‍, 2015 മുതല്‍ വര്‍ക്കലയിലെ ചാവറ സിഎംഐ Read more about ഫാ. പീറ്റര്‍ പുളിവേലില്‍ സിഎംഐ നിര്യാതനായി[…]

പി.വി വര്‍ഗീസ് പന്തപ്പാട്ട് നിര്യാതനായി

07:01am 20/4/2016 കോട്ടയം: തോട്ടയ്ക്കാട് പന്തപ്പാട്ട് (കല്ലടയില്‍) ഫിലിപ്പോസ് വര്‍ഗീസ് (കുട്ടപ്പന്‍-91) നിര്യാതനായി. സംസ്‌കാരം പിന്നീട് തോട്ടക്കാട്ട് സെന്റ് ജോര്‍ജ് പള്ളിയിലെ കുടുംബകല്ലറയില്‍. ഭാര്യ: കുളത്തുര്‍ കുര്യാളാനിക്കല്‍ പരേതയായ ത്രേസ്യാമ്മ. മക്കള്‍: പി.വി ഫിലിപ്പോസ്, പി.വി സ്‌കറിയ(മസ്‌ക്കറ്റ്), പി.വി മജാസഫ് (ന്യുയോര്‍ക്ക്), പി.വി വര്‍ഗീസ് (ന്യുയോര്‍ക്ക്), സാബു പി.വര്‍ഗീസ്(മസ്‌ക്കറ്റ്). മരുമക്കള്‍: പരേതയായ ലീലാമ്മ, മറിയമ്മ (മസ്‌ക്കറ്റ്), ആലീസ് (ന്യുയോര്‍ക്ക്), റാണി (ന്യൂയോര്‍ക്ക്), ആഷ (മസ്‌ക്ക്റ്റ്).

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍

06:57am 20/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍ 2016 ജൂണ്‍ 16 വ്യാഴാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുമെന്ന് കത്തീഡ്രല്‍ വികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു. എല്ലാദിവസവും രാവിലെ 9.15 മുതല്‍ വൈകിട്ട് 5.30 വരെയാണ് കണ്‍വന്‍ഷന്‍. മുതിര്‍ന്നവര്‍ക്ക് അനുഗ്രഹീത ധ്യാനഗുരു റവ.ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് മലയാളത്തിലും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രായത്തിന്റെ/ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വ്യത്യസ്ത ട്രാക്കുകളിലായി ഇംഗ്ലീഷിലും ശുശ്രൂഷകള്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍[…]

ഡാളസ്സില്‍ കനത്ത മഴയും, വെള്ളപൊക്ക മുന്നറിയിപ്പും-481 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

12:13pm 19/4/2016 പി.പി.ചെറിയാന്‍ ഡാളസ്: ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലകളിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്. 1908 നു ശേഷം ഏപ്രില്‍ 17ന് ഉണ്ടായ ഏറ്റവും വലിയ തോതിലുള്ള മഴയാണ് ഇന്ന് ഇവിടെ ലഭിച്ചത്. മിനറല്‍ വെല്‍സില്‍ 7.18 ഇഞ്ചും, ഫോര്‍ട്ട് വര്‍ത്തില്‍ 2.43 Read more about ഡാളസ്സില്‍ കനത്ത മഴയും, വെള്ളപൊക്ക മുന്നറിയിപ്പും-481 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി[…]