അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം 32,916 ഡോളര്‍

12:11pm 19/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷീക ശമ്പളം 395,000 ഡോളര്‍! (പ്രതിമാസം 32916). പ്രസിഡന്റ് ഒബാമയും, മിഷേലും സംയുക്തമായി 2015 ല്‍ സമര്‍പ്പിച്ച ടാക്‌സ് റിട്ടേണിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒബാമ കുടുംബത്തിന്റെ 2015 ലെ ഗ്രോസ് ഇന്‍കം 436065 ഡോളര്‍. ചാരിറ്റി ഇനത്തില്‍ 64,066 ഡോളര്‍ നല്‍കിയാാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ഫിഷര്‍ ഹൗസിനാണ്(9,066). ഒബാമ പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ഏറ്റവും കുറവ് വരുമാനം ലഭിച്ച വര്‍ഷമാണ് 2015. കഴിഞ്ഞ Read more about അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം 32,916 ഡോളര്‍[…]

എം.ജി ശ്രീകുമാറും സംഘവും സ്‌നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍

08:44am 19/4/2016 ജോയിച്ചന്‍ പുതുക്കുളം ബോസ്റ്റണ്‍: പ്രശസ്ത മലയാള പിന്നണിഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന ‘സ്‌നേഹസംഗീതം 2016’ ഗാനസന്ധ്യ ജൂണ്‍ നാലിന് ശനിയാഴ്ച ബോസ്റ്റണില്‍ വച്ചു നടത്തുന്നു. വേയ്‌ലാന്റിലുള്ള സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ വെച്ച് വൈകിട്ട് 5.30-നാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ബോസ്റ്റണിലെ കേരളീയ സഭകളുടെ കൂട്ടായ്മയായ ‘എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ’ പിന്തുണയോടെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷ്‌നേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്ക്’ (compassionate Hearts Network) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ Read more about എം.ജി ശ്രീകുമാറും സംഘവും സ്‌നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍[…]

ഫീനിക്‌സില്‍ ഫാ. ടോമിന്റെ മോചനത്തിനായി ജാഗരണ പ്രാര്‍ത്ഥന

08:42am 19/4/2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: ഐ.എസ്.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി രഹസ്യതാവളത്തില്‍ ഒളിപ്പിച്ചിരിക്കുന്ന മലയാളി വൈദീകന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഫീനിക്‌സ് ഹോളിഫാമിലി ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യാരാധനയും നടന്നു. വൈദീകന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ തീവ്രശ്രമങ്ങള്‍ തുടരുമ്പോള്‍ സാര്‍വ്വത്രിക സഭയും, വിശ്വാസികളും പ്രത്യാശയോടെ നിരന്തര പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണ് ലോകമെമ്പാടും. മതസ്വാതന്ത്ര്യവും വിശ്വാസജീവിതവും ഏറെ കലുഷിതമായിരിക്കുന്ന യമനിലെ ഏദന്‍ നഗരത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിനൊപ്പം പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രേക്ഷിതപ്രവര്‍ത്തനങ്ങളില്‍ നിര്‍ഭയം പങ്കെടുത്തുവരവെയാണ് ഫാ. ടോമിനെ ഒരുമാസം Read more about ഫീനിക്‌സില്‍ ഫാ. ടോമിന്റെ മോചനത്തിനായി ജാഗരണ പ്രാര്‍ത്ഥന[…]

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം ധനസഹായം നല്‍കി

09:42pm 18/4/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മല്ലപ്പള്ളി റവ. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രിയും സര്‍ജിക്കല്‍ ഇന്റര്‍നാഷണലും സംയുക്തമായി ഒരു വിദഗ്ധ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16 മുതല്‍ 22 വരെ മല്ലപ്പള്ളിയില്‍ നടത്തുന്ന ക്യാമ്പില്‍, മുച്ചുണ്ട്, ഉള്‍നാക്ക്, തിമിരം, തീപ്പൊള്ളലിന്റെ പാടുകള്‍ തുടങ്ങിയവയെല്ലാം വിദഗ്ധ സൗജന്യ ശസ്ത്രക്രിയ നടത്തുന്നതിന് മല്ലപ്പള്ളി സംഗമം ധനസഹായം നല്‍കി. ഏപ്രില്‍ ഒമ്പതിനു സ്റ്റാഫോഡില്‍ കൂടിയ യോഗത്തില്‍ മല്ലപ്പള്ളി സംഗമം പ്രസിഡന്റ് ചാക്കോ നൈനാനില്‍നിന്നും സര്‍ജിക്കല്‍ ഇന്റര്‍നാഷണലിനുവേണ്ടി ജോണ്‍സണ്‍ വര്‍ഗീസ് Read more about ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം ധനസഹായം നല്‍കി[…]

ഫൊക്കാന സ്റ്റാര്‍സിംഗര്‍ മത്സരം ഷിക്കാഗോയില്‍

09:40pm 18/4/2016 ഷിക്കാഗോ: ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ സ്റ്റാര്‍സിംഗര്‍ മത്സരം നടത്തുന്നു. ജൂണ്‍ മാസം അഞ്ചാംതീയതി രണ്ടു മണി മുതല്‍ സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. 16 വയസ്സില്‍ താഴെയും, 17 വയസ്സിനു മുകളിലുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മത്സരം തരംതിരിച്ചിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള പാടാന്‍ കഴിവുള്ളവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഫൊക്കാന ഈവര്‍ഷം മുതല്‍ സ്റ്റാര്‍സിംഗര്‍ മത്സരം നടത്തുന്നത്. ഈ മത്സരം കേരളത്തിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയോട് കിടപിടിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ Read more about ഫൊക്കാന സ്റ്റാര്‍സിംഗര്‍ മത്സരം ഷിക്കാഗോയില്‍[…]

എസ്.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

06:03pm 18//4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിന്റെ അല്‍ഫോന്‍സാ ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ എസ്.എം.സി.സി നാഷണല്‍ കമ്മിറ്റിയുടേയും, ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടേയും 2016- 17 -ലെ അംഗങ്ങള്‍ ചുമതലയേറ്റു. സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, നാഷണല്‍ ഡയറക്ടറും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ പ്രൊക്യുറേറ്ററും, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറുമായ ഫാ. പോള്‍ ചാലിശേരി എന്നിവരും സന്നിഹിതരായിരുന്നു. അന്‍ഷു ജോയിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച Read more about എസ്.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി[…]

അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബാബു വര്‍ഗീസിന് സ്വീകരണം നല്‍കുന്നു

06:01pm 18/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഹൈക്കോടതി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബാബു വര്‍ഗീസിന് ഏപ്രില്‍ 22-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ന്യൂഹൈഡ് പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ച് സ്വീകരണം നല്‍കുന്നതാണ്. സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് 2015-ലെ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സക്കറിയാ കരുവേലി (516 286 6255), ഫിലിപ്പ് മഠത്തില്‍ (917 459 7819), ജേക്കബ് ഏബ്രഹാം (516 606 Read more about അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബാബു വര്‍ഗീസിന് സ്വീകരണം നല്‍കുന്നു[…]

അന്ത്യോഖ്യാ വിശാസസംരക്ഷണ സമിതി സെമിനാര്‍

06:00pm 18/4/2016 ജോയിച്ചന്‍ പുതുക്കുളം പരിശുദ്ധ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ രക്ഷാധികാരിയും, അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി പ്രസിഡന്റും, വന്ദ്യ സാബു തോമസ് കോറെപ്പിസ്‌കോപ്പ ചോറാറ്റില്‍ വൈസ് പ്രസിഡന്റും ആയി മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഭക്തസംഘടനയാണ് അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതി. ആദിമനൂറ്റാണ്ടു മുതല്‍ അഭംഗൂരം കാത്തു സൂക്ഷിയ്ക്കുന്ന വിശ്വാസവും പാരമ്പര്യങ്ങളുമാണ് സുറിയാനി സഭയുടെ ശക്തിയും നിലനില്‍പ്പും. ആ സ്തുതി Read more about അന്ത്യോഖ്യാ വിശാസസംരക്ഷണ സമിതി സെമിനാര്‍[…]

പള്ളിക്കകത്തും തോക്കു കൊണ്ടുവരുന്നതിനനുമതി- ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

05:54pm 18/4/2016 – പി.പി.ചെറിയാന്‍ മിസിസിപ്പി: മിസിസിപ്പി സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വരുന്നവര്‍ക്ക് സ്വയം രക്ഷാര്‍ത്ഥം ഇനി മുതല്‍ തോക്കു കൈവശം വക്കുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ഗവര്‍ണ്മര്‍ ഫില്‍ ബ്രയന്റ് ഇന്ന്(ഏപ്രില്‍ 15ന്)ഒപ്പുവെച്ചു. ബില്ല് ഒപ്പിടുന്ന സമയം ഗവര്‍ണ്ണരുടെ ഡസ്‌ക്കില്‍ ഉണ്ടായിരുന്ന ബൈബിളുകളില്‍ തോക്കും വെച്ചിരുന്നു. വിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ‘ചര്‍ച്ച് പ്രൊട്ടക്ഷന്‍ ആക്ട്’ തോക്ക് കൈവശം സൂക്ഷിക്കുന്നവര്‍ക്ക് നിയമ സംരക്ഷണം ഈ ബില്‍ ഉറപ്പുനല്‍കുന്നു. ഗണ്‍ പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കു പോലും തോക്ക് കൈവശം വക്കുന്നതിന് Read more about പള്ളിക്കകത്തും തോക്കു കൊണ്ടുവരുന്നതിനനുമതി- ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു[…]

അമേരിക്കന്‍ പ്രസിഡന്റ് വനിതയായിരിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ. അജയ്

05:51pm 18/4/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ത്ത് അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ഒരു വനിത തിരഞ്ഞെടുക്കപ്പെടുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ.യും ഇന്ത്യന്‍ വംശജനുമായ അജയ് ബംഗ അഭിപ്രായപ്പെട്ടു. ലോകരാഷ്ട്ര തലവന്മാരും, കമ്പനികളുടെ തലപ്പത്തും വനിതകള്‍ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്ന് അജയ് ചൂണ്ടികാട്ടി. ന്യൂയോര്‍ക്കില്‍ 7ന് നടന്ന ഏഴാമത് ലോക വനിതാ സമ്മേളനത്തില്‍ ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, മത്സരരംഗത്തുള്ള ഏക വനിതയുമായ ഹില്ലരി ക്ലിന്റ് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്ന അജയ്. പുരുഷ മേധാവിത്വം Read more about അമേരിക്കന്‍ പ്രസിഡന്റ് വനിതയായിരിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ. അജയ്[…]