മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍മാര്‍ക്ക് എം.ആര്‍.എസ്സ്. ഫെലോഷിപ്പ്

10:09am 4/4/2016 പി.പി.ചെറിയാന്‍ ഓസ്റ്റിന്‍: മെറ്റീരിയല്‍സ് റിസെര്‍ച്ച് സൊസൈറ്റി 2016ല്‍ പ്രഖ്യാപിച്ച 14 ഫെലോഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍മാരും ഉള്‍പ്പെടും. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍ നിന്നും അറുമുഖര്‍ മന്ദിറാം, റൈസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുളിക്കല്‍ അജയന്‍, മിഷിഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമിത് മിശ്ര എന്നിവര്‍ക്കാണ് ശാസ്ത്ര ലോകത്തിന് നല്‍കിയ വിലയേറിയ സംഭാവനകള്‍ കണക്കിലെടുത്ത് എം.ആര്‍.എസ്. ഫെല്ലോസായി അംഗീകാരം ലഭിച്ചത്. റൈസ യൂണിവേഴ്‌സിറ്റി നാനൊ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഫൗണ്ടര്‍ ചെയറായിരുന്ന അജയന്‍ വാരണാസി ഐ.ഐ.ടി., നോര്‍ത്ത് വെസ്‌റ്റേണ്‍ Read more about മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍മാര്‍ക്ക് എം.ആര്‍.എസ്സ്. ഫെലോഷിപ്പ്[…]

സെബാസ്റ്റ്യന്‍ പടിയറ ഷിക്കാഗോയില്‍ നിര്യാതനായി

07:08pm 3/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ചങ്ങനാശേരി സ്വദേശിയും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതമാസക്കാരനുമായ സെബാസ്റ്റ്യന്‍ പടിയറ (67) നിര്യാതനായി. ജോളിയാണ് ഭാര്യ. മക്കള്‍: ആനി, റോസ്‌ലിന്‍, ആന്തണി. സഹോദരങ്ങള്‍: പി.ടി. ജോസഫ്, വത്സമ്മ, വര്‍ഗീസ്. ഏപ്രില്‍ നാലിനു തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട് 9 മണി വരെ ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ St. Thomas Syro Malabar Cathedral, 5000 St. Charles Road, Bellwood പൊതുദര്‍ശനം നടക്കും. സംസ്‌കാര Read more about സെബാസ്റ്റ്യന്‍ പടിയറ ഷിക്കാഗോയില്‍ നിര്യാതനായി[…]

അക്കനത്ത് പ്ലാക്കല്‍ ജോസ് (70) നിര്യാതനായി

07:04pm 3/4/2016 ജോയിച്ചന്‍ പുതുക്കുളം അങ്കമാലി കിടങ്ങൂര്‍ പരേതനായ ചാക്കുണ്ണിയുടെ മകന്‍ അക്കനത്ത് പ്ലാക്കല്‍ ജോസ് (70 വയസ്) നിര്യാതനായി . ശവസംസ്‌കാര ശുശ്രുഷകള്‍ ഏപ്രില്‍ 3 ന് ഞായര്‍ ഉച്ചകഴിഞ്ഞ് (3 മണിക്ക് ) കിടങ്ങൂര്‍ ഉണ്ണി മശിഹ റോമന്‍ കാത്തലിക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനക്കു ശേഷം നടത്തപ്പെടും. ഭാര്യ ഏലിക്കുട്ടി. മക്കള്‍: ഷൈജി (ഡടഅ) ,ഷൈമോള്‍ ,മരുമക്കള്‍:ബാബു തുമ്പയില്‍ , ബിജു വറുഗീസ്. സഹോദരങ്ങള്‍: വറുഗീസ് ,ഫാദര്‍ ദേവരാജ് ,ഫാദര്‍ പീറ്റര്‍ ആന്റോ , Read more about അക്കനത്ത് പ്ലാക്കല്‍ ജോസ് (70) നിര്യാതനായി[…]

മിസിസിപ്പി സെനറ്റ് റിലിജിയസ് ഫ്രീഡം ബില്‍ പാസ്സാക്കി

09:11am 3/4/2016 പി.പി.ചെറിയാന്‍ മിസിസിപ്പി: മതവിശ്വാസത്തിന് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ഏതൊരു ജീവനക്കാരനേയും പിരിച്ചുവിടുന്നതിനും, പിരിച്ചു വിട്ടതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് മിസിസിപ്പി സെനറ്റില്‍ അവതരിപ്പിച്ച റിലിജിയസ് ഫ്രീഡം ബില്‍ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. മാര്‍ച്ച് 30ന് വൈകീട്ട് സെനറ്റില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കുശേഷം 37 അംഗങ്ങളുടെ പിന്തുണ ബില്ലിന് അനുകൂലമായി ലഭിച്ചപ്പോള്‍ 17 പേര്‍ എതിര്‍ത്തു വോട്ട് രേഖപ്പെടുത്തി. പുരുഷനും, സ്ത്രീയും തമ്മിലുള്ള വിവാഹത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഏര്‍പ്പെടുന്നവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനുള്ള Read more about മിസിസിപ്പി സെനറ്റ് റിലിജിയസ് ഫ്രീഡം ബില്‍ പാസ്സാക്കി[…]

മൂന്നു കുട്ടികളുമായി അപ്രത്യക്ഷമായ മാതാവ് മരിച്ചനിലയില്‍

09:08am 3/4/2016 പി.പി.ചെറിയാന്‍ ഫ്രിസ്‌ക്കൊ(ഡാളസ്): മൂന്ന് കുട്ടികളുമായി തിങ്കളാഴ്ച മുതല്‍ അപ്രത്യക്ഷയായ മാതാവിനെ ഇന്ന് വ്യാഴം 31ന് വൈകീട്ട് 6 മണിക്ക് സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഫ്രിസ്‌ക്കൊ പോലീസ് അറിയിച്ചു. മൃതദേഹത്ിതനു സമീപം അവശരായി കിടന്നിരുന്ന മൂന്നുകുട്ടികളേയും അടിയന്തിര ചികിത്സയ്ക്കായി ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ചയായിരുന്നു 33 വയസ്സുള്ള ക്രിസ്റ്റിന്‍ 5, 3, 1 വയസ്സുള്ള മൂന്നു കുട്ടികളേയും കൂട്ടിവീട്ടില്‍ നിന്നും പുറപ്പെട്ടത്. ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും, ഫോണ്‍ വീട്ടില്‍ വെച്ചായിരുന്നു ക്രിസ്റ്റിന്‍ Read more about മൂന്നു കുട്ടികളുമായി അപ്രത്യക്ഷമായ മാതാവ് മരിച്ചനിലയില്‍[…]

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം മെയ് 7-ന്

08:59am 3/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഫാമിലി നൈറ്റും മദേഴ്‌സ് ഡേയും വിപുലമായി ആഘോഷിക്കുന്നു. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ മെയ് ഏഴിനു ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 10 മണി വരേയാണ് ആഘോഷപരിപാടികള്‍. ചുരുങ്ങിയ കാലയളവില്‍ വേറിട്ട പരിപാടികളുമായി ഷിക്കാഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യം നേടിയതും വളര്‍ന്നുവരുന്ന തലമുറയ്ക്ക് അവസരങ്ങള്‍ നല്‍കി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍. ഫാമിലി Read more about കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം മെയ് 7-ന്[…]

ലോസ് ആഞ്ചലസ്സില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 610വരെ

08:58am 3/2/2016 പി.പി.ചെറിയാന്‍ ലോസ്ആഞ്ചലസ്: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പതിനാലാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലസ് ഏപ്രില്‍ 6 മുതല്‍ 10 വരെ ആര്‍ക് ലൈറ്റ് ഹോളിവുഡില്‍ വെച്ചു നടത്തപ്പെടും. ഏപ്രില്‍ 6ന് ഉല്‍ഘാടന ചിത്രമായ പാന്‍ നളില്‍സിന്റെ ആംഗ്രി ഇന്ത്യന്‍ ഗോഡസസ്സ് പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ചിത്രീകരിച്ച പതിമൂന്നാമത് ഫീച്ചര്‍ ഫിലിമുകളും, പതിനൊന്ന് ഷോര്‍ട്ട് ഫിലിമുകളും ഉള്‍പ്പെടെ 27 ചിത്രങ്ങളാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക. ഹെന്‍സല്‍ മേത്തയുടെ ചിത്രമായ ‘അലിഗര്‍’ ആദ്യദിവസം Read more about ലോസ് ആഞ്ചലസ്സില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 610വരെ[…]

നിയമവിരുദ്ധ ഗര്‍ഭചിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കണം: ട്രമ്പ്

08:57am 3/4/2016 പി.പി.ചെറിയാന്‍ മില്‍വാക്കി: നിയമ വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള ഡൊണാള്‍ഡ് ട്രംമ്പ് പറഞ്ഞു. മില്‍വാക്കി ടൗണ്‍ ഹാളില്‍ ബുധനാഴ്ച(മാര്‍ച്ച് 30ന്) എം.എസ്.എന്‍.ബി.സി. ക്രിസ് മാത്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംമ്പ് പരസ്യമായി ഗര്‍ഛിദ്രത്തിനെതിരായി രംഗത്തെത്തിയത്. ഗര്‍ഭചിദ്രം പൂര്‍ണ്ണമായും തടയുന്നതിനെ കുറിച്ചു അഭിപ്രായമാരാഞ്ഞപ്പോള്‍, നിയമവിരുദ്ധ സ്ഥാപനങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതു പൂര്‍ണ്ണമായും തടയപ്പെടേണ്ടാതാണെന്ന് ട്രംമ്പ് മറുപടി നല്‍കി. 1999 ല്‍ ട്രംമ്പുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ Read more about നിയമവിരുദ്ധ ഗര്‍ഭചിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കണം: ട്രമ്പ്[…]

എച്ച്.ഐ.വി.രോഗിയില്‍ നിന്നുള്ള കിഡ്‌നി മാറ്റി വെക്കല്‍ (അമേരിക്കയിലെ) ആദ്യ ശസ്ത്രക്രിയ വിജയകരമായി

08:55am 3/4/2016 പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: എച്ച്.ഐ.വി. രോഗിയില്‍ നിന്നും ലഭിച്ച ലിവറും, കിഡ്‌നിയും മറ്റൊരു എച്ച്.ഐ.വി. രോഗിയില്‍ വച്ചു പിടിപ്പിച്ച അമേരിക്കയിലെ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് ശസ്ത്രക്രിയാ വിഭാഗം ഡോക്ടര്‍ ഡോറി എല്‍ സെഗവ് വെളിപ്പെടുത്തി. ഇരുപത്തിയഞ്ച് വര്‍ഷമായി എച്ച്.ഐ.വി. രോഗികളില്‍ നിന്നുള്ള അവയവങ്ങള്‍ സ്വീകരിക്കുന്നത് വിലക്കികൊണ്ടുള്ള നിയമം 2013 ല്‍ പാസ്സാക്കിയ ഓര്‍ഗന്‍ പോളിസി ഇക്വിറ്റി ആക്ടോടെ ഇല്ലാതായി. എച്ച്.ഐ.വി. രോഗികളില്‍ നിന്നും അവയവം സ്വീകരിച്ചു എച്ച്.ഐ.വി. രോഗികളില്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള Read more about എച്ച്.ഐ.വി.രോഗിയില്‍ നിന്നുള്ള കിഡ്‌നി മാറ്റി വെക്കല്‍ (അമേരിക്കയിലെ) ആദ്യ ശസ്ത്രക്രിയ വിജയകരമായി[…]

ഡാളസ്സില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് : ഗവര്‍ണ്ണര്‍

08:54am 3/4/2016 പി.പി.ചെറിയാന്‍ ഓസ്റ്റിന്‍: അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്ന ഡാളസ്സില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് സ്‌റ്റേറ്റ് പോലീസിന്റെ സേവനം വിട്ടു നല്‍കുന്നതിന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏമ്പട്ട് സന്നദ്ധത അറിയിച്ചു. മാര്‍ച്ച് 30 ബുധന്‍ ഗവര്‍ണ്ണറുടെ വസതിയില്‍ പത്രലേഖകരോട് സംസാരിക്കവെയാണ് ഡാളസ് ഇന്നഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയെ കുറിച്ചു ഗ്രേഗ് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇതേ സമയം നടന്ന അക്രമസംഭവങ്ങളേക്കാള്‍ 75 ശതമാനം വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതു Read more about ഡാളസ്സില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് : ഗവര്‍ണ്ണര്‍[…]