ടെന്നസ്സി സംസ്ഥാന ഔദ്യോഗീക പുസ്തകമായി ബൈബിള്‍ അംഗീകരിച്ചു

02:42pm 7/4/2016 പി.പി.ചെറിയാന്‍ നാഷ് വില്ല: ടെന്നസ്സി സംസ്ഥാനം ‘വിശുദ്ധ വേദപുസ്തകം’ സംസ്ഥാന ഔദ്യോഗീക പുസ്തകമായി അംഗീകരിക്കുന്ന ബില്‍ സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി. ഏപ്രില്‍ 4 തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന സെനറ്റാണ് 19 വോട്ടുകളോടെ ബില്‍ പാസ്സാക്കിയത്. 9 പേര്‍ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തു. ഗവര്‍ണ്ണര്‍ ഈ ബില്ലില്‍ ഒപ്പിടുന്നതോടെ നിയമസാധുത ലഭിക്കും. ടെന്നസ്സി സംസ്ഥാനത്തിന്റേയും, യു.എസ്സിന്റേയും ഭരണഘടനനാ ലംഘനമാണ് ഈ ബില്ലെന്ന സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. മോറിസ് ടൗണ്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ Read more about ടെന്നസ്സി സംസ്ഥാന ഔദ്യോഗീക പുസ്തകമായി ബൈബിള്‍ അംഗീകരിച്ചു[…]

ഫോമാ ചിക്കാഗോ റീജിണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

02:36pm 7/4/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ഫോമ ചിക്കാഗോ റീജിണല്‍ കണ്‍വന്‍ഷന്റേയും, നാഷണല്‍ കണ്‍വന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ കിക്ക്ഓഫിന്റേയും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും മറ്റു ഭാരവാഹികളും അറിയിച്ചു. റീജണല്‍ കിക്ക്ഓഫ് ഏപ്രില്‍ 16-നു ശനിയാഴ്ച വൈകുന്നേരം 6.30-ന് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നത് സീറോ മലബാര്‍ സഭ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തിരുമേനിയായിരിക്കും. മുഖ്യാതിഥി മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ ഡി മരിയ Read more about ഫോമാ ചിക്കാഗോ റീജിണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള വര്‍ണ്ണാഭമായി

08:53am 7/4/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ ‘കലാമേള 2016’ മത്സരാര്‍ത്ഥികളുടെ എണ്ണംകൊണ്ടും അവതരിപ്പിച്ച പരിപാടികളുടെ ഉയര്‍ന്ന നിലവാരംകൊണ്ടും പ്രത്യേകം ശ്രദ്ധേയമായി. സീറോ മലബാര്‍ കത്തീഡ്രല്‍ അല്‍ഫോന്‍സാ ഹാളില്‍ നിലവിലുള്ള കലാപ്രതിഭ ആന്‍സല്‍ മുല്ലപ്പള്ളിയും കലാതിലകം റിയാ രവിയും, പ്രസിഡന്റ് ടോമി അംബേനാട്ട്, സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, കലാമേള ചെയര്‍മാന്‍ രജ്ഞന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതോടെയാണ് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശീല Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള വര്‍ണ്ണാഭമായി[…]

ടൊറന്റോ മലയാളി സമാജം കേരളോത്സവം മെയ് 14 ന് .

08:46am 6/4/2016 ഷിബു കിഴക്കേകുറ്റ്- ടൊറന്റോ: നമ്മുടെ കമ്മ്യൂണിറ്റിയിലെ യുവ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും തനതു കലകളെ നിലനിര്‍ത്തുന്നതിനുമായി സമാജം വര്‍ഷം തോറും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങള്‍ ഈ വര്‍ഷവും നടത്തുന്നതാണെന്ന് ഠങട ഭാരവാഹികള്‍ അറിയിച്ചു. 2016 മെയ്ണ്ട 14ണ്ടനു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.Father Henry Carr Catholic Secondary School (1760 Martin Grove Rd, Etobicoke, ON M9V 3S4) ആണ് Read more about ടൊറന്റോ മലയാളി സമാജം കേരളോത്സവം മെയ് 14 ന് .[…]

മാത്യു ഫിലിപ്പ് കാവുമ്പറമ്പില്‍ (66) ബ്രോങ്ക്‌സില്‍ നിര്യാതനായി

08:29am 6/4/2016 ന്യൂയോര്‍ക്ക്: മാത്യു ഫിലിപ്പ് കാവുമ്പറമ്പില്‍ കുറവിലങ്ങാട് (66) ബ്രോങ്ക്‌സില്‍ നിര്യാതനായി. ഭാര്യ: മേഴ്‌സി ഫിലിപ്, മക്കള്‍: അജയ്, അന്‍ച്ചല്‍. വ്യുവിങ്ങ്: വെള്ളിയഴ്ച്ച വൈകീട്ട് 5 മുതല്‍ 9 വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ 9 വരെ. കാസില്‍ ഹില്‍ ഫൂണറല്‍ ഹോം, 1528 കാസില്‍ ഹില്‍ അവന്യു, ബ്രോങ്ക്‌സ്്, ന്യൂയോര്‍ക്ക്. ശവസംസ്‌കാരം.: ശനിയാഴച്ച രവിലെ 9:30 നു, സാന്ത മരിയ ചര്‍ച്ച്, 2352 സെന്റ് റെയ്മണ്ട് അവന്യു, ബ്രോങ്ക്‌സ്, ന്യൂയോര്‍ക്ക് . ശേഷം Read more about മാത്യു ഫിലിപ്പ് കാവുമ്പറമ്പില്‍ (66) ബ്രോങ്ക്‌സില്‍ നിര്യാതനായി[…]

കോഴിക്കോട് സ്വദേശി യുവ ഐ.ടി ഉദ്യോഗസ്ഥനെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

08:28am 6/4/2016 കോഴിക്കോട്: കോഴിക്കോട് കുരാച്ചുണ്ട് സ്വദേശി യുവ ഐ.ടി ഉദ്യോഗസ്ഥനെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൂരാച്ചുണ്ട് കേളോത്തുവയല്‍ നെല്ലുവയലില്‍ റെജി ജോസഫ് (43) ഉള്‍പ്പെട്ട സംഘത്തെയാണു ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നു തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ നാലു ദിവസമായി റെജിയെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. റെജിക്കൊപ്പം തടവിലായവര്‍ ലിബിയന്‍ സ്വദേശികളാണ്. രണ്ടു വര്‍ഷമായി റെജി കുടുംബത്തോടൊപ്പം ലിബിയയിലാണ്. ഭാര്യ ഷിനുജ അവിടെ നഴ്‌സാണ്. മക്കളായ ജോയ്‌ന, ജോസ്യ, ജാനിയ എന്നിവരോടൊപ്പം ട്രിപ്പോളിയിലാണ് താമസം. Read more about കോഴിക്കോട് സ്വദേശി യുവ ഐ.ടി ഉദ്യോഗസ്ഥനെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി[…]

രേഖാ ഫിലിപ്പിനെ ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു

09:06am 5/4/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ‘കല മലയാളി അസോസിയേഷന്‍’ മിസ് രേഖാ ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മിറ്റിയില്‍ വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കലയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രദ്ധേയമായ തലത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ് രേഖാ ഫിലിപ്പ്. പെന്‍സില്‍വാനിയയിലെ മക്‌നീല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സയന്റിസ്റ്റായ രേഖാ ഫിലിപ്പ് അറിയപ്പെടുന്ന നര്‍ത്തകിയും മികവുറ്റ സംഘാടകയുമാണ്. ഇപ്പോഴത്തെ ഫോമാ നാഷണല്‍ കമ്മിറ്റി അംഗംകൂടിയായ രേഖാ ഫിലിപ്പ് Read more about രേഖാ ഫിലിപ്പിനെ ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു[…]

മതസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു മൂന്ന് സിക്ക് അമേരിക്കന്‍ സെനീകര്‍ കോടതിയിലേക്ക്

10:15am 4/4/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: സിക്ക് മതാചാരമനുസരിച്ചു ടര്‍ബന്‍ ധരിക്കുന്നതിനും, താടി വളര്‍ത്തുന്നതിനുമുള്ള സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് മൂന്ന് സിക്ക് അമേരിക്കന്‍ സൈനീകര്‍ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സൈനീകരുടെ ആവശ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു അയച്ച കത്ത് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 29ന് കേസ് ഫയല്‍ ചെയ്തതെന്ന് സിക്ക് കൊയലേഷന്‍ നേതാക്കള്‍ പറഞ്ഞു. ആര്‍മി സ്‌പെഷലിസ്റ്റ് കന്‍വാര്‍ സിംഗ്, ഹര്‍പാല്‍ സിംഗ്, അര്‍ജന്‍ സിംഗ് എന്നീ സൈനികര്‍ക്കുവേണ്ടി സിക്ക് കൊയലേഷനാണ് കേസ്സ് Read more about മതസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു മൂന്ന് സിക്ക് അമേരിക്കന്‍ സെനീകര്‍ കോടതിയിലേക്ക്[…]

ഫെന്റനോള്‍ മയക്കു മരുന്നുപയോഗംഒരാഴ്ചയില്‍ മരിച്ചത് ഒമ്പതു പേര്‍

10:12am 4/4/2016 പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഫെന്റനോള്‍ എന്ന മയക്കുമരുന്നു കഴിച്ചു നോര്‍തേണ്‍ കാലിഫോര്‍ണിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 36 പേരില്‍ 9 പേര്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഫെഡറല്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. യു.സി.ഡേവിഡ് മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ ആഴ്ച അസാധാരണമായി മയക്കുമരുന്നുപയോഗിച്ചു അഡ്മിറ്റ് ചെയ്ത രോഗികളെ വിശദമായി പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് വഴിയോരങ്ങളില്‍ സുലഭമായി ലഭിക്കുന്ന അതിശക്തമായ വേദന സംഹാരിയായ ഫെന്റനോള്‍ ടാമ്പ്‌ലറ്റിനെ കുറിച്ചു വിവരം ലഭിച്ചത്. അഞ്ചു ഡോളറാണ് ഒരു Read more about ഫെന്റനോള്‍ മയക്കു മരുന്നുപയോഗംഒരാഴ്ചയില്‍ മരിച്ചത് ഒമ്പതു പേര്‍[…]

2016 ഫിബാ കോണ്‍ഫ്രന്‍സ് കാനഡയില്‍ ഓഗസ്റ്റ് 10 മുതല്‍ 14 വരെ

10:10am 4/4/2016 പി.പി.ചെറിയാന്‍ ഒന്റാറിയ(കാനഡ): ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ ഫാമിലീസ് ഓഫ് നോര്‍ത്ത് അമേരിക്കായുടെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് ഫീബാ കോണ്‍ഫ്രന്‍സ് ഫാമില്‍ട്ടണ്‍ ഒന്റോറിയായില്‍ വച്ചു 2016 ആഗസ്റ്റ് 10 മുതല്‍ 14വരെ നടത്തപ്പെടും. ‘ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സില്‍ അവനില്‍ വസിക്കുന്നു എന്നു പരയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു’ എന്ന വിഷയമായിരിക്കും പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുക. റോഡ് ഡ്യൂബെറി, ഡോ.സ്റ്റീവ് െ്രെപസ്, ജിം കോംറ്റ്, പി.ജൊ.ജെയിംസ്, ജോണ്‍ പി. തോമസ്, ജെസ്സി ജന്റയ്ല്‍, സജീവ് വര്‍ഗീസ് തുടങ്ങിയ പ്രഗല്‍ഭ Read more about 2016 ഫിബാ കോണ്‍ഫ്രന്‍സ് കാനഡയില്‍ ഓഗസ്റ്റ് 10 മുതല്‍ 14 വരെ[…]