മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ഓഫീസ് മന്ദിരം സിനിമാതാരം ലാലു അലക്‌സ് ഉദ്ഘാടനം ചെയ്യും

09:24am 9/4/2016 ജോയിച്ചന്‍ പുതുക്കുളം റ്റാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി. അസോസിയേഷന്‍ പണികഴിപ്പിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 9-ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മലയാളത്തിന്റെ പ്രിയതാരം ലാലു അലക്‌സ് നിര്‍വഹിക്കും. അസോസിയേഷന്റെ കെട്ടിടം ജനങ്ങള്‍ക്കായി പൂര്‍ണ്ണമായും സജ്ജമായിക്കഴിഞ്ഞു. ഓഫീസ് റൂമിനു പുറമെ 120-ഓളം പേര്‍ക്കിരിക്കാവുന്ന ഹാള്‍, സ്റ്റോര്‍ റൂം, കിച്ചന്‍, റിക്രിയേഷന്‍ ഏരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. Read more about മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ഓഫീസ് മന്ദിരം സിനിമാതാരം ലാലു അലക്‌സ് ഉദ്ഘാടനം ചെയ്യും[…]

റെജി ഏബ്രഹാം മിഡ് അറ്റ്‌ലാന്റിക് റീജിയണില്‍ നിന്നും ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

07:32pm 8/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ 2016 -18 -ലേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേക്ക് സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സിന്റെ പ്രതിനിധിയായി റെജി ഏബ്രഹാമിനെ അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ആണ് റെജിയുടെ പേര് നിര്‍ദേശിച്ചത്. സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കൈരളൈറ്റ്‌സിന്റെ ഫൗണ്ടിംഗ് മെമ്പറായ ഇദ്ദേഹം സംഘടനയുടെ നിരവധി ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫോമ- മിഡ് അറ്റാലാന്റിക് റീജിയണിലെ അംഗസംഘടനകളില്‍ ഒന്നായ ഈ അസോസിയേഷന്‍ Read more about റെജി ഏബ്രഹാം മിഡ് അറ്റ്‌ലാന്റിക് റീജിയണില്‍ നിന്നും ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു[…]

ബാംഗ്ലൂരിലെ നഴ്‌സിങ്ങ് സ്‌ക്കൂളിന് ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയുടെ ഗ്രാന്റ്

07:23pm 8/4/2016 പി.പി.ചെറിയാന്‍ ഡാളസ്: ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി ഹരിംഗ്ടണ്‍ നഴ്‌സിങ്ങ് സ്‌ക്കൂളിന് ഗ്രാന്റായി ലഭിച്ച 652, 800 ഡോളര്‍ ബാംഗ്ലൂരിലുള്ള എഡുക്കേഷന്‍ ആന്റ് റിസെര്‍ച്ച് സെന്റര്‍ ഫോര്‍ നഴ്‌സിങ്ങ് എക്‌സലന്‍സിന് നാലു നിലകളുള്ള കെട്ടിടനിര്‍മ്മാണത്തിനായി നല്‍കുമെന്ന ബെയ്‌ലര്‍ സ്‌ക്കോട്ട് ആന്റ് വൈറ്റ് ഹെല്‍ത്ത് പ്രതിനിധികള്‍ അറിയിച്ചു. നഴ്‌സിങ്ങ് പരിശീലനത്തിനായി 40 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും, മെച്ചപ്പെട്ട നഴ്‌സിങ്ങ് വിദ്യാഭ്യാസവും നല്‍കുന്നതിന് ഈ ഫണ്ട് ഉപയോഗിക്കുമെന്ന് ബാഗ്ലൂര്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ സി.ഇ.ഒ. നവീന്‍ തോമസ് പറഞ്ഞു. ഇതൊടൊപ്പം ആധുനിക Read more about ബാംഗ്ലൂരിലെ നഴ്‌സിങ്ങ് സ്‌ക്കൂളിന് ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയുടെ ഗ്രാന്റ്[…]

ഡന്റിസ്റ്റ് വധകേസിലെ സൂത്രധാര ബ്രിണ്ടയെ കുറിച്ചുവിവരം നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ ഇനാം

07:21pm 8/4/2016 പി.പി.ചെറിയാന്‍ ഡാളസ്: ഡാളസ്സിലെ പ്രസിദ്ധ ദന്ത ഡോക്ടര്‍ കെന്‍ഡ്ര ഹേച്ചറെ(35) ഡൗണ്‍ ടൗണിലെ അപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിങ്ങ് ലോട്ടില്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിന്റെ സൂത്രധാരയെന്ന് കരുതുന്ന ബ്രിണ്ട ഡെലിഗഡോറയെ(33) കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. 2015 സെപ്റ്റംബര്‍ 21 നായിരുന്നു സംഭവം. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 6ന്) ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സൂസന്‍ ഹോക്ക് നടത്തിയ പത്രസമ്മേളനത്തിലാണ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചതും, 100,000 Read more about ഡന്റിസ്റ്റ് വധകേസിലെ സൂത്രധാര ബ്രിണ്ടയെ കുറിച്ചുവിവരം നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ ഇനാം[…]

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ഹില്ലരിക്ക് യോഗ്യതയില്ലെന്ന് ബെര്‍ണിസാന്റേഴ്‌സ്

09:04am 8/4/2016 – പി.പി.ചെറിയാന്‍ ഫിലഡല്‍ഫിയ: കമാന്‍ഡര്‍ ചീഫ് എന്ന പദവിക്ക് ഹില്ലരിക്കു ഒരു യോഗ്യതയുമില്ലെന്ന് ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരരംഗത്തുള്ള വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സ് പ്രഖ്യാപിച്ചു. പെന്‍സില്‍വാനിയായില്‍ ഇന്ന്(ഏപ്രില്‍ 6) ബുധനാഴ്ച വൈകീട്ട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബെര്‍ണി. അമേരിക്കയെ നയിക്കാന്‍ ബെര്‍ണി സാന്റേഴ്‌സ് തയ്യാറായിട്ടില്ല എന്ന് ഇന്ന് രാവിലെ ക്ലിന്റന്‍ പ്രസ്താവിച്ചതിനെതിരെയായിരുന്നു ബെര്‍ണിയുടെ രോഷ പ്രകടനം. ഇറാക്ക് യുദ്ധം, കീസ്റ്റോണ്‍ പൈപ്പ്‌ലൈന്‍, മിനിമം വേതനം ഉയര്‍ത്തല്‍ തുടങ്ങിയ നിരവധി Read more about അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ഹില്ലരിക്ക് യോഗ്യതയില്ലെന്ന് ബെര്‍ണിസാന്റേഴ്‌സ്[…]

ഡാലസില്‍ വൈശാഖസന്ധ്യ ശനിയാഴ്ച

09:02am 8/4/2016 ഡാലസ്: മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന വൈശാഖസന്ധ്യ 2016 ശരിയാഴ്ച വൈകിട്ട് 6 മണിക്ക് കരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. മലയാള സിനി ആര്‍സ്റ്റുകളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടിയില്‍ നിന്നും ലഭിക്കുന്ന തുക അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. സജി നായര്‍ 405 613 1829, ബിജു തോമസ് 972 342 0568, രാജു ചാമത്തില്‍ 469 877 7266, ബിനോയി സെബാസ്റ്റ്യന്‍ 214 Read more about ഡാലസില്‍ വൈശാഖസന്ധ്യ ശനിയാഴ്ച[…]

അന്‍ഷാ ജോയി അമ്പനാട്ട് വനിതാരത്‌നം 2016

08:57am 8/4/2016 ജിമ്മി കണിയാലി ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 18-നും 45-നും ഇടയിലുള്ള വനിതള്‍ക്കായി നടത്തിയ റിയാലിറ്റി ഷോയില്‍ അന്‍ഷാ ജോയി അമ്പനാട്ട് ഒന്നാം സ്ഥാനത്തെത്തി “വനിതാരത്‌നം 2016′ കിരീടവും 500 ഡോളര്‍ ക്യാഷ് അവാര്‍ഡും സ്വന്തമാക്കി. വനിതാരത്‌നം 2016 ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തതും വിജയിക്ക് സമ്മാനിച്ചതും ടാനിയ ബോട്ടിക് ആണ്. ഷിക്കാഗോയില്‍ ആദ്യമായി സംഘടിപ്പിച്ച ഈ വനിതാ റിയാലിറ്റി ഷോയുടെ കോര്‍ഡിനേറ്റര്‍ ജിതേഷ് ചുങ്കത്തും, ഷോയുടെ എല്ലാ റൗണ്ടുകളും നിയന്ത്രിച്ചതും അവതരിപ്പിച്ചതും Read more about അന്‍ഷാ ജോയി അമ്പനാട്ട് വനിതാരത്‌നം 2016[…]

ഷിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:31am 8/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2016 ഏപ്രില്‍മാസം ഒമ്പതാം തീയതി ശനിയാഴ്ച ബെല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വച്ചു നടക്കുന്ന രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു. രൂപതാധ്യക്ഷനായ മെത്രാന്റെ അധികാരത്തിന് വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം. 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകൃതമായിരിക്കുന്ന ഇപ്പോഴത്തെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ ഈ Read more about ഷിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

യോഗാ ക്ലാസ്സില്‍ നമസ്‌തെ പറയുന്നതിന് നിരോധനം

02:50pm 7/4/2016 പി.പി.ചെറിയാന്‍ ജോര്‍ജിയ: യോഗാ പരിശീലന ക്ലാസ്സ് ആരംഭിക്കുന്നതിന് മുമ്പ് ‘നമസ്‌തെ’ പറയുന്നത് നിരോധിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഈമെയില്‍ സന്ദേശം അയച്ചു. ജോര്‍ജിയ ബുള്ളാര്‍ഡ് എലിമെന്ററി സ്‌ക്കൂളിലെ മാതാപിതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചു പ്രിന്‍സിപ്പാളിന് കത്തയച്ചത്. ക്രിസ്‌തേതര വിശ്വാസം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നതായി ഇവര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നു മാതാപിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്താണ് സ്‌ക്കൂള്‍ അധികൃതര്‍ തീരുമാനം എടുത്തത്. കൈകള്‍ കൂപ്പിപിടിച്ച് നമസ്‌തെ പറയുന്നത് യോഗാ ക്ലാസ്സില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് Read more about യോഗാ ക്ലാസ്സില്‍ നമസ്‌തെ പറയുന്നതിന് നിരോധനം[…]

സ്റ്റുഡന്റ് വിസ തട്ടിപ്പ്- അറസ്റ്റ് ചെയ്ത 21 പേരില്‍ പത്ത് ഇന്ത്യന്‍ വംശജരും

02:44pm 7/4/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: ആയിരത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സ്റ്റുഡന്റ് വിസ തട്ടിപ്പു കേസില്‍ യു.എസ്. ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഇന്ന് (ഏപ്രില്‍ 5ന്) അറസ്റ്റ് ചെയ്ത 21 പേരില്‍ പത്തു ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഉള്‍പ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍, വെര്‍ജിനി സംസ്ഥാനങ്ങളില്‍ നിന്നുള്ള ബ്രോക്കര്‍മാര്‍, റിക്രൂട്ടേഴ്‌സ്, എംപ്ലോയേഴ്‌സ് തുടങ്ങിയവരാണ് ഇന്ന് അറസ്റ്റിലായ ഇരുപത്തിഒന്നു പേര്‍. ന്യൂജേഴ്‌സി കോളേജില്‍ പണം നല്‍കി താമസിക്കുന്നതിനുള്ള സ്റ്റുഡന്റ് വിസ, വര്‍ക്കേഴ്‌സ് വിസ എന്നിവ തരപ്പെടുത്തി കൊടുക്കുന്നതിനാണ് ഇവര്‍ Read more about സ്റ്റുഡന്റ് വിസ തട്ടിപ്പ്- അറസ്റ്റ് ചെയ്ത 21 പേരില്‍ പത്ത് ഇന്ത്യന്‍ വംശജരും[…]