ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ്

01:38pm 10/4/2016 പി .പി .ചെറിയാൻ വാഷിംഗ്ടണ്‍ ഡി.സി. യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിന്റെ ആറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ്. നാല്പത്തി ഒമ്പത് സെന്റായിരുന്ന തപാല്‍ സ്റ്റാമ്പിന് ഞായറാഴ്ച മുതല്‍ 47 സെന്റ് നല്‍കിയാല്‍ മതി. പോസ്റ്റല്‍ കാര്‍ഡിന്റെ സ്റ്റാമ്പ് 34 സെന്റില്‍ നിന്നും ഒരു സെന്റ് കുറച്ചിട്ടുണ്ട്. 2014 ലാണ് 3 സെന്റ് ഉയര്‍ത്തി 49 സെന്റായി നിജപ്പെടുത്തിയത് രണ്ടു വര്‍ഷത്തേക്കാണ്ട് ഉയര്‍ന്ന വില ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ കാലാവധി കഴിയുന്നതിനു മുമ്പു Read more about ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ്[…]

ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു

01:36pm 10/4/2016 – പി. പി. ചെറിയാന്‍ ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ 2016–2017 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹ്യ– സാംസ്കാരിക നേതാക്കളുടെ നിറ സാന്നിധ്യത്തില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട് നിര്‍വ്വഹിച്ചു. ഏപ്രില്‍ 7 വ്യാഴം ചാപ്റ്റര്‍ പ്രസിഡന്റ് ബിജിലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മേല്‍ മുഖ്യതിഥിയായിരുന്നു. ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ വൈകിട്ട് Read more about ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു[…]

ഹൈന്ദവ സമ്മേളനം കൊളംബസില്‍ നടന്നു

09:37am 10/4/2014 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ഭാരതത്തിന്റെ സനാതനമായ സംസ്‌കാരം സംരക്ഷിക്കുന്നതിനും കാലികമായ മതമൗലികവാദങ്ങളെ വിശ്വമാനവീകതയിലൂന്നിയ വൈദീകദര്‍ശനങ്ങളിലൂടെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിടുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഒഹായോയിലെ കൊളംബസില്‍ വച്ച് ഒരു ഹിന്ദു സമ്മേളനം നടത്തി. കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭൗതീക വിജ്ഞാനത്തിനായുള്ള അതിവേഗ പ്രയാണത്തില്‍ വൈകാരികമായി ദുര്‍ബലരാകുന്ന പ്രവാസികളും വിഷാദ രോഗത്തിലേക്കും, ജീവിത നൈരാശ്യത്തിലേക്കും നടന്നു നീങ്ങുന്ന ദുരവസ്ഥ നമ്മള്‍ തിരിച്ചറിയണമെന്നു തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം എല്ലാവരേയും Read more about ഹൈന്ദവ സമ്മേളനം കൊളംബസില്‍ നടന്നു[…]

ഡെമോക്രാറ്റ് കോക്കസില്‍ ബേണി സാന്‍ഡേഴ്‌സ് ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തി

08-02 AM 10-04-2016 വാഷിംഗ്ടണ്‍: വയോമിംഗിലെ ഡെമോക്രാറ്റ് കോക്കസില്‍ ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തി ബേണി സാന്‍ഡേഴ്‌സ് വിജയം നേടി. സാന്‍ഡേഴ്‌സിനു 55.7% വോട്ടു കിട്ടിയപ്പോള്‍ എതിരാളി ഹില്ലരി ക്ലിന്റണ് 44.3% വോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. നിലവില്‍ ഹില്ലരിക്ക് 1,749 ഡെലിഗേറ്റുകളുടെയും സാന്‍ഡേഴ്‌സിന് 1,061 ഡെലിഗേറ്റുകളുടെയും പിന്തുണയാണുള്ളത്. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റ് കിട്ടാന്‍ 2,383 പേരുടെ പിന്തുണ വേണം. എന്നാല്‍ ന്യൂയോര്‍ക്ക് പ്രൈമറിയിലും തുടര്‍ന്നുള്ള മറ്റു പ്രൈമറികളിലും കൂടുതല്‍ ഡെലിഗേറ്റുകളെ നേടി ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്നു കരകയറാനാവുമെന്നാണ് സാന്‍ഡേഴ്‌സിന്റെ പ്രതീക്ഷ.

വിചാരവേദിയില്‍ കവിതാവിചാരവും കവിയരങ്ങും

05:02pm 9/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഏപ്രില്‍ പത്താം തിയ്യതി ആറരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 222-66, ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദിയില്‍ ഫിലദല്‍ഫിയയില്‍ നിന്നുള്ള യുവ കവയിത്രി സോയാ നായരുടെ കവിതാ സമാഹാരമായ ‘ഇണനാഗങ്ങള്‍’ ചര്‍ച്ച ചെയ്യുന്നതാണ്. ഡോ. ശശിധരന്‍, ഡോ. നന്ദകുമാര്‍, ഡോ. എന്‍. പി. ഷീല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ശബരിനാഥ് നായര്‍ നയിക്കുന്ന കവിയരങ്ങില്‍ അമേരിക്കയിലെ പ്രശസ്തരായ കവികള്‍ പങ്കെടുന്നു.

ഹാമില്‍ട്ടണ്‍ കൈരളി ടൂര്‍ണമെന്റ് മെയ് എഴു മുതല്‍

04:58pm 9/4/2016 ജോയിച്ചന്‍ പുതുക്കുളം ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണിലെ പ്രമുഖ കായിക സംഘടനയായ കൈരളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പതിനാലാമത് കൈരളി എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വിവിധ കായിക മത്സരങ്ങള്‍ (വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റന്‍) മെയ് 7,8,21 തീയതികളില്‍ ഹാമില്‍ട്ടണിലെ ബിഷപ്പ് റയാന്‍, സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വച്ച് നടത്തുന്നതാണ്. നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായിക പ്രേമികളേയും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ www.kairaliclub.com .സമശൃമഹശരഹൗയ.രീാ എന്ന വെബ്‌സൈറ്റില്‍ 2016 ഏപ്രില്‍ Read more about ഹാമില്‍ട്ടണ്‍ കൈരളി ടൂര്‍ണമെന്റ് മെയ് എഴു മുതല്‍[…]

ലോസ് ആഞ്ചലസ് കൗണ്ടി സീലില്‍ കുരിശടയാളം വെക്കുന്നതു ഭരണഘടനാ വിരുദ്ധം

04:56pm 9/4/2016 പി.പി.ചെറിയാന്‍ ലോസ് ആഞ്ചലസ്: കൗണ്ടി സിലില്‍ കുരിശടയാളം വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഫെഡറല്‍ ജഡ്ജി ക്രിസ്റ്റീന റൂളിങ്ങ് നല്‍കി. 55 പേജ് വരുന്ന വിധിന്യായം ഇന്ന്(ഏപ്രില്‍ 7നാണ്) പ്രസിദ്ധീകരണത്തിന് നല്‍കിയത്. ലോസ് ആഞ്ചലസ് സൂപ്പര്‍ വൈബേഴ്‌സ് 2014ല്‍ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് കൗണ്ടി സീലില്‍ കുരിശടയാളം പുനഃസ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, ഒരു വിഭാഗം മതനേതാക്കന്മാര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. മറ്റു മതങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന ഈ Read more about ലോസ് ആഞ്ചലസ് കൗണ്ടി സീലില്‍ കുരിശടയാളം വെക്കുന്നതു ഭരണഘടനാ വിരുദ്ധം[…]

ഫോര്‍ബ്‌സ് പ്രഖ്യാപിച്ച ശക്തരായ 50 വനിതാ വ്യവസായി പ്രമുഖരില്‍ ഇന്ത്യയില്‍ നിന്നും എട്ടുപേര്‍

04:55pm 9/4/2016 പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ബ്‌സ് അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ഏപ്രില്‍ 6ന് പ്രഖ്യാപിച്ച ഏഷ്യയില്‍ നിന്നുള്ള 50 വനിതാ വ്യ്‌വസായ പ്രമുഖരില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍ നീതാ അംബാനിക്ക് ലഭിച്ചു. രണ്ടാം സ്ഥാനം ഇന്ത്യയില്‍ നിന്നുള്ള എസ്ബിഐ ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് ഡയറക്ടര്‍ അരുദ്ധതി ബട്ടാചാര്യക്കാണ്. ഇരുവരേയും കൂടാതെ മുസിഗ്മ (സി.സി.ഒ.), ഡിപല്‍ ഗൊനെക, വിനിത ഗുപ്ത, ചന്ദ്ര കൊച്ചാര്‍, വന്ദന ലൂതറ, കിരണ്‍ മസുംദാര്‍ തുടങ്ങിയ ആറുപേര്‍ Read more about ഫോര്‍ബ്‌സ് പ്രഖ്യാപിച്ച ശക്തരായ 50 വനിതാ വ്യവസായി പ്രമുഖരില്‍ ഇന്ത്യയില്‍ നിന്നും എട്ടുപേര്‍[…]

ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയില്‍

09:32am 9/4/2016 ഡാലസ്: ബുദ്ധി മാന്ദ്യം ബാധിച്ചു സമുഹത്തിന്റെ നേര്‍രേഖയില്‍ നിന്നും അവഗണിക്കപ്പെട്ട ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള ലളിതകലാ അക്കാദമിയില്‍ നടക്കുന്നു. പ്രദര്‍ശനത്തിന്റെ ഉത്ഘാടനം ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. സാമുഹ്യ സാംസ്‌ക്കാരിക കലാപ്രവര്‍ത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതോടൊപ്പം പൊതുജീവിതത്തില്‍ നിന്നും അവഗണിക്കപ്പെട്ടവരേ ഓര്‍മ്മിക്കുവാനും സഹായിക്കുവാനും അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. ഡാലസ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കായി നല്‍കുന്ന സഹായങ്ങളുടെ നിരയില്‍ പുതിയ Read more about ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയില്‍[…]

കുടുംബജീവിതത്തെ സംബന്ധിച്ച പുസ്തകം മാര്‍പാപ്പ പ്രകാശനം ചെയ്തു

09:30am 9/4/2016 വത്തിക്കാന്‍ സിറ്റി: വിവാഹം, കുടുംബജീവിതം എന്നിവ സംബന്ധിച്ചുള്ള ‘സ്‌നേഹത്തിന്റെ സന്തോഷം’ എന്ന 256 പേജുള്ള രേഖ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. മനഃസാക്ഷിയായിരിക്കണം വിശ്വാസികളുടെ മാര്‍ഗനിര്‍ദേശക രേഖയെന്നും കേവലം നിയമമല്ല, മനഃസാക്ഷിയാണ് ആധാരമാക്കേണ്ടതെന്നും പ്രകാശനം നിര്‍വഹിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. രേഖയില്‍ വിവാഹം, കുടുംബജീവിതം തുടങ്ങിയവയെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ ഉപദേശങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.