പരവൂര്‍ ദുരന്തം: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി
03:20pm 13/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: കൊല്ലം പരവൂര്‍ വെടിക്കട്ട് അപകടത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ജീവഹാനി നേരിട്ട ദുരന്തത്തില്‍ ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ മനോവേദനയില്‍ പങ്കുചേരുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ‘കരിയും വേണ്ട കരിമരുന്നും വേണ്ട’ എന്ന ഗുരു അരുള്‍ ദേവാലയങ്ങളില്‍ നടപ്പാക്കുകയാണ് ഇങ്ങനെയുള്ള ആകസ്മിക അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമെന്നു ഭരണസമിതി പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.










