കെ.എച്ച്.എന്‍.എ മിഷിഗണ്‍ വനിതാവേദി ഉദ്ഘാടനം ചെയ്തു
12:46pm 12/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഷിഗണ്‍ വനിതാവേദി ദക്ഷിണേന്ത്യയിലെ പ്രശസ്ത യുവ കര്‍ണ്ണാട്ടിക് സംഗീതജ്ഞരായ ചി•യ സഹോദരിമാര്‍ (ഉമ & രാധിക) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മാതൃസ്വാഭിമാന്‍ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ട്രോയ് സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട സ്ത്രീ കൂട്ടായ്മയിലാണ് മിഷിഗണ്‍ വനിതാവേദി രൂപീകരിക്കപ്പെട്ടത്. സനാതനധര്‍മ്മം വിഭാവനം ചെയ്യുന്ന ഭാരത സ്ത്രീയുടെ ഭാവശുദ്ധിയെ സംബന്ധിച്ച് കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി. Read more about കെ.എച്ച്.എന്‍.എ മിഷിഗണ്‍ വനിതാവേദി ഉദ്ഘാടനം ചെയ്തു[…]










