എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ‘സ്‌നേഹ സംഗീതം’ ; ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായ ടിക്കറ്റ് വിതരണോദ്ഘാടനം

06:53pm 13/3/2016 ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍ സിറോ മലബാര്‍ കത്തോലിക്ക ദേവാലയ നിര്‍മ്മാണത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം, മേയ് 13 വെളളിയാഴ്ച വൈകിട്ട് 7ന് മൗണ്ട് വെര്‍ണന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അനുഗ്രഹീത ഗായകന്‍ എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ‘സ്‌നേഹ സംഗീതം’ എന്ന ക്രിസ്തീയ ഭക്തി ഗാനമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ഫെബ്രുവരി 28–ാം തിയതി ഞായറാഴ്ച പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷിയാക്കി ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വ്വഹിച്ചു. യേശു Read more about എം. ജി. ശ്രീകുമാര്‍ നയിക്കുന്ന ‘സ്‌നേഹ സംഗീതം’ ; ന്യൂയോര്‍ക്കില്‍ പ്രൗഢ ഗംഭീരമായ ടിക്കറ്റ് വിതരണോദ്ഘാടനം[…]

ഷാബു തോമസ് നെല്ലിക്കുന്നേല്‍ (46) നിര്യാതനായി

635pm 13/3/2016 ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ഇടവകാംഗമായ ഷാബു തോമസ് നെല്ലിക്കുന്നേല്‍ (46) മാര്‍ച്ച് 12-നു ശനിയാഴ്ച നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 14-നു തിങ്കളാഴ്ച തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്. സോണിയാണ് ഭാര്യ. മക്കള്‍: എലിസബത്ത്, റോസ്‌മേരി.

പെന്‍സില്‍വാനിയായില്‍ ഡമോക്രാറ്റുകള്‍ കൂട്ടത്തോടെ രാജിവെച്ചു ട്രംമ്പിനു പിന്തുണ പ്രഖ്യാപിച്ചു

1:36pm 12/3/2016 പി.പി.ചെറിയാന്‍ പിറ്റ്‌സ് ബര്‍ഗ്: 2016 നവംബറില്‍ നടക്കുന്ന പ്രസിഡന്റ് പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കുന്നതിന് ആയിരകണക്കിന് പ്രവര്‍ത്തകര്‍ രാജിവെച്ചു ട്രംമ്പിന്റെ വിജയത്തിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. 2016 ജനുവരി മുതല്‍ 46,000 ഡമോക്രാറ്റിക്ക് പാര്‍ട്ടി സജ്ജീവ പ്രവര്‍ത്തകരാണ് രാജിവെച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാരായി മാറിയത്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആജീവനാന്ത അംഗങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംബിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിരിക്കുന്നത്. ഫ്രാങ്കല്‍ന്‍ ആന്റ് Read more about പെന്‍സില്‍വാനിയായില്‍ ഡമോക്രാറ്റുകള്‍ കൂട്ടത്തോടെ രാജിവെച്ചു ട്രംമ്പിനു പിന്തുണ പ്രഖ്യാപിച്ചു[…]

നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം മാര്‍ച്ച് 26 ന് കൊട്ടില്ലിയന്‍ റെസ്‌റ്റൊറന്റില്‍

1:34pm 12/3/2016 പി.പി.ചെറിയാന്‍ ന്യൂ യോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമം, മാര്‍ച്ച് 26 ശെനിയാഴ്ച്ച കൊട്ടില്ലിയന്‍ റെസ്‌റ്റൊറന്റില്‍ വച്ച് (ഇഛഠകഘഘകഛച, 440 ഖലൃശരവീ ഠൗൃിുശസല, ഖലൃശരവീ, ചഥ 11753) വൈകിട്ട് ആറു മണി മുതല്‍ നടക്കുന്നതാണ് എന്ന് പ്രസിഡന്റ്‌റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ നയിക്കുന്ന വിവിധ കലാപരിപാടികള്‍ കുടുംബ സംഗമത്തിന് മിഴിവേകും. പുതുക്കി ക്രോഡീകരിച്ച് നായര്‍ ബനവലന്റ് അസോസിയേഷന്‍ തയ്യാറാക്കിയ ഭജനാവലിയുടെ പ്രകാശനം അന്നേ ദിവസം നിര്‍വഹിക്കുന്നതാണ് എന്ന് ട്രഷറര്‍ Read more about നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം മാര്‍ച്ച് 26 ന് കൊട്ടില്ലിയന്‍ റെസ്‌റ്റൊറന്റില്‍[…]

ലഫ്‌നൈന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്ത് കണ്ണുംനട്ട് കിഷാ റാം

1:30pm 12/3/2016 പി.പി.ചെറിയാന്‍ വെര്‍മോണ്ട്: വെര്‍മോണ്ട് സംസ്ഥാന പ്രതിനിധി സഭയില്‍ തുടര്‍ച്ചയായി നാലു ടേം പൂര്‍ത്തീകരിച്ച്(8 വര്‍ഷം) 2016 നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാന ലഫ്‌നന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ തയ്യാറെടുക്കുകയാണ് 29 വയസ്സുള്ള ഇന്ത്യന്‍അമേരിക്കന്‍ വനിത കിഷാ റാം. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പിതാവിന്റേയും, ഇല്ലിനോയ്‌സില്‍ ജനിച്ചു വളര്‍ന്ന മാതാവിന്റേയും മകളായ കിഷാ റാം ലോസ് ആഞ്ചല്‍സിലാണ് വളര്‍ന്നത്. ചെറുകിട വ്യാപാരിയായിരുന്ന പിതാവിന്റെ കഠിനാദ്ധ്വാനവും, സ്ഥിരോത്സാഹവും ചെറുപ്പക്കാലത്തില്‍ തന്നെ Read more about ലഫ്‌നൈന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്ത് കണ്ണുംനട്ട് കിഷാ റാം[…]

സിക്ക് വംശജനെ ക്രൂരമായി മര്‍ദ്ദിച്ച പതിനേഴുക്കാരന് 2 വര്‍ഷം നല്ല നടപ്പിന് ശിക്ഷിച്ചു

പി.പി.ചെറിയാന്‍ വിറ്റണ്‍(ഇല്ലിനോയ്‌സ്): അമ്പത്തിമൂന്ന് വയസ്സുള്ള ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഇന്ദര്‍ജിത്ത് മുക്കറിന്റെ മുഖത്തും തലയിലും ഇടിച്ചു പരിക്കേല്പിക്കുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത ചിക്കാഗോയില്‍ നിന്നുള്ള പതിനേഴുക്കാരന് 2 വര്‍ഷത്തെ പ്രൊസേഷനും, 5000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും, 200 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് നടത്തുന്നതിനും കോടതി വിധിച്ചതായി ഡ്യുപേജ് കൗണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ നിന്നും ഇന്നലെ(ബുധന്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കാസ് അവന്യൂവിലൂടെ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഇന്ദര്‍ജിത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി, വംശീയമായി അധിക്ഷേപിക്കുകയും, Read more about സിക്ക് വംശജനെ ക്രൂരമായി മര്‍ദ്ദിച്ച പതിനേഴുക്കാരന് 2 വര്‍ഷം നല്ല നടപ്പിന് ശിക്ഷിച്ചു[…]

ഫാ. ഡേവീസ് ചിറമേല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു

1:14pm 12/3/2016 ജോയിച്ചന്‍ പുതുക്കുളം മയാമി: സ്വന്തം കിഡ്‌നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യത്തിന്റെ ആള്‍രൂപമായി മാറിയ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവീസ് ചിറമേല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. മാര്‍ച്ച് 11-ന് ന്യൂയോര്‍ക്കിലെത്തുന്ന ഫാ. ഡേവീസ് ചിറമേല്‍ ഏപ്രില്‍ എട്ടിനു നാട്ടിലേക്ക് മടങ്ങും. അമേരിക്കയിലുടനീളം വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. വിവിധ പള്ളികളില്‍ നോമ്പുകാല ധ്യാനത്തില്‍ നേതൃത്വം നല്‍കുന്നതോടൊപ്പം കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പിന്തുണയുമായി മയാമിയില്‍ ആരംഭംകുറിച്ച ‘വണ്‍ ഡോളര്‍ റെവല്യൂഷന്‍ യു.എസ്.എ’യുടെ Read more about ഫാ. ഡേവീസ് ചിറമേല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു[…]

കെ എച്ച്.എന്‍.എ യുവ ദേശീയ സമിതി നിലവില്‍ വന്നു

1:13pm 12/3/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: കെ.എച്ച്.എന്‍.എ യുവ ദേശീയ അധ്യക്ഷന്‍ ആയി ഹരി ശിവരാമനെയും ഉപാധ്യക്ഷന്‍ ആയി ബിനീഷ് വിശ്വംഭരനെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു .ബാല്യ കാലം മുതല്‍ സാമൂഹ്യ സംഘടനാ രംഗത്ത് വ്യക്തി വൈഭവം തെളിയിച്ചിട്ടുള്ള ഹരി ഹ്യുസ്റ്റണി ലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യം അറിയിക്കുന്നു .കൂടാതെ നാരായണീയം പഠനക്ലാസ് ഉള്‍പ്പടെ ഭാരതീയ പൈതൃക വിജ്ഞാന ശാഖകളുടെ പ്രചരണത്തിനും അത് വരും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനുള്ള വിവിധ Read more about കെ എച്ച്.എന്‍.എ യുവ ദേശീയ സമിതി നിലവില്‍ വന്നു[…]

കേരളസമാജം പുതിയ ഉയരങ്ങളിലേക്ക്

1:05pm 12/3/2016 ജോയിച്ചന്‍ പുതുക്കുളം മയാമി: മുപ്പത്തിമൂന്നുവര്‍ഷത്തെ സംഘചേതനയുടെ കരുത്തും നവീന ആശയങ്ങളും അതിലധികം സമര്‍പ്പണബോധവുമാണ് കേരള സമാജം ഓഫ് ഫ്‌ളോറിഡ എന്ന മലയാളി സംഘടനയെ എന്നും ശ്രദ്ധേയമാക്കിയതെങ്കില്‍, മാറുന്ന കാലത്തിനനുയോജ്യമായ കര്‍മ്മപദ്ധതികളിലൂടെ പ്രവാസി സംഘടനകള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശനവും പ്രചോദനവുമായിത്തീരുവാന്‍ കേരളസമാജം അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട്. ഒരു സാധാരണ പ്രവാസി സംഘടനയുടെ പ്രവര്‍ത്തനമേഖലകളായ കലാ-സാംസ്‌കാരിക-സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചക്രവാളസീമയ്ക്കപ്പുറത്തേയ്ക്ക് വളര്‍ന്നുവലുതാകാന്‍ മൂന്നു പതിറ്റാണ്ടുമുമ്പ് മയാമിയില്‍ നട്ടുനനച്ച ഈ മലയാളി സംഘടനയ്ക്ക് കഴിഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്‌ക്വയര്‍ ഡേവി നഗരസഭയുമായി Read more about കേരളസമാജം പുതിയ ഉയരങ്ങളിലേക്ക്[…]

ലോസ്ആഞ്ചലസില്‍ കരുണയുടെ ജൂബിലിവര്‍ഷ വാതില്‍ തുറന്നു

12:49pm 12/3/2016 ജോയിച്ചന്‍ പുതുക്കുളം ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ കരുണയുടെ വര്‍ഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 2016 മാര്‍ച്ച് 6-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി വികാരി ഫാ. ജയിംസ് നിരപ്പേല്‍, ഫാ. റ്റിജോ മുല്ലക്കര എന്നിവരോടൊപ്പം ഇടവകാംഗങ്ങള്‍ പ്രദക്ഷിണമായി ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വാതില്‍ വെഞ്ചരിച്ച് ഭക്തിനിര്‍ഭരമായ ധന്യമുഹൂര്‍ത്തത്തില്‍ ദേവാലയത്തിന്റെ പ്രധാന വാതില്‍ തുറക്കുകയും വിശ്വാസികളോടൊപ്പം ദേവാലയത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഫാ. ജയിംസ് Read more about ലോസ്ആഞ്ചലസില്‍ കരുണയുടെ ജൂബിലിവര്‍ഷ വാതില്‍ തുറന്നു[…]