ബോബി മാത്യു നഴ്‌സിംഗില്‍ ഡോക്ടറേറ്റ് നേടി

9:59 pm 4/5/2017 ഹൂസ്റ്റണ്‍: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മെഡിക്കല്‍ ബ്രാഞ്ച് ഗാല്‍വെസ്റ്റണില്‍നിന്നു നഴ്‌സിങ്ങില്‍ ബോബി മാത്യു ഡോക്ടറേറ്റ് നേടി. എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററില്‍ (ഹൂസ്റ്റണ്‍) ഗൈനക്കോളജി വിഭാഗത്തില്‍ നഴ്‌സ് പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്ന ബോബി മാത്യു, പള്ളം കരുമ്പുംകാലായില്‍ കുടുംബാംഗമായ ജയിംസ് മാത്യുവിന്റെ ഭാര്യയും കോട്ടയം വാകത്താനം മുട്ടത്തുകരയില്‍ തോമസ് പീറ്ററിന്റെയും മോളി കുര്യന്റെയും മകളുമാണ്. മക്കള്‍ എവെലിനും ലിഷയും.

എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു

09:48 pm 4/5/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍), അറ്റോര്‍ണി ലാല്‍ വര്‍ഗീസ് (ഡാലസ്), ഡോ. ടൈറ്റസ് മാത്യുസ് (കാല്‍ഗറി), റവ. ഡോ. എം.ജെ.ജോസഫ്(കോട്ടയം) എന്നിവര്‍ ചേര്‍ന്ന് രചിച്ച എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഏപ്രില്‍ 27ന് തിരുവല്ലയില്‍ നിര്‍വ്വഹിച്ചു. ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസസോസ്റ്റം തിരുമേനിയുടെ ജീവിതത്തെ ആസ്പദമാക്കി Read more about എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു[…]

നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനില്‍ പി.എച്ച്.ഡി നേടി

9:48 pm 4/5/2017 – ഡോ. മാത്യൂ ജോയ്‌സ് ഒഹായോ: നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനില്‍ അമേരിക്കയിലെ കാപ്പെല്ലാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ ആലിസ് മാത്യു (ഒഹായോ സിന്‍സിനാറ്റി സ്‌റേററ്റ് കോളേജ് , ഇന്‍ഡ്യാന വെസ്ലിയന്‍ യൂണിവേര്‍സിറ്റി പ്രോഫസര്‍) പി.എച്ച്.ഡി നേടി. കോട്ടയം പാമ്പാടി പുത്തന്‍ കടുപ്പേല്‍ മാത്യുവിന്റെയും തങ്കമ്മയുടെയും മകളും , കോട്ടയം മാടപ്പാട്ട് ഡോ. തോമസ് മാത്യു ജോയിസിന്റെ ഭാര്യയുമാണ്.

വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം

09:47 pm 4/5/2017 പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യന്‍- അമേരിക്കന്‍ യു എസ് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 67 അംഗങ്ങള്‍ ഒപ്പിട്ട നിവേദനം ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിക്ക് സമര്‍പ്പിച്ചു.മെയ് ഒന്നിന് കണ്‍ഗ്രഷണല്‍ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ കോക്കസ് മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ സെക്രട്ടറിയെ വിവരങ്ങള്‍ ദരിപ്പിച്ച ശേഷമാണ് കത്ത് കൈമാറിയതെന്ന് കൃഷ്ണമൂര്‍ത്തിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ Read more about വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം[…]

ദിലീപ് ഷോ ശനിയാഴ്ച ലോസ്ആഞ്ചലസില്‍

09:44 pm 4/5/2017 മനു തുരുത്തിക്കാടന്‍ ലോസ്ഏഞ്ചലസ്: അമേരിക്കന്‍ മലയാളികള്‍ ഇതിനോടകം ഏറ്റെടുത്ത ഈ വര്‍ഷത്തെ മികച്ച ഷോ ‘ദിലീപ് ഷോ 2017’ ഈ ശനിയാഴ്ച ലോങ്ങ് ബീച്ചില്‍ അരങ്ങേറും. അറ്റ്ലാന്റിക് അവന്യൂവിലുള്ള ഡേവിഡ് സ്റ്റാര്‍ ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് മികച്ച പ്രതികരണം നേടി മുന്നേറുന്ന ഷോയ്ക്ക് വേദിയാകുന്നത്.ഗായകനും, സംവിധായകനുമായ നാദിര്‍ഷായാണ് ഷോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ദിലീപ്, കാവ്യാമാധവന്‍ നമിതാപ്രമോദ്, രമേഷ് പിഷാരടി, ധര്‍മ്മരാജന്‍ ബോള്‍ഗാട്ടി, റിമി ടോമി, ഹരിശ്രീ യൂസഫ് തുടങ്ങി 25 ഓളം കലാകാരന്‍മാരാണ് ഷോയില്‍ പങ്കെടുക്കുക. Read more about ദിലീപ് ഷോ ശനിയാഴ്ച ലോസ്ആഞ്ചലസില്‍[…]

ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു

08:17 am 4/5/2017 ഷിക്കാഗോ: പ്രസിഡന്റ് ഷിബു അഗസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ 2017- 18-ലേക്കുള്ള പുതിയ ഭരണനേതൃത്വം ചുമതലയേറ്റു. ഏപ്രില്‍ 30-നു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളിലായിരുന്നു ഉദ്ഘാടന സമ്മേളനം നടത്തപ്പെട്ടത്. അനീഷാ ഷാബുവിന്റെ പ്രാര്‍ത്ഥനാഗാനവും തുടര്‍ന്നു ഇടവക വികാരി അഗസ്റ്റിനച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി Read more about ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു[…]

ഇ ന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് പിന്തുണ യുമായി മഹാസംഘടനകളും ദേശീയ സംഘടനകളും

O8:09 am 4/5/2017 ചിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ സൗഹൃദത്തിന്റെ തറവാട്ടു മഹിമയായ ഇ ന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് പിന്തുണ യുമായി മഹാസംഘടനകളും ദേശീയ സംഘടനകളും. മലയാള ജീവിതശൈലിയുടെ പ്ര തിബിംബമായ ഈ സംഘടനകളുടെ സഹകരണം ഇന്ത്യ പ്രസ്ക്ലബ്ബിന്റെ സ്വാധീനശക്തി യുടെ പ്രതിഫലനമാണെന്ന് നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ കോര്‍ത്തിണക്കുന്ന മഹാസം ഘടനകളായ Read more about ഇ ന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് പിന്തുണ യുമായി മഹാസംഘടനകളും ദേശീയ സംഘടനകളും[…]

ഫോമാ വിമന്‍സ് ഫോറം മദേഴ്‌സ് ഡേ, നഴ്‌സസ് ഡേ ആഘോഷങ്ങള്‍

08:05 am 4/5/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഫോമാ നാഷ്ണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് ആറിന് ഫ്‌ളോറല്‍ പാര്‍ക്കില്‍ വച്ചു നടത്തുന്ന ഏകസെമിനാറില്‍ മദേഴ്‌സ് ഡേയും നഴ്‌സസ് ഡേയും ആഘോഷിക്കുന്നു. മദേഴ്‌സ് ഡേയോടനുബന്ധിച്ച് ‘അമ്മയല്ലാതൊരു ദൈവമുണ്ടോ?’ എന്ന ആശയം ആസ്പദമാക്കി ഡോ.സോഫി വില്‍സണ്‍, സാഹിത്യകാരികളായ രൂപാ ഉണ്ണിക്കൃഷ്ണന്‍, നിര്‍മ്മലാ ജോസഫ്(മാലിനി), ഡോ.എന്‍.പി.ഷീല എന്നിവര്‍ സംസാരിക്കുന്നതാണ്. എഴുപതിനുമേല്‍ പ്രായമുള്ള അമ്മമാരെ ആദരിക്കുന്നതിനൊപ്പം, അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. എല്ലാ അമ്മമാരെയും ഈ സമ്മേളനത്തിലേക്ക് സ്‌നേഹപൂര്‍വ്വം Read more about ഫോമാ വിമന്‍സ് ഫോറം മദേഴ്‌സ് ഡേ, നഴ്‌സസ് ഡേ ആഘോഷങ്ങള്‍[…]

സഹദേവന്‍ കുന്നത്തിന്റെ സംസ്കാരം ഡാളസില്‍ മെയ് 3-ന്

09.00 PM 03/05/2017 പി.പി. ചെറിയാന്‍ ഡാളസ്: ഫീനിക്‌സില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി സഹദേവന്‍ ഗോവിന്ദമേനോന്‍ കുന്നത്തിന്റെ (65) സംസ്കാരം മെയ് 3-ന് ഡാളസില്‍ വച്ചു നടത്തപ്പെടും. ഫീനിക്‌സില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ പിക്കപ്പ് വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനത്തെ പോലീസിനു പിടികൂടാനായില്ല. ഫീനിക്‌സില്‍ നിന്നും ഡാളസില്‍ കൊണ്ടുവന്ന മൃതദേഹം മെയ് 3-ന് ബുധനാഴ്ച രാവിലെ 10-ന് ഡാളസിലുള്ള ഹ്യൂഗ്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്കരിക്കും. (Anness Hughes Funeral Home, 9700 Read more about സഹദേവന്‍ കുന്നത്തിന്റെ സംസ്കാരം ഡാളസില്‍ മെയ് 3-ന്[…]

ഒറിഗണിലും സിയാറ്റിലും മെയ് ദിനറാലി അക്രമാസക്തമായി

08.59 PM 03/05/2017 പി.പി. ചെറിയാന്‍ പോര്‍ട്ട്‌ലാന്റ് (ഒറിഗണ്‍): പോര്‍ട്ട്‌ലാന്റില്‍ ആയിരകണക്കിന് തൊഴിലാളികളും കുടിയേറ്റക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച മെയ് ദിന റാലി അക്രമാസക്തമായി. പ്രകടനക്കാര്‍ പൊലീസിന് നേരെ കുപ്പികള്‍ വലിച്ചെറിയുകയും കടകള്‍ക്ക് നേരെ പാറകഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ് ജനലുകളും വാതിലുകളും തകര്‍ത്തതായി പോര്‍ട്ട്‌ലാന്റ് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ടു ഡസനിലധികം പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രകടനത്തില്‍ പങ്കെടുത്തവര്‍ മുഖം മൂടി ധരിച്ച് കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുമാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിയാറ്റില്‍ ഡൗണ്‍ ടൗണില്‍ നിന്നും ആരംഭിച്ച പ്രകടനക്കാരും Read more about ഒറിഗണിലും സിയാറ്റിലും മെയ് ദിനറാലി അക്രമാസക്തമായി[…]