ഏപ്രില്‍ 29 ന് നടത്താനിരുന്ന ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു

8:44 am 25/4/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ പ്രമുഖ സ്‌പോര്‍ട്ട്‌സ് & റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് (ഡി.വി.എസ്.സി) ഏപ്രില്‍ 29 ശനിയാഴ്ച്ച നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്റ് ഫിറ്റ്‌നസ് സെന്ററില്‍വച്ചു നടത്താനിരുന്ന നാലാമത് എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇന്‍വിറ്റേഷണല്‍ ലീഗ് വോളിബോള്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ നടത്തുന്നതിനായി മാറ്റിവച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക് എം. സി. സേവ്യര്‍ 2158403620, സെബാസ്റ്റ്യന്‍ Read more about ഏപ്രില്‍ 29 ന് നടത്താനിരുന്ന ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു[…]

ജസ്റ്റിന്‍ ആന്റണിയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ ചൊവ്വാ ബുധന്‍ ദിവസങ്ങളില്‍

06:44 pm 24/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: ഇനി അന്വേഷണങ്ങളും ഊഹാപോഹങ്ങളും ഒന്നുമില്ല. കണ്ടെത്തടിയ മൃതദേഹം ഒരാഴ്ചയായി തേടിനടന്ന ജസ്റ്റിന്‍ ആന്റണി ഭരണികുളങ്ങരയുടേത് എന്ന് ഔദ്യോഗിക പ്രഖ്യാപനം എത്തിയതോടെ ചിക്കാഗോയിലെ മലയാളി സമൂഹം ഒന്നാകെ വിങ്ങിപൊട്ടുകയാണ്. ദുഃഖവെള്ളിയാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്റ്റിന്റെ, തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡ്യൂപേജ് കൗണ്ടി കൊറോണറുടെ പ്രാഥമിക കണ്ടെത്തലുകള്‍, മരണകാരണം വീഴ്ചയിലുണ്ടായ പരിക്കുകള്‍ മൂലമാണ് എന്നതാണ് എന്ന സ്ഥീരീകരിച്ചു. ഫോറന്‍സിക് ദന്ത വിദഗ്ധന്റെ സഹായത്തോടെയാണ് Read more about ജസ്റ്റിന്‍ ആന്റണിയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ ചൊവ്വാ ബുധന്‍ ദിവസങ്ങളില്‍[…]

ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങള്‍ക്ക് മെഗാ ആപ്പ് വരുന്നു –

06:40 pm 24/4/2017 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്- ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സമഗ്ര വിവരങ്ങളടങ്ങിയ ആപ്പ് റെയില്‍വേ തയ്യാറാക്കുന്നു. ട്രെയിന്‍ സമയം, പുറപ്പെടുന്ന സമയം, വൈകിയാലുള്ള വിവരം, യാത്ര പുറപ്പെടുന്നതും, എത്തുന്നതുമായ പ്ലാറ്റ് ഫോറം നമ്പര്‍, റണ്ണിംങ്ങ് സ്റ്റാസ്, ബെര്‍ത്ത് ലഭ്യത എന്നിവയെല്ലാം ആപ്പിലൂടെ അറിയാം. ടാക്‌സി, പോര്‍ട്ടര്‍ സേവനം, വിശ്രമമുറി, ഹോട്ടല്‍, ടൂര്‍ പാക്കേജുകള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള സേവനങ്ങളും പുതിയ ആപ്പില്‍ ലഭിക്കും. ടാക്‌സ്, ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യല്‍ തുടങ്ങിയ Read more about ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങള്‍ക്ക് മെഗാ ആപ്പ് വരുന്നു –[…]

പിടികിട്ടാപ്പുള്ളി ബ്രദേഷ് കുമാറിന് എഫ്ബിഐ വിലയിട്ടത് 100,000 ഡോളര്‍

6:38 pm 24/4/2017 – പി. പി. ചെറിയാന്‍ മേരിലാന്റ്: ഡുങ്കിന്‍ ഡോണറ്റ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഭാര്യ പലക്ക് പട്ടേലി (21) നെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജന്‍ ബ്രദേഷ് കുമാര്‍ പട്ടേലിനെ അറസ്റ്റ്‌ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് എഫ്ബിഐ 100,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. 2015 ലായിരുന്നു സംഭവം. അവസാനമായി പട്ടേലിനെ കാണുന്നത് ന്യൂജഴ്‌സിയില്‍ നിന്നും ന്യുയോര്‍ക്ക് പെന്‍സ്‌റ്റേഷനിലേക്ക് ഹോട്ടല്‍ ഷട്ടിന്‍ പോകുന്നതാണ്. കുറ്റകൃത്യത്തിനുശേഷം പ്രതി കാനഡയിലേയ്‌ക്കോ, ഇന്ത്യയിലേയ്‌ക്കോ രക്ഷപ്പെട്ടിരിക്കാം എന്നു പൊലീസ് Read more about പിടികിട്ടാപ്പുള്ളി ബ്രദേഷ് കുമാറിന് എഫ്ബിഐ വിലയിട്ടത് 100,000 ഡോളര്‍[…]

ഐപിഎല്ലില്‍ മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 27ന്

06:37 pm 24/4/2017 – പി. പി. ചെറിയാന്‍ ഹൂസ്റ്റന്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തായുടെ നൂറാമത് ജന്മദിനമായ ഏപ്രില്‍ 27 ന് നടക്കുന്ന ഇന്റര്‍നാഷണല്‍ ടെലികോണ്‍ഫറന്‍സില്‍ മാര്‍ത്തോമാ സഭയുടെ ബിഷപ്പ് സ്ഥാനാര്‍ത്ഥിയായ റവ. സാജു പാപ്പച്ചനാണ് ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കുന്നത്. ആത്മായ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തിരുമേനിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍(ഡിട്രോയിറ്റ്) തിരുവല്ലയില്‍ തിരുമേനിയെ Read more about ഐപിഎല്ലില്‍ മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 27ന്[…]

സഹകരണത്തിന്റെ വസന്തകാലം വീണ്ടും, ഇന്ത്യ പ്രസ്ക്ലബ്ബ് സമ്മേളനത്തിന്റെ സ്‌പൊണ്‍സര്‍ നിര സജീവമാവുന്ന

08:29 am 24/4/2017 ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍ സിന് ചിക്കാഗോയില്‍ കേളികൊട്ടുണരുമ്പോള്‍ സഹകരണത്തിന്റെ ദുന്ദുഭിനാദവും ഉയ രുകയായി. പ്രസ്ക്ലബ്ബിന് എക്കാലവും തണലായി നിന്ന സ്‌പൊണ്‍സര്‍മാരുടെ നിര വീ ണ്ടും സജീവമാവുന്നു. രണ്ടാമതൊരു ചിന്തയില്ലാതെ തുറന്ന മനസുമായി പ്രസ്ക്ലബ്ബിന് പിന്തുണ നല്‍കുന്ന സ്‌പൊണ്‍സര്‍മാരുടെ തിരയിളക്കം ഇക്കുറിയും ആവര്‍ത്തിക്കപ്പെടുകയാണ്. ഐ.ടി കണ്‍സള്‍ട്ടന്റും മാധ്യമ സ്‌നേഹിയുമായ ചിക്കാഗോ മലയാളി സജി മാടപ്പളളില്‍, വ്യവസായ പ്രമുഖനും സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യവുമായ ന്യൂയോര്‍ക്കില്‍ നി ന്നുളള ബേബി Read more about സഹകരണത്തിന്റെ വസന്തകാലം വീണ്ടും, ഇന്ത്യ പ്രസ്ക്ലബ്ബ് സമ്മേളനത്തിന്റെ സ്‌പൊണ്‍സര്‍ നിര സജീവമാവുന്ന[…]

ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിനസെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍

08:02 am 24/4/2017 ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 മെയ് മാസം ആറാം തീയതി ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍വച്ച് നടത്തുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിക്കൊുള്ള ഒരു ഏകദിനസെമിനാര്‍ ഉണ്ടായിരിക്കും. രാവിലെ 9.00 മണിയോടെയാണ് സെമിനാര്‍ ആരംഭിക്കുന്നത്. ഒമ്പതുമുതല്‍ പത്തുവരെ പ്രഭാതഭക്ഷണം, രജിസ്‌ട്രേഷന്‍. പത്തുമണിക്ക് “Own Your Health” എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഹെല്‍ത്ത് സെമിനാറില്‍ മധ്യവയസ്സിനുശേഷം സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. സ്ത്രീകളും Read more about ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിനസെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍[…]

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന് മാതൃകാ ലക്ഷ്യങ്ങളോടെ ശുഭാരംഭം

07:59 am 24/4/2017 ചിക്കാഗോ: അമേരിക്കന്‍ മലയാളികളെയും ജന്മനാടിന്റെ പ്രിയ മനസുകളെയും ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ പതാക വഹിക്കുന്ന ഫോമയുടെ രാഷ്ട്രീയ പ്രബുദ്ധത വിളംബരം ചെയ്യുന്ന പൊളിറ്റിക്കല്‍ ഫോറത്തിന്റെ നാഷണല്‍ കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു. തോമസ് ടി ഉമ്മന്‍ ആണ് ചെയര്‍മാന്‍. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാനും മുതിര്‍ന്ന സംഘാടകനുമാണ് തോമസ് റ്റി ഉമ്മന്‍. മറ്റ് ഭാരവാഹികളുടെ പേരു വിവരം ഇപ്രകാരം. വൈസ് ചെയര്‍മാന്‍: തോമസ് കോശി (ന്യൂയോര്‍ക്ക്), സെക്രട്ടറി: Read more about ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന് മാതൃകാ ലക്ഷ്യങ്ങളോടെ ശുഭാരംഭം[…]

ലൂക്കോസ് പി. കോട്ടക്കല്‍ (68) നിര്യാതനായി

07:57 am 24/4/2017 – മൊയ്തീന്‍ പുത്തന്‍ചിറ ആല്‍ബനി (ന്യൂയോര്‍ക്ക്): പുറമറ്റം കോട്ടക്കല്‍ പരേതരായ പാപ്പച്ചന്‍ സെബാസ്റ്റ്യന്റേയും തങ്കമ്മ പാപ്പച്ചന്റേയും മകനും ആല്‍ബനിയില്‍ സ്ഥിരതാമസക്കാരനുമായ ലൂക്കോസ് കോട്ടക്കല്‍ (68) ഏപ്രില്‍ 22 ശനിയാഴ്ച നിര്യാതനായി. ഭാര്യ മറിയാമ്മ കോട്ടക്കല്‍ കല്ലൂപ്പാറ പുതിയ വീട്ടില്‍ അംഗമാണ്. സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ (SUNY) എഞ്ചിനീയറായിരുന്ന പരേതന്‍ റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ആല്‍ബനിയില്‍ സ്ഥിരതാമസക്കാരായ ജോര്‍ജ് കോട്ടക്കല്‍, തോമസ് കോട്ടക്കല്‍, അലക്‌സ് കോട്ടക്കല്‍, സഹോദരന്മാരും, മാത്യു കോട്ടക്കല്‍ കസിനുമാണ്. പൊതുദര്‍ശനം: Read more about ലൂക്കോസ് പി. കോട്ടക്കല്‍ (68) നിര്യാതനായി[…]

കാല്‍വിന്‍ പൂവത്തൂരിന് ശെമ്മാശപട്ടം നല്‍കുന്നു

09:26 pm 23/4/2017 ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യൂ.കെ- യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിലെ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗം കാല്‍വിന്‍ പൂവത്തൂരിന് ശെമ്മാശപട്ടം നല്‍കുന്നു. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് ഏഴാംതീയതി ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ശെമ്മാശപട്ടം നല്‍കും. യു.കെയില്‍ കുടിയേറിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ ആദ്യമായി വൈദീകവൃത്തിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തിയാണ് കാല്‍വിന്‍. ലിസ്ബണിലെ ഫോര്‍ട്ട്ഹില്‍ കോളജിലെ പഠനത്തിനുശേഷം ലണ്ടന്‍ ഗ്രീന്‍വിച്ച് Read more about കാല്‍വിന്‍ പൂവത്തൂരിന് ശെമ്മാശപട്ടം നല്‍കുന്നു[…]