മദ്യപിച്ച നിയമ പാലകന്റെ വാഹനമിടിച്ച് യുവതി മരിച്ചു

08:56 am 25/4/2017 – പി.പി. ചെറിയാന്‍ ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പൊലീസ് ഓഫിസര്‍ നെവില്ല സ്മിത്ത് (32) ഓടിച്ച കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വനേസ(22) ജമൈക്ക ആശുപത്രിയില്‍ മരിച്ചു. സ്മിത്ത് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 23 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. 2011 മുതല്‍ സര്‍വ്വീസിലുള്ള സ്മിത്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് (2010) വനേസ ഓടിച്ചിരുന്ന 2004 ഹോണ്ടയുടെ പുറകിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഹോണ്ട മരത്തില്‍ ഇടിക്കുകയായിരുന്നു. ഹോണ്ടയിലുണ്ടായിരുന്ന മറിയ(21), സുഹൃത്ത് ജസ്റ്റിന്‍ എന്നിവര്‍ക്ക് Read more about മദ്യപിച്ച നിയമ പാലകന്റെ വാഹനമിടിച്ച് യുവതി മരിച്ചു[…]

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദി ആഘോഷം ഷിക്കാഗോയില്‍

10:11 pm 25/4/2017 – ബെന്നി പരിമണം ഷിക്കാഗോ: അചഞ്ചലമായ ദൈവവിശ്വാസവും, ആഴമേറിയ ചിന്തകളും, ഹൃദയങ്ങളെ തൊടുന്ന സ്നേഹവും, പൊട്ടിച്ചിരിപ്പിക്കുകയും, അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന നര്‍മ്മബോധവും കൊണ്ട് തന്റെ ജീവിതം തന്നെ ഒരു മഹാത്ഭുതമാക്കിയ മാര്‍ത്തോമ്മാ സഭയുടെ ഇടയശ്രേഷ്ഠന്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത തന്റെ ജീവിതത്തിന്റെ നൂറു സംവത്സരം പൂര്‍ത്തിയാക്കുന്നു. വലിയ മെത്രാപോലീത്തായുടെ ജന്മദിനമായ ഏപ്രില്‍ 27ന് ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് വിശ്വാസ സമൂഹം ജന്മദിന ആശംസകളും, നന്മകളും നേര്‍ന്നു കൊണ്ട് ധന്യമായ Read more about മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദി ആഘോഷം ഷിക്കാഗോയില്‍[…]

യൂണിയന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍; ഡോ. ജോര്‍ജ് ചെറിയാന്‍ പ്രസംഗിക്കുന്നു

07:45 pm 25/4/2017 – ജീമോന്‍ റാന്നി ഹൂസറ്റണ്‍ : യൂണിയന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഏപ്രില്‍ 27, 28, 29 തീയതികളില്‍(വ്യാഴം, വെള്ളി, ശനി) നടത്തപ്പെടുന്നു.സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍(വ്യാഴം, വെള്ളി, ശനി) നടത്തപ്പെടുന്നു.സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, Attonbury, Houston, TX 77036) ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. അനുഗ്രഹീത സുവിശേഷപ്രസംഗകനും മിഷന്‍സ് ഇന്ത്യാ Read more about യൂണിയന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍; ഡോ. ജോര്‍ജ് ചെറിയാന്‍ പ്രസംഗിക്കുന്നു[…]

ഡാലസ് കേരള അസോസിയേഷന്‍ മെന്റല്‍ മാത്ത് മത്സരം മെയ് 6 ന് –

07:44 pm 25/4/2017 പി.പി. ചെറിയാന്‍ ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന വാര്‍ഷിക മെന്റല്‍ മാത്ത് മത്സരങ്ങള്‍ മെയ് മാസം 6 ന് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ 8 മുതല്‍ 12 വരെയുള്ള ഗ്രേഡ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: സോണിയ തോമസ് Read more about ഡാലസ് കേരള അസോസിയേഷന്‍ മെന്റല്‍ മാത്ത് മത്സരം മെയ് 6 ന് –[…]

ആവേശ തിരമാലകളുയര്‍ത്തി ന്യൂ ജേഴ്സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം

07:43 pm 25/4/2017 – അലക്‌സ് നെടുംതുരുത്തില്‍ ന്യൂജേഴ്സി: ന്യൂജേഴ്സി ക്‌നാനായ മിഷനിലെ നോര്‍ത്ത് ജേഴ്സി കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷികാഘോഷം വര്ണശബളമായി. ഏപ്രില്‍ 22 ശനിയാഴ്ച വൈകുന്നേരം ജപമാലയോടുകൂടി ആരംഭിച്ച വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം കൂടാരയോഗം പ്രസിഡണ്ട് പീറ്റര്‍ മാന്തുരുത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച്, ന്യൂയോര്‍ക്ക് ക്‌നാനായ കാത്തലിക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറയ്ക്കല്‍ നിര്‍വ്വഹിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍ ആമുഖ പ്രസംഗവും, റോക്ക്ലാന്‍ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പള്ളില്‍ Read more about ആവേശ തിരമാലകളുയര്‍ത്തി ന്യൂ ജേഴ്സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം[…]

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20 ന് –

01:1 2 pm 25/4/2017 പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. മെയ് 20 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ഇന്ത്യ അസോസിയേഷന്‍ ഓഫ് ടെക്‌സസ്, നോര്‍ത്ത് സെന്‍ട്രല്‍ എക്‌സ്പ്രസ് വേ, റിച്ചാര്‍ഡ്‌സണിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ Read more about ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20 ന് –[…]

ഗര്‍ഭസ്ഥശിശുവിന് ജീവിക്കുവാനുള്ള അവകാശം; ബില്‍ പാസ്സാക്കി

01:11 pm 25/4/2017 – പി.പി. ചെറിയാന്‍ അലബാമ : ജനിക്കാതെ ഗര്‍ഭപാത്രത്തില്‍ വച്ചു മരിക്കാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നല്‍കുന്ന നിയമം അലബാമ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതിന് സെനറ്റ് അനുമതി നല്‍കി. സ്റ്റേറ്റ് ഹൗസ് മാര്‍ച്ചില്‍ അംഗീകരിച്ച ഈ ബില്‍ ഏഴിനെതിരെ 25 വോട്ടുകള്‍ ക്കാണ് അലബാമ സ്റ്റേറ്റ് അംഗീകരിച്ചത്. നിയമ ഭേദഗതി ജനിക്കാത്ത കുട്ടികളുടെ ജീവന്‍ സംരക്ഷി ക്കുന്നതിനു വേണ്ടിയാണെന്ന് ബില്ല് അവതരിപ്പിച്ച സ്റ്റേറ്റ് പ്രതിനിധി മാറ്റ് പറഞ്ഞു. ഗര്‍ഭചിദ്ര പ്രവണത നിയന്ത്രിക്കുന്നതിനു Read more about ഗര്‍ഭസ്ഥശിശുവിന് ജീവിക്കുവാനുള്ള അവകാശം; ബില്‍ പാസ്സാക്കി[…]

ഫാ. മാത്യു മുഞ്ഞനാട്ട് ജൂബിലി നിറവില്‍; ഫീനിക്‌സില്‍ സ്വീകരണം നല്‍കും

08:55 am 25/4/2017 ഫീനിക്‌സ്: പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മുഞ്ഞനാട്ടിനു ഫീനിക്‌സ് ഹോളി ഫാമിലി ഇടവക ആവേശോജ്വലമായ സ്വീകരണം നല്‍കുന്നു. ഫീനിക്‌സില്‍ സീറോ മലബാര്‍ സമൂഹത്തിന്റെ രൂപീകരണത്തിനും, ഇടവക ദേവാലയത്തിന്റെ നിര്‍മ്മാണത്തിനും മുഖ്യ നേതൃത്വം നല്‍കിയത് ഫാ. മാത്യു മുഞ്ഞനാട്ട് ആണ്. വൈദീകപട്ടം സ്വീകരിച്ചിട്ട് ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്ന ഫാ. മാത്യു തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ഏഴു വര്‍ഷക്കാലവും സമര്‍പ്പിച്ചത് അരിസോണ ഫീനിക്‌സിലെ മലയാളി കത്തോലിക്കര്‍ക്ക് വേണ്ടിയാണ്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുമിപ്പിച്ച് ദൈവോന്മുഖമായി സ്വന്തം Read more about ഫാ. മാത്യു മുഞ്ഞനാട്ട് ജൂബിലി നിറവില്‍; ഫീനിക്‌സില്‍ സ്വീകരണം നല്‍കും[…]

ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ

08:53 am 25/4/2017 – ഈപ്പന്‍ ചാക്കോ നൂയോര്‍ക്ക്: ദീര്‍ഘായുസ്സ് എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും ആ അനുഗ്രഹം അവരെ വൃദ്ധരാക്കുന്ന വിവരം അറിയുന്നത് ജോലിയില്‍ നിന്നും വിരമിക്കാനുള്ള അറിയിപ്പ് കിട്ടുമ്പോഴാണ്. ന്യൂയോര്‍ക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികള്‍ക്ക് ജോലിയില്‍ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേര്‍ന്ന് പ്രതിദിനം കണ്ടുമുട്ടിയിരുന്നവര്‍ പല വഴിയായ് വേര്‍പിരിഞ്ഞു. യാത്രക്കരുടെ ഉറ്റതോഴരായി ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ ഒരു ദിവസം ഒറ്റപ്പെട്ടപ്പോള്‍ വീണ്ടും കണ്ടുമുട്ടാനും സൗഹ്രുദങ്ങള്‍ പങ്കിടാനുമുള്ള ഒരു Read more about ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ[…]

താരങ്ങള്‍ എത്തി, ഇനി ചിരിചിലങ്കയ്ക്ക് കാവ്യ-ദിലീപാരവം –

08:45 am 25/4/2017 ബിജു കൊട്ടാരക്കര അമേരിക്കന്‍മലയാളികള്‍ക്ക് ഇനി മുതല്‍ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം. മലയാളത്തിന്റെ പുത്തന്‍ചിരിയുടെ നാദം ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളിയരങ്ങില്‍ മുഴങ്ങുന്നു. അതിനായി ദിലീപ് ഷോയുടെ താരങ്ങള്‍ എല്ലാം എത്തിക്കഴിഞ്ഞതായി യു ജി എം എന്റര്‍െ്രെടനെര്‍സ് അറിയിച്ചു. സ്‌റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിര്‍ഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ആണ് ദിലീപ്. മിമിക്രിയുടെ Read more about താരങ്ങള്‍ എത്തി, ഇനി ചിരിചിലങ്കയ്ക്ക് കാവ്യ-ദിലീപാരവം –[…]