പിവൈസിഡി പ്രവര്‍ത്തനോദ്ഘാടന മീറ്റിംഗും സംഗീതസന്ധ്യയും ഡാളസില്‍ സമാപിച്ചു

08:28 am 27/4/2017 – ബിനോയി സാമുവേല്‍ ആര്യപ്പള്ളില്‍ ഡാളസ്: പെന്തക്കോസ്തല്‍ യൂത്ത് കോഫറന്‍സ് ഓഫ് ഡാളസ് 2017-ലെ പ്രവര്‍ത്തനോദ്ഘാടന മീറ്റിംഗും സംഗീതസന്ധ്യയും ഡാളസില്‍ ടാബ്രനാക്കല്‍ ചര്‍ച്ചില്‍ വെച്ച് ഏപ്രില്‍ 2 ഞായറാഴ്ച്ച വൈകിട്ട് 6:30 ന് നടത്തപ്പെട്ടു. ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് യുവജനങ്ങളുടെ പൊതുഐക്യവേദിയായ പിവൈസിഡിയുടെ പ്രവര്‍ത്തനോദ്ഘാടന മീറ്റിംഗ് ഐ.പി.സി. മുന്‍ വൈസ് പ്രസിഡന്റും 2018 ഐ.പി.സി ഫാമിലി കോഫറന്‍സ് കണ്‍വീനറുമായ റവ. ഡോ. ബേബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മീറ്റിംഗിന്റെ അദ്ധ്യക്ഷത Read more about പിവൈസിഡി പ്രവര്‍ത്തനോദ്ഘാടന മീറ്റിംഗും സംഗീതസന്ധ്യയും ഡാളസില്‍ സമാപിച്ചു[…]

ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30-ന്

08:26 am 27/4/2017 ഷിക്കാഗോ: 207- 18-ലേക്കുള്ള ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30നു ഞായറാഴ്ച രാവിലെ 9.30-നു കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി മുഖ്യാതിഥിയായിരിക്കും. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരിയും എസ്.എം.സി.സിയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നതാണ്. പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അറിയിച്ചു. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക വികാരി റവ. റെജി തോമസിന് യാത്രയയപ്പ്

08:48 pm 26/4/2017 ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ഇടവക വികാരിയായി കഴിഞ്ഞ മൂന്നുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം സ്ഥലംമാറിപ്പോകുന്ന റവ. റെജി തോമസ് അച്ചനും, കുടുംബത്തിനും ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക ഉജ്വലമായ യാത്രയയപ്പ് നല്‍കി. 2017 ഏപ്രിനു23-നു ആരാധനയ്ക്കുശേഷം സോഫി സാമിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ ഇടവക വൈസ് പ്രസിഡന്റ് ജോണ്‍ ഏബ്രഹാം അധ്യക്ഷതവഹിച്ചു. സെക്രട്ടറി തോമസ് ജോയി എല്ലാവരേയും സ്വാഗതം ചെയ്തു. തുടര്‍ന്നു വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് സാബു ചാക്കോ (എക്‌സിക്യൂട്ടീവ് കമ്മിറ്റി), മാത്യു Read more about ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക വികാരി റവ. റെജി തോമസിന് യാത്രയയപ്പ്[…]

എക്‌സോഡസ് മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു

08:44 pm 26/4/2017 നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനാകമാനം അഭിമാനമായി, ലോകത്തിലെ ഏറ്റവും വലിയ മലയാള നാടകം അണിയറയില്‍ ഒരുങ്ങുന്നു. എക്കാലത്തേയും വിസ്മയമായ “എക്‌സോഡസ്’ നോര്‍ത്ത് അമേരിക്കയിലെ സ്റ്റേജ്‌ഷോകള്‍ക്ക് പുതിയ മാനവും, അമ്പരപ്പിക്കുന്ന കലാമേന്മയും പകര്‍ന്നു നല്‍കുന്ന ഈ നാടകം ഒരു അത്ഭുതമായി മാറും. ബി.സി 1446- 1406 കാലഘട്ടത്തില്‍ നടന്ന “പുറപ്പാട്’ എന്ന സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് “എക്‌സോഡസസ്. കലാസംവിധാനം, നാടകരചന, ഗാനരചന, അഭിനയം, ആര്‍ട്ട് വര്‍ക്ക്, സംഗീതം, വസ്ത്രാലങ്കാരം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാരന്മരാണ്. ഏകദേശം Read more about എക്‌സോഡസ് മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു[…]

ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

08:43 pm 26/4/2017 ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.അനധികൃത കുടിയേറ്റക്കാരില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 82 ഉം മറ്റു കേസുകളില്‍ പ്രതികളായ 13 പേരേയുമാണ് സൗത്ത് ഈസ്റ്റ് ടെക്‌സസില്‍ നിന്നും അഞ്ചു ദിവസത്തിനുള്ളില്‍ പിടികൂടിയത്. ഇവരില്‍ 8 സ്ത്രീകളും ഉള്‍പ്പെടും. അഞ്ചു ദിവസങ്ങളിലായി നടന്ന ഓപ്പറേഷന്‍ ക്രിമിനലുകളെ പിടികൂടുന്നതിനു മാത്രമായിരുന്നുവെന്നും, മറ്റു ദിവസങ്ങളില്‍ കര്‍ശനമായ അന്വേഷണങ്ങളും നടപടികളുമാണ് കൈകൊള്ളുന്നതെന്നും ഐസിഇ അധികൃതര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരുടെ കേസുകള്‍ ഓരോന്നായി പ്രത്യേകം Read more about ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.[…]

ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍

08:37 pm 26/4/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: യുഎസില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം ഇതുവരെ ഉണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നു തന്നെ ഇത്രയും സംഭവങ്ങള്‍ നടന്നിരുന്നതായി ട്രൈബ്യൂണ്‍ ഡാറ്റ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഇത്രയും വെടിവെപ്പുകള്‍ നടക്കുന്നത്. 108 പേരുടെ ജീവിതമാണ് തോക്കുകള്‍ക്ക് മുമ്പില്‍ പിടഞ്ഞു വീണത്. Read more about ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍[…]

ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ

09:09 am 26/4/2017 – ഈപ്പന്‍ ചാക്കോ നൂയോര്‍ക്ക്: ദീര്‍ഘായുസ്സ് എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും ആ അനുഗ്രഹം അവരെ വൃദ്ധരാക്കുന്ന വിവരം അറിയുന്നത് ജോലിയില്‍ നിന്നും വിരമിക്കാനുള്ള അറിയിപ്പ് കിട്ടുമ്പോഴാണ്. ന്യൂയോര്‍ക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികള്‍ക്ക് ജോലിയില്‍ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേര്‍ന്ന് പ്രതിദിനം കണ്ടുമുട്ടിയിരുന്നവര്‍ പല വഴിയായ് വേര്‍പിരിഞ്ഞു. യാത്രക്കരുടെ ഉറ്റതോഴരായി ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ ഒരു ദിവസം ഒറ്റപ്പെട്ടപ്പോള്‍ വീണ്ടും കണ്ടുമുട്ടാനും സൗഹ്രുദങ്ങള്‍ പങ്കിടാനുമുള്ള ഒരു Read more about ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ[…]

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച്ച

09:04 am 26/4/2017 – ബിജു കൊട്ടാരക്കര അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നായ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (കഇഅഅ) ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഈ ശനിയാഴ്ച്ച വൈകിട്ട് ന്യൂ യോര്‍ക്ക് വൈറ്റ് പ്ലൈന്‍സിലുള്ള റോയല്‍ പാലസില്‍ (Royal Palace 77 Knollwood Rd, White Plains, NY 10607, April 29th 2017, 5.30 PM to 9.30 PM.) വച്ച് സമുചിതമായി ആഘോഷിക്കുമെന്നു പ്രസിഡന്‍റ് ജോണ്‍ കെ ജോര്‍ജ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ Read more about ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച്ച[…]

ഹൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പിന്റെ ഏകദിന സമ്മേളനം –

09:00 am 26/4/2017 ജോയ് തുമ്പമണ്‍ ഹൂസ്റ്റണ്‍: പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ഏകദിന സമ്മേളനം ഏപ്രില്‍ 29-നു ശനിയാഴ്ച വൈകിട്ട് 6.30-നു ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വച്ചു നടക്കും. മുഖ്യ പ്രഭാഷകനായി പാസ്റ്റര്‍ എം.എ. ജോണ്‍ (ഇന്ത്യ) കടന്നുവരും. വിവിധ സഭകളുടെ പ്രതിനിധികളും പാസ്റ്റര്‍മാരും സമ്മേളനത്തിനു നേതൃത്വം നല്‍കും. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള 14 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് (എച്ച്.പി.എഫ്). ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, സംയുക്ത ആരാധനാ മീറ്റിംഗ്, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. യുവജനങ്ങള്‍ക്കും Read more about ഹൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പിന്റെ ഏകദിന സമ്മേളനം –[…]

ജോയല്‍ കോവൂരിനു ചാന്‍സലര്‍ അവാര്‍ഡ്

09:01 am 26/4/2017 – ജോസ് കാടാപ്പുറം ന്യൂയോര്‍ക്ക്: ; മികച്ച വിദ്യാര്‍ഥിക്കുള്ള ന്യൂയോര്‍ക് സ്‌റ്റേറ്റ് ചാന്‍സലര്‍ അവാര്‍ഡ് ന്യൂയോര്‍ക്കിലെ സ്‌റ്റോണി ബ്രുക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ജോയല്‍ കോവൂര്‍ കരസ്ഥമാക്കി .യൂണിവേഴ്‌സിറ്റിയുടെ 7 സെമസ്റ്ററുകളിലും ഏജഅ 4 .നിലനിര്‍ത്തിയ ജോയല്‍ കോവൂര്‍ പഠനത്തില്‍ മികവുതെളിയിച്ചതിനാണ് ന്യൂയോര്‍ക് സ്‌റ്റേറ്റ് ചാന്‍സലര്‍ അവാര്‍ഡ് ലഭിച്ചത് . അപേക്ഷിച്ച എല്ലാ യൂണിവേഴ്‌സിറ്റികളിലും മെഡിസിന് പ്രവേശനം ലഭിച്ച ജോയല്‍ ന്യൂയോര്‍ക്കിലെ ,ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റെയ്ന്‍ കോളേജ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ പഠനത്തിനു ചേര്‍ന്ന് കഴിഞ്ഞു Read more about ജോയല്‍ കോവൂരിനു ചാന്‍സലര്‍ അവാര്‍ഡ്[…]