വിദ്യാര്‍ഥികള്‍ക്ക് മതപരമായ പ്രാര്‍ത്ഥകള്‍ക്ക് അനുമതി, സെനറ്റ് നിയമം പാസാക്കി

7:39 pm 6/4/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് അവരവരുടെ മാതാചാരമനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനും, സന്ദേശം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശം പുനസ്ഥാപിച്ചുകൊണ്ട് ഫ്‌ളോറിഡ സെനറ്റ് നിയമം പാസാക്കി. വിദ്യാലയങ്ങളില്‍ നിഷിധമായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ 13-നെതിരേ 23 വോട്ടുകള്‍ക്കാണ് പാസായത്. വിദ്യാര്‍ഥികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നതാണു ഈ ബില്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നു അവതാരകന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡെന്നിസ് ബാക്‌സിലി പറഞ്ഞു. ബില്ലിന് അംഗീകാരം ലഭിക്കുന്നതിലൂടെ ഫ്‌ളോറിഡയിലെ പബ്ലിക് സ്കൂളുകളില്‍ ക്ലാസ് സമയങ്ങളില്‍ മതപരമായ പ്രാര്‍ഥനകള്‍ നടത്തുന്നതിനും ചെറിയ Read more about വിദ്യാര്‍ഥികള്‍ക്ക് മതപരമായ പ്രാര്‍ത്ഥകള്‍ക്ക് അനുമതി, സെനറ്റ് നിയമം പാസാക്കി[…]

ഡോ. ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ ഊഷ്മള വരവേല്‍പ്പ്

07:38 pm 6/4/2017 അനില്‍ മാത്യു ആശാരിയത്ത് ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊല്‍ക്കത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്തയ്ക്ക് ഡാളസില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി. ഡാളസ്് ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മെത്രാപ്പൊലീത്തയെ സ്വീകരിക്കാന്‍ ഡാളസിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നിരവധി സഭാ വിശ്വാസികള്‍ എത്തിയിരുന്നു. ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാ സി.ജി.തോമസ്, ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി വികാരി റവ.ഫാ.രാജു എം. ദാനിയേല്‍, എന്നിവര്‍ Read more about ഡോ. ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ ഊഷ്മള വരവേല്‍പ്പ്[…]

ഫോമാ മിഡ്-അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവം ജൂണ്‍ 3 ന് ഫിലാഡല്‍ഫിയായില്‍

07:36 pm 6/4/2017 – സന്തോഷ് ഏബ്രഹാം ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസ്സിയേഷന്‍സ് ഓഫ് ദി അമേരിക്കാസ് മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവം ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് (10197 Northeast Ave,Philadelphia, PA 19116) വിവിധ വേദികളിലായി നടത്തപ്പെടുന്നു. പ്രവാസിമലയാളികളിലെ കലാതിലകത്തെയും കലാപ്രതിഭയെയും കണ്ടെത്തുവാന്‍ നടത്തുന്ന ഈ മത്സരങ്ങള്‍ അമേരിക്കയിലെ രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും കുട്ടികള്‍ക്ക് Read more about ഫോമാ മിഡ്-അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവം ജൂണ്‍ 3 ന് ഫിലാഡല്‍ഫിയായില്‍[…]

തിരുവട്ടാര്‍ ,കേള്‍വിക്കാരുടെ രോമകൂപങ്ങളില്‍ പൂത്തിരി കത്തിക്കുന്ന ഉജ്ജ്യല പ്രാസംഗികന്‍ (അനില്‍കുമാര്‍ വി. അയ്യപ്പന്‍)

11:04 am 6/4/2017 – പിപി.ചെറിയാന്‍ ‘എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്‌സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടെ എന്റെ കൈകള്‍ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാല്‍ ക്രിസ്തുവിനുവേണ്ടി… പ്രവര്‍ത്തിച്ചാല്‍ ക്രിസ്തുവിനുവേണ്ടി… മരിച്ചാല്‍ ക്രിസ്തുവിനുവേണ്ടി….’ വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന Read more about തിരുവട്ടാര്‍ ,കേള്‍വിക്കാരുടെ രോമകൂപങ്ങളില്‍ പൂത്തിരി കത്തിക്കുന്ന ഉജ്ജ്യല പ്രാസംഗികന്‍ (അനില്‍കുമാര്‍ വി. അയ്യപ്പന്‍)[…]

ഫാ. ഡേവീസ് ചിറമേലിന് ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ സ്വീകരണം നല്‍കി

07:33 am 6/4/2017 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആക്‌സിഡന്റ് കെയര്‍ ആന്റ് ട്രാന്‍സ്‌പോര്‍ട് സര്‍വീസ് (ആക്ട്) എന്ന സന്നദ്ധ സേവന സംഘടനയുടെ മുഖ്യ സഹസ്ഥാപകനുമായ ഫാ. ഡേവീസ് ചിറമേലിന് ഫിലഡല്‍ഫിയയില്‍ ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയയുടെ (ഐനാപ്) ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വൃക്ക രോഗികള്‍çള്ള രക്ഷാസേവനത്തിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമായ സംഘടനയാണ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. അപകടത്തിന്നിരയായി വഴിവക്കിലും പാതയോരങ്ങളിലും മരണത്തോടു മല്ലടിക്കുന്ന നിരാലംബരെ Read more about ഫാ. ഡേവീസ് ചിറമേലിന് ഇന്ത്യന്‍ നെഫ്രോളജി അസ്സോസിയേഷന്‍ ഓഫ് പെന്‍സില്‍വേനിയ സ്വീകരണം നല്‍കി[…]

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം

07:29 am 6/4/2017 – തോമസ് ഡിക്രൂസ് തറപ്പില്‍ വിസ്‌കോണ്‍സിന്‍: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധ വാരാചരണം മില്‍വാക്കി വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് (1414 S 93rd St. West Allis WI) പള്ളിയില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. ഏപ്രില്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാ. ജോസ് ഇടപ്പാറയ്ക്കല്‍ എം.സി.ബി.എസ് നേതൃത്വം നല്‍കുന്ന നോമ്പുകാല ചിന്തകള്‍, ആരാധന, കുമ്പസാരം എന്നിവയെ തുടര്‍ന്ന് ഓശാന ഞായറാഴ്ച 2 മണിക്ക് ഫാ. Read more about വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം[…]

ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ ടാലന്റ് ഷോ പ്രസിദ്ധ ഗായകന്‍ ബാപ്പി ലഹിരി ഉദ്ഘാടനം ചെയ്തു

07:28 am 6/4/2017 ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യക്കാരുടെ ടാലന്റ് കോമ്പറ്റീഷനായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ ഇന്ത്യയിലെ പ്രസിദ്ധ സംഗീത സംവിധാനയകനും, ഗായകനുമായ ബാപ്പി ലഹിരി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും, മത്സരം ഉദ്ഘാടനം ചെയ്യുന്നതുമാണ്. അമേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയി ഇതിനെ മാറ്റുവാനായി ജീ വിഷന്‍ ചെയര്‍മാന്‍ ഷരണ്‍ വാലിയ, ഗോപിയോ ചിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പവര്‍ വോള്‍ട്ട് കോര്‍പറേഷന്‍ സി.ഇ.ഒ ബ്രിഡ്ജ് ശര്‍മ്മ, എക്‌സലന്റ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. മനു വോറ, Read more about ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ ടാലന്റ് ഷോ പ്രസിദ്ധ ഗായകന്‍ ബാപ്പി ലഹിരി ഉദ്ഘാടനം ചെയ്തു[…]

തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

07:21 pm 5/4/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്റിന്റെ ആഭിമുഖ്യത്തിലും, കോട്ടയം അസോസിയേഷന്റെ സഹകരണത്തിലും മുന്‍ മന്ത്രിയും കോട്ടയം എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു സ്വീകരണം നല്‍കുന്നു. ഈ സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായയതായി ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കെ.എസ്.യു പ്രസ്ഥാനത്തില്‍കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച സംഘാടകന്‍, Read more about തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ചിറക്കടവ് മഞ്ഞപ്പള്ളില്‍ ഇമ്മാനുവല്‍ സാര്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

07:20 pm 5/4/2017 മൂന്നു പതിറ്റാണ്ടിലേറെക്കാലം കാഞ്ഞിരപ്പള്ളി, ചിറക്കടവ് സെന്റ്. ഇഫ്രേം സ്കൂള്‍ അധ്യാപകനായിരുന്ന വിക്ടോറിയന്‍ ഇമ്മനുവല്‍ ( ഇമ്മനുവല്‍ സാര്‍ ) 81 ,ന്യുയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ഗ്രേസിക്കുട്ടി കൊല്ലാട് മണമേല്‍ കുടുംബാംഗമാണ്. മക്കള്‍ : ഡോ. കൊച്ചുറാണി ജോസഫ്, മേഴ്‌സി തോമസ് ,ബിജു മാനുവല്‍ , ഡോളി ജോസഫ് , ജോസ് പ്രസാദ് മാനുവല്‍, പ്രീതാമോള്‍ ബോബി ,ജോമോന്‍ മാനുവല്‍ (എല്ലാവരും അമേരിക്കയില്‍). മരുമക്കള്‍: ഷാജി വണ്ടനാംതടതില്‍ കുറവിലങ്ങാട്, തോമസ്സ്കുട്ടി തെക്കേക്കുറ്റ് കൊഴുവനാല്‍ , Read more about ചിറക്കടവ് മഞ്ഞപ്പള്ളില്‍ ഇമ്മാനുവല്‍ സാര്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി[…]

സൗത്ത് ടെക്‌സസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു

07:19 on 5/4/2017 – പി. പി. ചെറിയാന്‍ സാന്‍അന്റോണിയൊ: സൗത്ത് ടെക്‌സസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 153 പേരെയാണ് യുഎസ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടിയത്. കൂടുതല്‍ പേര്‍ അറസ്റ്റിലായത് സാന്‍അന്റോണിയോയില്‍ നിന്നാണ് 62 പേര്‍. ഹാര്‍ലിജന്‍ (38) ലറീഡൊ (29) ഓസ്റ്റിന്‍ (24). പീഡനം, കവര്‍ച്ച, മയക്കുമരുന്ന് തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടവര്‍ക്കെ തിരെയാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഐസിഇ പുറത്തിറക്കിയ പ്രസ്താവനയില്‍ Read more about സൗത്ത് ടെക്‌സസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു[…]