സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിയ്ക്ക് സ്വീകരണം ഏപ്രില്‍ 2ന്

06:45 pm @8/3/2017 – കുര്യന്‍ ടി ഉമ്മന്‍ സി.എസ്.ഐ.(ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യ) സഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിയ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 2 ഞായറാഴ്ച സെന്റ്. ജോണ്‍സ് യൂണിവേഴ്‌സിറ്റി മാരിലാക് ഓഡിറ്റോറിയം(800 ഡീേുശമ ജമൃസംമ്യ, ഝൗലലി,െ ചഥ11429) ത്തില്‍ വെച്ച് രാവിലെ 10 ന് സ്‌തോത്രശുശ്രൂഷ നടത്തപ്പെടും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മോഡറേറ്റര്‍ തിരുമേനി നേതൃത്വം വഹിക്കുന്നതാണ്. ആരാധനയ്ക്കു ശേഷം നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ പൗരപ്രമുഖരും Read more about സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിയ്ക്ക് സ്വീകരണം ഏപ്രില്‍ 2ന്[…]

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം

01:16 pm 18/3/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലും, കോട്ടയം അസോസിയേഷന്റെ സഹകരണത്തിലും മുന്‍ മന്ത്രിയും കോട്ടയം എം.എല്‍.എയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഫിലാഡല്‍ഫിയയിലുള്ള അതിഥി റെസ്റ്റോറന്റില്‍ വച്ചു സ്വീകരണം നല്‍കും. കെ.എസ്.യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കു കടന്ന തിരുവഞ്ചൂര്‍ മികച്ച സംഘാടകന്‍, കറതീര്‍ന്ന ഗാന്ധിയന്‍, ആദര്‍ശ രാഷ്ട്രീയത്തിന്റെ മകുടോദാഹരണവുമാണ്. അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവ്, സൗഹൃദത്തിന് Read more about തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം[…]

ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഇന്നുമുതല്‍ ഹൂസ്റ്റണില്‍ ശുശ്രൂഷിക്കുന്നു

10:30 am 18/3/2017 ലോകത്തിലെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഇന്നു മുതല്‍ ഞായര്‍ വരെ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വിവിധ രാജ്യക്കാരും ഭാഷക്കാരും ഒരുമിച്ച് കൂടിവരുന്ന ഹൂസ്റ്റണ്‍ പട്ടണത്തിലെ പ്രധാന സഭകളില്‍ ഒന്നായ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് 12955 Stafford Road, Stafford, Texas 77477-ലാണ് ദൈവ വചന പ്രഘോഷണം Read more about ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഇന്നുമുതല്‍ ഹൂസ്റ്റണില്‍ ശുശ്രൂഷിക്കുന്നു[…]

ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസാ ക്യാമ്പ് മാര്‍ച്ച് 18ന്

10:27 am 18/3/2017 – പി.പി. ചെറിയാന്‍ ടെക്സ്സ്: ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് എന്നിവ യു.എസ്. പാസ്‌പോര്‍ട്ട് ഹോര്‍ഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസ്സില്‍ മാര്‍ച്ച് 18 ശനിയാഴ്ച ഹൂസ്റ്റണില്‍ നിന്നുള്ള ഇന്ത്യാ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഫ്രിസ്‌ക്കൊയില്‍ സ്ഥിതി ചെയ്യുന്ന കാര്യ സിന്ധി ഹനുമാന്‍ ടെംമ്പിളിലാണ്. ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഡാളസ്സിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ക്യാമ്പിനെ കുറിച്ചു വിശദ Read more about ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസാ ക്യാമ്പ് മാര്‍ച്ച് 18ന്[…]

ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

10:26 am 18/3/2017 – രാജു ശങ്കരത്തില്‍ , ഫിലഡല്‍ഫിയ ഫിലഡല്‍ഫിയാ, ദീര്‍ഘകാലമായി പിലാഡല്‍ഫിയായിലെ സ്ഥിര താമസക്കാരനും അണ്ടൂര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ യോഹന്നാന്‍ ഡാനിയേലിന്റെയും തങ്കമ്മ ഡാനിയേലിന്റെയും മകനുമായ ശ്രീ . ജോര്‍ജ്ജ് ഡാനിയേല്‍ (71 ) മാര്‍ച്ചു 14 ന് ചൊവ്വാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഫിലാഡല്‍ഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിലെ സജീവ അംഗമായിരുന്നു. താമാര്‍ ഡാനിയേല്‍ ആണ് ഭാര്യ . ജെസ്സി ഡാനിയേല്‍ (Late ), വിന്‍സി ഡാനിയേല്‍ എന്നിവര്‍ മക്കളും , ബിനോജ് ഡാനിയേല്‍ Read more about ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി[…]

മാര്‍ച്ച് മാഡ്‌നെസ്സ്, കാട്ടു കുതിര ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍

10:24 am 18/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് മഞ്ഞു വീണുറഞ്ഞു കിടക്കുന്ന അമേരിക്കയിലെ ചൂടുള്ള വിശേഷങ്ങളുമായെത്തുന്ന യൂ. എസ്. വീക്കിലി റൗണ്ടപ്പില്‍ ഈയാഴ്ച്ച അമേരിക്കയിലെ കോളേജ് ബാസ്ക്കറ്റ് ബോള്‍ മത്സരമായ മാര്‍ച്ച് മാസ്‌നെസ്സിന്റെ വിശേഷങ്ങളും, വിപണിയില്‍ പുതു മോഡലുമായി എത്തിയ നോക്കിയ 3310 തുടങ്ങിയ വിശേഷങ്ങളുമായാണ് എത്തുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ എഴുതിയ പുതിയ പുസ്തകത്തെപ്പറ്റിയും, അന്താരാഷ്ട്ര Read more about മാര്‍ച്ച് മാഡ്‌നെസ്സ്, കാട്ടു കുതിര ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍[…]

ഫിലിപ്പ് കാലായിലിന് ഫോമയുടെ ബാഷ്പാഞ്ജലി

10:24 am 18/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഷിക്കാഗോ: ആദ്യകാല കുടിയേറ്റക്കാരനും അമേരിക്കന്‍ മലയാളി സമൂഹത്തിന് കൂട്ടായ്മയുടെ കരുത്ത് പകര്‍ന്ന കാരണവരുമായ ഫിലിപ്പ് കാലായിലിന്റെ (86) നിര്യാണത്തില്‍, അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ ശബ്ദമായ ഫോമ ആദരാഞ്ജലികളര്‍പ്പിച്ചു. അന്‍പതുകളില്‍ ഇദ്ദേഹം കപ്പലേറി അമേരിക്കയിലെത്തുമ്പോള്‍ മലയാളി കൂട്ടായ്മകളോ സംഘടനാ സംവിധാനങ്ങളോ ഒന്നുമില്ലായിരുന്നു. അക്കാലത്ത് മലയാളികളെ ഒരുമിപ്പിക്കാന്‍ ഫിലിപ്പ് ചേട്ടന്‍ സന്തം വീട്ടില്‍ യോഗങ്ങള്‍ നടത്തിയാണ് പ്രവാസ മണ്ണില്‍ സംഘടനയുടെ ശക്തിയെന്തെന്ന തിരിച്ചറിവ് നമുക്ക് പകര്‍ന്ന് നല്‍കിയത്. അറുപതുകളുടെ അവസാനത്തിലും Read more about ഫിലിപ്പ് കാലായിലിന് ഫോമയുടെ ബാഷ്പാഞ്ജലി[…]

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായി ഷിനു ജോസിനെ തെരഞ്ഞെടുത്തു

07:55 pm 17/3/2017 ന്യൂയോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ 2017-2018 വര്‍ഷങ്ങളിലേയ്ക്കുള്ള പ്രസിഡന്റായി ഷിനു ജോസഫിനെ തിരഞ്ഞെടുത്തു. 2017 ഫെബ്രുവരി 26-ാം തീയതി യോങ്കേഴ്സിലുള്ള മുംബൈസ്പെസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പ്രസിഡന്റ് ഷോബി ഐസകിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സെന്‍ കൊച്ചീക്കാരന്‍ പോയ വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ സുരേഷ്നായര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഷിനു ജോസഫിനെ പ്രസിഡന്റായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി Read more about യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായി ഷിനു ജോസിനെ തെരഞ്ഞെടുത്തു[…]

ജര്‍മനിയിലെ മ്യൂണിക് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ലോകത്തില്‍ ഒന്നാമത്

07:53 pm 17/3/2017 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും നല്ല എയര്‍പോര്‍ട്ട് ടെര്‍മിനലുകളുടെ വിലയിരുത്തലില്‍ ജര്‍മനിയിലെ മ്യൂണിക് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ട് ലോകത്തില്‍ ഒന്നാമത്തേതായി തിരഞ്ഞെടുക്കപ്പെട്ടു. ലോക എയര്‍പോര്‍ട്ട് വിലയിരുത്തല്‍ ഏജന്‍സി സ്‌കൈട്രാക്ക് ആണ് ഈ വിലയിരുത്തല്‍ നടത്തിയത്. ടെര്‍മിനലിലേക്ക് വരാനുള്ള സൗകര്യം, ടെര്‍മിനലിലെ എയര്‍ലൈന്‍സ് കൗണ്ടറുകള്‍ കണ്ടുപിടിക്കാനുള്ള ആധുനിക സ്ക്രീനുകള്‍, ചെക്ക്-ഇന്‍ സൗകര്യം, ബാഗേജ് കാര്യര്‍ ലഭ്യത, ബാഗേജ് സൂക്ഷിക്കാനുള്ള ലോക്കര്‍ കൗണ്ടറുകള്‍, ഷവര്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഫസ്റ്റ്ക്ലാസ് – ബിസിനസ്ക്ലാസ് ലോഞ്ചുകള്‍ Read more about ജര്‍മനിയിലെ മ്യൂണിക് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ലോകത്തില്‍ ഒന്നാമത്[…]

ഹൂസ്റ്റണില്‍ അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു

07:51 pm 17/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിച്ചു.ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ, ദേവാലയത്തില്‍ നടന്ന പ്രത്യേക ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഹൂസ്റ്റണിലെ വിവിധ എപ്പിസ്ക്കോപ്പല്‍ ഇടവകകളില്‍ നിന്നുള്ള 100 ല്‍ പരം വനിതകള്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ പാരമ്പര്യങ്ങളില്‍പ്പെട്ട ക്രിസ്തീയ വനിതകള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഒരു പ്രത്യേക ദിനം പ്രാര്‍ത്ഥനാദിനമായി തെരഞ്ഞെടുത്തിരിയ്ക്കുകയാണ്. 170ല്‍ പരം രാജ്യങ്ങളില്‍ Read more about ഹൂസ്റ്റണില്‍ അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു[…]