പത്തുവയസുകാരന്‍ മഞ്ഞിനടിയില്‍പ്പെട്ട് മരിച്ചു

07:50 pm 17/3/2017 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസരങ്ങളിലും ഉണ്ടായ കനത്ത മഞ്ഞുവീഴ്ച പത്തുവയസ്സുകാരന്റെ ജീവനെടുത്തു. പെന്‍ഡല്‍ട്ടണ്‍ ഐക്കിന്‍ റോഡിലുള്ള വസതിക്കു മുമ്പില്‍ കുന്നു കൂടിയ മഞ്ഞില്‍ ടണലുണ്ടാക്കി കളിക്കുന്നതിനിടയില്‍ ടണല്‍ ഇടിഞ്ഞു വീണ് അതിനുള്ളില്‍ അകപ്പെടുകയായിരുന്നു പത്തു വയസ്സുകാരനായ ബെഞ്ചമിന്‍. മാര്‍ച്ച് 15 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പൊലീസില്‍ വിവരം ലഭിച്ചത്. ഉടനെ സംഭവസ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ഞില്‍ കുട്ടികള്‍ വീടുണ്ടാക്കി കളിക്കുന്നത് സാധാരണയാണെന്ന് ബഞ്ചമിന്റെ ആന്റി Read more about പത്തുവയസുകാരന്‍ മഞ്ഞിനടിയില്‍പ്പെട്ട് മരിച്ചു[…]

കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ വംശജന് 1.1 മില്യന്‍ ഡോളര്‍ ഗ്രാന്റ്

07:50 pm 17/3/2017 – പി. പി. ചെറിയാന്‍ ടെക്സസ്: ടെക്സസ് ടെക് ബയോമെഡിക്കല്‍ സയന്‍സ് സ്കൂള്‍ ഡീനും ഇന്ത്യന്‍ വംശജനുമായ ശാസ്ത്രജ്ഞന്‍ രാജ്കുമാര്‍ ലക്ഷ്മണ സ്വാമിക്ക് കാന്‍സര്‍ ഗവേഷണത്തിനായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് 1.1 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു. ഗര്‍ഭവതികളായ സ്ത്രീകളില്‍ ബ്രസ്റ്റ് കാന്‍സറിനുള്ള സാധ്യതകള്‍ എങ്ങനെ ലഘൂകരിക്കാം എന്ന ഗവേഷണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.20 വയസ്സിനു മുന്‍പു ഗര്‍ഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്ന യുവതിക്ക്, 35 വയസ്സുള്ള സ്ത്രീക്ക് ആദ്യ പ്രസവത്തിനുശേഷം ഉണ്ടാകുന്ന Read more about കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ വംശജന് 1.1 മില്യന്‍ ഡോളര്‍ ഗ്രാന്റ്[…]

ഹൃദയങ്ങളെ തൊട്ടുണര്‍ത്തി കലാസന്ധ്യ

07:46 pm 17/3/2017 – മാത്യുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: ശീതകാല സായംസന്ധ്യയെ പുതുതലമുറയുടെ ആഘോഷമാക്കി മാറ്റി യുവ കലാകാരന്മാരുടെ വിവിധ കലാവിരുന്നൊരുക്കി ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്ട്‌സും സോളിഡ് ആക്ഷന്‍ സ്റ്റുഡിയോയും സംയുക്തമായി സംഘടിപ്പിച്ച കലാ സന്ധ്യ ന}യോര്‍ക്കില്‍ അരങ്ങേറി. ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ഫെബ്രുവരി 25-ന് അരങ്ങേറിയ കലാവിരുന്ന് വളര്‍ന്നുവരുന്ന മലയാളീ പുതുതലമുറയുടെ കലാവാസനകളെ വെളിപ്പെടുത്തുന്നതായിരുന്നു. “”നിങ്ങള്‍ ഭൂലോകം എങ്ങും പോയി സുവിശേഷം അറിയിപ്പീന്‍” എന്ന സന്ദേശം ഉള്‍ക്കൊണ്‍ട് സംഗീതത്തിലൂടെയും കലാപ്രകടനങ്ങളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്താം Read more about ഹൃദയങ്ങളെ തൊട്ടുണര്‍ത്തി കലാസന്ധ്യ[…]

ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ദമ്പിതള്‍ക്കായുള്ള പ്രത്യേക സെമിനാര്‍

07:45 pm 17/3/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ആഭിമുഖ്യത്തില്‍, ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍വെച്ച് മാര്‍ച്ച് 18(ശനി) ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ ദമ്പതികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍ നടത്തപ്പെടുന്നു. ‘Growing Together in Christ’ എന്നതായിരിക്കും സെമിനാറിന്റെ ചിന്താവിഷയം. പ്രസിദ്ധ വാഗ്മിയും, സുവിശേഷ പ്രാസംഗികനുമായ റവ.ഫാ.എ.പി.ജോര്‍ജ് മുഖ്യ പ്രഭാഷകനായിരിക്കും. ‘എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം ഞാന്‍ സകലത്തിനും മതിയാകുന്നു. ഫിലി.4-3’ Read more about ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ദമ്പിതള്‍ക്കായുള്ള പ്രത്യേക സെമിനാര്‍[…]

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ പ്രസിഡന്റ്

07:43 pm 17/3/2017 – ജിനേഷ് തമ്പി ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് പ്രസിഡന്റ് ആയി ശ്രീ മോഹനന്‍ പിള്ള സ്ഥാനം ഏറ്റെടുത്തു. ഫിലാഡല്‍ഫിയ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ തുടക്കം മുതല്‍ പല സുപ്രധാന സ്ഥാനങ്ങളിലും തന്റേതായ കഴിവും വ്യക്തിമുദ്രയും തെളിയിച്ച വ്യക്തിയാണ് ശ്രീ മോഹനന്‍ പിള്ള. ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ ട്രഷറര്‍ ആയും വൈസ് പ്രസിഡന്റ് ആയും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തന പാരമ്പര്യത്തിനുള്ള അംഗീകാരം കൂടി ആയീ പ്രസിഡ്ന്റ് പദവിയെ കാണണം Read more about വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ പ്രസിഡന്റ്[…]

വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ സംസ്കാരം മാര്‍ച്ച് 20-ന്

08:01 am 17/3/2017 – പി.പി. ചെറിയാന്‍ ടൊറന്റോ (കാനഡ): അമേരിക്കയിലെ അരിസോണയില്‍ വച്ചു വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ (39) സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 20-നു തിങ്കളാഴ്ച റാന്നി ഇട്ടിയപ്പാറ വൈ.എം.സി.എ ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. റാന്നി വാഴക്കാലായില്‍ ടി.എസ് മാത്യു (റാന്നി സെന്റ് തോമസ് കോളജ്)- ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫ്രെന്‍സി (കല്ലിശേരി മുഴുക്കീര്‍ പള്ളത്ത് കുടുംബാംഗം). മക്കള്‍: എഫ്രേം, ഏജലിന്‍. സഹോദരി: അനുമോള്‍. തത്സമയ സംപ്രേഷണം Read more about വാഹനാപകടത്തില്‍ മരിച്ച അജുമോന്‍ മാത്യുവിന്റെ സംസ്കാരം മാര്‍ച്ച് 20-ന്[…]

ഫോമ ഷിക്കാഗോ റീജിയന്‍ ഫാമിലി നൈറ്റ് മുഖ്യാതിഥി കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ മിസിസ് നീതാ ഭൂഷണ്‍

10:04 am 16/3/2017 ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജിയണ്‍ ഫാമിലിനൈറ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മിസിസ് നീതാഭൂഷണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മെയ് അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു.(7800 LYONS ST, MORTON GROVE IL-60053) ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തുള്ള പ്രമുഖരോടൊപ്പം ഫോമയുടെ Read more about ഫോമ ഷിക്കാഗോ റീജിയന്‍ ഫാമിലി നൈറ്റ് മുഖ്യാതിഥി കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ മിസിസ് നീതാ ഭൂഷണ്‍[…]

ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു

10:02 am 16/3/2017 – പി.പി. ചെറിയാന്‍ ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ ഗര്‍ഭിണിയായ യുവമോഡല്‍ ഫൊട്ടോഷൂട്ടിനിടെ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. ഫ്രെഡ്സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയാണ് വെള്ളിയാഴ്ച നവസോട്ടയിലെ റെയില്‍വേ ട്രാക്കില്‍ ഷൂട്ടിനിടെ അപകടത്തില്‍പെട്ടത്. രണ്ടു ട്രാക്കുകള്‍ക്കിടയില്‍നിന്നു ഫൊട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ഒരു ട്രാക്കിലൂടെ ട്രെയിന്‍ വരികയായിരുന്നു. ഇതു കണ്ട് ഫ്രെഡ്സാനിയ രണ്ടാം ട്രാക്കിലേക്കു കയറിയപ്പോള്‍ മറ്റൊരു ട്രെയിനിനു മുന്നില്‍ പെടുകയായിരുന്നു. മണിക്കൂറില്‍ അമ്പതു മൈല്‍ വേഗത്തിലാണ് ട്രെയിന്‍ വന്നിരുന്നത്. ഹോണ്‍ മുഴക്കിയാണ് ട്രെയിന്‍ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവര്‍ Read more about ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു[…]

ജീസ്സസ് ലവ്‌സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി

10:00 pm 16/3/2017 – പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല (ടെക്‌സസ്) : വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പു ദൃക്‌സാക്ഷികളെ നോക്കി ചെയ്തു പോയ തെറ്റിന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ക്ഷമ ചോദിച്ചും ജീസ്സസ് ലവ്‌സ് മി എന്ന ഗാനം ഉച്ചത്തില്‍ ആലപിച്ചും യുവാവ് കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ടേബിളില്‍ കൈകാലുകള്‍ ബന്ധിച്ചു വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിനു മുന്‍പു വധശിക്ഷക്ക് ദൃക്‌സാക്ഷികളാകാന്‍ എത്തിച്ചേര്‍ന്നവരെ നോക്കി ചെയ്തു പോയ തെറ്റിന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ക്ഷമ ചോദിച്ചതും ജീസ്സസ് ലവ്‌സ് മി എന്ന Read more about ജീസ്സസ് ലവ്‌സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി[…]

അമ്മിണി ഡാനിയേലിന്റെ സംസ്കാരം 18-ന് ബാംഗ്ലൂരില്‍

09:59 pm 16/3/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: മാര്‍ച്ച് 12-ന് നിര്യാതയായ അമ്മിണി ഡാനിയേലിന്റെ (67) സംസ്ക്കാര ശുശ്രൂഷകള്‍ ബാംഗ്ലൂര്‍ ഐ.പി.സി. സെട്രര്‍ ഹാളില്‍ മാര്‍ച്ച് 18-നു രാവിലെ 10 മണിയ്ക്കു ആരംഭിക്കും. പരേതനായ എം.കെ.ഡാനിയേല്‍ ആയിരുന്നു ഭര്‍ത്താവ്. മക്കള്‍ ഷീബാ, ഫെബാ, ഇരുവരും അറ്റ്ലാന്റായില്‍, രൂപാ(ബാംഗല്‍ര്‍).മരുമക്കള്‍: ജോ ചെറിയാന്‍, ജോര്‍ജ്ജ്, ഫിലിപ്പ്.ഐ.പി.സി. ആസഥാനമായ കുമ്പനാട് ഹെബ്രോന്‍ ബാംഗല്‍രിലും താമസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെര്‍ലി ചാക്കോ 360-223-8249 ബന്ധപ്പെടാവുന്നത്.