ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വനിതാഫോറം അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു .

09:33 am 14/3/2017 – മില്ലി ഫിലിപ്പ് ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നാലാം തീയതി അഖില ലോക പ്രാര്‍ത്ഥനാദിനം സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു ആചരിച്ചു. ഫിലിപ്പീന്‍സ് എന്ന രാജ്യത്തെ കേന്ദ്രീകരിച്ച് നടന്ന പൊതു പരിപാടിയുടെ പ്രാരംഭമായി “Mabubay from the Philippines’ എന്ന പരിപാടി വളരെ ശ്രദ്ധയാകര്‍ഷിച്ചു. ഫാ. സജി മുക്കാട്ട് (കോ ചെയര്‍മാന്‍ ഇ.എഫ്.ഐ.സി.പി) സ്വാഗതം ആശംസിച്ചു. നിര്‍മ്മല ഏബ്രഹാമിന്റെ ഫിലിപ്പീന്‍സിനെക്കുറിച്ചുള്ള അവതരണം Read more about ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വനിതാഫോറം അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു .[…]

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

09:33 am 14/3/2017 മയാമി: മൂന്നര പതിറ്റാണ്ടുകളായി മയാമിയിലേയും പരിസര പ്രദേശങ്ങളിലേയും കുടിയേറ്റ മലയാളികളുടെ ഇടയിലെ സജീവ സാന്നിധ്യമായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 18-നു വിപുലമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സാജന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി മുഖ്യാതിഥി പ്രശസ്ത എഴുത്തുകാരനും, നോവലിസ്റ്റുമായ ജോണ്‍ ഇളമത മംഗളദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അതേ Read more about കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് സെമിനാര്‍ വിജയകരം

09:23 am 14/3/2017 – ഷിജി അലക്‌സ് ഷിക്കഗോ: ഇക്കഴിഞ്ഞ മാര്‍ച്ച് പതിനൊന്നാം തീയതി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ചു ഐ.എന്‍.എ.ഐ നഴ്‌സിംഗ് പ്രാക്ടീസിന്റെ നിയമ, ധാര്‍മ്മിക വശങ്ങളെക്കുറിച്ച് സെമിനാര്‍ നടത്തി. മുപ്പതോളം നഴ്‌സുമാരും, കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും പങ്കെടുത്ത സെമിനാറില്‍ വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തത് മെഡിക്കല്‍ പ്രാക്ടീസില്‍ ഉപരിപഠനവും നിയമപഠനവും നടത്തുന്ന ഡോ. പീറ്റര്‍ മക്കൂള്‍ ആയിരുന്നു. ക്ലാസില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ രീതിയില്‍ വിഷയം വിശദീകരിച്ചുകൊടുക്കുന്നതില്‍ ഡോ. Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് സെമിനാര്‍ വിജയകരം[…]

പ്രൗഢോജ്ജ്വല ചടങ്ങില്‍ ഐഎപിസിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു; പത്മശ്രീ എച്ച്.ആര്‍ ഷായ്ക്ക് ആദരം

09:20 am 14/3/2017 ന്യുയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി ചുമതലയേറ്റു. മാര്‍ച്ച് നാലിന് ആന്റന്‍സില്‍, കമ്യൂണിറ്റി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വം ചുമതലയേറ്റത്. പദ്മശ്രീ പുരസ്കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്.ആര്‍. ഷായെ ചടങ്ങില്‍ ആദരിച്ചു. ‘ദ സൗത്ത് ഏഷ്യന്‍ ടൈംസിന്റെയും ദ ഏഷ്യന്‍ ഇറയുടെയും മാനേജിഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്രയില്‍ നിന്നും ഐഎപിസി പ്രസിഡന്റ് സ്ഥാനം, ദ ഇന്ത്യന്‍ പനോരമയുടെ Read more about പ്രൗഢോജ്ജ്വല ചടങ്ങില്‍ ഐഎപിസിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു; പത്മശ്രീ എച്ച്.ആര്‍ ഷായ്ക്ക് ആദരം[…]

പ്രവാസികള്‍ക്ക് ശുഭ വാര്‍ത്ത – ഇന്ത്യയില്‍ പണം പിന്‍വലിക്കാന്‍ ഉണ്ടായിരുന്ന നിയന്ത്രണം അവസാനിച്ചു

09:11 am 14/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ: ഇന്ത്യയില്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കലിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിച്ചു. ഇന്ന് മുതല്‍ പരിധിയില്ലാതെ പണം പിന്‍വലിക്കാം. നാലുമാസം നീണ്ടുനിന്ന നിയന്ത്രണങ്ങളാണ് ഇന്നുമുതല്‍ ഇല്ലാതാകുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും ഇന്നുമുതല്‍ പഴയപടി പണം പിന്‍വലിക്കാം. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ഓരോ ബാങ്കിലും കറന്‍സിയുടെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും ബാങ്കുകളുടെ നിയന്ത്രണം. 2016 നവംബര്‍ എട്ടിനായിരുന്നു Read more about പ്രവാസികള്‍ക്ക് ശുഭ വാര്‍ത്ത – ഇന്ത്യയില്‍ പണം പിന്‍വലിക്കാന്‍ ഉണ്ടായിരുന്ന നിയന്ത്രണം അവസാനിച്ചു[…]

സി.എന്‍.എന്‍ ഓഫീസിനു മുന്‍പില്‍ നൂറിലധികം ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി

07:55 pm 13/3/2017 ന്യൂയോര്‍ക്ക്: മരവിപ്പിക്കുന്ന തണുപ്പിലും മാര്‍ച്ച് 11 നു ന്യൂയോര്‍ക്ക് കൊളംബസ് സര്‍ക്കിളിലുള്ള സി.എന്‍.എന്‍ ഓഫീസിനു മുന്‍പില്‍ നൂറിലധികം ഹൈന്ദവ വിശ്വാസികള്‍ വന്‍ പ്രതിഷേധ പ്രകടന നടത്തി. സി.എന്‍.എന്നില്‍ ഈയിടെ പ്രക്ഷേപണം ചെയ്ത റെസ അസ്ലാന്റെ ബിലീവര്‍ എന്ന ഡോക്യുമെന്ററിക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. ബിലീവര്‍ എന്ന ഡോക്യുമെന്ററിയില്‍ ഹിന്ദുക്കളെ നരഭോജികളായും വര്‍ജ്ജ്യവസ്തുക്കള്‍ ഭക്ഷിക്കുന്നവരായും ഹിന്ദുക്കളുടെ പുണ്യഭൂമിയായ വരണാസിയെ ഡെഡ് സിറ്റിയായും പുണ്യനദിയായ ഗംഗയെ ഒരു വലിയ ശൗചാലയമായുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തെ അമേരിക്കക്കാരും ഇന്ത്യയെ കാണുന്നത് ഇതുപോലെയുള്ള Read more about സി.എന്‍.എന്‍ ഓഫീസിനു മുന്‍പില്‍ നൂറിലധികം ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി[…]

ഇരട്ട കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

07:53 pm13/3/2017 – പി.പി. ചെറിയാന്‍ ഇല്ലിനോയ്: സെന്റ് ചാള്‍സിലെ ഒരു വീട്ടില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് പിതാവ് ഇരട്ടപെണ്‍കുട്ടികളേയും ഭാര്യയേയും വെടിവച്ചതിന് ശേഷം ആത്മഹത്യ ചെയ്തു. പതിനാറ് വയസ്സുള്ള ബ്രിട്ടിണി, ടിഫിനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ആശുപത്രിയിലാണ്. നാല്പത്തിയെട്ടു വയസ്സുള്ള റാണ്ടല്‍ കോഫ് ലാന്റും ഭാര്യ അന്‍ഞ്ചും കോഫ് ലാന്റും വേവ്വേറെ വീടുകളിലായിരുന്നു താമസം. സംഭവം നടന്നതു മാര്‍ച്ച് 10 വെള്ളി വൈകിട്ടാണ്. നാല് പേര്‍ മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 9 Read more about ഇരട്ട കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു[…]

ഷിക്കാഗോ ഗിലയാദ് ചര്‍ച്ചില്‍ ബിയര്‍ പാര്‍ട്ടി 17 ന്

07:52 pm 13/3/2017 – പി.പി. ചെറിയാന്‍ റോജേഴ്‌സ് പാര്‍ക്ക് (ഷിക്കാഗോ): ഷിക്കാഗോ കുക്ക് കൗണ്ടി റോജേഴ്‌സ് പാര്‍ക്കില്‍ പുതിയതായി രൂപീകരിച്ച ഗിലയാദ് ചര്‍ച്ചില്‍ സെന്റ് പാട്രിക്ക്‌സ് സെയില്‍ ബിയര്‍ പാര്‍ട്ടി നടത്തുന്നു. ബിയര്‍ പാര്‍ട്ടിയുടെ പ്രത്യേകത ചര്‍ച്ചിന്റെ ഉത്തരവാദിത്വത്തില്‍ വാറ്റിയെടുത്ത ബിയറായിരിക്കും ഉപയോഗിക്കുക എന്നതാണെന്ന് ചര്‍ച്ചിന്റെ പാസ്റ്റര്‍ റവ. റെബേക്ക ആന്റേഴ്‌സണ്‍ പറഞ്ഞു. ക്രൈസ്തവ ചരിത്രത്തില്‍ വൈനിനും ബിയറിനും പ്രത്യേക സ്ഥാനമാണ് കല്‍പിച്ചിരിക്കുന്നതെന്നാണ് പാസ്റ്റര്‍ റെബെയ്ക്കയുടെ വിശദീകരണം. ഉദാഹരണമായി കമ്മ്യുണിയനെയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. യുവ ജനങ്ങളെ Read more about ഷിക്കാഗോ ഗിലയാദ് ചര്‍ച്ചില്‍ ബിയര്‍ പാര്‍ട്ടി 17 ന്[…]

ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു.

07:52 pm 13/3/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായി അലക്‌സ് തോമസ്, രാജന്‍ പടവത്തില്‍, സിറിയക് കൂവക്കാടന്‍, വര്‍ഗിസ് ഉലഹന്നാന്‍, കൊച്ചുമ്മന്‍ ജേക്കബ്, സതീശന്‍ നായര്‍ എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലക്‌സ്ണ്ട തോമസ് ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് ആയും , എക്‌സികുട്ടിവ് കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ പലതവണ പ്രവര്‍ത്തിച്ചിട്ടുണ്ട്.പമ്പ മയാളീ Read more about ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു.[…]

ഫിലാഡല്‍ഫിയ ക്രിക്കറ്റ് ലഹരിയില്‍

07:50 pm 13/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫിലാഡല്‍ഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മത്സരം, മലയാളി ക്രിക്കറ്റ് ലീഗിലൂടെ പൂവണിയുകയാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ മണ്ണില്‍ മെയ് മാസം ആദ്യ വാരത്തോടെ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്. പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചില്‍ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. ഇതിനായി സുനോജ് Read more about ഫിലാഡല്‍ഫിയ ക്രിക്കറ്റ് ലഹരിയില്‍[…]