ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ കമ്മിറ്റി രൂപീകൃതമായി

08:56 am 13/3/2017 ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് അഞ്ചിന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ 2017- 18 പ്രവര്‍ത്തനവര്‍ഷത്തെ റീജിയണല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഘടനകളുടെ സംഘടനയായ ഫോമ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി റീജിയനുകളായി വിഭജിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. ന്യൂജേഴ്‌സി, പെന്‍സിവേനിയ, ഡെന്‍വര്‍ സംസ്ഥാനങ്ങളിലുള്ള സംഘടനകളിലെ അംഗങ്ങളുടെ വിപുലമായ മീറ്റിംഗിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. Read more about ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ കമ്മിറ്റി രൂപീകൃതമായി[…]

ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ: പേരന്റ് പെട്രോളിയം ഡയമണ്ട് സ്‌പോണ്‍സര്‍

08:55 am. 13/3/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം മെയ് 13-നു നടത്തപ്പെടുന്ന ദിലീപ് ഷോ 2017 എന്ന സൂപ്പര്‍ മെഗാഷോയുടെ ഡയമണ്ട് സ്‌പോണ്‍സറായി പേരന്റ് പെട്രോളിയം എത്തുന്നു. പതിനായിരം ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ് പേരന്റ് പെട്രോളിയം നല്‍കുന്നത്. ഈവര്‍ഷത്തെ ഏറ്റവും താരസമ്പന്നവും മനോഹരവുമായ സ്റ്റേജ്‌ഷോ ആയിരിക്കും ദിലീപ് ഷോ എന്നു കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ അറിയിച്ചു. സ്റ്റേജ് ഷോ സംവിധായകന്‍, സിനിമാ സംവിധായകന്‍, സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ Read more about ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ: പേരന്റ് പെട്രോളിയം ഡയമണ്ട് സ്‌പോണ്‍സര്‍[…]

ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെതിരേ പ്രതീകാത്മക മരണ സമരം

07:31 pm 12/3/2017 – പി.പി. ചെറിയാന്‍ ബ്രൂക്ക്‌ലിന്‍: ഒബാമ കെയര്‍ ഇല്ലായ്മ ചെയ്യുന്നതിനെതിരേ ബ്രൂക്ക്‌ലിന്‍ തെരുവീഥിയില്‍ ഒത്തുചേര്‍ന്ന പ്രതിക്ഷേധക്കാര്‍ കയ്യില്‍ “RIP Obama Care’ എന്നെഴുതിയ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പ്രതീകാത്മക മരണ സമരം പുതുമയായി. ഒബാമ കെയര്‍ നീക്കം ചെയ്താല്‍ ഉണ്ടാകുന്ന രക്തക്കറ നിങ്ങളുടെ കൈകളില്‍ത്തന്നെ ആയിരിക്കുമെന്നു സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. ബ്രൂക്ക്‌ലിന്‍ ഡൗണ്‍ ടൗണില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച നടന്ന പ്രതിക്ഷേധ പ്രകടനത്തെ കൗണ്‍സില്‍മാന്‍ ബ്രാഡ് ലാന്റര്‍ അഭിസംബോധന ചെയ്തു. ഒബാമ കെയര്‍ Read more about ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെതിരേ പ്രതീകാത്മക മരണ സമരം[…]

ടെക്‌സസ് സംസ്ഥാനത്തിന് അഭിനന്ദനം വാരിച്ചൊരിഞ്ഞ് ട്രംപ് ജൂണിയര്‍

07:30 pm 12/3/2017 – പി.പി. ചെറിയാന്‍ ഡാളസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ടെക്‌സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ നേതാക്കന്മാരേയും, വോട്ടര്‍മാരേയും ഡൊണാള്‍ഡ് ട്രംപ് ജൂണിയര്‍ മുക്തകണ്ഠം പ്രശംസിച്ചു. മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകിട്ട് ഡാളസ് ഡൗണ്‍ ടൗണിലുള്ള ഒമിനി ഹോട്ടലില്‍, ഡാളസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൊണാള്‍ഡ് റീഗന്‍ ഡിന്നറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റിന്റെ പുത്രന്‍ ട്രംപ് ജൂണിയര്‍. അമേരിക്കയുടെ നന്മ ലക്ഷ്യമാക്കി ടെക്‌സസ് സംസ്ഥാനം തങ്ങള്‍ക്കൊപ്പം Read more about ടെക്‌സസ് സംസ്ഥാനത്തിന് അഭിനന്ദനം വാരിച്ചൊരിഞ്ഞ് ട്രംപ് ജൂണിയര്‍[…]

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന്

09:40 am 12/3/2017 – രാജന്‍ പടവത്തില്‍ ഡേവി, ഫ്‌ളോറിഡ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നതാണ്. തദവസരത്തില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബേബി മണക്കൂന്നേല്‍ മുഖ്യാതിഥിയായി നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, ട്രഷറര്‍ സിംല കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകുന്നേരം 6 Read more about ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന്[…]

സ്‌നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍

09:36 am 12/3/2017 കാഞ്ഞിരപ്പള്ളി: കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്‌നേഹവും ജീവനും പങ്കുവയ്ക്കുക എന്നതാണെന്നും സഭയുടെ ഏറ്റവും ചെറിയ പതിപ്പായ കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് ദൈവത്തിന്റെ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. സഭയുടെ വിശ്വാസ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു. Read more about സ്‌നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍[…]

ഷീലാ ഈപ്പന്‍ ടെക്‌സാസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ചെയര്‍ പേഴ്‌സന്‍

09:34 am 12/3/2017 – ഡോ.ജോര്‍ജ് എം.കാക്കനാട്ട്‌ ടെക്‌സാസ്: ടെക്‌സാസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സി ന്റെ പുതിയ സാരഥിയായി ഷീലാ ഈപ്പന്‍ ചുമതലയേറ്റു. മാര്‍ച്ച് മൂന്നി ന് ബിജു വിന്റെ വസ തിയില്‍ ചേര്‍ന്ന സംഘ ടന യുടെ ദ്വിമാ സയോ ഗത്തി ലാണ് ഷീലാ ഈപ്പനെ ചെയര്‍ പേര്‍സണ്‍ ആയി തെര ഞ്ഞെടു ത്തത്.കേം ബ്രിഡ് ജ് സ്‌കില്‍ ഡ് നഴ് സിംഗ് ആന്‍ഫ് റീഹാ ബിലി റ്റേഷ ന്റെ അഡ്മി നിസ്റ്റ റേറ്റര്‍ ആണ് Read more about ഷീലാ ഈപ്പന്‍ ടെക്‌സാസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ചെയര്‍ പേഴ്‌സന്‍[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണിന് പുതിയ നേത്രുത്വം.പൊന്നു പിള്ള ചെയര്‍ പേഴ്‌സണ്‍, ജെയിംസ് കൂടല്‍ പ്രസിഡന്റ്

09:33 am 12/3/2017 – ഡോ.ജോര്‍ജ് എം.കാക്കനാട്ട്‌ സ്റ്റാഫോര്‍ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശ്രിമതി. പൊന്നുപിള്ള( ചെയര്‍പേഴ്‌സണ്‍), മാത്യു വൈരവണ്‍,സുരേഷ്പിള്ള (വൈസ് ചെയര്‍മാന്‍),ജെയിംസ് കൂടല്‍ (പ്രസിഡന്റ്),നൈനാന്‍ വീട്ടിനാല്‍ ,ജെയിംസ് ജോസഫ് (വൈസ് പ്രസിഡന്റ്മാര്‍),ആന്‍ഡ്രൂ ജേക്കബ് (സെക്രട്ടറി ),ജിന്‍സ് മാത്യു ,മാമ്മന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറിമാര്‍ ),സണ്ണി ജോസഫ് (ട്രഷറര്‍) ,തോമസ് സ്റ്റീഫന്‍ (ജോയിന്റ് ട്രഷറര്‍) ,അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോയ് ചെഞ്ചേരില്‍ ,അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍ ഡോ .ജോര്‍ജ്ജ് കാക്കനാടന്‍ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണിന് പുതിയ നേത്രുത്വം.പൊന്നു പിള്ള ചെയര്‍ പേഴ്‌സണ്‍, ജെയിംസ് കൂടല്‍ പ്രസിഡന്റ്[…]

ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യയില്‍ പ്രതിഷേധ പ്രകടനം

7:55 pm 11/3/2017 – പി. പി. ചെറിയാന്‍ ഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ അടുത്ത കാലങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു ഡല്‍ഹി യുഎസ് എംബസിക്കുമുമ്പില്‍ നൂറുകണക്കിനു സൗത്ത് ഇന്ത്യക്കാര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കന്‍ വംശീയ അക്രമണത്തിനു ഇരയായ ശ്രീനിവാസ് കുച്ചി ബോട്‌ലായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. കുച്ചി ബോട്‌ലായുടെ മുപ്പത്തി മൂന്നാം ജന്മദിനത്തില്‍ ഹൈദരബാദ് ടെക്‌നോളജി ഹബില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. Read more about ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യയില്‍ പ്രതിഷേധ പ്രകടനം[…]