ഹിലരി ജയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നുവെന്ന് പെലോസി

07:55 pm 11/3/2017 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍: ഹിലരി ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ താന്‍ റിട്ടയര്‍ ചെയ്യുമായിരുന്നുവെന്ന് യുഎസ് ഹൗസ് മൈനോറിട്ടി ലീഡറും പ്രസിഡന്റ് ഒബാമയുടെ ഉറ്റ സുഹൃത്തുമായിരുന്ന നാന്‍സി പെലോസി മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ വെളിപ്പെടുത്തി. ഹിലറി ക്ലിന്റന്‍ പരാജയപ്പെടുമെന്ന് തങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. ഡോണള്‍ഡ് ട്രംപിനെ പോലെ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നുവെന്ന് നാന്‍സി പറഞ്ഞു. ഒബാമ കെയര്‍ നിലനിര്‍ത്തുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ ലക്ഷ്യം. ഹിലറി Read more about ഹിലരി ജയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നുവെന്ന് പെലോസി[…]

മലയാളി അസോസിയേഷന്‍ ഓഫ് താമ്പ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്

07:50 pm 11/3/2017 – സുനി ആലമൂട്ടില്‍ താമ്പ: ലോക മലയാളികളുടെ ചരിത്രത്തിലാദ്യമായ് നൂറ്റിപതിനൊന്ന് വിഭവങ്ങളുമായ് ഒരു ഓണം. ഗിന്നസ് റിക്കാര്‍ഡ് എന്ന ലക്ഷ്യവുമായ് ‘Martin the chef’ ന്റെ നേതൃത്വത്തില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് താമ്പ ഈ വര്‍ഷത്തെ ഓണാഘോഷം അണിയിച്ചൊരുക്കുന്നു. ലോകത്ത് ഇന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നൂറ്റിപതിനൊന്ന് വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയുടെ ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. ഈ വമ്പന്‍ ഓണാഘോഷത്തില്‍ കലാനികേതന്‍ ഓഫ് ഡാന്‍സ് സ്ക്കൂളിന്റെ സാരഥികളായ ടെന്‍സണും ശ്രീനയും അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ തനതായ ശൈലിയിലുള്ള Read more about മലയാളി അസോസിയേഷന്‍ ഓഫ് താമ്പ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്[…]

തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. ഫെബ്രുവരിയില്‍ കൂട്ടിചേര്‍ത്തത് 235000 തൊഴിലവസരങ്ങള്‍

07:48 pm 11/3/1017 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റെടുത്തതിനുശേഷം അമേരിക്കന്‍ തൊഴില്‍ മേഖല ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തും കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 10 വെള്ളിയാഴ്ച ഗവണ്‍മെന്റ് പ്രസിദ്ധീകരണത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 4.7 ശതമാനം കുറവുണ്ടായതായും, 235000 പേര്‍ക്ക് പുതിയതായി തൊഴിലവസരങ്ങള്‍ ലഭിച്ചതായും പറയുന്നു. ജനുവരിയില്‍ 4.8 ശതമാനമായിരുന്നു. മാര്‍ച്ച് 1415 തിയ്യതികളില്‍ ഫെഡറല്‍ റിസര്‍വ് മീറ്റിങ്ങ് നടക്കാനിരിക്കെ തൊഴില്‍ മേഖലയിലും, സാമ്പത്തികരംഗത്തും പ്രകടമായ മാറ്റം ശുഭ Read more about തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. ഫെബ്രുവരിയില്‍ കൂട്ടിചേര്‍ത്തത് 235000 തൊഴിലവസരങ്ങള്‍[…]

ചങ്ങനാശ്ശേരി കുട്ടനാട് പിക്‌നിക്ക് ആഗസ്റ്റ് 26 ന്

07:51 pm 11/3/2017 – ജോഷി വള്ളിക്കളം ഷിക്കാഗോ: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലവും നാനാത്വത്തില്‍ ഏകത്വം വിളിച്ചോതുന്നതുമായ അഞ്ചു വിളക്കിന്റെ ചരിത്രപ്രസിദ്ധമായ ചങ്ങനാശ്ശേരിയും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും സംയുക്തമായി ചേര്‍ന്ന് ഈ വര്‍ഷത്തെ പിക്‌നിക്ക് നടത്തുന്നു. ആഗസ്റ്റ് 26ന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തുന്നത്. കുട്ടികള്‍ക്കും, വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായും സംയുക്തമായും വിവിധയിനം കായികമത്സരങ്ങളും വടംവലി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിന് ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്യുന്നതാണ്. നാട്ടുകാരും സുഹൃത്തുക്കളുമായി സൗഹൃദപരമായി Read more about ചങ്ങനാശ്ശേരി കുട്ടനാട് പിക്‌നിക്ക് ആഗസ്റ്റ് 26 ന്[…]

മാര്‍ച്ച് 12 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്

07:45 pm 11/3/2017 – പി. പി. ചെറിയാന്‍ ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 12 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2016 നവംബര്‍ 6 തിയ്യതിയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന Read more about മാര്‍ച്ച് 12 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്[…]

ലാ മോറിയോ സെഗ്‌തോ ഡാലസില്‍ അവിസ്മരണീയ സംഗീതവിരുന്നായി

07:44 pm 11/3/2017 – ഷാജി രാമപുരം ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ (OCYM) ഡാലസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇര്‍വിംഗിലുള്ള മക്അതേര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നിറഞ്ഞ സദസില്‍ മാര്‍ച്ച് 4 ശനിയാഴ്ച വൈകീട്ട് നടന്ന ലാ മോറിയോ സെഗ്‌തോ എന്ന സംഗീത വിരുന്ന് അവിസ്മരണീയ നിമിഷങ്ങളായി മാറി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നമസ്കാരക്രമത്തിലെ ഗാനങ്ങളെ ക്രിസ്തുവിന്റെ ജനനം മുതല്‍ ഉയര്‍പ്പു വരെ ചിട്ടയായി കോര്‍ത്തിണക്കി തയ്യാറാക്കിയ Read more about ലാ മോറിയോ സെഗ്‌തോ ഡാലസില്‍ അവിസ്മരണീയ സംഗീതവിരുന്നായി[…]

ബാബു തോമസ് (56) ഒക്കലഹോമയില്‍ നിര്യാതനായി

7:43 pm 11/3/2017 – തോമസ് ഫിലിപ്പ് റാന്നി ഒക്കലഹോമ: പുത്തന്‍വീട്ടല്‍ വാകത്താനം റാന്നി സ്വദേശിയും, ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനും, കേരളാ എക്‌സ്പ്രസിന്റെ പ്രശസ്ത ലേഖകനുമായിരുന്ന ബാബു തോമസ് ഒക്കലഹോമ (56) മാര്‍ച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 8.40-നു നിര്യാതനായി. മാതാവ് തങ്കമ്മ (85) നാട്ടിലുണ്ട്. ബാബു തോമസിന്റെ സഹധര്‍മ്മിണി മേഴ്‌സി വാകത്താനം ചക്കംവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മെബിന്‍- ഭാര്യ ക്രിസ്റ്റീന, റ്റോബിന്‍. സഹോദരിമാര്‍: ഷേര്‍ലി, ഷൈനി. മാര്‍ച്ച് 9, 10 (വ്യാഴം, വെള്ളി) Read more about ബാബു തോമസ് (56) ഒക്കലഹോമയില്‍ നിര്യാതനായി[…]

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… ഒ.എന്‍.വി സ്മൃതിയുമായി നായര്‍ മഹാമണ്ഡലം

10:40 am 11/3/2017 ന്യൂജേഴ്‌സി: വാതില്‍പ്പഴുതിലൂടെ നിന്‍മുന്‍പില്‍ കുങ്കുമം വാരിവിതറി ആ സന്ധ്യമറഞ്ഞിട്ടു ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒഎന്‍വി എന്ന മഹാ കവിക്ക് ആദരവ് ഒരുക്കി നായര്‍ മഹാമണ്ഡലം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി മാര്‍ച്ചു പത്തിന് അധികാരമേല്‍ക്കുന്ന ചടങ്ങിലാണ് ന്യൂജേഴ്‌സിയിലെയും,ന്യൂയോര്‍ക്കിലേയും പ്രശസ്ത ഗായകര്‍ അണി നിരക്കുന്ന ഒ.എന്‍.വി സ്മൃതി നടക്കുക എന്ന് നായര്‍ മഹാമണ്ഡലം ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു . നോര്‍ത്ത് ബ്രൗണ്‍സിവിക്കിലുള്ള Read more about അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… ഒ.എന്‍.വി സ്മൃതിയുമായി നായര്‍ മഹാമണ്ഡലം[…]

പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍

09:18 am 11/3/2017 ന്യൂയോര്‍ക്ക്: മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് (ന്യൂയോര്‍ക്ക്) സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് സനല്‍കുമാര്‍ ശശിധരന്റെ “സെക്‌സി ദുര്‍ഗ്ഗ’ തെരഞ്ഞെക്കപ്പെട്ടിരിക്കുന്നു. മാര്‍ച്ച് 21, 22 തീയതികളില്‍ സംവിധായകന്‍ പങ്കെടുക്കുന്ന രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ ആദ്യവാരം ലോസ് ആഞ്ചലസിലെ ഇന്‍ഡ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതേ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോടര്‍ഡാമിലെ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയ്ക്കുള്ള “ഹൈവോസ് ടൈഗര്‍’ അവാര്‍ഡ് നേടിയിട്ടുണ്ട് “സെക്‌സി ദുര്‍ഗ്ഗ’. സനല്‍കുമാര്‍ ശശിധരന്റെ “ഒരാള്‍പ്പൊക്കം’, “ഒഴിവുദിവസത്തെ കളി’ എന്നീ സിനിമകള്‍ Read more about പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍[…]